മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ കുറ്റിപ്പുറം ഉപജില്ലയിലെ ഹൈസ്കൂൾ വിദ്യാലയമായ ജി.എച്ച്.എസ്.എസ് കുറ്റിപ്പുറം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ പേജാണിത്. മുകളിലെ ഹെഡ്ഡറിൽ നിന്നും 2023-26, 2024-27, 2025-28 ബാച്ചുകളിലെ പ്രവർത്തനങ്ങളും അംഗങ്ങളും അറിയാൻ കഴിയുന്നതാണ്.
സ്കൂൾ തനത് പ്രവർത്തനങ്ങൾ
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന് വേണ്ടി ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ സോഫ്റ്റുവെയർ
സ്കൂൾ കലോത്സവത്തിന്റെ ഫലങ്ങളറിയാനായി ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ തത്സമയ റിസൾട്ട് പോർട്ടൽഎച്ച്.എം. റീന ടീച്ചർ റിസൾട്ട് പോർട്ടൽ ക്യൂ. ആർ. കോഡ് സ്കാൻ ചെയ്ത് പ്രകാശനം ചെയ്യുന്നു.2025 സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജ്-സ്റ്റേജിതര മത്സരയിനങ്ങ ളുടെ ഫലങ്ങൾ തത്സമയം അറിയുവാനായി 2025-28 ലിറ്റിൽ കൈറ്റ്സ് ലീഡറായ നിവേദ് കെ. തയ്യാറാക്കിയ വെബ്സൈറ്റ് ഹെഡ്മിസ്ട്രസ്സ് റീന ടീച്ചർ പ്രകാശനം ചെയ്തു. സ്കൂളിൽ പലയിടങ്ങളിലായി പ്രദർശിപ്പിച്ചിരുന്ന ക്യൂ.ആർ.കോഡ് സ്കാൻ ചെയ്തുകൊണ്ടാണ് റിസൾട്ടുകൾ കാണാനുള്ള സൗകര്യം ഒരുക്കിയത്.