കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/2025-26
2025-26 അധ്യയനവർൽത്തെ പ്രവർത്തനങ്ങൾ
സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ലോകവ്യാപകമായ ആഘോഷമാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം. വീട്, വിദ്യാഭ്യാസം, വാണിജ്യം, ഭരണനിർവ്വഹണം തുടങ്ങി എല്ലാമേലകളിലും നിലവാരമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റിയും നന്മയെപ്പറ്റിയും ലോകജനതയെ ബോധവൽക്കരിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 2025 സെപ്റ്റംബർ 20 ന് കൈറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണച്ചിന് തുടക്കം കുറിച്ചു. ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കൈറ്റ് സി ഇ ഒ ശ്രീ. അൻവർ സാദത്ത് സ്വാഗതം പറഞ്ഞു. തുടർന്ന് എല്ലാ ജില്ലകളിലും കൈറ്റിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട പരിപാടികൾ നടന്നു. മലപ്പുറം ജില്ലയിൽ ജില്ലാ കോർഡിനേറ്റർ ശരീഫ് സാർ പരിപാടിക്ക് വന്ന എല്ലാ അതിഥികളേയും സ്വാഗതം ചെയ്ത് സംസാരിച്ചു. തുടർന്ന് ഹസൈനാർ മങ്കട, അബ്ദുൽ ഹക്കീം എന്നിവർ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് സംസാരിച്ചു. അതിന് ശേഷം പ്രത്യേക ക്ഷണിതാക്കളായ അജിത് കുമാർ ബി പി (സയന്റിസ്റ്റ് (rtd) , ഡോ. ലജീഷ് വി എൽ (അസോസിയേറ്റ് പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് പഠന വകുപ്പ്, കാലികറ്റ് യൂണിവേഴ്സിറ്റി) എന്നിവർ സംസാരിച്ചു.
പരിശീലനങ്ങൾ
പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം
ഒമ്പതാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം
എട്ടാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം
പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം - റോബോട്ടിക്സ്
ആറാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം
കളിപ്പെട്ടി പാഠപുസ്തക പരിശീലനം
വിദ്യാഭ്യാസ ഓഫീസർമാർക്കുള്ള പരിശീലനം
സമഗ്രാ പ്ലസ് പരിശീലനം - DIET, SSK
അക്കാദമിക മോണിറ്ററിംഗ് പരിശീലനം - പ്രൈമറി ഹെഡ്‍മാസ്റ്റർ
സമഗ്ര പ്ലസ് - പി എസ് ഐ ടി സിമാർക്കുള്ള പരിശീലനം
ഹൈസ്‍കൂൾ പ്രധാനധ്യാപകർക്കുള്ള ശിൽപശാല
എസ് ഐ ടി സി - എസ് ആർ ജി കൺവീനർമാർക്കുള്ള പരിശീലനം
NSS പ്രോഗ്രാമിംഗ് ഓഫീസർമാർക്കുള്ള പരിശീലനം
കാഴ്ച പരിമിതിയുള്ള അധ്യാപകർക്ക് KOOL പരിശീലനം
ഐ ടി പരീക്ഷ ഇൻവിജിലേറ്റർമാർക്കുള്ള പരിശീലനം
കീ ടൂ എൻട്രൻസ് പരിശീലനം
ലിറ്റിൽ കൈറ്റ്സ്