ഉള്ളടക്കത്തിലേക്ക് പോവുക

ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 11 ജനുവരി 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priyalouly (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
36026-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36026
യൂണിറ്റ് നമ്പർLK/2018/36026
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ലീഡർ- ബിജിൻ ബി പോൾ
ഡെപ്യൂട്ടി ലീഡർ- അനശ്വര വിജയ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജോളി മേരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിയാ ലൗലി
അവസാനം തിരുത്തിയത്
11-01-2026Priyalouly


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 24966 ABHINAV SANTHOSH
2 25005 ABHINAV SAVIO
3 24975 ABHISHEK HARI
4 24358 ABU SAIFE S
5 24989 ADHINADHU ABHILASH
6 24223 ADWAITH SUREJ
7 24954 AKHILA KRISHNAN
8 24260 ALAN ABRAHAM POOTHICOTE
9 24268 ALBEENA JOSE
10 24734 ALEN BINULAL
11 24984 AMIKAJITH V S
12 24980 ANAMIKA L
13 24990 ANASWARA VIJAY
14 24956 ARJUN S
15 24978 AVANI PRAKASH
16 24668 BIJIN B PAUL
17 24964 BINSO.B.BINU
18 24524 CHRISTY CHERIAN JACOB
19 24368 DANIEL P OOMMEN
20 24733 DHANALAKSHMI B BIJU
21 24349 DHYAN DILEEP
22 24971 FENEX P UMESH
23 24276 HANAN IQBAL
24 24735 HAREL T SHAJI
25 24343 HRIDHYA SANTHOSH
26 24973 JANANI P
27 24979 JASMIN J PAUL
28 24948 JERUMIA JAMES
29 24366 JISLA ANNA JIJI
30 24985 JOEL BIJU
31 24356 LEEON BENCHAMIN
32 25004 NANDHITHA SANAL
33 24969 PRAKRITHY P
34 25009 RITHEKA R BABU
35 24528 S DEVANANDANA
36 24272 SANJAY SUNIL
37 24279 SHEBIN SHIBU
38 25007 SREEGIRI A P
39 24273 SURYANARAYANAN.S
40 24357 VANDANA RATHEESH

പ്രിലിമിനറി ക്യാമ്പ്

2024 ആഗസത് 12 ന് ലിറ്റിൽ കൈക്സിൻ്റെ 2024-27 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് നടത്തപ്പെട്ടു. മാവേലിക്കര സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ദിനേശ് റ്റി.ആർ. ക്ലാസ് നയിച്ചു. അന്നേദിവസം വൈകിട്ട് 3 മണിക്ക് 2024 - 27 ബാച്ചിലെ കുട്ടികളുടെ പി.ടി.എ മീറ്റിംഗും നടത്തതപ്പട്ടു. ലിറ്റിൽ 'കൈറ്റ്സിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ദിനേശ് റ്റി ആർ രക്ഷാകർത്താക്കളെ ബോധവാൻമാരാക്കി.

സബ്‍ജില്ലാതല ഐ.ടി. മേള

2024 ഒക്ടോബർ 15 ന് മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടന്ന സബ്‍ജില്ലാ ഐ. ടി. മേളയിൽ ഡിജിറ്റൽ പെയിന്റിംഗിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് (24-27) അംഗമായ ബിജിൻ. ബി. പോൾ. B ഗ്രേഡ് കരസ്ഥമാക്കി.

ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം

18/02/2025 ചൊവ്വാഴ്ച രാവിലെ 11മണി മുതൽ 12.30 വരെ ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിലെ അംഗങ്ങൾ എഴാംക്ലാസ്സിലെ കുട്ടികൾക്ക് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നൽകി. അനശ്വര വിജയ്, ഹൃദ്യ സന്തോഷ് എന്നിവർ ക്ലാസ്സ് നയിച്ചു. മറ്റു ഗ്രൂപ്പംഗങ്ങളായ അബു സെയ്ഫ് , ആദിനാഥ് അഭിലാഷ്, അദ്വൈത് സൂരജ്, അലൻ ഏബ്രഹാം , ധ്യാൻ ദിലീപ്, വന്ദന രതിഷ്, അമികാ ജിത്ത്, ഷെബിൻ ഷിബു എന്നിവർ കുട്ടികൾക്ക് ആവശ്യമായ പ്രോത്സാഹനം നൽകി. സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും പരിചയപ്പെടുത്തിയ ശേഷം അമ്മ, അച്ഛൻ, ചേച്ചി, ആമ, സിംഹം, മുയൽ തുടങ്ങിയ ചെറിയ വാക്കുകൾ എഴുതുവാനുള്ള പരിശീലനം നൽകി. കുട്ടികൾ ക്ലാസ്സിൽ ശ്രദ്ധയോടെ പങ്കെടുക്കുകയും ടൈപ്പ് ചെയ്യുകയും ചെയ്തു. മലയാളം ടൈപ്പിംഗ് താത്പര്യമുള്ള കുട്ടികൾക്ക് തുടർപരിശീലനം നൽകുന്നതാണെന്നും അറിയിച്ചു.






എട്ടാം ക്ലാസിലെ LK അംഗങ്ങളല്ലാത്ത കുട്ടികൾക്ക് ഡിജിറ്റൽ പെയിൻ്റിംഗ് പരിശീലനം

എട്ടാം ക്ലാസിലെ LKഅംഗങ്ങളല്ലാത്ത കുട്ടികൾക്ക് ഢിജിറ്റൽ പെയിംന്റിംഗിൽ പരിശീലനം നൽകി.

ബിജിൻ ബി പോൾ ക്ലാസെടുത്തു. GIMP ഉപയോഗിച്ചാണ് ചിത്രം വരച്ചത്.



എട്ടാം ക്ലാസിലെ LK അംഗങ്ങളല്ലാത്ത കുട്ടികൾക്ക് അനിമേഷൻ പരിശീലനം

എട്ടാം ക്ലാസിലെ LKഅംഗങ്ങളല്ലാത്ത കുട്ടികൾക്ക് അനിമേഷൻ പരിശീലനം നൽകി.

സ്‍ക‍ൂൾതല ക്യാമ്പ് 2025

24.05.2025 ന് രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ 2024 -27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്‍ക‍‍ൂൾതല ക്യാമ്പ് നടത്തപ്പെട്ടു. മറ്റം സെന്റ് ജോൺസ് ഹയ‌‌‌‌‌‌‌‌ർ‍ സെക്കന്ററി സ്‍ക‍ൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്‍റ്ററായ സച്ചിൻ ജി നായർ കുട്ടികൾക്ക് ക്ലാസെടുത്തു. 39 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കുട്ടികളെ സ്നാപ്ചാറ്റ്, ഫെയ്സ് ബുക്ക്, ലിങ്ക്ഡ് ഇൻ, ത്രെഡ്സ്, വാട്ട്സ് ആപ്പ് എന്നിങ്ങനെ അ‍ഞ്ച് ഗ്രൂപ്പുകളായി തിരിച്ച് പരിശീലനം നൽകി.റീൽസ് നിർമ്മാണം , വീഡിയോ എഡിറ്റിംഗ് എന്നിവയിൽ കുട്ടികൾ താത്പര്യത്തോടെ പങ്കെടുത്തു.അ‍ഞ്ച് ഗ്രൂപ്പുകളിലെയും കുട്ടികൾ kdenlive ൽ വീ‍ഡിയോകൾ തയ്യാറാക്കി.

പ്രവേശനോത്സവം

2025-2026 അധ്യയനവ‌‌‌‌ർഷത്തെ സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 ന് രാവിലെ 10.30 ന്

സ്കൂൾ ലോക്കൽ മാനേജ‌ർ റവ.സി.ഐ.ജോസിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.ഹെഡ്മാസ്റ്റർ ജേക്കബ് സി ജോൺ സ്വാഗതം ആശംസിച്ചു. ഡോ.ബിന്ദു.ഡി (റിട്ടയേർഡ് പ്രൊഫസർ, വിക്ടോറിയ കോളേജ്, പാലക്കാട്) പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് 20 24-27 ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും പ്രൊമോ വീഡിയോകളും പ്രവേശനോത്സവവേദിയിൽ പ്രദർശിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയമികവ് വീഡിയോ പ്രദർശിപ്പിച്ചു.

സ്ക‍ൂൾ പാർലമെന്റ് ഇലക്ഷൻ

സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് ബിഷപ്പ് ഹോഡ്ജസിലെ കുട്ടികൾക്ക് ഒരു പഠനാനുഭവമായിരുന്നു.

സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ജനാധിപത്യ ആശയം കുട്ടികളിൽ എത്തിക്കാൻ ലക്ഷ്യം വയ്ക്കുന്നു. തിരഞ്ഞെടുപ്പ് രീതിയുടെ എല്ലാ ഘട്ടങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ബിഷപ്പ് ഹോഡ്ജസിലെ തിരഞ്ഞെടുപ്പ് പൂർത്തിയായി . പ്രിസൈഡിംഗ് ഓഫീസർമാർ, പോളിംഗ് ഓഫീസർമാർ, ബൂത്ത് ഏജന്റുമാർ, വരണാധികാരികൾ, ക്രമസമാധാന പാലകർ, ഇവരൊക്കെയായി കുട്ടികൾ മാറി . 9 ബൂത്തുകളിലായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ കുട്ടികൾ വോട്ട് രേഖപ്പെടുത്തി. കുട്ടികൾക്ക് മികച്ച അനുഭവമായി മാറിയ ഈ പ്രവർത്തനത്തിന് മുന്നൊരുക്കവും ഇലക്ഷൻ ക്ലാസ്സുകളും

നടന്നു. വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ലിറ്റിൽ കൈറ്റ്‌സ് ക്ലബ് (23-26,24-27 ബാച്ചുകൾ) നേതൃത്വം നൽകി..

സബ്‍ജില്ലാതല ഐ.ടി. മേള

2025-26 അധ്യയന വർഷത്തെ സബ്ജില്ല ഐടി മേളയിൽ 2024-27ബാച്ചിലെ ബിജിൻ ബി പോൾ ആനിമേഷനിൽ ഒന്നാം സ്ഥാനവും 2023 - 26 ബാച്ചിലെ മേഘ ലിസ്സ് റെജിൽ സ്ക്രാച്ച് പ്രോഗ്രാമിൽ ഒന്നാം സ്ഥാനവും 2025-26 ബാച്ചിലെ ശിവ ഹരി വെബ് ഡിസൈനിങ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

സംസ്ഥാനതല ശാസ്‍ത്രമേള

സംസ്ഥാനതല ശാസ്‍ത്രമേളയിൽ ലിറ്റിൽ കൈറ്റ്സ് 23-26 ബാച്ചിലെ ജോൺ ജോബി കോരുത് ഇന്റ‌ർനെറ്റ് ഓഫ് തിംഗ്സിലും 24-27 ബാച്ചിലെ ക്രിസ്റ്റി ചെറിയാൻ ജേക്കബ് റോബോട്ടിക്സിലും എ ഗ്രേഡ് കരസ്ഥമാക്കി.

സ്‍ക‍ൂൾ ക്യാമ്പ് ഫെയ്സ് 2


2024 27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഫെയ്സ് 2,  1/11/ 2025 ന് സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തപ്പെട്ടു.മാവേലിക്കര സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ദിനേശ് ടി ആർ,  സ്കൂളിലെ കൈറ്റ് മെന്ററായ പ്രിയാ ലൗലി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം

‌8/11/2025 വെള്ളിയാഴ്ച ലിറ്റിൽ കൈറ്റ്സ് 23-26 , 24-27ബാച്ചുകളിലെ 13കുട്ടികൾ ലിിറ്റിൽ കൈറ്റ്സ് മെന്റർമാരായ ജോളി മേരി, പ്രിയാ ലൗലി എന്നിവരുടെ നേതൃത്വത്തിൽ ലാപ്ടോപ്പുകളുമായി വ്യത്യസ്തരായ കുട്ടികൾ പഠിക്കുന്ന മാവേലിക്കര ജ്യോതിസ് സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി. സ്കൂൾ പരിസരങ്ങളും അവിടുത്തെ കുട്ടികളെയും പരിചയപ്പെട്ട ശേഷം അവരെ ലാപ്ടോപ്പ് ഉപയോഗിക്കാനും അതിൽ ചിത്ര‍ങ്ങൾ വരയ്ക്കുവാനും ചിത്ര‍ങ്ങൾ തിരിച്ചറിയുവാനുമുള്ള പരിശീലനം നൽകി. അവിടുത്തെ എല്ലാ കുട്ടികളും പൂർണ്ണമായും ഈ സമയങ്ങൾ ആസ്വദിച്ചു.