ജി.എച്ച്.എസ്സ്.കൊടുവായൂർ/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 21019-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21019 |
| അംഗങ്ങളുടെ എണ്ണം | 206 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | കൊല്ലങ്കോട് |
| ലീഡർ | ശ്രീരാഗ |
| ഡെപ്യൂട്ടി ലീഡർ | ശ്രദ്ധ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സ്മിനി ജി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനുപമ എം |
| അവസാനം തിരുത്തിയത് | |
| 24-09-2025 | Anupamaanil |
ലിറ്റിൽ കൈറ്റ്സിൽ 200 അംഗങ്ങൾ ഉണ്ട് .കൈറ്റ്മാസ്റ്റർ സ്മിനി ടീച്ചർ, അനുപമ ടീച്ചർ,റഹീമ ടീച്ചർ,ബിന്ധ്യ ടീച്ചർ.
2022
ഈ വര്ഷം കൊടുവായൂർ ലിറ്റിൽ കൈറ്റ്സ് മികച്ച നേട്ടങ്ങൾ ഉണ്ടാക്കി. സബ്ജില്ലാ ക്യാമ്പിൽ അനിമേഷൻ ,പ്രോഗ്രാമിങ് വിഭാഗങ്ങളിൽ 8 കുട്ടികൾ പങ്കെടുത്തു. ജില്ലാ ക്യാമ്പിലേക്ക് സെക്ഷൻ ലഭിച്ച മുഹമ്മദ് ഹാഷിം ജൂലൈ മാസം പിഎംജി സ്കൂളിൽ നടന്ന 2 ദിവസത്തെ ജില്ലാ ക്യാമ്പിൽ പങ്കെടുത്തു മികച്ച മത്സരം കാഴ്ചവച്ചു. പ്രോഗ്രാമിങ് വിഭാഗത്തിൽ ആണ് ഹാഷിം പങ്കെടുത്തത് . മറ്റു കുട്ടികൾക്ക് ഹിഷാം തനിക്കു ലഭിച്ച ട്രെയിനിങ് പങ്കുവച്ചു . സബ്ജില്ലാ റിസോഴ്സ് പേഴ്സൺ ആയി സ്കൂളിലെ കുറെ മിസ്ട്രസ് സ്‌മിനി ടീച്ചറും ,ജില്ലാ ക്യാമ്പിലെ റിസോഴ്സ് പേഴ്സൺ ആയി അനുപമ ടീച്ചറും പങ്കെടുത്തു.
2023
ഈ വർഷം രഹാൻ സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന ക്യാംപിൽ പങ്കെടുത്തു.
2024
ഹർഷൻ ജില്ലാ ക്യാംപിൽ പങ്കെടുത്തു.
സ്‍കൂൾ ക്യാംപ് - 2025
2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ച് സ്‍കൂൾ ക്യാംപ് 28/05/2025 ബുധനാഴ്‍ച ജി എച്ച് എസ് എസ് കൊടുവായൂരിൽ വച്ച് നടന്നു. സ്‍കൂൾ പ്രധാനാധ്യാപിക ശ്രീമതി വിനീത ഉദ്ഘാടനം നിർവഹിച്ചു. എക്സ്ടേർണൽ ആർ പി ഹന്നാ ജയിംസ്, സ്‍കൂൾ കൈറ്റ് മിസ്‍ട്രസ് അനുപമ എന്നിവർ ക്യാംപിന് നേതൃത്വം നൽകി. റീൽസ് നിർമ്മാണം, വീഡിയോ നിർമ്മാണം എന്നിവയിലാണ് പരിശീലനം നൽകിയത്. ഒൻപതാം ക്ളാസിലെ 39 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാംപിൽ പങ്കെടുത്തു. ക്യാംപ് കുട്ടികൾക്ക് രസകരമായ ഒരു അനുഭവം ആയിരുന്നു.
പ്രവേശനോത്സവം 2025
2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എം രാജൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ശോഭ ടീച്ചർ സ്വാഗതം പറഞ്ഞു. പ്രധാനധ്യാപിക ശ്രീമതി വിനിത ടീച്ചർ പ്രവേശനോത്സവ സന്ദേശവും പി ടി എ അംഗങ്ങളായ ശ്രീ എം സുധീർ, ശ്രീമതി ഷീബ, പോലീസ് ഉദ്യോഗസ്ഥൻ , ഹയർസെക്കന്ററി സീനിയർ അധ്യാപികയായ ശ്രീമതി അജിത, ഡപ്യൂട്ടി എച്ച് എം ശ്രീ സുഗേഷ് എന്നിവർ ആശംസ പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഗീത നന്ദിയും പറഞ്ഞു.
വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രവേശനോത്സവ ഗാനം, ഹിന്ദി ക്ലബിന്റെ വിവിധ പോസ്റ്ററുകൾ , ബലൂൺ,വർണ്ണകടലാസ് എന്നിവയാൽ വിദ്യാലയം അലങ്കരിച്ചു. പുതിയ അധ്യയന വർഷത്തിൽ പുത്തൻ പ്രതീക്ഷകളുമായി വന്ന പിദ്യാർഥികൾക്ക് മധുരം വിതരണം ചെയ്തു.