ഇരിമ്പിളിയം എം ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 204 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 197 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. 22 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. ഒമ്പത് ബാച്ചുകളായി പരീക്ഷ നടത്തി. പരീക്ഷയിൽ ഉടനീളം കൈറ്റ് മെൻഡേഴ്സ് ആയ മുഹമ്മദ് മുനീർ , ഹഫ്സമോൾ ,അഹ്സൻ വസീം,എസ് .ഐ.ടി.സി ഫൈസൽ , എന്നിവർ നോതുത്വം നൽകി.
അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ കൈറ്റ്സ് യൂണിഫോം പ്രധാന അദ്ധ്യാപകൻ അഷ്റഫലി കാളിയത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഈ യൂണിഫോമും, ധരിക്കുന്നു.
പ്രിലിമിനറി ക്യാമ്പ് ബാച്ച്-1
ലിറ്റിൽ കൈറ്റ് 2025-28 ബാച്ച്-1ൻ്റെ പ്രിലിമിനറി ക്യാമ്പ് സെപ്തംബർ 15 ന് തിങ്കളാഴ്ച ഐ.ടി ലാബിൽ വെച്ചു നടന്നു. കുറ്റിപ്പുറം സബ്‍ജില്ല മാസ്റ്റർ ട്രൈനർ ലാൽ എസ് ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് എന്ത് എന്തിന് എന്നതായിരുന്നു ആദ്യ സെഷൻ. തുടർന്ന് അനിമേഷൻ പ്രോഗ്രാമിങ് റോബോട്ടിക് മേഖലയിലാണ് പരിശീലനം നൽകിയത്.39 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.
എ.ഐ., ഇ. കൊമേഴ്സ്, റോബോ, വി.ആർ., ജി.പി.എസ്. എന്നിങ്ങനെ 5 ഗ്രൂപ്പുകളായി തിരിച്ച് മത്സര രൂപത്തിലായിരുന്നു ഒരോ സെഷനും. ഇതിൽ GPS കൂടുതൽ പോയിന്റ് നേടി ഒന്നാം സ്ഥാനവും റൊബോ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ലിറ്റിൽ കൈറ്റ്സ് അംഗം ഫിസ ഷെസ്മിൻ നന്ദി രേഖപ്പെടുത്തി. മൂന്ന്മണിയോടെ ക്യാമ്പ് അവസാനിച്ചു.
പാരന്റ് മീറ്റിങ്
ഈ വർഷം എട്ടാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന 2025-28 ബാച്ച്-1 & ബാച്ച് - 2 ലെയും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ രക്ഷിതാകളെ പ്രിലിമിനറി ക്യാമ്പിന്റെ ഭാഗമായി വിളിച്ചു ചേർക്കുകയുണ്ടായി. ഹെഡ്മാസ്റ്റർ അഷ്റഫലി.കെ മീറ്റ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കുറ്റിപ്പുറം ഉപജില്ല മാസ്റ്റർ ട്രൈനർ ലാൽ എസ് ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് രക്ഷിതാക്കൾക്ക് വീഡിയോ പ്രസന്റേഷൻ എന്നിവയിലൂടെ പരിചയപ്പെടുത്തി. ശേഷം നടന്ന ചർച്ചയിൽ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കളുടെ സഹായ സഹകരണങ്ങൾ ഉറപ്പുവരുത്തി. ലിറ്റിൽകൈറ്റ്സിന് യൂണിഫോം. വർക്ക് ഡയറി എന്നിവയ്കുള്ള സഹകരണവും രക്ഷിതാക്കൾ അറിയിച്ചു. ലിറ്റിൽകൈറ്റ്സിനെക്കുറിച്ച നല്ലൊരു ധാരണ ലഭിക്കാനും ഈ വിഷയത്തിൽ കുട്ടികളെ ശ്രദ്ധിക്കേണ്ട ആവശ്യകത മനസ്സിലാക്കാനും സാധിച്ചതായി രക്ഷിതാക്കൾ ഫീഡ് ബാക്ക് നൽകി.യോഗത്തിൽ ലിറ്റിൽ കൈറ്റ് മെൻ്റേഴ്സായ മുഹമ്മദ് മുനീർ,ഹഫ്സമോൾ ,അനീഷ് എസ്, ഷമ്മ ഷാഫി എന്നിവർ സംസാരിച്ചു.