എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24
| Home | 2025-26 |
ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം, ജനസംഖ്യാ ദിനം, ഹിരോഷിമ നാഗസാക്കി ദിനം, കിറ്റ് ഇന്ത്യ ദിനം, ഓസോൺ ദിനം, സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി എന്നിന സമുചിതമായി ആചരിച്ചു. ശാസ്ത്രമേളയുടെ ഭാഗമായി വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ചു. ഒക്ടോബർ മാസത്തിൽ മേരിമാഠി മേരാ ദേശ്എന്നതിന്റെ ഭാഗമായി പ്രതിജ്ഞ ചൊല്ലി. സ്വാതന്ത്ര്യ സമര നേതാക്കളുടെ ജീവചരിത്രം അസംബ്ലിയിൽ അവതരിപ്പിച്ചു. പ്രസംഗ മത്സരം. ഉപന്യാസരചന, ചിത്രരചന സ്കൂൾ മാഗസിൻ തയ്യാറാക്കൽ എന്നിവ നടത്തി. സാമൂഹ്യശാസ്ത്ര പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം കൊടുക്കുന്ന സ്റ്റെപ് പരീക്ഷയിൽ കുട്ടികളെ പങ്കെടുപ്പിച്ചു.
ഗാന്ധിജയന്തി
154ാമത് ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു. ഗാന്ധിജിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് കൊച്ചുകുട്ടുകാർക്ക് സംസാരിച്ചു. കൂടാതെ പിടിഎ പ്രസിഡണ്ട് സുധീർ കെ എസ്, സ്റ്റാഫ് സെക്രട്ടറി പി വി രാജേശ്വരി, ഹിന്ദി അധ്യാപിക എൻ ടി അശ്വനി എന്നിവർ ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾ കുട്ടികളെ ഓർമ്മപ്പെടുത്തി. ഗാന്ധിജിയുടെ ജീവിത ലക്ഷ്യമായ സ്ത്രീ സുരക്ഷ, സ്ത്രീ ഉന്നമനം എന്നിവ മാധ്യമങ്ങളിൽ മാത്രം പറഞ്ഞാൽ പോരാ പ്രവൃത്തിയിലും കൊണ്ടുവരണമെന്ന് ഒമ്പതാം ക്ലാസിലെ ചഞ്ചൽ അഭിപ്രായപ്പെട്ടു. ഗാന്ധിജിയെ സ്മരിച്ചു കൊണ്ടുള്ള ഗീതങ്ങൾ കൊച്ചുകൂട്ടുകാർ അവതരിപ്പിച്ചു. ഗാന്ധിജിയുടെ പിറന്നാൾ ആഘോഷം മധുരം നൽകിക്കൊണ്ട് പര്യവസാനിച്ചു.
നിയമപാഠം ബോധവൽക്കരണക്ലാസ്സ്
നവംബർ 8ന് നിയമപാഠത്തെ കുറിച്ചുള്ള ഒരു ബോധവത്ക്കരണ ക്ലാസ് ശ്രീ ശാരദപ്രസാദം ഹാളിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളാണ് ക്ലാസിൽ പങ്കെടുത്തത്. കുട്ടികളെ സംബന്ധിക്കുന്ന നിയമങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കുക എന്നതായിരുന്നു ക്ലാസിന്റെ ലക്ഷ്യം. പ്രധാനാധ്യാപിക എൻ കെ സുമ ക്ലാസിനെ കുറിച്ച് സംസാരിച്ചു. അഡ്വക്കേറ്റ് സുധീർ സാറാണ് ക്ലാസ് നയിച്ചത് ബാലവിവാഹം, പോക്സോ നിയമങ്ങൾ ബാലവേല മയക്കുമരുന്നിനെ കുറിച്ചുള്ള വകുപ്പുകൾ, കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ, അതിനുള്ള ശിക്ഷകൾ എന്നിവയെല്ലാമാണ് ക്ലാസ്സിൽ ചർച്ച ചെയ്തത്. തുടർന്ന് ക്ലാസുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്തു ഇന്നത്തെ കാലത്ത് കുട്ടികളറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ പറഞ്ഞു തന്ന സുധീർ സാറിന് ഒമ്പതാം ക്ലാസിലെ ചഞ്ചൽ നന്ദി പ്രകാശിപ്പിച്ചു.