സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/ലിറ്റിൽകൈറ്റ്സ്/2024-27
2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ 31 അംഗങ്ങൾ ഉണ്ട്.
| 44047-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44047 |
| യൂണിറ്റ് നമ്പർ | LK/2018/44047 |
| അംഗങ്ങളുടെ എണ്ണം | 31 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ലീഡർ | എലേന |
| ഡെപ്യൂട്ടി ലീഡർ | നഥാൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സോൻസി സി വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മേരി ലിജു |
| അവസാനം തിരുത്തിയത് | |
| 10-10-2025 | Maryliju1984 |
സെന്റ് മേരീസ് എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായിട്ടുള്ള 2024-27 അക്കാദമിക വർഷത്തിലെ സ്കൂൾതല ക്യാമ്പ് മേയ് മാസം 28-ാം തീയതിയിൽ നടത്തുകയുണ്ടായി. ക്യാമ്പ് രാവിലെ 9.30നു തുടങ്ങി വൈകുന്നേരം 4.30നു അവസാനിച്ചു. 2024-27 ബാച്ചിലെ കുട്ടികൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സ്കൂൾ ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി. സുനി.ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജി.വി.എച്ച്.എസ്.എസ്, കോട്ടുകാലിലെ ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രസ്സ് ശ്രീമതി. ബ്രിജാ കേഡൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വിഡിയോ എഡിറ്റിംഗ് പരിശീലനം നൽകി.

റോബോട്ടിക് ഈസ്റ് റിപ്പോർട്ട്

വിഴിഞ്ഞം സൈന്റ്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ 2024-27 ബാച്ച്
റോബോട്ടിക് ഫെസ്റ്റ് 6/10/25 നടത്തുകയുണ്ടായി .സ്കൂൾ ഹെഡ്മിസ്ട്രസ്
ശ്രീമതി സുനി ടി ഉൽഘാടനം നിർവഹിച്ചു. റോബോട്ടിക് ഉപകരണങ്ങളു
ടെ പ്രദർശനവും ആ ഉപകരണങ്ങൾ ഉപയോഗിച്ചു ഡാൻസിങ് എൽ ഇ ഡി ടോൾഗേറ്റ് തുടങ്ങി വിവിധ തരത്തിലുള്ള പ്രദർശനവും നടതി .ഗെയിം കോർണർ കുട്ടികൾക്ക് ഗെയിം കളിക്കാനുള്ള അവസരങ്ങൾ ഒരുക്കി.
വിദ്യാർത്ഥികൾ നിർമിച്ച അനിമേഷനുകൾ പ്രദർശിപ്പിച്ചു. സ്കൂളിലെ മറ്റു കുട്ടികൾക്ക് ഇത് കാണാനുള്ള അവസരം നല്കുകയുണ്ടായി വിവിധതരം പ്രവർത്തനങ്ങൾ ചെയ്യുന്ന റോബോട്ടുകളുടെ ചിത്ര പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി.
24 -27 ബാച്ചിന്റെ ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലന ക്ലാസ്
നടത്തി. സന്തോഷത്തോടെ കുട്ടികൾ ക്ലാസ് ഏറ്റെടുത്തു.ടക്സ് പെയിന്റ് സോഫ്റ്റ്‌വെയറും, മൗസ് കീബോർഡ് പ്രാക്ടീസും നൽകി.ടക്സ് ,താളം തുടങ്ങിയ സോഫ്റ്റ്‌വെയറുകളും പരിചയപ്പെടുത്തി.





