നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
ലിറ്റിൽകൈറ്റ്സ് 2025_28
| 47110-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 47110 |
| യൂണിറ്റ് നമ്പർ | LK/2018/47110 |
| അംഗങ്ങളുടെ എണ്ണം | 78 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | പേരാമ്പ്ര |
| ലീഡർ | 1..അലൻ ദയാശ് 2.ഫിദൽ സമാൻ എൻപി |
| ഡെപ്യൂട്ടി ലീഡർ | 1.ആയിഷ ലുത്തുഫ കെ 2.അലീന ഫൈസൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് അബ്ദുസ്സമദ്. വി. പി. റസീന. കെ.പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷാനവാസ് ബിൻ മുഹമ്മദ്. നജ് ല. കെ.ടി |
| അവസാനം തിരുത്തിയത് | |
| 13-01-2026 | 47110-hm |
ലിറ്റിൽകൈറ്റ്സ് 2025_28 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25ന് നടന്നു. അഭിരുചി പരീക്ഷ എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി. ജൂൺ 23 ന് 2025_28 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. ജൂൺ 25ന് നടക്കുന്ന ആപ്റ്റിറ്റ്യൂട് ടെസ്റ്റ് എഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി. 202 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. 170പേർ യോഗ്യത നേടി. ഈ വർഷവും ഞങ്ങളുടെ സ്‍കൂളിന് രണ്ടാമത്തെ ബാച്ച് അനുവദിക്കപ്പെട്ടു. 81 വിദ്യാർത്ഥികൾ അംഗത്വം നേടി. സെപ്റ്റംബർ 15,16 തീയതികളിൽ ആയി പ്രിലിമിനറി ക്യാമ്പ് നടന്നു. വ്യാഴാഴ്ച വൈകീട്ട് 3.45 മുതൽ 4.45 വരെ 2025_28യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.
ആർട്ടിഫിഷൽ ഇൻറലിജൻസ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തൽ
2023_26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥിയായ സ്വാലിഹ് മുഹത്തർ2025_28 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്ക് ആർട്ടിഫിഷൽ ഇൻറലിജൻസ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. നാം ഈ കാലഘട്ടത്തിൽ എവിടെ നിൽക്കുന്നു, എന്താണ് നിർമ്മിത ബുദ്ധി, സാങ്കേതിക വിദ്യയുടെ വളർച്ച ,നിർമ്മിത ബുദ്ധിയുടെ വ്യത്യസ്ത തലങ്ങൾ, ഇതിൻ്റെ സ്വാധീനം ,പഠനം എങ്ങനെ എ.ഐഉപയോഗിച്ച് എളുപ്പമാക്കാം എന്നിവ വിശദീകരിച്ചു.
സബ് ജില്ല ക്യാമ്പ് രജിസ്ട്രേഷൻ
2024_27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികളുടെ സബ് ജില്ല ക്യാമ്പ് നടന്നത് ഞങ്ങളുടെ വിദ്യാലയത്തിൽ വെച്ചായിരുന്നു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ നടത്തിയത് 2025_28യൂണിറ്റ് ബാച്ച് വിദ്യാർത്ഥികളാണ്.