ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
2024-2027ബാച്ചിലെ വിദ്യാർത്ഥികളുടെ പ്രാഥമിക ക്യാമ്പ് 2024 ജൂലൈ 23 ന് രാവിലെ 9.30 മുതൽ 3മണി വരെ സ്കൂൾ വച്ച് നടത്തി.40 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെ ടുത്തു. ആറ്റിങ്ങൽ സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ. മുരളീധരൻ സർ ക്യാമ്പിനു നേതൃത്വം നൽകി. അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകൾ ഉൾപ്പെട്ട പരിശീലന പരിപാടി അംഗങ്ങൾക്ക് ആസ്വാദ്യകരമായിരുന്നു.

വൈകുന്നേരം മൂന്ന് മണിക്ക് ശേഷം രക്ഷിതാക്കളുടെ ബോധവൽക്കരണ ക്ലാസ് നടന്നു. 19 രക്ഷാകർത്താക്കൾ പങ്കെടുത്തു. രക്ഷാകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിനെപ്പറ്റി വ്യക്തമായ അവബോധം പ്രിയ ടീച്ചർ നൽകുകയുണ്ടായി. രക്ഷാകർത്താക്കളുടെ ഭാഗത്തു നിന്നുള്ള ഫീഡ്ബാക്കും വളരെ നല്ലതായിരുന്നു.

| 42007-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42007 |
| യൂണിറ്റ് നമ്പർ | LK/2018/42007 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിമി സുരേഷ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റംസിയ ബി |
| അവസാനം തിരുത്തിയത് | |
| 12-03-2026 | Ramsiya |
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ഒന്നാം ഘട്ടം[തിരുത്തുക | മൂലരൂപം തിരുത്തുക]
2024 -2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 28 മെയ് ,2025 വ്യാഴാഴ്ച രാവിലെ 9 .30 മുതൽ വൈകുന്നേരം 4 മണി വരെ സ്കൂളിൽ നടന്നു .ജി എച്ച് എച്ച് എസ് ഇളമ്പ യിൽ നിന്നും സിനിടീച്ചർ ക്ലാസ് നയിച്ചു .ക്ലാസ്സിൽ ഇന്നത്തെ സമൂഹത്തിനു ആവശ്യമായ വീഡിയോ എഡിറ്റിംഗ് ,വീഡിയോ നിർമ്മാണം എന്നീ കാര്യങ്ങൾ ചർച്ച ചെയ്തു. കുട്ടികൾക്ക് എങ്ങനെ ഒരു നല്ല വീഡിയോ നിർമ്മിക്കാം എന്നതിനെ കുറിച്ച് വളരെ വ്യക്തമായ ധാരണ കിട്ടുകയും ചെയ്തു.ഇത്തരം പരിശീലന പരിപാടികൾ കുട്ടികൾക്ക് നൂതന സാങ്കേതികവിദ്യകളിൽ കൂടുതൽ അറിവ് നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സഹായിച്ചു.
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് രണ്ടാം ഘട്ടം[തിരുത്തുക | മൂലരൂപം തിരുത്തുക]

2024 -2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് രണ്ടാം ഘട്ടം 25 ഒക്ടോബർ ,2025 രാവിലെ 9 .30 മുതൽ വൈകുന്നേരം 4.30 മണി വരെ സ്കൂളിൽ നടന്നു . ജി എം വി & എച് എസ് എസ് ൽ നിന്നും സുജ ടീച്ചർ ക്ലാസ് നയിച്ചു .ക്ലാസ്സിൽ പ്രോഗ്രാമിങ് ,അനിമേഷൻ എന്നീ മേഖലകളിൽ കുട്ടികളെ കൂടുതൽ പ്രാപ്തരാക്കാൻ തക്ക പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. അതിൽ തന്നെ പുതിയ മേഖലകൾ കുട്ടികൾ പരിചയ പ്പെടുകയും ചെയ്തു.അനിമേഷൻ പ്രവർത്തനത്തിലൂടെ സാധ്യമാകുന്ന വീഡിയോ എത്രത്തോളം സമൂഹത്തിനു ഉപകാര പ്രദമാക്കി മാറ്റാം എന്ന കാര്യത്തിൽ കുട്ടികൾ വിജയിച്ചു.