ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
10:58, 19 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Renjithanadarajan (സംവാദം | സംഭാവനകൾ) (രണ്ടാംഘട്ട റോബോട്ടിക്സ് ശില്പശാല നടത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
40023-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്40023
ബാച്ച്1
അംഗങ്ങളുടെ എണ്ണം23
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ലീഡർഅൽഅമീൻ
ഡെപ്യൂട്ടി ലീഡർഷബാന ബൈജു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനസ്.കെ.എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രഞ്ജിത.ഐ
അവസാനം തിരുത്തിയത്
19-01-2026Renjithanadarajan


2023-26 ലിറ്റിൽ കൈറ്റ് അംഗങ്ങൾ

Sl no Name Adm no Division
1 ADHABIYA S R 13384 B
2 AL AMEEN A 13421 C
3 ALFIYA J S 13383 B
4 ANAYA ASHOK 13395 A
5 ANAZ A 13106 A
6 ARSHINA S 13400 B
7 ASIF MUHAMMAD A 13416 B
8 ASNI FATHIMA A 13403 B
9 BALASURYA A 13419 B
10 BISMI FATHIMA S 13404 B
11 DEVIPRIYA D 13413 B
12 FATHIMATH ZAHRA R 13385 C
13 GOVIND G 13375 C
14 HARI NAND B R 13396 A
15 MUHAMMED BILAL N 13417 A
16 MUHAMMED SABITH S N 13388 C
17 MUHAMMED UBAID M 13401 A
18 PREETHI P 13381 B
19 SARANYA UNNI 13420 B
20 SHABANA BAIJU 13412 B
21 SIVAKESH B 13377 A
22 VAISHNAV G S 13102 A
23 VIKHNESH R G 13428 C

പഠനോത്സവത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.

സ്കൂൾ പഠനോത്സവത്തിന്റെ ഭാഗമായി ചടയമംഗലം ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കോർണർ മീറ്റിങ്ങുകളിലൂടെ വിദ്യാലയത്തിന്റെ വിവിധ മികവുകൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയുണ്ടായി.ഈ അവസരം പ്രയോജനപ്പെടുത്തി ലിറ്റിൽ കൈറ്റ് 2023-26 ബാച്ചിന്റെ നേതൃത്വത്തിൽ ആന്റിബയോട്ടിക്കുകളുടെ ശരിയായ ഉപയോഗം ജനങ്ങളിൽ എത്തിക്കുന്നതിന് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് എന്ന വിഷയം പഠനോത്സവത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ഈ ക്ലാസ് നയിക്കുന്നതിന് പ്രാപ്തരാക്കിയത് ചടയമംഗലം ഗവൺമെന്റ് ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ ആയ ഡോക്ടർ ആനന്ദ് ആയിരുന്നു ഈ ബോധവൽക്കരണം വിദ്യാർത്ഥികൾ ഏറ്റെടുത്തതിനെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ആരോഗ്യവകുപ്പിൽ നിന്നും ഉണ്ടായത്.

ചടയമംഗലം ഗവണ്മെന്റ് U P സ്കൂളിൽ റോബോട്ടിക് അവയർനസ് ക്ലാസ് നടത്തി.

ലിറ്റിൽ കൈറ്റ് 2023- 26 ബാച്ചിന്റെ നേതൃത്വത്തിൽ ചടയമംഗലം ഗവൺമെന്റ് യുപിഎസിൽ റോബർട്ടി അവർനെസ് ക്ലാസ് നടത്തി.ആഡിനോ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നടന്നു പ്രൈമറി തരത്തിലുള്ള കുട്ടികളെ റോബോട്ടിക് സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്നതിനും ഇത് സഹായകരമായി.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനംആചരിച്ചു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനവുമായി ബന്ധപ്പെട്ട് LK അംഗങ്ങൾ സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി. പ്രാർത്ഥനയോടെ കൂടി ആരംഭിച്ച അസംബ്ലിയിൽ ശബാന ബൈജു ഫ്രീ സോഫ്റ്റ്‌വെയർ ദിനാവുമായി ബന്ധപ്പെട്ട പ്രതിജ്ഞ അവതരിപ്പിച്ചു. ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആസിഫ് മുഹമ്മദ് സംസാരിച്ചു. ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ,റിച്ചാർഡ് സ്റ്റാൾമാൻ എന്നിവരെ കുറിച്ചുള്ള ലഘു വിവരണവും അവതരിപ്പിച്ചു. ക്വിസ് മത്സരം, പോസ്റ്റർ രചന മത്സരം എന്നിവയും സംഘടിപ്പിച്ചു.

മുരുക്കുമൺ യുപി സ്കൂളിൽ റോബോട്ടിക്അവയർനെസ്സ് ക്ലാസ് നടത്തി

ലിറ്റിൽ കൈറ്റ് 2023- 26 ബാച്ചിന്റെ നേതൃത്വത്തിൽ ചടയമംഗലം ഗവൺമെന്റ് യുപിഎസിൽ റോബർട്ടി അവർനെസ് ക്ലാസ് നടത്തി.ആഡിനോ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നടന്നു പ്രൈമറി തരത്തിലുള്ള കുട്ടികളെ റോബോട്ടിക് സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്നതിനും ഇത് സഹായകരമായി.

സ്കൂൾ കുട്ടികൾക്കായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

AMR(Anti Microbial Resistance) എന്ന വിഷയത്തെപ്പറ്റി ലിറ്റിൽ കൈറ്റ് അംഗങ്ങൾ സ്കൂളിൽ ബോധവൽക്കരണം ക്ലാസുകൾ സംഘടിപ്പിച്ചു. ആരോഗ്യ മേഖല നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണിത്.ശബാന, ദേവിപ്രിയ എന്നീ little kite കുട്ടികൾ slide, video എന്നിവയുടെ സഹായത്തോടെ വളരെ നല്ലരീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്തു.

റോബോഫെസ്റ്റ് നടത്തി

ലിറ്റിൽ kite അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ റോബോഫെസ്റ്റ് നടത്തി. സ്കൂൾ HM മായ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.അർഡിനോ കിറ്റ് പരിചയപ്പെടുത്തിയ ശേഷം, കുട്ടികൾ വിവിധ പ്രോഗ്രാമുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ഇതിനോട് അനുബന്ധിച്ച് റോബോട്ടുകളുടെ വിവിധ ഉപയോഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ പ്രദർശനവും നടന്നു.

റോബോട്ടിക്സുമായി ബന്ധപ്പെട്ട്ഏകദിന ശില്പശാല നടത്തി

പാഠപുസ്തകം മാറിയതിനുശേഷം, പുതിയതായി ഐടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ റോബോട്ടിക്സ് എന്ന പാഠത്തെ ആസ്പദമാക്കി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്‌ അംഗങ്ങൾ ഒരു ഏകദിന ശില്പശാല സംഘടിപ്പിച്ചു. 10 മണിയോടെ സ്കൂളിലെ എച്ച് എം മായ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ശില്പശാല തുടങ്ങി. പാഠപുസ്തകത്തിലെ പ്രാക്ടിക്കൽ ഭാഗത്തുനിന്നുള്ള എല്ലാ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയുള്ളതായിരുന്നു ശില്പശാല. പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി അവർക്ക് വേണ്ട സഹായങ്ങൾ നൽകി, പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ ചെയ്യിച്ചു. ലിറ്റിൽ കൈറ്റിൽ അംഗമല്ലാത്ത കുട്ടികൾക്ക് പോലും പ്രവർത്തനങ്ങൾ വളരെ നന്നായി ചെയ്യാൻ കഴിഞ്ഞു.

ഭിന്നശേഷിയുള്ള കുട്ടികൾക്ക് ക്ലാസുകൾ സംഘടിപ്പിച്ചു

ഭിന്നശേഷി കുട്ടികൾക്കായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ ക്ലാസുകൾ സംഘടിപ്പിച്ചു. സ്ക്രൈബസ്, ഇൻക്സ്‌കേപ്, ജിമ്പ്, തുടങ്ങിയ ഗ്രാഫിക്സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചില ചിത്രങ്ങൾ നിർമ്മിക്കാൻ പരിശീലിച്ചു. ക്ലാസ് രണ്ടരമണിക്കൂറോളം നീണ്ടുനിന്നു. രാവിലെ 10 മണിക്ക് തുടങ്ങിയ ക്ലാസ്സ് 12 അര യോടു കൂടി അവസാനിച്ചു.

രണ്ടാംഘട്ട റോബോട്ടിക്സ് ശില്പശാല നടത്തി

ജി എം ജി എച്ച്എസ്എസ് ചടയമംഗലം സ്കൂളിൽ പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ രണ്ടാംഘട്ട റോബോട്ടിക്സ് ശില്പശാല നടത്തി. റോബോട്ടിക്സ് മോഡ്യൂൾ പരിശീലിച്ച 20 ലിറ്റിൽ കൈറ്റ് കുട്ടികൾ, ഇതിൽ അംഗത്വം ഇല്ലാത്ത ബാക്കി എല്ലാ വിദ്യാർത്ഥികൾക്കും മാറിവന്ന പാഠപുസ്തകത്തിലെ റോബോട്ടിക്സ് എന്ന പാഠഭാഗത്തെ എല്ലാ പ്രവർത്തനങ്ങളും ശില്പശാലയിൽ അവതരിപ്പിക്കുകയും കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു

വിവിഎച്ച്എസ് മഞ്ഞപ്പാറ സ്കൂളിൽ പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക് ഏകദിന ശില്പശാല നടത്തി

റോബോട്ടിക് പരിശീലനം ലഭിച്ച ഏഴ് ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ മഞ്ഞപ്പാറ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി റോബോട്ടിക് ശില്ല ശാല സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ് യൂണിറ്റ് ഇല്ലാത്ത വിദ്യാലയമാണിത്. സ്കൂളിൽ ലഭ്യമായ ആർഡിനോ കിറ്റ് ഉപയോഗപ്പെടുത്തിയാണ് പരിശീലനം നടത്തിയത്. ആർഡിനോ കിറ്റിലെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ക്ലാസ്സ് തുടങ്ങിയത്. കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ച് പാഠപുസ്തകത്തിലെ എല്ലാ പ്രവർത്തനങ്ങളും കുട്ടികളെ പരിശീലിപ്പിച്ചു.