സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


2025-26 അധ്യയനവർഷം സബ്‍ജില്ല, ജില്ല, സംസ്ഥാന തലത്തിൽ ശാസ്ത്ര-സാഹിത്യ-കലാ-കായിക മേഖലകളിൽ വിദ്യാർഥികളും, വിവിധ മേഖലകളിൽ അധ്യാപകരും, പൊതുവായി സ്കൂളും നേടിയ മികവുകളും അംഗീകാരങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കേരള സാഹിത്യ അക്കാഡമി അവാർഡ്

 
പത്രറിപ്പോർട്ട്

2024-ലെ കേരള സാഹിത്യ അക്കാഡമി അവർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ബാലസാഹത്യത്തിനുള്ള അവാർഡ് സ്കൂളിലെ മലയാളം അധ്യാപിക ഇ.എൻ. ഷീജ കരസ്ഥമാക്കി. 'അമ്മ മണമുള്ള കനിവുകൾ' എന്ന ബാലസാഹിത്യത്തിനാണ് അവാർഡ് ലഭിച്ചത്. 2022 ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ഇതേ പുസ്തകത്തിന് ലഭിച്ചിട്ടുണ്ടായിരുന്നു.

 
പി.ടി.എ. നൽകുന്ന ആദരം

കുഞ്ഞിക്കിളി, കിനാവിൽ വിരിഞ്ഞത്, അമ്മൂന്റെ സ്വന്തം ഡാർവിൻ, നീലിടെ വീട്, തീവണ്ടിക്കൊതികൾ, മഴത്തുള്ളികൾ, പഞ്ചാരത്തരി നുണഞ്ഞ്, തുടങ്ങിയ 22 പുസ്തകങ്ങളുടെ രചയിതാവാണ് അവാർഡ് ലഭിച്ച ഇ.എൻ ഷീജ. വാർത്ത അറിഞ്ഞ ഉടനെ സഹപ്രവർത്തകർ മധുരംപങ്കിട്ട് സന്തോഷത്തിൽ പങ്കുചേർന്നു. സംസ്ഥാന അവാർഡ് നേടി സ്കൂളിന്റെ അഭിമാനമായി മാറിയ അധ്യാപികക്ക് പി.ടി.എ. ഏർപ്പെടുത്തിയ മെമന്റോ മലപ്പുറം നിയോജകമണ്ഡലം എം.എൽ.എ. പി ഉബൈദുല്ല പ്രത്യേക പരിപാടിയിൽ വെച്ച് ടീച്ചർക്ക് സമ്മാനിച്ചു.

അലിഫ് ടാലന്റ് പരീക്ഷയിൽ സബ്‍ജില്ല ഒന്നാം സ്ഥാനം

 
സമ്മാനം ഏറ്റുവാങ്ങുന്നു

മലപ്പുറം ഉപജില്ലാതല അറബിക് അലിഫ് ടാലന്റ് പരീക്ഷയിൽ സ്കൂളിൽ നിന്ന് ഹയർസെക്കണ്ടറി വിഭാഗത്തെ പ്രതിനിധീകരിച്ച ഹിബ മിന്നത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. മലപ്പുറം മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി. മലപ്പുറം ഇസ്ലാഹിയ ഹയർസെക്കണ്ടറി സ്കൂളിൽ വെച്ചായിരുന്നു മത്സരം. കെ.എ.ടി.എഫ്. എന്ന അറബി അധ്യാപക സംഘടനയുടെ കീഴിൽ സംസ്ഥാനതലം വരെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന അറബി ഭാഷയും പൊതുവിജ്ഞാനവും ഉൾപ്പെടുത്തിയാണ് അലിഫ് ടാലന്റ് പരീക്ഷ നടത്തിവരുന്നത്. കഴിഞ്ഞ വർഷവം സ്കൂളിനെ പ്രതിനിധീകരിച്ച വിദ്യാർഥിനിയാണ് സബ് ജില്ലയിലും, ജില്ലയിലും ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയത്.

ഉപജില്ലാ പ്രസിഡണ്ട്, സി.എച്ച്. അബ്ദുല്ല, ജില്ലാ സെക്രട്ടറി എം.പി ഫസൽ, സംസ്ഥാന കൗൺസിലർമാരായ സി.എച്ച്. ശംസുദ്ധീൻ, സബ്‍ജില്ലാ സെക്രട്ടറി ഖാലിദ് ബ്നു അബ്ദുൽ അസീസ്, പരീക്ഷാ കൺട്രോളർ ഉസ്മാൻ തുടങ്ങിയവർ സന്നിദ്ധരായിരുന്നു.

സ്വദേശ് മെഗാ ക്വിസ്സിൽ സബ്‍ജില്ലാ ഒന്നാം സ്ഥാനം

 
അസംബ്ലിയിൽ ആദരിക്കുന്നു

കെ.പി.എസ്.ടി.എ. മലപ്പുറം ഉപജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ 13 സെപ്തംബർ 2025 ന് മലപ്പുറം എ.യു.പി. സ്കൂളിൽ വെച്ച് നടന്ന മലപ്പുറം ഉപജി‍ല്ലാതല സ്വദേശ് മെഗാ ക്വിസ്സ് മത്സരത്തിൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഹാദിയ ഹന്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി. 17-09-2025 ന് ബുധനാഴ്ച സ്കൂൾ അസംബ്ലിയിൽ വെച്ച് ജേതാവിനെ ആദരിച്ചു.

ബാൾ ബാഡ്മിന്റൺ സബ്‍ജില്ലാ ഓവറോൾ ചാമ്പ്യൻമാർ

 
സ്വർണം നേടിയ - ജൂനിയർ പെൺകുട്ടികളുടെ ടീം

2025 സെപ്തംബർ 27 ശനിയാഴ്ച ആനക്കയം ഗവ. യു.പി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന മലപ്പുറം സബ്‍ജില്ലാ ബാൾ ബാഡ്‍മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത നാല് ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഓവറോൾ ഒന്നാം സ്ഥാനം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നേടി.

ഓവറോൾ നേടിയ വിഭാഗങ്ങൾ

  • സീനിയർ ബോയ്സ് ഒന്നാം സ്ഥാനം.
  • ജൂനിയർ ഗേൾസ് ഒന്നാം സ്ഥാനം.
  • ജൂനിയർ ബോയ്സ് ഒന്നാം സ്ഥാനം.
  • സബ്‍ജൂനിയർ ബോയ്സ് ഒന്നാം സ്ഥാനം.

ഈ വിഭാഗങ്ങളിൽ നാല് സ്വർണം കരസ്ഥമാക്കി. സബ്‍ജില്ലയിൽ കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഓവറോൾ ഒന്നാം സ്ഥാനം നേടിയതോടൊപ്പം മിക്ക താരങ്ങളും ജില്ലാതല ടൂർണമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മലപ്പറം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത പി.എം. അൻഷയായിരുന്നു ജൂനിയർ പെൺകുട്ടികളുടെ ടീമിന്റെ ക്യാപ്റ്റൻ.

ഹെൻട്രി ഡ്യൂനൻ്റ് അനുസ്മരണ ക്വിസ്സ് ഒന്നാം സ്ഥാനം

 
സ്വർണം നേടിയ - ഒന്നാം സ്ഥാനം നേടിയ ടീം മെമന്റോ ഏറ്റുവാങ്ങുന്നു.

2025 ഒക്ടോബർ 14 ന് മലപ്പുറത്ത് MSP ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് ജൂനിയർ റെഡ് ക്രോസ് (JRC) സബ്ജില്ല തലത്തിൽ നടത്തിയ ഹെൻട്രി ഡ്യൂനൻ്റ് അനുസ്മരണ ക്വിസ്സ് മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഹാദിയ ഹെന്ന കെ പി, ഷഹല ഇ എന്നീ കേഡറ്റുകളുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മലപ്പുറം സബ്ജില്ലയിലെ 20 സ്കൂളുകളിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. സ്കൂൾ ടീം മലപ്പുറം ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.

സബ്‍ജില്ലാ ശാസ്ത്രമേളയിൽ ഐ.ടി.മേളയിലെ ഓവറോൾ

2025 ഒക്ടോബർ 22, 23 തിയ്യതികളിലായി PMSAMAHSS ചെമ്മകടവ് സ്കൂളിൽ വെച്ച് മലപ്പുറം സബ്‍ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന ഐടി മേളയിൽ ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി സ്കൂൾവൈസ് പോയിന്റ് നിലയിൽ 5 ഒന്നാം സ്ഥാനവും 78 പോയിന്റും നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. സബ്‍ജില്ലയിൽ ഏറ്റവും കൂടുതൽ ഒന്നാം സ്ഥാനം നേടിയ സ്കൂളും ഇരുമ്പുഴി സ്കൂളാണ്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും നേടിയാണ് ഈ മികച്ച നേട്ടം കൈവരിച്ചത്.

ഹൈസ്കൂൾ വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗ്, ആനിമേഷൻ എന്നീ ഇനങ്ങളിലും ഹയർ സെക്കണ്ടറി വിഭാഗത്തിൽ രചനയും അവതരണവും (പ്രസന്റേഷൻ നിർമാണവും അവതരണവും), പ്രോഗ്രാമിംഗ്, വെബ്ഡിസൈനിംഗ് എന്നീ ഇനങ്ങളിലുമാണ് ഒന്നാം സ്ഥാനം നേടിയത്.

ഓവറോൾ നേടിയ ടീമിനെ സ്കൂൾ അംസംബ്ലിയിൽ ആദരിച്ചു.