ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 07-10-2025 | Gghssmanjeri |
അംഗങ്ങൾ
ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ
2025 2026 അധ്യയന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അംഗത്വത്തിനുള്ള അഭിരുചി പരീക്ഷ തയ്യാറാക്കി നൽകിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് 2025 ജൂൺ 25ന് സ്കൂളിലെ ഐടി ലാബിൽ വെച്ച് നടത്തി 50 കുട്ടികളാണ് പരീക്ഷ എഴുതിയത്.
30 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ ഓരോ കുട്ടിക്കും ലഭിക്കുന്ന 20 ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതാണ്. അഭിരുചി പരീക്ഷയിൽ 25% മാർക്കോ അതിൽ അധികമോ നേടുന്ന വിദ്യാർത്ഥികളിൽ നിന്ന് ഓരോ യൂണിറ്റിനും അനുവദിച്ചിരിക്കുന്ന ആകെ എണ്ണത്തിൽ കൂടാത്ത വിധത്തിൽ മികച്ച സ്കോർ കരസ്ഥമാക്കുന്ന കുട്ടികളെയാണ് ലിറ്റിൽ അംഗങ്ങളായി തിരഞ്ഞെടുക്കുന്നത്.
പ്രിലിമിനറി ക്യാമ്പ് 2025
മഞ്ചേരി ഉപജില്ലയിലെ മൂന്നാമത്തെ പ്രിലിമിനറി ക്യാമ്പ് നടന്നത് ജി ജി എച്ച് എസ് എസ് മഞ്ചേരിയിലാണ്. മാസ്റ്റർ ട്രെയ്നർ യാസർ അറാഫത്ത് ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. 37 രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു. യാസർ മാഷ് രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ റൂട്ടീൻ ക്ലാസുകൾ, വിവിധ ക്യാമ്പുകൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ മനസ്സിലാക്കി കൊടുത്തു.
.



