ഉള്ളടക്കത്തിലേക്ക് പോവുക

സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
43065-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43065
യൂണിറ്റ് നമ്പർLK/2018/43065
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർഹൈഫ എസ് എച്ച്
ഡെപ്യൂട്ടി ലീഡർഷിഫ ഫാത്തിമ
കൈറ്റ് മെന്റർ 1മീനാ ജോസഫ്
കൈറ്റ് മെന്റർ 2ഷെറീന ഇ ടി
അവസാനം തിരുത്തിയത്
19-05-202643065

ലിറ്റൽകൈറ്റ്സ് 2025-2028

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പി ടി എ പ്രസിഡൻ്റ് ശ്രീമാൻ യൂസഫ്
കൺവീനർ ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനിമോൾ ചാക്കോ ചെറുമനത്ത്
വൈസ് ചെയർ പേഴ്സൺ 1 എം പി റ്റി എ പ്രസിഡൻ്റ്
വൈസ് ചെയർപേഴ്സൺ 2 പി ടി എ വൈസ് പ്രസിഡൻ്റ്
ജോയിൻ്റ് കൺവീനർ 1 ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷെറീന ഇ ടി
ജോയിൻ്റ് കൺവീനർ 2 ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മീന ജോസഫ്
കുട്ടികളുടെ പ്രതിനിധി ലിറ്റിൽ കൈറ്റ്സ് ലീഡർ ഹൈഫ എസ് എച്ച്
കുട്ടികളുടെ പ്രതിനിധി ലിറ്റിൽ കൈറ്റ്സ് ഡപ്യൂട്ടി ലീഡർ ഷിഫാ ഫാത്തിമ

അഭിരുചി പരീക്ഷ

2025-2028വർഷത്തേയ്ക്കുള്ള ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ 25/6/2025 ശനിയാഴ്ച 09:55 മുതൽ 12 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തി. കൈറ്റിൽ നിന്നും ലഭ്യമാക്കിയ ഓൺ‍ലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു അഭിരുചി പരീക്ഷ നടത്തിയത്. എട്ടാംക്ലാസിലെ 69 കുട്ടികൾ പങ്കെടുത്തു. ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സുമാരായ മീന ജോസഫ് ,ഷെറീന ഇ ടി എന്നിവർ പരീക്ഷ നടത്തിപ്പിൽ ഭാഗഭാക്കായി. പങ്കെടുത്ത കുട്ടികളിൽ 40 പേർലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി.

പ്രിലിമിനറി ക്യാമ്പ് 2025- 2028

ഈ വർഷത്തെ എട്ടാം ക്ലാസിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 10/9/25 രാവിലെ കൃത്യം 9.30 am ബഹുമാനപ്പെട്ട പ്രിയ ടീച്ചറിൻ്റെയും ബോബി ടീച്ചറിൻ്റെയും നേതൃത്വത്തിൽ ആരംഭിച്ചു. ആദ്യം ഐ ടി ഉപയോഗിക്കുന്ന മേഖലകളെ കുറിച്ച് വിശദവായി പറയുകയുണ്ടായി. അതിനു ശേഷം ലിറ്റിൽ കൈറ്റ്സി നെ കുറിച്ച് ഒരു ഡോക്യുമൻ്റേഷൻ കാണിച്ചതിനു ശേഷം ഗ്രൂപ്പ് തിരിച്ച് ഐ ടി ക്വിസ് നടത്തുകയുണ്ടായി. അതിനു ശേഷം കുട്ടികളെ കൊണ്ട് സ്ക്രാച്ചിൽ സെറ്റ് ചെയ്ത ഒരു ഗെയിം കളിപ്പിച്ചതിനു ശേഷം ആ ഗെമിം സ്ക്രാച്ചിൽ എങ്ങനെ നിർമ്മിക്കാം എന്നതിനെ കുറിച്ച് വിശദമായി പഠിപ്പിക്കുകയുണ്ടായി. അതിനു ശേഷം ഓപ്പൺ ട്യൂൺസിൽ ആനിമേഷൻ പഠിപ്പിച്ചു. തുടർന്ന് റോബോട്ടിക്സിൽ ൽ ക്ലാസ് എടുക്കുകയുണ്ടായി. 3pm ന് ക്യാമ്പ് അവസാനിച്ചു. തുടർന്ന് പ്രിയ ടീച്ചറിൻ്റെയും ബോബി ടീച്ചറിൻ്റെയും നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കുള്ള അവബോധന ക്ലാസ് നടക്കുകയുണ്ടായി.

camp
camp
camp






ലിറ്റിൽ കൈറ്റ്സ് - സ്കൂൾ ലെവൽ ക്യാമ്പ് 2025-28 ബാച്ച്

2025 - 2028 ബാച്ചിന്റെ ഏകദിന ക്യാമ്പ് 13.05.2026 ബുധനാഴ്ച്ച, സെന്റ് ഫിലോമിനാസ്  സ്കൂളിൽ വച്ച് രാവിലെ കൃത്യം 9:30 ന് ആരംഭിച്ചു. കുമാരി ആൻ തീർത്ഥയുടെ പ്രാർത്ഥന ഗാനത്തോടുകൂടി ക്യാമ്പ് ആരംഭിച്ചു. കൈറ്റ് മെന്ററായ ഷെറീന ടീച്ചർ എല്ലാവർക്കും സ്വാഗതം അർപ്പിച്ചു. ഒപ്പം ക്യാമ്പിൽ പാലിക്കേണ്ടതായ നിയമങ്ങളും ചട്ടങ്ങളും ഒരിക്കൽ കൂടി കുട്ടികളെ ഓർമ്മപ്പെടുത്തിക്കൊണ്ട് ക്ലാസ് എടുക്കുന്നതിലേക്കായി സെന്റ് തോമസ് എച്ച്എസ്എസ് സ്കൂളിലെ കൈറ്റ് മെന്ററായ ജിത്തു ടീച്ചറിനെ ക്ഷണിച്ചു.  ടീച്ചർ ആദ്യം കുട്ടികളിൽ ആത്മവിശ്വാസവും ഉണർവും നൽകുന്നതിലേക്കായി അഞ്ച് ഗ്രൂപ്പുകൾ ആയി തിരിച്ച് മൈൻഡ് ഗെയിം കളിപ്പിച്ചു തുടർന്ന് കുട്ടികളുടേതായ റീൽസ് എടുക്കുന്ന പ്രവർത്തനം നൽകി ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്രൂപ്പ് അടിസ്ഥാനത്തിൽ കുട്ടികൾ ഭംഗിയായി എടുത്ത റീൽസ് എഡിറ്റ് ചെയ്യാനും പറഞ്ഞു . ഉച്ച ഭക്ഷണത്തിനുശേഷം കേഡൻ ലൈവ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് സ്പോർട്സ് ഡേ യെ ആസ്പദമാക്കി വീഡിയോസ് ഗ്രൂപ്പ് അടിസ്ഥാനത്തിൽ തന്നെ ശബ്ദവും സംഗീതവും നൽകി എഡിറ്റ് ചെയ്ത് വളരെ മനോഹരമായ വീഡിയോ ആക്കി ആ വലിയ ഗ്രൂപ്പിൽ തന്നെ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതുപോലെ പ്രവേശനോത്സവവും, പരിസ്ഥിതി ദിനവും, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഉം ഇതേ രീതിയിൽ  കേഡൻ ലൈവിൽ ചെയ്ത് കാണിക്കാനും തുടർ പ്രവർത്തനമായി നല്കി. രണ്ടു കുഞ്ഞുങ്ങൾ ക്ലാസ് വിലയിരുത്തൽ നടത്തുകയും ചെയ്തു. 3:30 ന് ക്ലാസ് അവസാനിച്ചു.