അന്തരാഷ്ട്ര യോഗദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്
10:38, 7 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ)

അന്താരാഷ്ട്ര യോഗാ ദിനാചരണം 2017 ജൂണ്‍ 21 ാം തിയതി ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ കോട്ടയം എന്നിവയുടെ ആഭിമുഖ്യത്തില്‍ വിപുലമായി ആഘോഷ‍ിച്ചു. സമ്മേളനത്തില്‍ മാന്നാനം ഡിവിഷന്‍ മെമ്പര്‍ ശ്രീ. മഹേഷ് ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ സഖറിയാസ് കുതിര വേലി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ‍ഞ്ചായത്ത് അരോഗ്യ സ്റ്റാന്‍ഡിഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ .സണ്ണി പാമ്പാടി മുഖ്യ പ്രഭാഷണവും , അയര്‍ക്കുന്നം ഡിവിഷന്‍ മെമ്പര്‍ ശ്രീമതി ലിസമ്മ ബേബി , കുമരകം ഡിവിഷന്‍ മെമ്പര്‍ ശ്രീ .ജയേഷ് മോഹന്‍ ,ഡോ. രതി.ബി. ഉണ്ണിത്താന്‍ (DMO ISM കോട്ടയം ) സ്‌കൂള്‍ ഫ്രിന്‍സിപ്പല്‍ റവ.ഫാ. ചൂളപ്പറമ്പില്‍ , ഹെഡ്‌മാസ്റ്റര്‍ ശ്രീ ജോജി ഫിലിപ്പ് എന്നിവര്‍ ആശംസപ്രസംഗങ്ങളും നിര്‍വഹിച്ചു. തുടര്‍ന്ന് കോട്ടയം ആയു‍ഷ് വെല്‍നസ്സ് സെന്ററിന്റെ കോ. ഓര്‍ഡിനേറ്റര്‍ ഡോ, ജൂവല്‍ ജോസ് യോഗാ പരിശീലനം നയിച്ചു.അതിരമ്പുഴ ഗ്രാമപ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആന്‍സ് വര്‍ഗീസ് സ്വാഗതവും ,റവ.ഫാ.ആന്റണി കാ‍ഞ്ഞിരത്തിങ്കല്‍ കൃതജ്ഞതയും പ്രകാശിപ്പിച്ചു.

"https://schoolwiki.in/index.php?title=അന്തരാഷ്ട്ര_യോഗദിനാചരണം&oldid=366046" എന്ന താളിൽനിന്ന് ശേഖരിച്ചത്