എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25
| Home | 2025-26 |
കുട്ടികളുടെ ഗ്രാമസഭ
ജനാധിപത്യ വികസന പ്രക്രിയയിൽ കുട്ടികളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ അടാട്ട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തദ്ദേശസമേതം -കുട്ടികളുടെ പാർലമെൻറ് ശ്രീ ശാരദ സ്കൂളിൽ 2025 ഫെബ്രുവരി രണ്ടിന് 12 30ന് ശ്രീ ശാരദ പ്രസാദം ഹാളിൽ വച്ച് നടക്കുകയുണ്ടായി. അടാട്ട് പഞ്ചായത്തിലെ നാല് സ്കൂളുകളിൽ നിന്ന് നൂറ്റിപ്പത്തോളം കുട്ടികൾ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. കുട്ടികളുടെ ഗ്രാമസഭ ആയതിനാൽ കുട്ടികൾ തന്നെയായിരുന്നു എല്ലാ പരിപാടികൾക്കും നേതൃത്വം വഹിച്ചത്. സ്വാഗതം ആശംസിച്ചത് ലക്ഷ്മി എസ് നായരും അധ്യക്ഷപദം അലങ്കരിച്ചത് എസ് ഗൗരി നന്ദനയുമായിരുന്നു. പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ പി എസ് കണ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് വേണ്ട ആശയങ്ങൾ നൽകിക്കൊണ്ട് അവരെ നയിച്ചത് റിട്ടയേർഡ് അധ്യാപികയായശ്രീജ ചെങ്ങാട്ട് ആണ്. കുട്ടികളെ ഏഴ് ഗ്രൂപ്പുകളാക്കി കായികം, കല, സാഹിത്യം, ഗതാഗതം, ആരോഗ്യം, കൃഷി, പരിസ്ഥിതി സംരക്ഷണം, തുല്യത എന്നീ വിഷയങ്ങൾ നൽകി ചർച്ച സംഘടിപ്പിച്ചു. അധ്യാപകരുടെയും വാർഡ് മെമ്പർമാരുടെയും സജീവ സാന്നിധ്യം കുട്ടികൾക്ക് ഉണർവേകി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉഷ ശ്രീനിവാസൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത കൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ കുട്ടികൾ അവർ കണ്ടെത്തിയ പ്രശ്നങ്ങളും മറ്റും അവതരിപ്പിക്കുകയുണ്ടായി. ശേഷം പഞ്ചായത്ത് അധികൃതർ സ്വീകരിക്കാവുന്ന നടപടികളെ കുറിച്ച് വിശദമാക്കി. ഇതിലൂടെ കുട്ടികൾക്ക് ഗ്രാമസഭ എന്തിന് എങ്ങനെ എന്നതിനെ കുറിച്ചുള്ള വ്യക്തമായ ധാരണ കൈവരിക്കാൻ സാധിച്ചു. ഒമ്പതാം ക്ലാസ്സിലെ നിരഞ്ജനി കൃഷ്ണയുടെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു.