എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 28041-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 28041 |
| യൂണിറ്റ് നമ്പർ | LK/2019/28041 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
| ഉപജില്ല | കല്ലൂർകാട് |
| ലീഡർ | ജോസ്കുട്ടി ക്രിസ് |
| ഡെപ്യൂട്ടി ലീഡർ | ടെൽസ സൈജു |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിബീഷ് ജോൺ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റ്റിനു കുമാർ |
| അവസാനം തിരുത്തിയത് | |
| 10-11-2025 | LK201928041 |
അംഗങ്ങൾ
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | കുട്ടികളുടെപേര് | ഡിവിഷൻ | ഫോട്ടോ |
|---|---|---|---|---|
| 1 | 12848 | ABHAYDEV ARUN | B | |
| 2 | 12507 | ABHINANDH NOBLE | B | |
| 3 | 12651 | ABHIRAM A | B | |
| 4 | 12506 | ADITHYA SHIJU | B | |
| 5 | 12236 | AGNEL JOSEPH SAJI | C | |
| 6 | 12150 | ALAN NIAS | B | |
| 7 | 12172 | ALVIN SHIBU | B | |
| 8 | 12299 | ANANDA HARSHAN | A | |
| 9 | 12294 | ANANYA JOSE | A | |
| 10 | 12154 | ANNA MIYA ROY | C | |
| 11 | 12152 | ANNLIYA GEORGE | B | |
| 12 | 12292 | ANNSON BENNY | B | |
| 13 | 12841 | ANU ROSE BIJU | C | |
| 14 | 12300 | ARYAN BINOJ | A | |
| 15 | 12230 | ARYANANDHA S | C | |
| 16 | 12190 | AVANY SANIL | C | |
| 17 | 12200 | AVINASH R | C | |
| 18 | 12158 | BENEDICT BENJAMIN | B | |
| 19 | 12302 | BINIJA P BYJU | C | |
| 20 | 12164 | DEVANANDH SIVAN | B | |
| 21 | 12723 | DEVIKA K ARUN | B | |
| 22 | 12521 | EDEN STYBY | B | |
| 23 | 12255 | GEORGIN GIGI | C | |
| 24 | 12849 | GOUTHAM KRISHNA | C | |
| 25 | 12194 | EWEL JOSSY | B | |
| 26 | 12149 | JEWELYN LIZA RAJESH | B | |
| 27 | 12659 | JISNA MARY GINU | B | |
| 28 | 12541 | JOSEKUTTY CRIS | C | |
| 29 | 12851 | JUWANA JEBIN | B | |
| 30 | 12180 | KARTHIKA PRASOBH | B | |
| 31 | 12139 | KEVIN RENISH | C | |
| 32 | 12161 | MATHEW AJISH | C | |
| 33 | 12284 | RAHUL RAJESH | B | |
| 34 | 12844 | SALVIYA MARY SIBY | C | |
| 35 | 12305 | SANJO SAJU | C | |
| 36 | 12187 | SHREYA RAKESH | B | |
| 37 | 12159 | SREEHARI RATHEESH | A | |
| 38 | 12847 | SREEHARI SUDHEESH | B | |
| 39 | 12711 | SREEHITH HITHESH | B | |
| 40 | 12482 | TELSA SAIJU | C | |
| 41 | 12153 | VINAYAK ROJI | B |
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
ജൂൺ 25 ആം തീയതി ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അഭിരുചി പരീക്ഷ നടത്തി. രാവിലെ ഒൻപതരയ്ക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ റെക്സ് ഡോജിൻസ്, അൽഫോൻസ് ജോൺ ജസ്റ്റിൻ, ആഷിൻ ബിനു, ലക്ഷ്മി ബിജു, സാറ മേരി ബൈജു, ജുവാന സി ജോബി എന്നിവരുടെ സഹായത്തോടെ അഭിരുചി പരീക്ഷ ആരംഭിച്ചു. കൈറ്റ് മാസ്റ്റർ ബിബീഷ് ജോണും, മിസ്ട്രസ് ടിനു കുമാറും പരീക്ഷയ്ക്ക് നേതൃത്വം നൽകി. 17 കമ്പ്യൂട്ടറുകൾ ഇതിനായി ക്രമീകരിച്ചു. പരീക്ഷ നടത്തിപ്പ് , പരീക്ഷ ഇൻസ്റ്റലേഷൻ എന്നിവയിൽ അംഗങ്ങൾ പങ്കാളികളായി. പരീക്ഷയുടെ ഡോക്യൂമെന്റേഷൻ അംഗങ്ങൾ തയ്യാറാക്കി. സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ എങ്ങനെ നടത്താം, അവയുടെ ഘട്ടങ്ങൾ എന്നിവ അംഗങ്ങൾ നോക്കി മനസിലാക്കി. 109 കുട്ടികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതിൽ 107 കുട്ടികൾ പരീക്ഷ എഴുതി. രണ്ട് കുട്ടികൾ ഹാജരല്ലായിരുന്നു. എല്ലാ കുട്ടികളും സമയബന്ധിതമായി പരീക്ഷ പൂർത്തിയാക്കി. മൂന്ന് മണിയോടുകൂടി റിസൾട്ട് അപ്‌ലോഡ് ചെയ്ത് പരീക്ഷ അവസാനിച്ചു.
-
അഭിരുചി പരീക്ഷ എഴുതുന്ന കുട്ടികൾ
-
കൈറ്റ് മിസ്ട്രസ് ടിനു കുമാർ കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ കൊടുക്കുന്നു
-
കൈറ്റ് മാസ്റ്റർ ബിബീഷ് ജോൺ പരീക്ഷ നടത്തിപ്പിനിടെ
-
ലിറ്റിൽ കൈറ്റ് അംഗമായ അൽഫോൻസ് പരീക്ഷ ഡോക്യുമെന്റ് ചെയ്യുന്നു
അഭിരുചി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
അഭിരുചി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.വിജയിച്ച ആദ്യത്തെ 40
കുട്ടികൾ ലിറ്റിൽ കൈറ്റ്സിന്റെ 2025-28 ബാച്ചിലെ അംഗങ്ങളായി.ജോസുകുട്ടി ക്രിസ് ഒന്നാം സ്ഥാനവും, ഗൗതം രണ്ടാം സ്ഥാനവും,അലൻ നിയാസ് മൂന്നാം സ്ഥാനവും പരീക്ഷയിൽ കരസ്തമാക്കി.
-
ലിറ്റൽ കൈറ്റ്സ് 2025 - 2028 ബാച്ചിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾ
-
2025 - 2028 അഭിരുചി പരീക്ഷയിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയ അലൻ നിയാസ്
-
2025 - 2028 അഭിരുചി പരീക്ഷയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ജോസ്കുട്ടി ക്രിസ്
-
2025 - 2028 അഭിരുചി പരീക്ഷയിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ ഗൗതം കൃഷ്ണ
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
സെപ്റ്റംബർ 17 ബുധനാഴ്ച്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിലെ 2025-28 ബാച്ചിലെ കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.ഇൻട്രൊഡക്ടറി സെഷൻ,റോബോട്ടിക്‌സ് ,സ്‌ക്രാച്ച് പ്രോഗ്രാമിംഗ്,ആനിമേഷൻ എന്നിവയായിരുന്നു വിഷയങ്ങൾ.രാവിലെ 9:30 ഓടെ ഐ.ടി ലാബിൽ ക്യാമ്പ് ആരംഭിച്ചു.കല്ലുർക്കാട് മാസ്റ്റർ ട്രെയ്നർ സബിത മൈതീൻ ആണ് ക്യാമ്പിനു നേതൃത്വം വഹിച്ചത്.ക്ലാസ്സ് വളരെ രസകരവും അറിവു നിറഞ്ഞതുമായിരുന്നു.ടെൽസ സൈജു,ജോസ്‌കുട്ടി ക്രിസ് എന്നീകുട്ടികളെ ലീഡർമാരായി തിരഞെടുത്തു. 3 മണിയോടെ ഒരു പി.ടി.എ മീറ്റിംഗ് ഉണ്ടായിരുന്നു.തുടർന്നു 4 മണിയോടെ ക്യാമ്പ് അവസാനിച്ചു.
-
കൈറ്റ് മാസ്റ്റർ ബിബീഷ് ജോണും, ടിനു കുമാരിയും കൈറ്റ് മാസ്റ്റർ ശ്രീ.സബിത ബൈജുവിനെ പരിചയപ്പെടുത്തുന്നു
-
കൈറ്റ് മാസ്റ്റർ സബിത ബൈജു 2025-2028 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക് ക്ലാസ് എടുക്കുന്നു
-
ക്ലാസ്സിൽ ശ്രെദ്ധിച്ചിരിക്കുന്ന കുട്ടികൾ
-
2025-2028 ബാച്ചിലെ കുട്ടികൾ കൈറ്റ് മാസ്റ്റർ സബിത ബൈജുവിനോടൊപ്പം
-
കൈറ്റ് മാസ്റ്റർ സബിത ബൈജു മാതാപിതാക്കൾക് ക്ലാസ് എടുത്തുകൊടുക്കുന്നു
-
ക്ലാസ്സിൽ ശ്രെദ്ധിക്കുന്ന മാതാപിതാക്കൾ
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച് സെപ്റ്റംബർ 24,25 തീയതികളിലായി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സെമിനാറുകൾ, പരിശീലനങ്ങൾ, എക്സിബിഷനുകൾ, എന്നിവ സംഘടിപ്പിച്ചു.സെപ്റ്റംബർ 24 ആം തീയതി ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ നിയ അന്ന പ്രവീൺ, മഞ്ജിമ ഷൈജൻ, ലക്ഷ്മി ബിജു എന്നിവർ സെമിനാറുകൾ നടത്തി. റെക്സ് ഡോജിൻസ്, എട്ടാം ക്ലാസിലെ അംഗമായ ജോസ്കുട്ടി ക്രിസ് എന്നിവർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ജിമ്പ്,ഓപ്പൺ ടൂൻസ് എന്നീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി.സെപ്റ്റംബർ 25 ആം തീയതി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ റോസ്ന, ആൽബർട്ട്, ആൽഡ്രിൻ, അലൻ, ജിതിൻ എന്നിവർ റോബോട്ടിക്സ് കിറ്റ് അതിലെ സാധനങ്ങളുടെ ഉപയോഗം എന്നിവയെ കുറിച്ച് ക്ലാസ് നൽകുകയും എക്സിബിഷൻ നടത്തുകയും ചെയ്തു. റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ഒരു ചെയ്സർ ലൈറ്റ് കുട്ടികൾക്ക് മുന്നിൽ അവർ അവതരിപ്പിച്ചു. ജോൺസ് പ്രോഗ്രാമിന് ഉപയോഗിക്കുന്ന സ്ക്രാച്ച് 3 എന്ന സോഫ്റ്റ്‌വെയറിനെ പറ്റി കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ഗെയിമുകൾ പരിചയപ്പെടുത്തുകയും ചെയ്തു. അൽഫോൺസ്, ജെറോം എന്നിവർ റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. കുട്ടികളുടെ ലാപ്പിൽ സ്കൂൾ ഉബുണ്ടു ഫ്രീ ഇൻസ്റ്റലേഷനും നടത്തി.
2025- ശാസ്ത്രോത്സവം
കലൂർക്കാട് ഉപജില്ല സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര ഐടി, പ്രവർത്തി പരിചയമേള 2025-26 ഒക്ടോബർ 9,10 തീയതികളിൽ വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച് നടത്തി.9-ാം തീയതി രാവിലെ 10 മണിക്ക് പൊതുസമ്മേളനത്തോടുകൂടി മത്സരങ്ങൾ ആരംഭിച്ചു.എസ്.പി.സി,ലിറ്റിൽ കൈറ്റ്സ്,സ്കൗട്ട് ആൻഡ് ഗൈഡ്,ജെ.ആർ.സിഎന്നീ ക്ലബ്ബിലെ അംഗങ്ങൾ മത്സരത്തിനുള്ള ഒരുക്കങ്ങളിൽ ടീച്ചേഴ്സിനെ സഹായിച്ചു.മറ്റ് സ്കൂളുകളിൽ നിന്നും കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുവാൻ ഇവിടെ എത്തിച്ചേർന്നു.ഒക്ടോബർ 10-ാം തീയതി വൈകുന്നേരം നാല് 15ന് നടത്തിയ സമ്മേളനത്തിൽ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു.ഓരോ മേളകളിലും വിജയം കൈവരിച്ച സ്കൂളിന് ട്രോഫി വിതരണം ചെയ്തു.5:30 മണിയോടെ സമ്മേളനം അവസാനിച്ചു.
ഐടി മേള
കല്ലൂർക്കാട് ഉപജില്ല ഐടി മേള യുപി വിഭാഗം ഓവറോൾ ഫസ്റ്റ് ഹൈസ്കൂൾ വിഭാഗം ഓവറോൾ ഫസ്റ്റും കരസ്ഥമാക്കി.യുപി വിഭാഗത്തിൽ മിലൻ ഡോജിൻസ്, അബിൻ നിയാസ്, എന്നവർക്ക് ഫസ്റ്റും, സൂരജ് രതീഷ് രണ്ടാം സ്ഥാനവും,ഹൈസ്കൂൾ വിഭാഗത്തിൽ ജോസുകുട്ടി ക്രിസ്, റെക്സ് ഡോജിൻസ്,അലൻ നിയാസ് എന്നിവർക്ക് ഒന്നാം സ്ഥാനവും ജോൺസ് ജോസ്, ആൽഡ്രിൻ പ്രദീപ്, ആൽബർട്ട് റെജി, ഐടി ക്വിസ്സിൽ ജോസൂട്ടി ക്രിസ് എന്നിവർ രണ്ടാംസ്ഥാനം കരസ്ഥമാക്കി.ഈ മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യരാണ്.
സംസ്ഥാന തല ഐ.ടി ക്വിസ്
നവംബർ 7ാം തീയതി നടന്ന സംസ്ഥാന തല ഐ.ടി ക്വിസ് മത്സരത്തിൽ സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗമായ ജോസ്കുട്ടി ക്രിസ് പങ്കെടുക്കുകയും സി ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.