ഉള്ളടക്കത്തിലേക്ക് പോവുക

എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സ്കൂളിനൊരു പത്രം

സ്കൂളിലെ വാർത്തകൾക്കായി 'സ്കൂളിനൊരു പത്രം' ആരംഭിക്കുന്നതിന്റെ ഭാഗമായി ആദ്യ ടേമിലെ വാർത്തകൾ ശേഖരിക്കാനും പ്രവർത്തനം തുടങ്ങുന്നതിനുമായി ആദ്യ മീറ്റിംഗ് 23/07/2025 ബുധനാഴ്ച 12.50 ന് ശ്രീ ശാരദാ പ്രസാദം ഹാളിൽ വെച്ച് നടത്തി. എല്ലാ ക്ലാസിൽ നിന്നും ഡിവിഷൻ അടിസ്ഥാനത്തിൽ ഓരോ കുട്ടി വീതം പങ്കെടുത്തു. ഗ്രൂപ്പ് തിരിക്കുകയും ലീഡർമാരെ തെരഞ്ഞെടുക്കുകയും ചെയ്തു. 24 കുട്ടികളാണ് പത്ര പ്രവർത്തനത്തിലേർപ്പെടാൻ തയ്യാറായി വന്നിട്ടുള്ളത്. നേതൃത്വം നൽകുന്നവർ അന്ന എ ബി(10 സി), ഫാത്തിമ ഷിഫാന(7ബി). കോർഡിനേറ്റർ യു പി വിഭാഗം സാമൂഹ്യ ശാസ്ത്രാധ്യാപിക ജയ ടി പി.

സമേതം 2025-26

തൃശ്ശൂർ ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന സമേതം വിദ്യാലയ ചരിത്രരചന മത്സരം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശ്രീശാരദ സ്കൂൾ പുറനാട്ടുകരയിൽ നടത്തുവാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 8 ന് പഞ്ചായത്തിലെ 7 സ്കൂളിലെ പ്രതിനിധികളും വാർഡ് മെമ്പർ പ്രസിഡൻറ് എന്നിവരുടെ സാന്നിധ്യത്തിൽ സംഘാടകസമിതി രൂപീകരിക്കുകയുണ്ടായി. സെപ്റ്റംബർ 9ന് രാവിലെ 9 30 മുതൽ ആരംഭിച്ച മൂന്ന് മണിക്ക് അവസാനിക്കുന്ന രീതിയിൽ പരിപാടി ആസൂത്രണം ചെയ്തു. പ്രധാന അധ്യാപിക സിന്ധു എസ് സ്വാഗതം പറഞ്ഞതിനെ തുടർന്ന് പരിപാടികൾ ആരംഭിച്ചു. അധ്യക്ഷൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷ ശ്രീനിവാസനും, ഉദ്ഘാടന കർമ്മം നിർവഹിച്ചത് പഞ്ചായത്ത് പ്രസിഡൻറ് അജിത് കുമാറുമായിരുന്നു. അജിത കൃഷ്ണൻ (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) വാർഡ് മെമ്പർ കണ്ണൻ, സി ആർ സി കോർഡിനേറ്റർ നിവ്യ ഷാജു, പ്രിൻസിപ്പാൾ എ കെ ഗീത എന്നിവർ ആശംസകൾ നേർന്നു. ഏകദേശം നൂറ് കുട്ടികളും 14 അധ്യാപകരും പരിപാടിയിൽ പങ്കാളികളായി. സ്കൂളുകളുടെ മികച്ച അവതരണത്തിന് ശേഷം ഫല പ്രഖ്യാപനം നടത്തി. എൽ പി വിഭാഗത്തിൽ എസ് ആർ കെ ജി വി എം എൽ പി എസ് പുറനാട്ടുകര ഒന്നാം സ്ഥാനവും ജി എൽ പി എസ് അടാട്ട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ ജി യു പി എസ് ചുരക്കാട്ടുകര ഒന്നാം സ്ഥാനവും സെന്റ്മേരിസ് യുപിഎസ് രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീശാരദ ഗേൾസ് സ്കൂൾ പുറനാട്ടുകര ഒന്നാം സ്ഥാനവും കെഎസ്ആർകെജി വി എം എച്ച് എസ് എസ് പുറനാട്ടുകര രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പ്രോഗ്രാം കോ‌ർഡിനേറ്റർ സാമൂഹ്യ ശാസ്ത്രം അധ്യാപിക സന്ധ്യ ടി എം  നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പരിപാടിക്ക് വിരാമമിട്ടു.

വിദ്യാലയ ചരിത്ര രചന കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. തങ്ങൾ പഠിക്കുന്ന സ്കൂളിന്റെ ചരിത്രാന്വേഷണം ഒട്ടൊരു ആവേശത്തോടെയാണ് അവർ ഏറ്റെടുത്തത്. കുട്ടികളുടെ അവതരണത്തിൽ അത് പ്രതിഫലിക്കുന്നുണ്ടായിരുന്നു. പങ്കെടുത്ത എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒന്നാംസ്ഥാനത്തിന‌ർഹമായ ശ്രീ ശാരദ സ്കൂൾ ചരിത്ര രചനക്ക് നേതൃത്വം നൽകിയവർ പത്താം ക്ലാസ്സ് വിദ്യാർഥിനികളായ അലേഖ്യ ഹരികൃഷ്ണൻ, നിരഞ്ജനി കൃഷ്ണ, ലക്ഷ്‍മി കെ ബി, ലക്ഷ്‍മി എസ് നായർ, ഗൗരിനന്ദന, പാർവതി,ദൃശ്യ എന്നിവരാണ്.

കുട്ടികളുടെ ഗ്രാമസഭ

12/09/2025 നു കുട്ടികളുടെ ഗ്രാമസഭ മുതുവറ കമ്മ്യൂണിറ്റി ഹാളിൽ 12:30ന് ആരംഭിച്ചു. പഞ്ചായത്തിലെ നാല് സ്കൂളിൽ നിന്നും നൂറിൽപരം കുട്ടികളുടെ കുട്ടികളും 15 അധ്യാപകരും പങ്കെടുത്തു. കുട്ടികളുടെ ഗ്രാമസഭ ആയതിനാൽ പരിപാടിയുടെ ചുക്കാൻ പിടിച്ചത് കുട്ടികളായിരുന്നു അധ്യക്ഷൻ, ഉദ്ഘാടക, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നീ സ്ഥാനങ്ങൾ നിർവഹിച്ചത് ലക്ഷ്മി എസ് നായർ, അലേഖ്യ ഹരികൃഷ്ണൻ, നേഹ, നിവേദ് എന്നിവരായിരുന്നു, കുട്ടികളെ ഏഴ് ഗ്രൂപ്പുകളാക്കി അവർക്ക് കായികം. ആരോഗ്യം. കൃഷി. ഗതാഗതം. തുല്യത. കല. സാഹിത്യം എന്നീ വിഷയങ്ങൾ നൽകി..അവർ ചർച്ച ചെയ്തു കണ്ടെത്തിയ തീരുമാനങ്ങൾ അവതരിപ്പിച്ചു. അവർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾക്ക് പഞ്ചായത്ത് പ്രസിഡൻറ് സിമി അജിത് കുമാർ മറുപടി നൽകി. അടാട്ട് പഞ്ചായത്ത് സെക്രട്ടറി കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. ആശംസകൾ അർപ്പിച്ചത് വാർഡ് മെമ്പർ ഗ്രീഷ്മ ആയിരുന്നു. ബിപിസി ഗീതടീച്ചറും കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു. 4:30 ന് കുട്ടികൾക്ക് ഉപഹാരം നൽകി കുട്ടികളുടെ ഗ്രാമസഭ അവസാനിപ്പിച്ചു. ആ യോഗത്തിൽ തന്നെ പഞ്ചായത്തിലെ ഏറ്റവും നല്ല ശുചിത്വ വിദ്യാലയത്തിനുള്ള സമ്മാനദാനവും നിർവഹിച്ചു ശ്രീശാരദക്ക് ശുചിത്വത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.