ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/ലിറ്റിൽകൈറ്റ്സ്/2025-28
ഫ്രീഡം ഫെസ്റ്റ് · ഡിജിറ്റൽ മാഗസിൻ · LK Alumni · 2018-20 · 2019-21 · 2020-23 · 2021-24 · 2022-25 · 2023-26
2025-2028 ലിറ്റിൽ കൈറ്റ് അംഗങ്ങൾ
| 40023-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 40023 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | ചടയമംഗലം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അനസ് കെ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രഞ്ജിത ഐ |
| അവസാനം തിരുത്തിയത് | |
| 06-07-2026 | Renjithanadarajan |
| Sl no | Name | Adm no | Division |
| 1 | AADHINATH V | 13640 | A |
| 2 | AASIYA MARIYAM N | 13633 | B |
| 3 | ABHIGA R | 13576 | C |
| 4 | AFNA FATHIMA S | 13275 | B |
| 5 | AHSANA SHAJAHAN | 13277 | B |
| 6 | AMINA S | 13586 | B |
| 7 | AMNA FATHIMA AJU | 13585 | B |
| 8 | ANASWARA M A | 13429 | C |
| 9 | ARCHANA R V | 13650 | C |
| 10 | ASWANI KRISHNA R | 13601 | C |
| 11 | AYSHA LAMIYA | 13626 | B |
| 12 | BISMIYA M | 13628 | B |
| 13 | CHITHRA A K | 13648 | A |
| 14 | DEVINANDA A S | 13605 | B |
| 15 | FAREEDA D | 13270 | A |
| 16 | HASNA ANZAR | 13606 | B |
| 17 | MUHAMMAD KHAIS | 13597 | C |
| 18 | MUHAMMED HISHAM | 13632 | B |
| 19 | MUHAMMED RAMZAN B | 13667 | B |
| 20 | MUHAMMED SHANIF S | 13572 | A |
| 21 | NANDINI NANDHAKUMAR | 13611 | C |
| 22 | NAVAMI D | 13612 | B |
| 23 | NIDA FATHIMA J | 13613 | C |
| 24 | NIVEDHYA B S | 13581 | C |
| 25 | NUJITHA H S | 13635 | B |
| 26 | RABIYATHUL ADHABIYA | 13558 | C |
| 27 | RAIHANA H | 13636 | B |
| 28 | RISVANA SABU | 13593 | C |
| 29 | SAIRA SANOSH | 13655 | B |
| 30 | SALMATH M | 13637 | C |
| 31 | SANDRA S SUNIL | 13614 | B |
| 32 | SANMAYA A S | 13615 | C |
| 33 | SHAHABAS AMAN | 13594 | C |
| 34 | THASNI FATHIMA S | 13654 | C |
| 35 | UTHARA UNNI C | 13617 | C |
| 36 | VAIGA SHIBU S B | 13618 | C |
2025-28 വർഷത്തെ ലിറ്റിൽ കൈറ്റ് സ് ബാച്ചിന്റെ പ്രിലിമറി ക്യാമ്പ് 9/9/2025 നു നടന്നു
ഗവ. എം ജി എച്ച് എസ് എസ് ചടയമംഗലം സ്കൂളിലെ 2025-28 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ തിരഞ്ഞെടുപ്പിനു ശേഷം
9/9/2025 ചൊവ്വാഴ്ച പ്രിലിമിനറി ക്യാമ്പ് നടത്തുകയുണ്ടായി.രാവിലെ 9 30ന് ആരംഭിച്ച ഉദ്ഘാടന സെഷനിൽ സ്കൂൾ പ്രധാനാദ്ധ്യാപികയായ ശ്രീമതി മായ കെ അധ്യക്ഷയായി.ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ പ്രാർത്ഥനയ്ക്ക് ശേഷം കൈറ്റ് മെൻറർ അനസ് കെ എ സ്സ്വാ ഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ആസാദ് ഏ ജെ ഉദ്ഘാടനം ചെയ്തു.വിവരവിനിമയ സാങ്കേതികവിദ്യയുടെ
വളർച്ചയും നിലവിലെ സാധ്യതകളും അതിലെ അപകടങ്ങളെയും കുറിച്ച് പിടിഎ പ്രസിഡണ്ട്ഉ ദ്ഘാടന പ്രസംഗത്തിൽ പ്രതിപാദിച്ചു.സ്കൂൾ പ്രിൻസിപ്പൽ ദീപാ ദേവരാജൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.ക്യാമ്പിനെ കുറിച്ച്മസ്റ്റർ ട്രെയിനറും ക്യാമ്പ് ആർപിയുമായ പ്രദീപ് സാർ വിശദീകരിച്ചു.കൈറ്റ് മെന്റർ രഞ്ജിത ഐനന്ദി രേഖപ്പെടുത്തിക്കൊണ്ട്ഉദ്ഘാടന സെഷൻ അവസാനിപ്പിച്ചു
തുടർന്ന് മാസ്റ്റർ ട്രെയിനറും കൈറ്റ് ആർ പി യുമായ ശ്രീ പ്രദീപ് സാർ ക്യാമ്പിന് നേതൃത്വം കൊടുത്തു.ആധുനിക യുഗത്തിൽ ഐടിയുടെ പ്രസക്തി നിർമ്മിത ബുദ്ധി ഉൾപ്പെടെ വികസിച്ചു കൊണ്ടേയിരിക്കുന്ന അറിവുകളുടെ ശേഖരണവും അവരുടെ പ്രയോഗവും
ആമുഖമായി അവതരിപ്പിക്കപ്പെട്ടു.സ്ക്രാച്ച് പ്രോഗ്രാമിംഗ് ഉപയോഗിച്ച് ഗ്രൂപ്പുകൾ തിരിച്ച്കൈറ്റിനെ കുറിച്ചുംഹൈടെക്പദ്ധതിയെക്കുറിച്ചു
ലിറ്റിൽ കൈറ്റിനെ കുറിച്ചുമെല്ലാമുള്ള വീഡിയോ പ്രദർശനം നടത്തുകയുംഗ്രൂപ്പ് വൈസ് ആയി ക്വിസ് മത്സരം നടത്തുകയും ചെയ്തു തുടർന്ന്അനിമേഷൻ,പ്രോഗ്രാമിംഗ്വഷയങ്ങളിൽ പ്രാഥമികമായ അറിവുകൾ ആർജ്ജിക്കുന്ന തരത്തിൽമോഡ്യൂൾ പ്രകാരം ക്ലാസ് നടത്തപ്പെട്ടു .3.30 pm ന് ആരംഭിച്ച രക്ഷിതാക്കളുടെ സെഷൻ 4.30 pm ന് അവസാനിച്ചു.
2025-28 ബാച്ച് LK കുട്ടികളുടെ അവധിക്കാല ക്യാമ്പ് നടന്നു
2025-28 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ അവധിക്കാല ക്യാമ്പ് 18/5/2026 ന് സ്കൂൾ IT ലാബിൽ വച്ച് നടന്നു. രാവിലെ 9:30 സ്കൂൾ എച്ച് എം മായ ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. CPHSS കുറ്റിക്കാട് സ്കൂളിലെ ലുബൈന ടീച്ചറാണ് ക്ലാസുകൾ നയിച്ചത്. വീഡിയോ എഡിറ്റിംഗ് മേഖല നല്ല രീതിയിൽ കുട്ടികൾക്ക് മനസ്സിലാക്കുവാനും നല്ല രീതിയിൽ Kdenlive software ഉപയോഗിച്ച് വീഡിയോ നിർമിക്കുവാനും കുട്ടികൾ ഈ ക്യാമ്പിലൂടെ പഠിച്ചു. ഇതിന്റെ ഭാഗമായി കുട്ടികൾ റിൽസ് നിർമ്മിക്കുകയും ചെയ്തു. അസൈൻമെന്റ് വർക്കുകൾ നൽകി 4: 30 ഓടുകൂടി ക്യാമ്പ് അവസാനിച്ചു.LK അംഗങ്ങൾ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
പ്ലസ് വൺ ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് Help Desk ആയി പ്രവർത്തിച്ചു.
സ്കൂളിലെ 2025-28 ബാച്ച് ലിറ്റിൽ കൈറ്റ് അംഗങ്ങൾ പ്ലസ് വൺ ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട ഹെ ല്പ് ഡസ്ക് ആയി പ്രവർത്തിച്ചു . പ്ലസ് വൺ ഏകജാലക പ്രവേശനമായി ബന്ധപ്പെട്ട വിവിധ മേഖലകൾ പരിചയപ്പെടുത്തി കൊടുക്കുകയും രജിസ്റ്റർ ചെയ്യാൻ സഹായിക്കുകയും ചെയ്തു. പ്രവേശനത്തിയ കുട്ടികൾക്ക് ഇത് വളരെയധികം സഹായകരമായി.
പരിസ്ഥിതി ദിനം ആഘോഷിച്ചു.
ജൂൺ 5 ന് വിദ്യാലയത്തിൽ പഞ്ചായത്ത് തലത്തിൽ നടന്ന പരിസ്ഥിതി ദിനാഘോഷ പരിപാടികൾ വൃക്ഷത്തൈകൾ നട്ടു കൊണ്ട്ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ സുദേവൻ ഉദ്ഘാടനം ചെയ്തു .എസ്പിസി,ലിറ്റിൽ കൈറ്റ് , NSS,സ്കൂൾ പരിസ്ഥിതി ക്ലബ്ബ്തുടങ്ങി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ,ദിനാചരണവും പരിസ്ഥിതി അവബോധ പ്രവർത്തനങ്ങളും നടന്നു .പരിപാടികളുടെ ഡോക്യൂമെന്റേഷൻ 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്,വിദ്യാർത്ഥികൾ നിർവഹിച്ചു.
ലിറ്റിൽ കൈറ്റിനെക്കുറിച്ച് എട്ടാം ക്ലാസ്സ് വിദ്യാർഥികൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായി ക്ലാസുകൾ നൽകി
2026-29 LK ബാച്ച് കുട്ടികളുടെ സെലക്ഷന് മുന്നോടിയായി ലിറ്റിൽ കൈറ്റ് എന്താണെന്നും അതിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് ഉള്ളതിനെപ്പറ്റി ഒരു ധാരണ കുട്ടികളിൽ ഉണ്ടാക്കുന്നതിനും ആയി എട്ടാം ക്ലാസിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് അംഗങ്ങൾ ക്ലാസുകൾ നൽകി. വളരെ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞു.
LK അംഗങ്ങളുടെ സഹായത്തോടെ 2026-29 ബാച്ച് കുട്ടികളുടെ LK aptitude പരീക്ഷ നടത്തി
LK അംഗങ്ങളുടെ സഹായത്തോടെ 2026-29 ബാച്ച് കുട്ടികളുടെ LK aptitude പരീക്ഷ JUNE 18 ന് നടത്തി. രജിസ്ട്രേഷൻ ചെയ്യുന്നതിനും കുട്ടികളെ കൃത്യമായി ലാബിൽ പരീക്ഷയ്ക്ക് എത്തിക്കുന്നതിനും കുട്ടികൾ വളരെയധികം സഹായിച്ചു. കുട്ടികളുടെ കൃത്യമായ ഇടപെടലുകൾ പരീക്ഷ കൃത്യ സമയത്ത് പൂർത്തീകരിക്കാനും സഹായകരമായി.
LK mentors ട്രൈനിങ്ങിൽ പങ്കെടുത്തു.
LK mentors ട്രൈനിങ്ങിൽ പങ്കെടുത്തു.2025-28 ബാച്ചിലെ 4 കുട്ടികൾ JUNE 20 ന് LK mentors ട്രെയിനിങ്ങിൽ പങ്കെടുത്തു. അർച്ചന ആർ വി, അംന ഫാത്തിമ, സന്മയ, ഹസ്ന അൻസർ, എന്നീ കുട്ടികൾക്ക് MMHSS നിലമേൽ സ്കൂളിൽ വെച്ച് കൈറ്റ് മാസ്റ്റർ ശ്രീ പ്രദീപ് സർ ആദ്യ ഘട്ട ക്ലാസ്സ് നൽകി. 10 മണിമുതൽ 1 മണിവരെ ക്ലാസ്സ് ഉണ്ടായിരുന്നു.
സെൽഫ് എന്യൂമറേഷൻ ട്രെയിനിങ് LK കുട്ടികൾക്ക് നൽകി.
രാജ്യത്തെ സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ പ്രക്രീയ പൂർത്തിയാക്കുന്നതിന് പൊതുജനങ്ങളെ പ്രാപ്തരാക്കുന്നതിന് 20 25-26 ബാച്ചിലെ 4 കുട്ടികളായ തസ്നി ഫാത്തിമ, സൽമത്ത്, നിവേദ്യ, അർച്ചന എന്നീ വിദ്യാർത്ഥികൾക്ക് census Training ലഭിച്ച ഈ വിദ്യാലയത്തിലെ അധ്യാപകൻ ബിബിൻ ബാബു സാർ ക്ലാസുകൾ നൽകി.മാതൃകയായി ചെയ്ത സെൽഫി ന്യൂമറേഷൻ പ്രക്രിയയെ സ്ക്രീൻഷോട്ടുകളായി ശേഖരിച്ച്,പ്രസന്റേഷൻ തയ്യാറാക്കി അവതരിപ്പിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്തു.
LK വിദ്യാർത്ഥികൾ സെൽഫ് എന്യൂമറേഷൻ ക്ലാസുകൾ നൽകി.
29/6/2026 തിങ്കളാഴ്ച 2024-27 ബാച്ചിന്റെ നേതൃത്വത്തിൽ സർവം Al മയം ബോധവൽക്കരണ പരിപാടി കീഴുതോണി ഗവൺമെൻറ് എൽ പി എസിൽ വച്ച്സംഘടിപ്പിച്ചു.1:30 pm ആരംഭിച്ച ബോധവൽക്കരണ പരിപാടിക്ക്ഒപ്പം 2025 -28 ബാച്ചിലെ ലിറ്റിൽ കൈറ്റ് വിദ്യാർഥികളുടെ നേതൃത്വത്തിൽവിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്ന സെൻസസ് സെൽഫ് എന്യൂമറേഷൻ ഹെൽപ്പ് ഡെസ്ക് കൂടി പ്രയോജനപ്പെടുത്തി.പങ്കെടുത്ത രക്ഷിതാക്കളെ സെൽഫ് എന്യൂമറേഷൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു സെഷൻ കൂടി ഉണ്ടായിരുന്നു.അവിടെ എത്തിച്ചേർന്ന എല്ലാ രക്ഷിതാക്കളെയും സ്കൂളിലെ അധ്യാപകരെയും സെൽഫ് എന്യൂമറേഷൻ ചെയ്യാൻ സഹായിക്കുകയും ചെയ്തു. വളരെ പ്രയോജനപ്പെട്ട ഒരു ക്ലാസ് ആയിരുന്നു ഇത് എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
സ്കൂളിൽ സെൽഫ് എന്യൂമറേഷൻ ഹെൽപ്പ് ഡെസ്ക്കായി പ്രവർത്തിച്ചു.
ജി.എം ജി .എച്ച്.എസ് എസ് ചടയമംഗലം സ്കൂളിലെ 2025 -28 ബാച്ചിലെ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ സ്കൂളിൽ സെൽഫ് എന്യൂമറേഷൻ ഹെൽപ്പ് ഡെസ്ക്കായി പ്രവർത്തിച്ചു.സെൽഫ് എന്യൂമറേഷന്റെ അവസാന ദിവസമായ 30/6/2026 ന്,വിദ്യാലയത്തിൽ പ്രത്യേക ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുകയും യുപി ,ഹൈസ്കൂൾ, ഹയർസെക്കൻഡറി തല അധ്യാപകർക്കും രക്ഷിതാക്കൾക്കും കൂടി സെൽഫ് എന്യൂമറേഷൻ പ്രക്രിയ ചെയ്യുന്നതിന് സഹായകമായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
LK വിദ്യാർത്ഥികൾ,ഗൃഹസന്ദർശനങ്ങളിലൂടെ സെൽഫ് എന്യൂമറേഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കി
LK വിദ്യാർത്ഥികൾ വീടുകൾ സന്ദർശിച്ച് സെൽഫ് എന്യൂമറേഷൻ പ്രവർത്തനങ്ങളിൽ ജനങ്ങളെ സഹായിച്ചു.ഗൃഹസന്ദർശനങ്ങളിലൂടെ സെൽഫ് എന്യൂമറേഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. പരിശീലനം ലഭിച്ച വിദ്യാർത്ഥികൾ അവരുടെ വീടിലും പരിസരങ്ങളിലും നിരവധി പേർക്ക് സെൽഫ് എന്യൂമറേഷൻ ചെയ്യുന്നതിന് സഹായകമായി പ്രവർത്തിച്ചിട്ടുണ്ട്.