എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 23077-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23077 |
| യൂണിറ്റ് നമ്പർ | LK/23077/2018 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
| ഉപജില്ല | മാള |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലക്ഷമി ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഫെമിൻ ജോസ് |
| അവസാനം തിരുത്തിയത് | |
| 22-05-2026 | Scghsmala |
2024-27 BATCH
| SL.NO | NAME | ADMN NO |
|---|---|---|
| 1 | AAFIYA ANSA V A | 9961 |
| 2 | AASHIMA K J | 9955 |
| 3 | ABINA ANIL | 9957 |
| 4 | ADWAITHA M R | 10797 |
| 5 | AGANA SINTO | 9969 |
| 6 | AGNA V.B | 10464 |
| 7 | ALFIYA V A | 9991 |
| 8 | AMEYA B NAIR | 10191 |
| 9 | ANDRIYA NIJO | 10388 |
| 10 | ANDRIYA ROBY | 9979 |
| 11 | ANGEELEENA ROSE WILSON | 10019 |
| 12 | ANGELINA JOJO | 10016 |
| 13 | ANITTA BENNY | 10143 |
| 14 | ANSA MARIYA | 9987 |
| 15 | ARUNAMRITHA PRASAD | 9981 |
| 16 | ARYA THEERTHA T B | 10836 |
| 17 | DEVAGANGA A R | 10737 |
| 18 | EVAJALEENA SAJI | 10147 |
| 20 | EVANIA JILSON | 10001 |
| 21 | FATHIMA NAJA P | 10030 |
| 22 | GOURINANDHA JAYAKUMAR T | 10835 |
| 23 | ISHA RAFI | 11107 |
| 24 | JESLA JITHIN | 9953 |
| 25 | JEWELMARIA SHIBU | 9999 |
| 26 | JOANNA JIMMY | 10205 |
| 27 | KRISHNA C S | 10393 |
| 28 | LAKSHMI A V | 10497 |
| 29 | MEHNAZ ALI V I | 10184 |
| 30 | NIHARA A.B | 11094 |
| 31 | NIVEDHYALAKSHMY SAJI | 10149 |
| 32 | SANDRIYA MARY | 10014 |
| 33 | SANVIYA P T | 10463 |
| 34 | SANWA FATHIMA M S | 11097 |
| 35 | SARA MARY AJI | 10803 |
| 36 | SRADHA RENJITH | 10010 |
| 37 | SREEBALA A G | 10738 |
| 38 | SRINGA K R\ | 9959 |
| 39 | STARLET SINOJ | 9976 |
| 40 | THERESA JOSE | 10003 |
| 41 | VANI A H | 9965 |
പ്രവർത്തനങ്ങൾ
Little Kites Preliminary Camp
LIttle kites അംഗത്വം നേടിയ എട്ടാം ക്ലാസിലെ കുട്ടികൾക്കായി 09/09/2025 തിയ്യതി സൊക്കോർസോ ഹൈസ്കൂളിൽ വച്ച് Preliminary Camp നടന്നു പ്രസ്തുത ക്യാമ്പിൽ അംഗത്വം നേടിയ എല്ലാ Little kites കുട്ടികളും പങ്കെടുത്തു. അന്നേദിവസം തന്നെ രക്ഷിതാക്കൾക്കായി Little Kites District Office Faculty യുടെ നേതൃത്വത്തിൽ ഒരു ക്ലാസ് ഉണ്ടായിരുന്നു. രാവിലെ 10 മണിയോടെ ആരംഭിച്ച camp ൽ മാള ഉപജില്ലയിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ശ്രീ.വിനോദ് സാറിന്റെയും പ്രധാന അധ്യാപികയുടെയും Little Kites incharge teachers ന്റെയും സജീവ സാന്നിധ്യം ഞങ്ങൾക്ക് വലിയ പ്രോത്സാഹനമായിരുന്നു.
ശ്രീ. വിനോദ് സർ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും പ്രത്യേക പരിശീലനം നൽകി.ഹൈടെക് ഉപകരണ പരിപാലനം, ഗ്രാഫിക്സ്, അനിമേഷൻ, സ്‌ക്രാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, ആർഡിനോ പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, ഡെസ്ക്ടോപ് പബ്ലിഷിംഗ് തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ വിനോദ് സർ പ്രായോഗിക പരിശീലനം നൽകി . രക്ഷാകർത്താക്കൾക്ക്കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ, സൈബർ സുരക്ഷ, ഓൺലൈൻ തന്ത്രങ്ങൾ എന്നിവയ്ക്കുള്ള ബോധവൽക്കരണ ക്ലാസുകളും പരിശീലനങ്ങളും ശ്രീ. വിനോദ് സർ നൽകി. സ്കൂൾ പ്രവർത്തനം തടസ്സപ്പെടാതെയും അവധി ദിവസങ്ങളിലും സ്കൂൾ പ്രവൃത്തിദിവസങ്ങളിൽ വൈകിട്ട് സമയം ഉപയോഗിച്ചും ക്ലാസ്സ് ക്രമീകരിച്ചു . ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായ ഈ പരിശീലനം കുട്ടികളുടെ ഐടി കഴിവുകളും സൃഷ്ടിപരമായ കഴിവുകളും വളർത്തുകയാണ് ലക്ഷ്യം. ഈ പരിപാടി കുട്ടികളായ ഞങ്ങൾക്ക് നൂതന വിദ്യഭ്യാസത്തിലേക്കുള്ള വാതിൽ തുറന്ന് തരികയും രക്ഷാകർത്താക്കൾക്കും ഡിജിറ്റൽ കത്തെ അറിയാനും സഹായിച്ചിരിക്കുകയാണ്.ഈ പരിപാടി ഞങ്ങളിൽ ഡിജിറ്റൽ വിദ്യഭ്യാസത്തിന് രുചി വളർത്തിയതും, ഞങ്ങളുടെ ഐ.ടി. അറിവും കഴിവും വർധിപ്പിച്ചതും ആണ്.
=== സ്വാതന്ത്ര്യം ദിനാചരണം 2k25 ===
°°°°°°°°°°°°°°°°°°°°°°°°°° 2025 ഓഗസ്റ്റ് പതിനഞ്ചാം തിയ്യതി ഞങ്ങളുടെ സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു. അധ്യാപകരുടെയും ഗൈഡിങ് വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എല്ലാവരും സജീവമായി പങ്കെടുത്തു. രാവിലെ 8 :30 മണിയോടെ പതാക ഉയർത്തി. ഗൈഡിങ് വിദ്യാർത്ഥികളുടെ ഡാൻസും മാർച്ച് പാസ്റ്റും അന്നത്തെ ഏറ്റവും വലിയ ആകർഷണം ആയിരുന്നു. ദേശഭക്തി ഗാനം ,സ്വാതന്ത്ര്യ ദിന പ്രസംഗവും അവതരിപ്പിച്ചു ദേശീയ ഗാനം ആലപിച്ച് സ്വാതന്ത്ര്യദിനം സമാധിയായി രാജ്യത്തോടുള്ള കടപ്പാടും സ്നേഹവും ഐക്യവും ഇതിലൂടെ കുട്ടികളുടെ മനസ്സിൽ വളർത്താൻ ആണ് സാധിച്ചു.
നവംബർ 14 ന് ശിശുദിന ആഘോഷങ്ങൾ
2025 നവംബർ 14 ന് ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ മിക്കി ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. രാവിലെ 10 മണിയോടെ മിക്കി ഫെസ്റ്റിൻ്റെ ഉദ്ഘാടനം സിസ്റ്റർ Sr. Grace Mariya നിർവ്വഹിച്ചു കൊണ്ട് പരിപാടിക്ക് ആശംസകൾ നേരുകയും ചെയ്തു.സഹപാഠിക്ക് ഒരു വീട് വച്ച് നൽകുക എന്ന വലിയൊരു ലക്ഷ്യത്തിന് വേണ്ടിയാണ് ഫെസ്റ്റ്നടത്താൻ തീരുമാനിച്ചത്. ഇതിൻ്റെ ഭാഗമായി സ്കൂളിലെ കുട്ടികളുടെയും അദ്ധ്യാപകരുടെയും നേതൃതത്തിൽ ഒരു ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾ തയ്യാറാക്കിയ വിവിധ തരത്തിലുള്ള വിഭവങ്ങൾ ഓരോന്നും ഏറെ രുചികരമായതും വ്യത്യസ്തത നിറഞ്ഞതുമായിരുന്നു. തുടർന്ന് പല തരത്തിലുള്ള മത്സരങ്ങളും കലാപരിപാടികളും DJ യുമെല്ലാം ഫെസ്റ്റിൻ്റെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ ആഹ്ലാദം നൽകിയ മികവുറ്റ ഒരു പരിപാടിയായിരുന്നു 'മിക്കി ഫെസ്റ്റ്'. തുടർന്നും വരും വർഷങ്ങളിലും ഇതുപോലെയുള്ള പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയാണ് ഞങ്ങൾ.
വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
മാള സൊക്കോർസോ സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സുവർണ ജൂബിലിയുടെ ഉത്ഘാടനവും സംയുക്തമായി റൈറ്റ് റവ.ഡോ.ബിഷപ്പ് മാർ പോളി കണ്ണുക്കാടാൻ (ബിഷപ് ,ഇരിഞ്ഞാലക്കുട ) നിർവഹിച്ചു.സർവീസിൽ നിന്ന് വിരമിക്കുന്ന LP ഹെഡ്മിസ്ട്രെസ് സി. മേരിസ് സിഎംസി (HM, HS )ക്ക് യാത്രയയപ്പ് നൽകി.റവ. സി ധന്യ സി. എം. സി. (സുപ്പീരിയർ പ്രൊവിൻഷൽ, ഉദയ പ്രൊവിൻസ്) അധ്യക്ഷത വഹിച്ച ചടങ്ങിൽ .സി. മേരിസ് സി. എം. സി (HM LP) സ്വാഗതം ആശംസിച്ചു.ലോഗോ പ്രകാശനം മദർ സി ജാനറ്റ് സിഎംസി (സ്ഥാപക ഹെഡ്മിസ്ട്രെസ്, സോക്കോർസോ ) നിർവഹിച്ചു.റവ. ഫാ.ജോർജ് പാറേമാൻ (മാള ഫൊറോന വികാരി )അനുഗ്രഹ പ്രഭാഷണം നടത്തി.ഈ വർഷം വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സി. മേരിസ് ശ്രീ സോയി കോലഞ്ചേരി (HS പി ടി എ പ്രസിഡണ്ട് )മെമന്റോ നൽകി ആദരിച്ചു.ശ്രീമതി രേഖ ഷാന്റി ജോസഫ് (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാള )ബിന്ദു ബാബു (പ്രസിഡന്റ്, മാള ഗ്രാമ പഞ്ചായത്ത് )ശ്രീ. യദു കൃഷ്ണ ടി (വാർഡ് മെമ്പർ ) റവ.ഫാ.വിൻസെന്റ് ആലപ്പാട്ടു (പ്രൊഫസർ,മേരി മാതാ മേജർ സെമിനാരി, തൃശൂർ )ശ്രീ സുരേഷ് കെ കെ ( എ. ഇ. ഒ മാള )ഡോ. ലീജു പി (BPC മാള ) സി. ജോസഫിൻ സിഎംസി (അദ്ധ്യാപക പ്രതിനിധി ) ശ്രീമതി. ഗ്രീഷ്മ ഇ ഡി (പിടിഎ പ്രസിഡന്റ്, LP) കുമാരി.എയ്ഞ്ചലീന ക്ലീറ്റസ് (വിദ്യാർത്ഥിനി പ്രതിനിധി )എന്നിവർ ആശംസകൾ അർപ്പിച്ചു .ശ്രീമതി ധന്യ പോൾ (HS അധ്യാപക പ്രതിനിധി ) നന്ദി പറഞ്ഞു .സി. മരിയറ്റ് സിഎംസി (എഡ്യൂക്കേഷൻ കൗൺസിർ, ഉദയ പ്രൊവിൻസ് ) എൻഡോവ് മെന്റ് വിതരണവും സി. നിർമല സി എം സി( ലോക്കൽ മാനേജർ )കുട്ടികളുടെ സമ്മാന ദാനവും നടത്തി.വിരമിക്കുന്ന ഹെഡ്മിസ്ട്രെസ് സി. മേരിസ് സിഎംസി യുടെ മറുപടി പ്രസംഗത്തെ തുടർന്നു വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.
ക്രിസ്മസ്ദിന ആഘോഷങ്ങൾ
ക്രിസ്മസ്ദിന ആഘോഷങ്ങൾ വിപുലമായി വിദ്യാലയത്തിൽ ആഘോഷിച്ചു. Live crib വ്യത്യസ്തവും, ആകർഷണീയവും ആയിരുന്നു. ക്രിസ്മസ് ദിനത്തിന് അനുയോജ്യമായ വേഷവിധാനങ്ങളോടുകൂടി കുട്ടികളുടെ ഘോഷയാത്ര സംഘടിപ്പിച്ചു. കുട്ടികൾ സംഘമായി ക്രിസ്മസ് കരോൾ ആലപിച്ചു. ക്ലാസുകളിൽ കേക്ക് മുറിച്ചുകൊണ്ടും വിവിധങ്ങളായ ആഘോഷ പരിപാടികൾ കൊണ്ടാടി. പരിപാടികൾ ഉച്ചയ്ക്ക് 3.30 മണിയോടുകൂടി അവസാനിച്ചു കുട്ടികൾ വീടുകളിലേക്ക് മടങ്ങി. ഡിസംബർ 22 മുതൽ ക്രിസ്മസ് അവധിക്കായി സ്കൂൾ അടച്ചു.
പുതുവത്സര ദിനം
പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല. പുത്തൻ പ്രതീക്ഷകളോടെ പുതിയ നാളെകളെ വരവേൽക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണത്. പുതുവത്സര ദിനത്തോടനുബന്ധിച്ച് ഒരു പ്രാർത്ഥനയുണ്ടായിരുന്നു തുടർന്ന് കുട്ടികളുടെ ഒരു ഗാനവും നമിത ടീച്ചറുടെ പുതുവത്സര സന്ദേശവും ഉണ്ടായിരുന്നു
കുര്യാക്കോസ് ഏലിയാസ് ചാവറ ദിനം
"മക്കളേ, നിങ്ങളുടെ മാതാപിതാക്കളുടെ കൈകളിലെ ദൈവത്തിൻ്റെ നിക്ഷേപമാണ് നിങ്ങൾ" കത്തോലിക്കാ പുരോഹിതനും മതവിശ്വാസിയും തത്ത്വചിന്തകനും സാമൂഹിക പരിഷ്കർത്താവുമായിരുന്നു വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ. ക്രിസ്തീയ പുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സാമുദായ പരിഷ്കർത്താവ് ,വിദ്യാഭ്യാസ പ്രവർത്തകൻ, ജീവകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധ നേടി യിട്ടുണ്ട്.വിദ്യാഭ്യാസം അദ്ദേഹത്തിന് ഒരു അഭിനിവേശമായിരുന്നു,വിശുദ്ധ ചാവറയുടെ ജീവിതത്തിലേക്ക് നോക്കുമ്പോൾ, ദൈവിക പ്രചോദനത്താലും സഹായത്താലും അദ്ദേഹം ബോധപൂർവ്വം വളർത്തിയെടുത്ത നിരവധി ശീലങ്ങൾ നമുക്ക് കാണാം, അത് അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ മുഖമുദ്രയായി മാറി. വാസ്തവത്തിൽ, അദ്ദേഹം ഒരു വിശുദ്ധനായിത്തീർന്നു, കാരണം ദൈനംദിന ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ചില ശീലങ്ങൾ വികസിപ്പിക്കാനും നിലനിർത്താനും അദ്ദേഹത്തിന് കഴിഞ്ഞു.ചാവറ ദിനാഘോഷത്തോടനുബന്ധിച്ച് വിശുദ്ധ ചാവറ അച്ചൻറെ ജീവചരിത്രങ്ങളെ വിശദീകരിക്കുന്ന ഒരു നൃത്താവിഷ്കാരം ഉണ്ടായിരുന്നു. ഏഴാം ക്ലാസിലെ സാമുവലും അന്നയും വിശുദ്ധ ചാവറയച്ചന്റെ ചാവരുളിനെ കുറിച്ച് കുറിച്ച് സംസാരിച്ചു. .
===*𝟮𝟬𝟮𝟲 - 𝗟𝗜𝗧𝗧𝗟𝗘 𝗞𝗜𝗧𝗘𝗦 𝗖𝗔𝗠𝗣 - PHASE 1*===
2026 മെയ് 20 ബുധനാഴ്ച Soccorso Little Kites 2025-28 batch ന്റെ camp സംഘടിപ്പിച്ചു. രാവിലെ 9.00 മണിക്ക് ക്ലാസ് ആരംഭിച്ചു. Minnu Mam ആയിരുന്നു പ്രധാന ക്ലാസ് എടുത്തത്. കൂടാതെ Femin Tr ഉം ക്യാമ്പിൽ പങ്കെടുത്തു.
ക്യാമ്പിൽ ക്യാമറയുടെ ഉപയോഗത്തെപ്പറ്റിയും സോഷ്യൽ മീഡിയയുടെ പ്രാധാന്യത്തെപ്പറ്റിയും വിശദീകരിച്ചു. ഒരു reels തയ്യാറാക്കുന്നതിനുള്ള script എങ്ങനെ എഴുതണം എന്നതും കുട്ടികൾക്ക് പറഞ്ഞു നൽകി. തുടർന്ന് കുട്ടികളെ 4 group ആയി തിരിച്ച് ഓരോ group നും അവരുടെ creativity ഉപയോഗിച്ച് reels തയ്യാറാക്കാൻ അവസരം നൽകി.
ഉച്ചയ്ക്ക് ശേഷമുള്ള session ൽ Kdenlive ഉപയോഗിച്ച് video editing എങ്ങനെ ചെയ്യാമെന്ന് കാണിച്ചുതരുകയും ഓരോ കുട്ടികളെയും individual ആയി editing ചെയ്യിപ്പിക്കുകയും ചെയ്തു. കുട്ടികൾ വളരെ ആവേശത്തോടെയും താത്പര്യത്തോടെയും camp ൽ പങ്കെടുത്തു.
വൈകിട്ട് 4.00 മണിക്ക് camp സമാപിച്ചു.
ലിറ്റിൽ കൈറ്റ്സ് രക്ഷാകർതൃ യോഗം 2025-28
2025-28 ബാച്ചിലെ കുട്ടികളുടെ preliminary ക്യാമ്പിനോട് അനുബന്ധിച്ച് മാള ഉപജില്ലയിലെ മാസ്റ്റർ ട്രെയിനർ ശ്രീ വിനോദ് C അവർകളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി യോഗം സംഘടിപ്പിച്ചു. ലിറ്റിൽ കൈസിൽ അംഗങ്ങൾ ആയിരിക്കേണ്ട എൻറെ പ്രാധാന്യത്തെ പറ്റിയും ചുമതലുകളെ പറ്റിയും രക്ഷിതാക്കളോട് ചർച്ച ചെയ്തു
Little kites യൂണിഫോം 2025-28
2025- 28 ബാച്ചിലെ Little kites കുട്ടികൾക്കായി യൂണിഫോം തയ്യാറാക്കി. White നിറത്തിലുള്ള ഓവർ കോട്ടും, മുൻഭാഗത്തായി സ്കൂളിനെയും, little kites പ്രതിനിധീകരിക്കുന്ന badge തയ്യാറാക്കി. പ്രസ്തുത ബാഡ്ജ് 9 th std little kites വിദ്യാർത്ഥികളാണ് ഡിസൈൻ ചെയ്തത്.
