റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 09-11-2025 | Rvhsskonni |
അംഗങ്ങളുടെ വിവര പട്ടിക
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | കുട്ടികളുടെപേര് |
|---|---|---|
| 1 | 21578 | AARUSH KRISHNA |
| 2 | 22078 | AATHIRA SUDEV |
| 3 | 22133 | ABDUL AZIZ |
| 4 | 21519 | ABHIRAMI A |
| 5 | 21509 | ABIYA ANU YOHANNAN |
| 6 | 21585 | ADEENA USAFF |
| 7 | 21629 | ADITHYAN R NAIR |
| 8 | 21562 | ADVAITH.R.NAIR |
| 9 | 21569 | ALEN ROY |
| 10 | 21600 | AMAL JITH S |
| 11 | 21703 | ANISHA A |
| 12 | 21554 | ANUPAMA S NAIR |
| 13 | 21558 | ARJITHA V S |
| 14 | 21546 | ASHWAROOPAN P |
| 15 | 21665 | ASIF MUHAMMAD |
| 16 | 21626 | BHAGYALEKSHMI A |
| 17 | 21495 | DHARSANA DEV |
| 18 | 21721 | DIYA DILEEP |
| 19 | 22095 | DIYA MANESH |
| 20 | 22190 | FIONA SUNIL VARGHESE |
| 21 | 22132 | GOWRI NANDA |
| 22 | 21609 | AYALEKSHMI P |
| 23 | 22075 | JIBIN JOSEPH VARGHESE |
| 24 | 22016 | KASHINATH.V.V |
| 25 | 22138 | KASINATH.S |
| 26 | 21539 | KRISHNAPRIYA S |
| 27 | 22191 | MALAVIKA.V.S |
| 28 | 21454 | POOJA.V |
| 29 | 21542 | PRAVEENA S |
| 30 | 22154 | SANCHU R |
| 31 | 22139 | SANDRA KRISHNA P |
| 32 | 21586 | SHAHANA.S |
| 33 | 21975 | SIVANI G |
| 34 | 22077 | SREEDEV K NATH |
| 35 | 21871 | SREEVENI.B |
| 36 | 21974 | SREYA RAJENDRAN |
| 37 | 21630 | VEDHIKA RAJEEV |
| 38 | 22093 | VYGA PRASAD |
| 39 | 21547 | YASEEN MUBARAK |
| 40 | 21541 | YEDHU KRISHNAN A |
ദൃശ്യവിരുന്നൊരുക്കി പ്രവേശനോത്സവം
പ്രവേശനോത്സവത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ റീൽസ് രൂപത്തിൽ അവതരിപ്പിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. 2025 ജൂൺ രണ്ടിന് സ്കൂൾ പ്രവേശനോത്സവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സിൻ്റെ അടക്കമുള്ള പ്രവർത്തനങ്ങൾ രക്ഷിതാക്കളിലേക്കും കുട്ടികളിലേക്കും എത്തിക്കുന്നതിൻ്റെ ഭാഗമായാണ് റീൽസ് തയാറാക്കിയത്. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പ്രൊമോ വീഡിയോകൾ തയ്യാറാക്കി പ്രവേശനോൽസവ വേദിയിൽ പ്രദർശിപ്പിച്ചു.


അവധിക്കാലത്ത് സ്കൂളിലെ വിവിധ ക്ലബ്ബുകളെക്കുറിച്ചു തയ്യാറാക്കിയ റീൽസ് രക്ഷിതാക്കളിൽ സ്കൂൾ പ്രവർത്തനങ്ങളെ കുറിച്ച് മികച്ച അവബോധം സൃഷ്ടിക്കാൻ സഹായിച്ചു. ലിറ്റിൽ കൈറ്റ്സിൻ്റെ കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ വിശദ്ധീകരിക്കുന്നതിനോടൊപ്പം ക്ലബ്ബിൽ അംഗമാകുന്ന വഴി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പഠനാവസരങ്ങളെ കുറിച്ചും ഭാവിയിലെ തൊഴിൽ സാധ്യതകളെക്കുറിച്ചുമുള്ള വിവരങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.
കുട്ടികൾ തന്നെ എഴുതി തയാറാക്കിയ നിരവധി വീഡിയോകളാണ് പ്രദർശിപ്പിച്ചത്. കുട്ടികൾക്ക് റീൽസ് തയാറാക്കുന്നത് എങ്ങനെ എന്ന് എന്ന വിഷയത്തിൽ എഡിറ്റർ ജോമോൻ സിറിയക്ക് ക്ലാസുകൾ നൽകിയിരുന്നു.
പരിസ്ഥിതിദിന പോസ്റ്റർ മത്സരം

പരിസ്ഥിതിദിനത്തിലും കുട്ടികൾ ഡിജിറ്റലായി തന്നെ ചിന്തിച്ചു. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങളാണ് സ്‌കൂളിൽ നടന്നത്. ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ GIMP ഉപയോഗിച്ചുള്ള പോസ്റ്റർ നിർമാണ മത്സരമാണ് സംഘടിപ്പിച്ചത്. ' പരിസ്ഥിതി സംരക്ഷണം ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തിൽ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്. പരിസ്ഥിതിദിനത്തിലും കുട്ടികൾ ഡിജിറ്റലായി തന്നെ ചിന്തിച്ചു. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങളാണ് സ്‌കൂളിൽ നടന്നത്. ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ GIMP ഉപയോഗിച്ചുള്ള പോസ്റ്റർ നിർമാണ മത്സരമാണ് സംഘടിപ്പിച്ചത്. ' പരിസ്ഥിതി സംരക്ഷണം ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തിൽ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്.

Layout, Gradient Caption എന്നിവ ഉപയോഗിച്ച് കുട്ടികൾ നിർമിച്ച പോസ്റ്ററുകൾ മികച്ച നിലവാരം പുലർത്തി. ഫോട്ടോഗ്രാഫർ എം. അജിത്ത് വിധികർത്താവായി. 10 ഡിയിലെ എയ്ഞ്ചലീന ടി. അനീഷ് ഒന്നാം സ്ഥാനം നേടി. ലേ ഔട്ടിലെ ഭംഗി, ക്യാപ്ഷനുകൾ എന്നിവ വേറിട്ടുനിന്നതാണ് എയ്ഞ്ചലീനയെ ഒന്നാം സ്ഥാനത്തേക്ക് നയിച്ചതെന്ന് എം. അജിത്ത് അഭിപ്രായപ്പെട്ടു.
റീൽസ് മേക്കിംഗ് പാഠങ്ങൾ പകർന്ന് സ്‌കൂൾ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലേ കുട്ടികൾക്കായ് മെയ് 31 നു ഏകദിന ക്യാമ്പ് സംഘടിച്ചൂ. റീൽസ് മേക്കിംഗമായി ബന്ധപ്പെട്ട്ന ടത്തിയ സ്‌കൂൾ ക്യാമ്പ് സെൻ്റ് ജോർജ് എച്ച് എസ് എസിലെ അധ്യാപികയായ ശ്രീമതി വീണ നയിച്ചു . പുതുതലമുറയുടെ മാറ്റങ്ങൾ മനസിലാക്കി വിഷ്വൽ മീഡിയയിലേക്ക് അവർക്ക് താത്പര്യം ജനിപ്പിക്കുന്ന ക്ലാസിൽ കുട്ടികൾ ആസ്വദിച്ചാണ് പങ്കെടുത്തത്. കുട്ടികളെ ബാച്ചുകളായി തിരിച്ച് അവർ സ്വയം ക്യാമറ കൈകാര്യം ചെയ്യുന്നതിനും റീലുകൾ എടുക്കുന്നതിനും സൗകര്യമൊരുക്കി. അവർ തയ്യാറാക്കിയ റീലുകൾ സ്‌ക്രീനിൽ കാണിച്ചു കൊണ്ട് എങ്ങന്നെ ക്യാമറ കൈകാര്യം ചെയ്യണമെന്നും വിവിധ ഷോട്ടുകളെക്കുറിച്ചും കളർ തീമിനെക്കുറിച്ചും ചർച്ചനടത്തി.
തുടർന്ന് കെഡൻ ലൈവ് ഉപയോഗിച്ച് എഡിറ്റിംഗ് എങ്ങനെ മനോഹരമാക്കാം എന്നതിനെക്കുറിച്ചും വിവരിച്ചു. ഒരു വീഡിയോ തയ്യാറാക്കുമ്പോൾ മ്യൂസിക് എങ്ങനെ ബ്ലെൻഡ് ചെയ്യാം എന്നതും ക്ലാസിൽ പറഞ്ഞു കൊടുത്തു. സ്‌പോട്‌സുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് മ്യൂസിക് നൽകി കാണിച്ച് മാതൃക ഏറെ ശ്രദ്ധേയമായി.
എന്റെ കേരളം മേളയിൽ ഇടം നേടി ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികൾ

സംസ്ഥാന സർക്കാരിന്റെ വാർഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന കലാമേളയിൽ അണിനിരന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പ്രത്യേക സ്റ്റാളിൽ ജില്ലയിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ വിദ്യാർത്ഥികൾ മാത്രമാണ് പങ്കെടുത്തത്.
സംസ്ഥാന സർക്കാരിന്റെ വാർഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന കലാമേളയിൽ അണിനിരന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പ്രത്യേക സ്റ്റാളിൽ ജില്ലയിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ വിദ്യാർത്ഥികൾ മാത്രമാണ് പങ്കെടുത്തത്.
ഭിന്നശേഷിക്കുട്ടികൾക്ക് പരിശീലനം

ഇൻക്ലൂസീവ് എഡ്യൂക്കേഷന്റ ഭാഗമായി വിവിധ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്‌സ് ഭിന്നശേഷിക്കുട്ടികൾക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ താത്പര്യം ഉണ്ടാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. കമ്പ്യൂട്ടറിൽ ചെറിയ പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ അവരിൽ ആത്മവിശ്വാസം വർദ്ധിക്കുന്നതിനും ഇത് സഹായിച്ചു.
ജിംപ് ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കുന്നതിനും സ്‌ക്രാട്ച്ച് ഉപയോഗിച്ചുള്ള ഗെയിമുകളിലും കുട്ടികൾ താത്പര്യത്തോടെ പങ്കെടുത്തു. കുട്ടികളുടെ ബൗദ്ധികമായ കഴിവുകൾ വികസിപ്പിക്കുന്നതിൽ ഇത്തരം പരിശീലന ക്ലാസ് വളരെയധികം സഹായിക്കുന്നുണ്ട്. ലിറ്റിൽ കൈറ്റ്‌സ് ഒൻപതാം ക്ലാസ് അംഗങ്ങളായ ബിൽഗാ സാം, തൃഷ എന്നിവർ ക്ലാസുകൾ നയിച്ചു.
ലഹരിക്കെതിരെ 'ഫസ്റ്റ് സ്റ്റെപ്പ്' : ബോധവത്ക്കരണ വീഡിയോയിൽ കഥാപാത്രമായി വിദ്യാഭ്യാസമന്ത്രിയും

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വേറിട്ട ബോധവത്ക്കരണ വീഡിയോ തയാറാക്കി വിദ്യാർത്ഥികൾ. ലിറ്റിൽ കൈറ്റ്‌സ് ക്ലബ് വിദ്യാർത്ഥികൾ തയാറാക്കിയ ലഹരി വിരുദ്ധ ബോധവത്ക്കരണ വീഡിയോ ആയ 'ഫസ്റ്റ് സ്റ്റെപ്പിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടി സർപ്രൈസ് നായകനായും എത്തുന്നുണ്ട്. ലഹരിക്കെതിരായ ആദ്യ ചുവട് ആരംഭിക്കേണ്ടത് നമ്മുടെചുറ്റുപാടുകളിൽ നിന്നു തന്നെയാണെന്ന സന്ദേശമാണ് വീഡിയോ പകരുന്നത്. സ്‌കൂളിലേക്കുള്ള ആൽഫിയുടെ യാത്രയും അവൻ കാണുന്ന ലഹരി ഉപഭോഗവുമാണ് പ്രമേയം. ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതുന്നതും മന്ത്രിയുടെ അപ്രതീക്ഷിതമായ ഫോൺകോൾ എത്തുന്നതുമൊക്കെയാണ് ഈ ബോധവത്ക്കരണ വീഡിയോയിൽ. ഇതിന്റെ വ്യത്യസ്തത അറിഞ്ഞതോടെ വിദ്യാഭ്യാസ മന്ത്രി തന്നെ 'ഫസ്റ്റ് സ്റ്റെപ്പ്' പ്രകാശനവും ചെയ്തു. ചിത്രത്തിലെ പ്രധാന വേഷം ചെയ്ത ആൽഫി അടക്കമുള്ളവരെ അനുമോദിക്കാനും മന്ത്രി മറന്നില്ല.

വിദ്യാർത്ഥിനിയായ അവന്തിക ജി. നാഥാണ് സംവിധാനം. മൊബൈൽഫോണിൽ ചിത്രീകരിച്ച വീഡിയോക്ക് ക്യാമറ ചലിപ്പിച്ചത് ചിദേവ് കുമാർ എ ആണ്. എഡിറ്റർ ശ്രേയസ് അനിൽ, ക്രിയാത്മക സഹായം: വിധു ആർ, ശ്രീജ എസ്. ആൽഫി ജോൺ, പ്രധാന അധ്യാപകനായ സുരേഷ് കുമാർ ആർ, പി. ബി. രാജേഷ്, വിനോദ്, ഷിജു, ബിനു കെ.ബി തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.