ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 4 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gghssmanjeri (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐറ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു.

ലിറ്റിൽ കൈറ്റിന്റെ 40കുട്ടികളുളള യൂണിറ്റിന്റെ പ്രവർത്തനം GGHSS മഞ്ചേരിയിൽ 2018 ജൂണിൽ ആരംഭിച്ചു, എല്ലാ ബുധനാഴ്ചകളിലും വെള്ളിയാഴ്ചകളിലുമാണ് ക്ലാസുകൾ നൽകി വരുന്നത്. കൂടാതെ ശനിയാഴ്ചകളിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
റജിസ്ട്രേഷൻ നമ്പർ : LK/18023/2018

പ്രവർത്തനങ്ങൾ‌
1 അനിമേഷൻ‌ വെബ് ഡിസൈനിങ്ങ് മലയാളം കമ്പ്യൂട്ടിങ്ങ് മൊബൈൽ ആപ്പ് നിർ‌മാണം ഇലക്‌ട്രോണിക്‌സ് എന്നിവയിൽ പരിശീലനം നേടുന്നു
2. കമ്പ്യൂട്ടർ ലാബുകളുടെയും ഹൈ-ടെക്ക് ക്ലാസുമുറികളുടെയും പ്രവർത്തനത്തിന് മാൽ‌നോട്ടം വഹിക്കുന്നു. ഈ-മാഗസിൻ നിർ‌മാണത്തിൽ‌ പങ്കാളിത്തം വഹിക്കുന്നു.
ഡിജിറ്റൽ മാഗസിൻ 2019