കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് ഇടുക്കി
| ഹോം | ചുമതല | പരിശീലനങ്ങൾ | പ്രവർത്തനങ്ങൾ | തനത് പ്രവർത്തനങ്ങൾ | E CUBE | ലിറ്റിൽ കൈറ്റ്സ് |
കൈറ്റ് ജില്ലാ ഓഫീസ് ഇടുക്കി
ഇടുക്കി

മലപ്പുറം ജില്ലയിലെ നാലു വിദ്യാഭ്യാസജില്ലകളിൽ നടന്ന പത്താം ക്ലാസ് ഐടി പാഠപുസ്തക പരിശീലനം 15 കേന്ദ്രങ്ങളിൽ നടന്നു. 56 ബാച്ചുകളായി നടന്ന പരിശീലനത്തിൽ 1388 അധ്യാപകർക്ക് പരിശീലനം നൽകി. 18 കേന്ദ്രങ്ങളിൽ 31 ബാച്ചുകളിലായി നടന്ന ഒമ്പതാം ക്ലാസിലെ ഐടി പാഠപുസ്തക പരിശീലനത്തിൽ 759 അധ്യാപകർ പരിശീലനം നൽകി. 16 കേന്ദ്രങ്ങളിൽ 30 ബാച്ചിൽ നടന്ന എട്ടാം ക്ലാസ് ഐടി പാഠപുസ്തക പരിശീലനത്തിൽ 740 അധ്യാപകർ പരിശീലനം നേടി. പത്താം ക്ലാസ് പാഠപുസ്തകം വിനിമയം ചെയ്യുവാൻ അഞ്ച് ദിവസത്തെ പരിശീലനമാണ് കൈറ്റ് പദ്ധതിയിട്ടിരിക്കുന്നത്. മൂന്ന് ഘട്ടമായാണ് പരിശീലനം നടത്തുന്നത്. ആദ്യ ഘട്ടം (രണ്ട് ദിവസം) അവധികാലത്ത് നൽകി. രണ്ടാം ഘട്ടത്തിൽ നൽകുന്ന റോബോട്ടിക്സ് പരിശീലനം ഇപ്പോൾ ജില്ലയിൽ നടന്നു കൊണ്ടിരിക്കുന്നു. ബാക്കിയുള്ള രണ്ട് ദിവസ പരിശീലനം മിഡ് ടേം പരീക്ഷക്ക് ശേഷം നൽകുന്നതാണ്. എട്ടും ഒമ്പതിനും നാല് ദിവസത്തെ പരിശാലനമാണ് ഉള്ളത്. ആദ്യ ഘട്ടം (രണ്ട് ദിവസം) അവധികാലത്ത് നൽകി. രണ്ടാം ഘട്ടം മിഡ് ടേം പരീക്ഷക്ക് ശേഷം നൽകുന്നതാണ്. വിദ്യാഭ്യാസ ഓഫീസർമാർ, പ്രഥമാധ്യാപകർ, എസ് ഐ ടി സി, പി എസ് ഐ ടി സി, എസ് ആർ ജി കൺവീണർമാർ എന്നിവർക്കുള്ള സമഗ്രപ്പസ്, സമഗ്ര അക്കാദമിക് മോണിറ്ററിംഗ് പരിശീലനങ്ങൾ ജില്ലയിൽ പൂർത്തിയായി.
ജില്ലയിൽ നടന്ന വിവിധ പരിശീലനങ്ങളും പ്രവർത്തനങ്ങളും അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൈറ്റ് (ഐടി @ സ്കൂൾ) ഇടുക്കിജില്ലാ പ്രോജക്ട് ഓഫീസ് തൊടുപുഴയിൽ ഇടുക്കി ജില്ലാരജിസ്ട്രാർ ഓഫീസിന്റെയും പ്രസ്സ് ക്ലബിന്റെയും അടുത്താണ് സ്ഥിതി ചെയ്യുന്നത്.പ്രൈവറ്റ് ബസ്റ്റാൻറിൽ നിന്നും 1.5 കി മീ , കെ എസ് ആർ ടി സി യിൽ നിന്നും 0.5 കി മീ ദൂരം.
ജില്ലാ കോർഡിനേറ്റർ
- ഷാജിമോൻ പി കെ
മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർമാർ
- തൊടുപുഴ - രശ്മി എം രാജ്
- കട്ടപ്പന- ബിജേഷ് കുര്യാക്കോസ്
മാസ്റ്റർ ട്രെയിനർമാർ
- അഭയദേവ് എസ്
- ഷിജു കെ ദാസ്
- ജോസഫ് മാത്യു
- നസീമ സി എസ്
- എബി ജോർജ്
- അരുൺ പ്രസാദ് എസ്
ടെക്‌നിക്കൽ അസിസ്റ്റന്റ്മാർ
- ജിതു കെ ജി
- മാഹിൻ പി പി
ഓഫീസ് അസിസ്റ്റന്റ്
- ഹസീന സെയ്ദ്‌മുഹമ്മദ്
വഴികാട്ടി
- തൊടുപുഴ മൂവാറ്റുപുഴ റോഡിൽ ഇടുക്കി പ്രസ്സ് ക്ലബിനു സമീപം സ്ഥിതി ചെയ്യുന്നു. പ്രൈവറ്റ് ബസ്റ്റാൻറിൽ നിന്നും 1.5 കി മീ , കെ എസ് ആർ ടി സി യിൽ നിന്നും 0.5 കി മീ ദൂര�
