സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43065 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 43065
യൂണിറ്റ് നമ്പർ LK/2018/43065
അധ്യയനവർഷം 2019-2021
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർ അസുമ ആർ
ഡെപ്യൂട്ടി ലീഡർ ഗായത്രി ആർ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 പ്രീത ആന്റണി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 എലിസബത്ത് ട്രീസ
09/ 07/ 2023 ന് 43065
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ലിറ്റിൽ കൈറ്റ്സ് 2019-2020 പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് ആദ്യത്തെ ക്ലാസ് ജൂൺ മാസം പതിനഞ്ചാം തീയതി നടത്തി അന്നേദിവസം തന്നെ രക്ഷകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത ക്ലാസും നടന്നു അന്നേദിവസം തന്നെ സെന്റ് ഫിലോമിനാസ് ലെ 2019 - 2020 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉദ്ഘാടനം ചെയ്യപ്പെട്ടു. തുടർന്നുള്ള എല്ലാ ചൊവ്വാഴ്ചകളിലും ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രോഗ്രാമിങ്, അനിമേഷൻ, മലയാളം ടൈപ്പിംഗ്‌ തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു വരുന്നു.

ലിറ്റിൽ കൈറ്റ്സ് 2019-2021 യൂണിറ്റ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 13357 ഹാജറ ബീവി എച്ച് 9A
2 13362 ആമിന ഹൈഫ എസ് എ 9D
3 13372 സഹവ എസ് 9A
4 13374 ഷർമി എസ് ആന്റണി 9D
5 13389 ഷബ്ന എച്ച് 9C
6 13394 ഐശ്വര്യ എസ് 9C
7 13397 സുമയ്യ ഹലവാണി 9C
8 13408 സഹദ എസ് 9A
9 13413 ഫാത്തിമ അഫ്ന എ 9A
10 13421 റജില ഫാത്തിമ 9D
11 13426 ഷാഹിന എൻ 9D
12 13430 വിജിത മോൾ 9D
13 13454 കാരുണ്യ എൽ 9A
14 13462 സുമയ്യ നയീം 9D
15 13466 ഇർഫാന എസ് 9A
16 13468 ഫർഹാന എം എസ് 9A
17 13469 കെറിൻ കെ ആർ 9C
18 13473 ദർശന ബി എസ് 9A
19 13474 ഗൗരി സുരേന്ദ്രൻ 9B
20 13479 സഫ എ 9B
21 13491 അമീന എ ബി 9B
22 13493 ഫർസാന ഫാത്തിമ എം എം 9B
23 13505 ജസീന എസ് 9B
24 13529 ഫർഹാന ഫാത്തിമ 9B
25 13530 ഫർസാന എൽ 9B
26 13539 ഷിഫാന എം എച്ച് 9B
27 13555 സുബിന എസ് 9D
28 13596 ലാമിയ പി 9C
29 13832 ഐശ്വര്യ എം 9A
30 13833 സനമോൾ എ 9A
31 14392 അസുമ ആർ 9D
32 14394 സാനിയ വി 9D
33 14733 ബിസ്മിത എം 9D
34 15689 സഫ്ന എസ് 9D
35 15124 ഹിസാന എം എച് 9D
36 15690 ഫാത്തിമ ജവഹർ 9D
37 15408 അഫ്റോസ് മെഹറൂൺ എച്ച് 9D
38 15692 ഷഹാന എൻ 9A
39 15693 ഗായത്രി ആർ പി 9B
40 13605 ആസിയ എസ് 9B

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പിടിഎ പ്രസിഡൻറ് ശ്രീ എം എസ് യൂസഫ്
കൺവീനർ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് ശ്രീജ
വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡൻറ് നൗഷാദ് ഖാൻ
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് പ്രീത ആന്റണി
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് എലിസബത്ത് ട്രീസ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ അസുമ ആർ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ഗായത്രി ആർ പി

ഡിജിറ്റൽ പൂക്കളം

സ്കൂളിലെ ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി . കുട്ടികൾ വളരെ ഉത്സാഹത്തോടും താല്പര്യത്തോടുംകൂടി മത്സരത്തിൽ പങ്കെടുത്തു.

ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം








അഭിരുചി പരീക്ഷ 2019-2021

പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന അറിവുകൾക്കപ്പുറം സാങ്കേതികവിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി രൂപപ്പെട്ട ഒരു പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. ലിറ്റിൽ കൈറ്റ്സിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 22 .01 .2019 ബുധനാഴ്‌ച 10 .30 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അഭിരുചി പരീക്ഷ നടത്തി. എട്ടാം തരത്തിൽ പഠിക്കുന്ന അറുപതിൽപരം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ഓരോ മാർക്ക് വീതമുള്ള ഇരുപത് ചോദ്യങ്ങളുണ്ടായിരുന്നു. ചോദ്യഫയൽ പ്രസന്റേഷൻ മാതൃകയിൽ പ്രൊജക്ടറിൽ പ്രദർശിപ്പിച്ച് ക്വിസ് മാതൃകയിലാണ് പരീക്ഷ നടത്തിയിരുന്നത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമാകുന്ന വിദ്യാർത്ഥികൾക്ക് വൈവിധ്യമാർന്ന പരിശീലന പരിപാടിയിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. അഭിരുചി പരീക്ഷയിൽ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വിവിധ മേഖലയിലെ ചോദ്യങ്ങളാണുണ്ടായിരുന്നത്. ഉയർന്ന സ്കോർ നേടിയ 40വിദ്യാർത്ഥികളെ ഇതിലേക്ക് തെരഞ്ഞെടുത്തു.

ഷോർട്ട് ഫിലിം

സെന്റ് ഫിലോമിനാസിന്റെ ചരിത്രത്തിൽ ഒരു സുവർണ്ണ എട് കൂടി. അറബിക്കടലിന്റെ അലയൊലികളുടെ താളം കേട്ടുണരുകയും ഉറങ്ങുകയും ചെയ്യുന്ന ഫിലൈൻ കുടുംബം ഒരു ഹ്രസ്വചിത്രം , 'തൂവൽ' ഫെബ്രുവരി രണ്ടാം തിയതി ഉച്ചയ്ക്ക് റിലീസ് ചെയ്തു. ആദ്യ പ്രദർശനം അന്നേദിവസം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 2 .30 നു നടന്നു. ഈ പ്രദേശത്തെ നൊമ്പരത്തിൽ ആഴ്ത്തിയ ഓഖി ചുഴലിക്കാറ്റും അനുബന്ധ സംഭവങ്ങളും പ്രധാന വിഷയമാക്കിയ ഈ ചിത്രത്തിൽ ഈ സ്കൂളിലെ തന്നെ അധ്യാപകർ രചന സംവിധാനം ഇവ നിർവഹിക്കുകയും കുട്ടികൾ അഭിനയിക്കുകയും ചെയ്തു എന്ന പ്രത്യേകത കൂടിയുണ്ട്. സ്കൂൾ മാനേജ്‌മന്റ് പി ടി എ , അധ്യാപകർ, മുഖ്യവേഷമിട്ട വിദ്യാർഥികൾ എന്നിവരുടെ മുന്നിലാണ് ആദ്യപ്രദർശനം നടന്നത്. ഹൈടെക് ക്ലാസ്സ് മുറികളിലും യൂട്യൂബ് വഴി ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായത്തോടെ പ്രദർശിപ്പിച്ചു. ഷോർട് ഫിലിം റിലീസിന്റെ വാർത്ത തയ്യാറാക്കി വിക്‌ടേഴ്‌സ് ചാനലിൽ അയച്ചത് ലിറ്റിൽ കൈറ്റ് അംഗങ്ങളാണ്.


ചുവടെ നൽകിയിരിക്കുന്ന ലിങ്കു വഴി നിങ്ങൾക്കും ഇതു കാണാം.
തൂവൽ

തൂവൽ റിലീസ്

ഗിഫ്റ്റഡ് ചിൽഡ്രൻ ജില്ലാ ക്യാമ്പ്

ഈ വർഷത്തെ ഗിഫ്റ്റഡ് ചിൽഡ്രൻസ് തിരുവനന്തപുരം ജില്ലാതല ക്യാമ്പ് ഫെബ്രുവരി പതിനാറു പതിനേഴു തീയതികളിൽ സെന്റ് ഫിലോമിനാസിൽ വച്ച് നടന്നു. രണ്ടു ദിവസത്തെ റസി‍ൻഷ്യൽ പ്രോഗ്രാം വളരെ വിജഞാനപ്രദമായിരുന്നു. പ്രസ്തുത പരിപാടി ഡോക്യുമെന്റ് ചെയ്തത് ലിറ്റിൽ കൈറ്റ് അംഗങ്ങളാണ്.


ഗിഫ്റ്റഡ് ചിൽഡ്രൻ ക്യാമ്പ് ഉദ്ഘാടനം
ഗിഫ്റ്റഡ് ചിൽഡ്രൻ ക്യാമ്പ് ഉദ്ഘാടനം പത്രവാർത്ത
ഗിഫ്റ്റഡ് ചിൽഡ്രൻ ക്യാമ്പ് ചിത്രീകരണം - ലിറ്റിൽ കൈറ്റ് അംഗങ്ങൾ










ഡിജിറ്റൽ മാഗസിൻ

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി സോപാനം എന്ന ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാൺർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ലഭിച്ചിരിക്കുന്ന്ത് ഉരു അസുലഭ സന്ദർഭമാണെന്നും അത് പരമാവധി പ്രയോജനപ്പെടുത്തി തങ്ങൾക്കു ട്രെയിനിങ്ങിലൂടെ ലഭിക്കുന്ന അറിവ് കൂട്ടുകാർക്കു കൂടി പകർന്നു നൽകേണ്ടതാണെന്നും സിസ്റ്റർ പറഞ്ഞു. തുടർന്ന് ഹൈടെക് ക്ലാസ്സ് മുറിയിൽ ഡിജിറ്റൽ മാഗസിൻ കുട്ടികൾക്കായി പ്രദർശിപ്പിച്ചു.

സോപാനം