ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


2025-26 അധ്യയനവർഷം സബ്‍ജില്ല, ജില്ല, സംസ്ഥാന തലത്തിൽ ശാസ്ത്ര-സാഹിത്യ-കലാ-കായിക മേഖലകളിൽ വിദ്യാർഥികളും, വിവിധ മേഖലകളിൽ അധ്യാപകരും, പൊതുവായി സ്കൂളും നേടിയ മികവുകളും അംഗീകാരങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കേരള സാഹിത്യ അക്കാഡമി അവാർഡ്

പത്രറിപ്പോർട്ട്

2024-ലെ കേരള സാഹിത്യ അക്കാഡമി അവർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ബാലസാഹത്യത്തിനുള്ള അവാർഡ് സ്കൂളിലെ മലയാളം അധ്യാപിക ഇ.എൻ. ഷീജ കരസ്ഥമാക്കി. 'അമ്മ മണമുള്ള കനിവുകൾ' എന്ന ബാലസാഹിത്യത്തിനാണ് അവാർഡ് ലഭിച്ചത്. 2022 ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ഇതേ പുസ്തകത്തിന് ലഭിച്ചിട്ടുണ്ടായിരുന്നു.

പി.ടി.എ. നൽകുന്ന ആദരം

കുഞ്ഞിക്കിളി, കിനാവിൽ വിരിഞ്ഞത്, അമ്മൂന്റെ സ്വന്തം ഡാർവിൻ, നീലിടെ വീട്, തീവണ്ടിക്കൊതികൾ, മഴത്തുള്ളികൾ, പഞ്ചാരത്തരി നുണഞ്ഞ്, തുടങ്ങിയ 22 പുസ്തകങ്ങളുടെ രചയിതാവാണ് അവാർഡ് ലഭിച്ച ഇ.എൻ ഷീജ. വാർത്ത അറിഞ്ഞ ഉടനെ സഹപ്രവർത്തകർ മധുരംപങ്കിട്ട് സന്തോഷത്തിൽ പങ്കുചേർന്നു. സംസ്ഥാന അവാർഡ് നേടി സ്കൂളിന്റെ അഭിമാനമായി മാറിയ അധ്യാപികക്ക് പി.ടി.എ. ഏർപ്പെടുത്തിയ മെമന്റോ മലപ്പുറം നിയോജകമണ്ഡലം എം.എൽ.എ. പി ഉബൈദുല്ല പ്രത്യേക പരിപാടിയിൽ വെച്ച് ടീച്ചർക്ക് സമ്മാനിച്ചു.

അലിഫ് ടാലന്റ് പരീക്ഷയിൽ സബ്‍ജില്ല ഒന്നാം സ്ഥാനം

സമ്മാനം ഏറ്റുവാങ്ങുന്നു

മലപ്പുറം ഉപജില്ലാതല അറബിക് അലിഫ് ടാലന്റ് പരീക്ഷയിൽ സ്കൂളിൽ നിന്ന് ഹയർസെക്കണ്ടറി വിഭാഗത്തെ പ്രതിനിധീകരിച്ച ഹിബ മിന്നത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. മലപ്പുറം മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി. മലപ്പുറം ഇസ്ലാഹിയ ഹയർസെക്കണ്ടറി സ്കൂളിൽ വെച്ചായിരുന്നു മത്സരം. കെ.എ.ടി.എഫ്. എന്ന അറബി അധ്യാപക സംഘടനയുടെ കീഴിൽ സംസ്ഥാനതലം വരെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന അറബി ഭാഷയും പൊതുവിജ്ഞാനവും ഉൾപ്പെടുത്തിയാണ് അലിഫ് ടാലന്റ് പരീക്ഷ നടത്തിവരുന്നത്. കഴിഞ്ഞ വർഷവം സ്കൂളിനെ പ്രതിനിധീകരിച്ച വിദ്യാർഥിനിയാണ് സബ് ജില്ലയിലും, ജില്ലയിലും ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയത്.

ഉപജില്ലാ പ്രസിഡണ്ട്, സി.എച്ച്. അബ്ദുല്ല, ജില്ലാ സെക്രട്ടറി എം.പി ഫസൽ, സംസ്ഥാന കൗൺസിലർമാരായ സി.എച്ച്. ശംസുദ്ധീൻ, സബ്‍ജില്ലാ സെക്രട്ടറി ഖാലിദ് ബ്നു അബ്ദുൽ അസീസ്, പരീക്ഷാ കൺട്രോളർ ഉസ്മാൻ തുടങ്ങിയവർ സന്നിദ്ധരായിരുന്നു.

സ്വദേശ് മെഗാ ക്വിസ്സിൽ സബ്‍ജില്ലാ ഒന്നാം സ്ഥാനം

അസംബ്ലിയിൽ ആദരിക്കുന്നു

കെ.പി.എസ്.ടി.എ. മലപ്പുറം ഉപജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ 13 സെപ്തംബർ 2025 ന് മലപ്പുറം എ.യു.പി. സ്കൂളിൽ വെച്ച് നടന്ന മലപ്പുറം ഉപജി‍ല്ലാതല സ്വദേശ് മെഗാ ക്വിസ്സ് മത്സരത്തിൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഹാദിയ ഹന്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി. 17-09-2025 ന് ബുധനാഴ്ച സ്കൂൾ അസംബ്ലിയിൽ വെച്ച് ജേതാവിനെ ആദരിച്ചു.

ബാൾ ബാഡ്മിന്റൺ സബ്‍ജില്ലാ ഓവറോൾ ചാമ്പ്യൻമാർ

സ്വർണം നേടിയ - ജൂനിയർ പെൺകുട്ടികളുടെ ടീം

2025 സെപ്തംബർ 27 ശനിയാഴ്ച ആനക്കയം ഗവ. യു.പി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന മലപ്പുറം സബ്‍ജില്ലാ ബാൾ ബാഡ്‍മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത നാല് ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഓവറോൾ ഒന്നാം സ്ഥാനം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നേടി.

ഓവറോൾ നേടിയ വിഭാഗങ്ങൾ

  • സീനിയർ ബോയ്സ് ഒന്നാം സ്ഥാനം.
  • ജൂനിയർ ഗേൾസ് ഒന്നാം സ്ഥാനം.
  • ജൂനിയർ ബോയ്സ് ഒന്നാം സ്ഥാനം.
  • സബ്‍ജൂനിയർ ബോയ്സ് ഒന്നാം സ്ഥാനം.

ഈ വിഭാഗങ്ങളിൽ നാല് സ്വർണം കരസ്ഥമാക്കി. സബ്‍ജില്ലയിൽ കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഓവറോൾ ഒന്നാം സ്ഥാനം നേടിയതോടൊപ്പം മിക്ക താരങ്ങളും ജില്ലാതല ടൂർണമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മലപ്പറം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത പി.എം. അൻഷയായിരുന്നു ജൂനിയർ പെൺകുട്ടികളുടെ ടീമിന്റെ ക്യാപ്റ്റൻ.

ഹെൻട്രി ഡ്യൂനൻ്റ് അനുസ്മരണ ക്വിസ്സ് ഒന്നാം സ്ഥാനം

സ്വർണം നേടിയ - ഒന്നാം സ്ഥാനം നേടിയ ടീം മെമന്റോ ഏറ്റുവാങ്ങുന്നു.

2025 ഒക്ടോബർ 14 ന് മലപ്പുറത്ത് MSP ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് ജൂനിയർ റെഡ് ക്രോസ് (JRC) സബ്ജില്ല തലത്തിൽ നടത്തിയ ഹെൻട്രി ഡ്യൂനൻ്റ് അനുസ്മരണ ക്വിസ്സ് മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഹാദിയ ഹെന്ന കെ പി, ഷഹല ഇ എന്നീ കേഡറ്റുകളുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മലപ്പുറം സബ്ജില്ലയിലെ 20 സ്കൂളുകളിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. സ്കൂൾ ടീം മലപ്പുറം ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.

സബ്‍ജില്ലാ ഐ.ടി.മേളയിലെ ഓവറോൾ രണ്ടാം സ്ഥാനം

2025 ഒക്ടോബർ 22, 23 തിയ്യതികളിലായി PMSAMAHSS ചെമ്മകടവ് സ്കൂളിൽ വെച്ച് മലപ്പുറം സബ്‍ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഐടി മേളയിൽ ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി സ്കൂൾവൈസ് പോയിന്റ് നിലയിൽ 5 ഒന്നാം സ്ഥാനവും 78 പോയിന്റും നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. സബ്‍ജില്ലയിൽ ഏറ്റവും കൂടുതൽ ഒന്നാം സ്ഥാനം നേടിയ സ്കൂളും ഇരുമ്പുഴി സ്കൂളാണ്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും നേടിയാണ് ഈ മികച്ച നേട്ടം കൈവരിച്ചത്. ഓവറോൾ നേടിയ ടീമിനെ സ്കൂൾ അംസംബ്ലിയിൽ ആദരിച്ചു.

ഗാന്ധിധർശൻ കലോത്സവം-ഓവറോൾ ഒന്നാം സ്ഥാനം

മലപ്പുറം സബ്ജില്ലാ ഗാന്ധിദർശൻ കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം നേടിയ ടീം അഗംങ്ങൾ.

2025-26 വർഷത്തെ സബ്ജില്ലാ തല ഗാന്ധിധർശൻ കലോത്സവം ഒക്ടോബർ 25 ശനി എ. യു. പി. എസ് പൂക്കോട്ടൂരിൽ വെച്ച് നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 9 ഇനങ്ങളിൽ മത്സരിച്ച് സ്കൂളിലെ കുട്ടികൾ തുടർച്ചയായി നാലാം തവണയും ഓവറോൾ ഒന്നാം സ്ഥാനം നേടി.ചിത്രരചന, ക്വിസ്, ഗാന്ധി സ്കിറ്റ് എന്നീ ഇനങ്ങളിൽ ജില്ലാ തല മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.

സബ്‍ജില്ലാ സ്കൂൾ കലോത്സവത്തിൽ ചരിത്ര നേട്ടം

2025 നവംബർ 8 മുതൽ 12 വരെ നടന്ന മല്പപുറം സബ്‍ജില്ലാ സ്കൂൾ കലോത്സവത്തിൽ ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ അതിന്റെ ചരിത്രത്തിലാധ്യമായി ജനറൽ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കേവലം 800 വിദ്യാർഥി-വിദ്യാർഥിനികൾ പഠിക്കുന്ന ഈ കലാലയം കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സബ്‍ജില്ലയിലെ വളരെ ചെറിയ സ്കൂളുകളിലൊന്നാണ് എന്നത് ഈ വിജയത്തിന് മാറ്റുകൂട്ടുന്നു.

34 എ, 6 ബി, 1 സി ഗ്രേഡുകൾ നേടി ഇരുമ്പുഴി സ്കൂൾ ആകെ 189 പോയിന്റ് കരസ്ഥമാക്കി.

ഹൈസ്കൂൾ വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗ്, ആനിമേഷൻ എന്നീ ഇനങ്ങളിലും ഹയർ സെക്കണ്ടറി വിഭാഗത്തിൽ രചനയും അവതരണവും (പ്രസന്റേഷൻ നിർമാണവും അവതരണവും), പ്രോഗ്രാമിംഗ്, വെബ്ഡിസൈനിംഗ് എന്നീ ഇനങ്ങളിലുമാണ് ഒന്നാം സ്ഥാനം നേടിയത്.

വിജയം കരസ്ഥമാക്കിയ ടീമിനെ പി.ടി.എ. ഭാരവാഹികൾ പങ്കെടുത്ത അംസംബ്ലിയിൽ വെച്ച് ആദരിച്ചു.

അറബി കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം

2025 കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബി കലാമേളയിൽ കഴിഞ്ഞ വർഷം കൈവിട്ട നേട്ടം തിരിച്ചുപിടിച്ചു. ഒരു ഇനത്തിലൊഴികെ പങ്കെടുത്ത 18 ഇനങ്ങളിലും എ ഗ്രേഡ് നേടി ഓവറോൾ രണ്ടാം സ്ഥാനം ഇരുമ്പുഴി ഹൈസ്കൂൾ വിഭാഗം കരസ്ഥമാക്കി.

വിജയം കരസ്ഥമാക്കിയ ടീമിനെ പി.ടി.എ. ഭാരവാഹികൾ പങ്കെടുത്ത അംസംബ്ലിയിൽ വെച്ച് ആദരിച്ചു.

എന്റെ സ്കൂൾ എന്റെ അഭിമാനം - റീൽ തെരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം ജില്ലയിൽ സമ്മാനാർഹരായ സ്കൂളുകൾ സംസ്ഥാനതലത്തിൽ നടന്ന ഓൺലൈനിൽ ജില്ലാ കോർഡിനേറ്റർക്കൊപ്പം പോസ് ചെയ്തപ്പോൾ.
സ്കൂളിന് വേണ്ടി പ്രശസ്തിപത്രം സ്വീകരിക്കുന്നു.

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിൽ സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ജി.എച്ച്.എസ്.എസ്. ഇരുമ്പുഴിയും ഉൾപ്പെട്ടു. മലപ്പുറം ജില്ലയിൽ നിന്ന് 24 സ്കൂളുകളെയാണ് തെരഞ്ഞെടുത്തത്. 2015 നവംബർ 15 ജില്ലയിലെ പുരസ്കാര ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പതിനാല് ജില്ലകളേയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ്.ഉം കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്തും ചേർന്ന് സ്കൂളുകൾക്ക് അവാർഡുകൾ സമ്മാനിച്ചത്.

മലപ്പുറം ജില്ലയുടെ സമ്മാന വിതരണം എം.എസ്.പി. ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. കൈറ്റ് മെന്റർ, ഒരു ലിറ്റിൽകൈറ്റ്സ് അംഗം, പ്രധാനാധ്യാപകൻ എന്നിവരെയാണ് ഓരോ സ്കൂളിൽനിന്നും സമ്മാനം ഏറ്റു വാങ്ങാൻ ക്ഷണിച്ചിരുന്നത്. സ്കൂളിൽ നിന്നുള്ള പ്രസ്തു ടീം സമ്മാനം ഏറ്റുവാങ്ങി.