എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ഹൈടെക് സ്കൂൾ പ്രൊജക്ടിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഐ.ടി കൂട്ടായ്മയാണ് " ലിറ്റിൽ കൈറ്റ്സ്". 40 കുട്ടികൾ അംഗങ്ങളായുള്ള യൂണിറ്റാണ് ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നുത്. വിദഗ്ധ പരിശീലനം ലഭിച്ച രണ്ട് അധ്യാപകർ ക്ലബിന് നേതൃത്വം നൽകുന്നു. ആനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, ഗ്രാഫിക് ഡിസൈനിങ്, സൈബർ സുരക്ഷ എന്നിങ്ങനെ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. കൂടാതെ വിദഗ്ധരുടെ ക്ലാസ്സുകൾ, ക്യാമ്പുകൾ, ഇൻഡസ്ട്രിയൽ വിസിറ്റ് എന്നിവയും സംഘടിപ്പിക്കുന്നു. പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികളാണ് സ്കൂളുകളിൽ സ്ഥാപിച്ച ഹൈടെക് സ്മാർട്ട് ക്ലാസ് റൂം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ അധ്യാപകരെ സഹായിക്കുന്നത്. കലോൽസവങ്ങളിലും സ്ക്കൂളിലെ മറ്റു പ്രവർത്തനങ്ങളും റെക്കോഡ് ചെയ്യുക, ഡോക്കുമെൻറേഷൻ നടത്തുക എന്നീ പ്രവർത്തനങ്ങളെല്ലാം ലിറ്റിൽ കൈറ്റ്സാണ് ചെയ്യുന്നത്
- 2019-ൽ 22 അംഗങ്ങളുളള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. ശ്രീമതി ബെറ്റ്സി ബീയാട്രീസ് ജോസ് , ശ്രീമതി. റീന വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ലബ്ബ് ആരംഭിച്ചത്.
- 2020 മുതൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ആയി ശ്രീ. ബിബീഷ് ജോണും ശ്രീമതി ടിനു കുമാറും പ്രവർത്തിച്ചു വരുന്നു. 2020 - 23 അധ്യയന വർഷത്തിൽ 40 ഓളം കുട്ടികൾ ആണ് ഈ യൂണിറ്റിൽ അംഗങ്ങളായിട്ടുള്ളത്. കമ്പ്യൂട്ടറിനോട് അഭിരുചിയുള്ള കുട്ടികളിൽ കൂടുതൽ പരിജ്ഞാനം സിദ്ധിക്കുന്നതിന് ആവശ്യമായ പരിശീലനങ്ങൾ നൽകുന്നു. കൈറ്റ് മാസ്റ്റർ ആയി ശ്രീ. ബിബീഷ് ജോണും കൈറ്റ് മിസ്ട്രസ് ആയി ശ്രീമതി.റ്റിനു കുമാറും കുട്ടികളെ പരിശീലിപ്പിച്ചു വരുന്നു. ഇതു വഴി കുട്ടികൾക്ക് ഡിജിറ്റൽ ക്യാമറ ഉപയോഗിക്കുന്നതിലും സ്മാർട്ട് ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിലും പ്രാപ്തരാക്കുന്നു. ഗ്രാഫിക്സ് & ആനിമേഷൻ, ഗെയിം നിർമാണം, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് തുടങ്ങിയ അനന്തസാധ്യതകളിലേക്ക് ഉള്ള വിപുലമായ പരിശീലനങ്ങൾ കൂടാതെ വിദഗ്ധ ക്ലാസ്സുകളും നൽകി വരുന്നു. വ്യക്തിഗതം, ഗ്രൂപ്പ് പ്രോജക്ടുകളിൽ ലഭിക്കുന്ന മാർക്കുകൾക്കനുസരിച്ച് 2020 മുതൽ SSLC പരീക്ഷയ്ക്ക് 5% ഗ്രേസ് മാർക്ക് നൽകി വരുന്നു. കൂടാതെ പ്ലസ് വൺ അഡ്മിഷന് ബോണസ് പോയിൻ്റും ലഭിക്കുന്നു.
-
കമ്പ്യൂട്ടർ ലാബ്
ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023
2023-24 ലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് KITE ഏർപ്പെടുത്തിയ അവാർഡ് നമ്മുടെ സ്കൂൾ കരസ്ഥമാക്കി. എറണാകുളം ജില്ലയിൽ മൂന്നാം സ്ഥാനം നേടാൻ സ്കൂളിന് കഴിഞ്ഞു. തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻകുട്ടിയിൽ നിന്നും ഹെഡ്മിസ്ട്രസ്സ് സി.മെറിൻ സി എം സി അവാർഡ് ഏറ്റുവാങ്ങി. അവാർഡ് ഏറ്റുവാങ്ങുന്നതിനായി കൈറ്റ് മാസ്റ്റർ ശ്രീ. ബിബിഷ് ജോണും മിസ്ട്രസ് ശ്രീമതി. ടിനു കുമാറും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അനുപർണ ബി കൃഷ്ണ, വൈഗ സതീഷ്, എഡ്വിൻ സ്റ്റൈബി, ശ്രീഹരി രാജേഷ് എന്നിവരും ഉണ്ടായിരുന്നു.
-
വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ലിറ്റിൽ കൈറ്റ്സ് അവാർഡ് സ്വീകരിക്കുന്ന സെൻ്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ