സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Home | 2026-27 |
അംഗീകാരം
📅 2019
നല്ലപാഠം ജില്ലാതല പുരസ്കാരം നീലേശ്വരം സെന്റ് ആൻസിന്; കാസർഗോഡിന്റെ അഭിമാനമായി വിദ്യാലയം

📅 തിയ്യതി ചേർക്കുക
വിജയക്കുതിപ്പുമായി നീലേശ്വരം സെന്റ് ആൻസ് എ.യു.പി സ്കൂൾ; ഉപജില്ലാ കലോത്സവത്തിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ്
ഹോസ്ദുർഗ് ഉപജില്ലാ കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ ഐതിഹാസിക വിജയം കൈവരിച്ച് നീലേശ്വരം സെന്റ് ആൻസ് എ.യു.പി സ്കൂൾ. മത്സരങ്ങളിൽ പങ്കെടുത്ത 18 ഇനങ്ങളിൽ 17-ലും എ ഗ്രേഡ് കരസ്ഥമാക്കിയാണ് സ്കൂൾ ഈ ഉജ്ജ്വല നേട്ടം സ്വന്തമാക്കിയത്.
യു.പി വിഭാഗത്തിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ട് വിദ്യാലയത്തിന്റെ കീർത്തി വാനോളമുയർത്താൻ ഈ കൊച്ചു മിടുക്കർക്ക് സാധിച്ചു. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും മികച്ച പിന്തുണയുമാണ് ഇത്രയും വലിയൊരു വിജയത്തിലേക്ക് സ്കൂളിനെ എത്തിച്ചത്.
📅 2024-25 അധ്യയന വർഷം
സംസ്കൃത സ്കോളർഷിപ്പിൽ തിളക്കമാർന്ന നേട്ടവുമായി സെന്റ് ആൻസ് എ.യു.പി. സ്കൂൾ
നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് എ.യു.പി. സ്കൂളിന് അഭിമാനമായി വിദ്യാർത്ഥികളുടെ മികച്ച വിജയം. പൊതുവിദ്യാഭ്യാസ വകുപ്പ് 2024-25 അധ്യയന വർഷത്തിൽ നടത്തിയ സംസ്കൃതം സ്കോളർഷിപ്പിന് വിദ്യാലയത്തിലെ എട്ട് മിടുക്കർ അർഹരായി. 4 മുതൽ 7 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ഈ നേട്ടം കൈവരിച്ചത്.
📅 തിയ്യതി ചേർക്കുക
നീലേശ്വരം സെന്റ് ആൻസ് എ.യു.പി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിന് അഭിമാനകരമായ നേട്ടം. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരമായ ഗോൾഡൻ ആരോ അവാർഡ് (Golden Arrow Award) ദേശീയ തലത്തിൽ എട്ട് മിടുക്കികൾ സ്വന്തമാക്കി.സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനും വിവിധ കടമ്പകൾ വിജയകരമായി പൂർത്തിയാക്കിയതിനുമാണ് ഈ ദേശീയ അംഗീകാരം ഇവരെ തേടിയെത്തിയത്.
