ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 36026-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36026 |
| യൂണിറ്റ് നമ്പർ | LK/2018/36026 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | മാവേലിക്കര |
| ലീഡർ | ശ്രീരാജ് എസ്. |
| ഡെപ്യൂട്ടി ലീഡർ | മേഘ ലിസ് റെജിൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജോളി മേരി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രിയാ ലൗലി |
| അവസാനം തിരുത്തിയത് | |
| 30-11-2025 | Priyalouly |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 24035 | DILSON VARGHESE |
| 2 | 24037 | MEGHA LIZ REGIL |
| 3 | 24040 | NIDHIN V |
| 4 | 24044 | AMGIRAS S R |
| 5 | 24047 | ASHIK JAYAN |
| 6 | 24048 | MANEESHA MANOJ |
| 7 | 24050 | SIVANANDAN V |
| 8 | 24057 | ASWIN PRADEEP |
| 9 | 24058 | ARATHY A |
| 10 | 24060 | ARCHANA MANOJ |
| 11 | 24062 | ANJANA ASHOK K |
| 12 | 24065 | DHEERAJ S |
| 13 | 24066 | DEVANANDAN S |
| 14 | 24069 | STEFFIN JAYAN |
| 15 | 24070 | ABHIRAMI SUDEESH |
| 16 | 24075 | MITHRA RAJEEV |
| 17 | 24086 | VIJAY V |
| 18 | 24092 | GOWRI GOPAL |
| 19 | 24093 | JOANNA ELSA AJI |
| 20 | 24281 | ANANTHA KRISHNAN U |
| 21 | 24283 | ABHISHEK S |
| 22 | 24284 | ADHEENA SAJI |
| 23 | 24287 | SILPA B |
| 24 | 24443 | MUHAMMAD NAZEEF |
| 25 | 24549 | JOHN JOBBY KORUTH |
| 26 | 24656 | GESNA |
| 27 | 24745 | ANANDHU ANILKUMAR |
| 28 | 24754 | SREERAJ S |
| 29 | 24757 | EMMANUAL JOSEPH |
| 30 | 24758 | GOWRI SANKAR M |
| 31 | 24760 | ALAN G ANIL |
| 32 | 24764 | SREEHARI O NAIR |
| 33 | 24765 | SADHIKA S |
| 34 | 24768 | ALBIN ABRAHAM MATHEW |
| 35 | 24769 | AARON T R |
| 36 | 24771 | ACHSA ANNA CHERIAN |
| 37 | 24773 | ALAN SAJI |
| 38 | 24775 | CARLIN ELSA GEORGE |
| 39 | 24777 | SIVAHARI P |
| 40 | 24830 | ABHINANDH A |
സ്കൂൾ ക്യാമ്പ്
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ 2023-26 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 2024 ഒക്ടോബർ 10 ന് കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തപ്പെട്ടു. മാവേലിക്കര സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ദിനേശ് റ്റി ആർ കുുട്ടികൾക്ക് ക്ലാസെടുത്തു.പൂവേ പൊലി പൂവേ എന്ന ഗെയിം സ്ക്രാച്ചിലും ജിഫ്,ഓണം വിഷസ് എന്നിവ ഓപ്പൺ ടൂൺസിലും തയ്യാറാക്കി. അനിമേഷൻ, സ്ക്രാച്ച് എന്നീ മേഖലകളിലുള്ള ക്ലാസ്സ് കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായിരുന്നു.


സബ്‍ജില്ലാതല ഐ.ടി. മേള
2024 ഒക്ടോബർ 15 ന് മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന
സബ്ജില്ലാതല ഐ.ടി മേളയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് (23-26) അംഗമായ മേഘ ലിസ് റെജിൽ രചവയും അവതരണത്തിൽ രണ്ടാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി.
ജില്ലാതല ഐ.ടി മേള
2024 ഒക്ടോബർ 23 ന് മാവേലിക്കര ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ജില്ലാതല ഐ.ടി മേളയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് (23-26) അംഗമായ മേഘ ലിസ് റെജിൽ രചനയും അവതരണത്തിൽ B ഗ്രേഡ് കരസ്ഥമാക്കി.
സബ്‍ജില്ല ക്യാമ്പ്
2024 നവെബർ 30, ഡിസംബർ 1 തീയതികളിൽ മാവേലിക്കര ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന സബ്‍ജില്ലാ ക്യാമ്പിൽമേഘ ലിസ് റെജിൽ, ശ്രീരാജ് എസ്, കാർലിൻ എൽസാ ജോർജ്ജ്, അനന്തു അനിൽകുമാർ എന്നിവർ പ്രോഗ്രാമിങ്ങിലും ജോൺ ജോബി കോരുത്, ആരതി. എ, ശിവഹരി എസ്, സ്റ്റെഫിൻ ജയൻ എന്നിവർ അനിമേഷനിലും പങ്കെടുത്തു.
ജില്ലാ ക്യാമ്പ്
2024 ഡിസംബർ 28, 29 തിയതികളിൽ GRFT VHSS അർത്തുങ്കലിൽ വച്ച് നടന്ന ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ്ങിൽ മേഘ ലിസ് റെജിലും അനിമേഷനിൽ ജോൺ ജോബി കോരുതും പങ്കെടുത്തു.
റോബോട്ടിക് ഫെസ്റ്റ്
12/02/2025 ബുധനാഴ്ച രാവിലെ 10 മണിക്ക്, മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കന്ററി സ്കൂളിൽ 2023-26,2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു.കൈറ്റ് നൽകിയ റോബോട്ടിക് കിറ്റ് ഉപയോഗിച്ചു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ഗ്യാസ് ഡിറ്റെക്ടർ, ട്രാഫിക് ലൈറ്റ് , ഓട്ടോമാറ്റിക് ഡോർബെൽ, ടോൾ പ്ലാസ, സ്ട്രീറ്റ് ലൈറ്റ്, ഡാൻസിംഗ് എൽ. ഇ. ഡി, ഇലക്ട്രിക് ഡൈസ് എന്നിവയും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ഗെയിമുകളും ഫെസ്റ്റിൽ പ്രദർശിപ്പിച്ചു.സ്കൂളിലെ കൈറ്റ്സ് മിസ്ട്രസ്‍മാരായ ജോളി മെരി, പ്രിയാ ലൗലി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഫെസ്റ്റ് A O M M എൽ. പി. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സന്ദർശിച്ചു. ബിഷപ്പ് ഹോഡ്ജസ് സ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർകകും ഫെസ്റ്റ് സന്ദർശിക്കുവാനുള്ള അവസരം ഒരുക്കി. മാവേലിക്കര സബ്‍ജില്ല് മാസ്റ്റർ ട്രെയിനർ ദിനേശ് റ്റി.ആർ ഫെസ്റ്റ് സന്ദർശിച്ചു.





ആറാം ക്ലാസ്സിലെ കുട്ടികൾക്ക് GIMP ഉപയോഗിച്ച് ചിത്രരചന
17/02/2025 തിങ്കൾ രാവിലെ 11:00 മുതൽ ഉച്ചക്ക് 12:30 വരെ ലിറ്റിൽ കൈറ്റ്സ് 23-26 ബാച്ചിലെ കുട്ടികൾ ആയ കാർലിൻ, അഭിരാമി, ആരതി, സ്റ്റെഫിൻ, ജോൺ, അലൻ, നിധിൻ, അനന്ദു എന്നിവർ 6 A ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ജിമ്പിനെ പറ്റിയും അതിൽ ചിത്രം വരയ്ക്കാൻ ആയും പഠിപ്പിച്ചു.കാർലിൻ ആണ് ക്ലാസ്സ് എടുത്തത്.അഭിരാമിയും, ആരതിയും, സ്റ്റെഫിനും, ജോണും, അലനും വിദ്യാർത്ഥികളെ സഹായിച്ചു. നിധിനും അനന്ദുവും ക്യാമറ കൈകാര്യം ചെയ്തു.
വളരെ മികച്ച രീതിയിൽ തന്നെ ക്ലാസ്സ് പൂർത്തിയാക്കാൻ സാധിച്ചു. കുട്ടികൾക്ക് ഒട്ടും തന്നെ മടുപ്പ് ഇല്ലാതെ തന്നെ കാർലിൻ ക്ലാസ്സ് നയിച്ചു.


ഏഴാം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം
17/02/2025 ബുധനാഴ്ച രാവിലെ 2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ ഏഴാം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം നൽകി.

സ്കൂൾ പ്രവേശനോത്സവം
2025 ജൂൺ 2 ന് സ്കൂൾ ലോക്കൽ മാനേജർ റവ.സി. ഐ.ജോസിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ജേക്കബ് സി ജോൺ സ്വാഗതം ആശംസിച്ചു. ഡോ.ബിന്ദു.ഡി (റിട്ടയേർഡ് പ്രൊഫസർ, വിക്ടോറിയ കോളേജ്, പാലക്കാട്) പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് 20 24-27 ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും പ്രൊമോ വീഡിയോകളും പ്രവേശനോത്സവവേദിയിൽ പ്രദർശിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയമികവ് വീഡിയോ പ്രദർശിപ്പിച്ചു.പുതുതായി സ്കൂളിൽ പ്രവേശനം നേടിയ കുട്ടികളെ സമ്മാനങ്ങൾ നൽകി പുതിയ ക്ളാസിലേയ്ക്ക് സ്വാഗതം ചെയ്തു.
'ഡിജിറ്റൽ അച്ചടക്കം'
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ ഭാഗമായി ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെ ആസ്പദമാക്കി ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി. വിവിധ ക്ലാസുകൾക്ക് നേതൃത്വം വഹിച്ചത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2023 26 ബാച്ചിലെ കുട്ടികളാണ്.
സബ്‍ജില്ലാതല ഐ. ടി. മേള
2025-26 അധ്യയന വർഷത്തെ സബ്ജില്ല ഐടി മേളയിൽ 2024-27ബാച്ചിലെ ബിജിൻ ബി പോൾ ഡിജിറ്റൽ പെയിന്റ്ംഗിൽ ഒന്നാം സ്ഥാനവും 2023 - 26 ബാച്ചിലെ മേഘ ലിസ്സ് റെജിൽ സ്ക്രാച്ച് പ്രോഗ്രാമിൽ ഒന്നാം സ്ഥാനവും 2025-26 ബാച്ചിലെ ശിവ ഹരി വെബ് ഡിസൈനിങ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം
8/11/2025 വെള്ളിയാഴ്ച ലിറ്റിൽ കൈറ്റ്സ് 23-26 , 24-27ബാച്ചുകളിലെ 13കുട്ടികൾ ലിിറ്റിൽ കൈറ്റ്സ് മെന്റർമാരായ ജോളി മേരി, പ്രിയാ ലൗലി എന്നിവരുടെ നേതൃത്വത്തിൽ ലാപ്ടോപ്പുകളുമായി വ്യത്യസ്തരായ കുട്ടികൾ പഠിക്കുന്ന മാവേലിക്കര ജ്യോതിസ് സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി. സ്കൂൾ പരിസരങ്ങളും അവിടുത്തെ കുട്ടികളെയും പരിചയപ്പെട്ട ശേഷം അവരെ ലാപ്ടോപ്പ് ഉപയോഗിക്കാനും അതിൽ ചിത്രങ്ങൾ വരയ്ക്കുവാനും ചിത്രങ്ങൾ തിരിച്ചറിയുവാനുമുള്ള പരിശീലനം നൽകി. അവിടുത്തെ എല്ലാ കുട്ടികളും പൂർണ്ണമായും ഈ സമയങ്ങൾ ആസ്വദിച്ചു.