ജി എച്ച് എസ്സ് പട്ടുവം/ഹൈസ്കൂൾ/2025-26
ജൂൺ മാസത്തെ പ്രവർത്തനങ്ങൾ
ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ
ആഗസ്ത് മാസത്തെ പ്രവർത്തനങ്ങൾ
ങ്ങൾക്കായി എങ്ങനെ ഉപയോഗിക്കാം.മൊബൈൽ അഡിക്ഷൻ ഉള്ള വിദ്യാർത്ഥികളെ അതിൽ നിന്നും എങ്ങനെ മുക്തരാക്കാം എന്ന വിഷയത്തെക്കുറിച്ചും മൊബൈൽ ഫോണിലൂടെ ഉണ്ടാകുന്ന തട്ടിപ്പുകളെ കുറിച്ചും അധ്യാപികയായ റിഷാന എ സ്ലൈഡുകളുടെ സഹായത്തോടെ ക്ലാസ് എടുത്തു.തുടർന്ന് മൊബൈൽ ഫോൺ അഡിക്ഷൻനുമായി ബന്ധപ്പെട്ട കാർട്ടൂൺ നിർമ്മിച്ചു.
- ജൂൺ 11
കേരളത്തിലെ വർദ്ധിച്ചുവരുന്ന പ്രകൃതി ദുരന്തങ്ങളെ എങ്ങനെ നേരിടണം എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാനായി വിദ്യാർത്ഥികൾ തന്നെ നിർമ്മിച്ചെടുത്ത സ്കിറ്റിലൂടെ സാധിച്ചു.
ഭൂമികുലുക്കവും പ്രളയവും തീപിടുത്തവും പാമ്പ് കടിയും കൊടുങ്കാറ്റും റോഡ് ആക്സിഡന്റുകളും വരുന്ന സമയത്ത് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് ഏതെല്ലാം രീതിയിൽ അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ കഴിയും എന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾ തന്നെ മനോഹരമായ സ്കിറ്റ് രൂപകൽപ്പന ചെയ്ത് അവതരിപ്പിച്ചു.
- ജൂൺ 12
പരസ്പര സഹകരണത്തിലൂടെ സന്തോഷകരമായ ജീവിതം എന്ന ലക്ഷ്യത്തെ മുൻനിർത്തി പ്രകൃതിയിലെ ജീവജാലങ്ങൾ ഏതെല്ലാം രീതിയിൽ സഹകരിച്ചുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകണം എന്ന കാഴ്ചപ്പാട് കുട്ടികളിൽ സൃഷ്ടിച്ചെടുക്കാനായി വിദ്യാർത്ഥികൾ തന്നെ മ്യൂസിക് ഡ്രാമ ഒരുക്കുകയുണ്ടായി
നവാഗതരായി എത്തുന്ന വിദ്യാർത്ഥികൾ തങ്ങളുടെ സഹോദരി സഹോദരന്മാരാണ് എന്ന ബോധ്യം ഉണ്ടാവേണം അവരെ തങ്ങളുടെ കരുത്തുംസംഘബോധവും കാണിക്കാനായി ആക്രമിക്കുകയല്ല അവരെ ചേർത്തു പിടിക്കുകയാണ് വേണ്ടത് എന്ന് ആശയത്തെ മുൻനിർത്തി കോളേജുകളിലും ക്യാമ്പസുകളിലും കണ്ടുവരുന്ന റാഗിംഗ് എന്ന പ്രവർത്തി മറ്റുള്ളവരുടെ ജീവിതത്തെ ഇല്ലാതാക്കും എന്ന് സന്ദേശം വിദ്യാർത്ഥികൾക്കായി മ്യൂസിക് ഡ്രാമയിലൂടെ പകർന്നു നൽകി.
- ജൂൺ 13
ജൂൺ മൂന്ന് മുതൽ പതിമൂന്നാം തീയതി ഇതുവരെ നടന്ന എല്ലാ പ്രവർത്തനങ്ങളെയും ക്രോഡീകരിച്ചുകൊണ്ട് പിടിഎ നടക്കുന്ന സമയത്ത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മുൻപിൽ വീഡിയോ പ്രദർശിപ്പിച്ചു .സ്വന്തം കുട്ടികളുടെ കഴിവുകളും ഗുണങ്ങളും രക്ഷിതാക്കൾക്ക് തിരിച്ചറിയാൻ ഇതൊരു അവസരമാവുകയും. അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ഉയർന്ന നിലയിൽ എത്തിക്കുമെന്നും രക്ഷകർത്താക്കൾ സന്തോഷത്തോടെ പങ്കുവെച്ചു.
ലഹരി വിരുദ്ധ ബോധവത്ക്കരണം
ജൂൺ 11 ന് പട്ടുവം ഗവ. ഹൈസ്കൂളിൽ സൈക്കോ സോഷ്യൽ സർവ്വീസിൻ്റെ ഭാഗമായി ലഹരി വിരുദ്ധ പ്രചരണവും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി പരിപാടികൾ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് എം അജയൻ അധ്യക്ഷത വഹിച്ചു. സിവിൽ എക്സ് സൈസ് ഓഫീസറായ എം കലേഷ് മുഖ്യാതിഥി ആയിരുന്നു. കൗൺസിലർ സി.ടി അയിഷ രഹ്ന ക്ലാസ്സുകൾ നയിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് ഹരിദാസൻ നടുവിലത്ത്, സീനിയർ അസിസ്റ്റന്റ് റീന ഇ ടി , ജാഗ്രതാ സമിതി അംഗം ചന്ദ്രൻ പി പി എന്നിവർ ആശംസകൾ നേർന്നു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അനീഷ് വി നന്ദി പറഞ്ഞു.
ബാലവേല വിരുദ്ധ ദിനം
ജൂൺ 12 ബാലവേല വിരുദ്ധ ദിനത്തിൽ സ്വപ്ന മരം സ്ഥാപിച്ച് പട്ടുവം GHSS ലെ വിദ്യാർത്ഥികൾ .
കുട്ടികൾക്ക് ജീവിതത്തിൽ ഒരു ലക്ഷ്യബോധം ഉണ്ടാകുവാനും അത് നേടിയെടുക്കുവാൻ കഠിനാധ്വാനവും പ്രചോദനവും ആവശ്യമാണെന്നുമുള്ള ബോധ്യം ഉണ്ടാകുന്നതിനു വേണ്ടിയാണ് സ്വപ്ന മരം സൃഷ്ടിച്ചത്. കുട്ടികൾ അവരുടെ ജീവിത ലക്ഷ്യങ്ങൾ എഴുതി നിറച്ചാണ് സ്വപ്ന മരം സ്ഥാപിച്ചത്. റാഗിങ്ങിനും ബാല വേലയ്ക്കുമെതിരെയുള്ള സന്ദേശങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള ലഘു നാടകവും ബാലവേല വിരുദ്ധ പ്രതിജ്ഞയും ഉണ്ടായിരുന്നു.
മുഹമ്മദ് സാബിത്ത് കെ എം , ആയിഷ രഹ്ന സി ടി, സ്റ്റാലിൻ സാലസ് , സിയോണ സജിത്ത് എന്നിവർ നേതൃത്വം നൽകി.
ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം & വായനാദിനം
ജൂൺ 19 ' ദേശീയ വായനാദിനാചരണവും വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനവും'
പട്ടുവം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ വായന ദിനാചരണവും സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനവും നടന്നു.ദേശീയ വായനദിനാചരണത്തിൻ്റെ ഉദ്ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ ജിഷ സി ചാലിൽ നിർവഹിച്ചു.സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം സാമൂഹിക പ്രവർത്തകനും അധ്യാപകനുമായ പി കെ രാജേന്ദ്രൻ നിർവഹിച്ചു.വായനാദിന സന്ദേശം, ശാസ്ത്ര പരീക്ഷണങ്ങൾ, കവിതാലാപനം, പുസ്തക ആസ്വാദനം എന്നിവയും നടന്നു.പി ടി എ പ്രസിഡൻറ് എം അജയൻ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതവും മുഹമ്മദ് സാബിത് കെ എം നന്ദിയും പ്രകാശിപ്പിച്ചു.പ്രിൻസിപ്പൽ ഇൻ ചാർജ് ഹരിദാസൻ നടുവിലത്ത്,സ്റ്റാഫ് സെക്രട്ടറി അനീഷ് വി , സിയോണ സജിത്ത്, സംവൃത പിപി എന്നിവർ പ്രസംഗിച്ചു.
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്
ജൂൺ 20 ന് പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പും എക്സൈസ് വകുപ്പും വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തിവരുന്ന ലഹരി വിരുദ്ധ മാസാചരണത്തിൻ്റെ ഭാഗമായി ക്ലാസ്സ് സംഘടിപ്പിച്ചത്. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറായ എം കലേഷ് ക്ലാസ്സ് നയിച്ചു. ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ്, സ്കൂളിലെ സൈക്കോ സോഷ്യൽ കൗൺസിലർ ആയിഷ രഹ്‌ന, ജോഷ്മ കെ ജെ, സിയോണ സജിത്ത് എന്നിവർ പ്രസംഗിച്ചു.
അന്താരാഷ്ട്ര യോഗാ ദിനം
പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. യോഗാ പരിശീലകൻ പ്രസാദ് മുള്ളൂൽ യോഗയെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സും യോഗാ പരിശീലനവും നൽകി. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ്, സീനിയർ അസിസ്റ്റന്റ് റീന ഇ ടി, സ്റ്റാഫ് സെക്രട്ടറി അനീഷ് വി, ജോഷ്മ കെ ജെ, ആദിശേഷ് എം ബി എന്നിവർ നേതൃത്യം നൽകി
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കുട്ടികളിൽ ശാരീരികവും മാനസികവുമായ കരുത്ത് ആർജിക്കുന്നതിനായി പരിശീലനം നേടി വന്ന സുംബ ഡാൻസിൻ്റെ പ്രദർശനം നടത്തിയതിനു ശേഷം മുഖ്യ മന്ത്രിയുടെ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. കുട്ടികളുടെ പാർലമെൻ്റ് കൂടി വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ചർച്ച നടത്തി പ്രമേയം പാസാക്കി. തുടർന്ന് സിഗ്നേച്ചർ ക്യാമ്പയിൻ, വിദ്യാർത്ഥി ചങ്ങല, ഫ്ലാഷ് മോബ് പെനാൽട്ടി ഷൂട്ട് ഔട്ട് മത്സരം എന്നിവയും നടത്തപ്പെട്ടു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ്, ഇ ടി റീന,വി അനീഷ്,കെ എം മുഹമ്മദ് സാബിത്,അനില പ്രഭ എം വി, സംഗീത വി വി, ആയിഷ രഹ്ന സി ടി , സിയോണ സജിത്ത്, സംവൃത പി പി, പ്രിയദർശിനി എസ് എന്നിവർ നേതൃത്വം നൽകി.
Anti Rabbies Day- June 30
പട്ടുവം ജി.എച്ച്.എസ്.എസിൽ പേവിഷബാധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
പേവിഷബാധയേറ്റ് ജീവിതം അപകടത്തിലാകുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പേവിഷബാധ പ്രതിരോധം എങ്ങനെ ചെയ്യാം എന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിനായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പും, ആരോഗ്യവകുപ്പും സംയുക്തമായി നടത്തുന്ന പേവിഷബാധ പ്രതിരോധ ബോധവത്കരണ ക്ലാസ്സ് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. പട്ടുവം PHC യിലെ ആരോഗ്യ പ്രവർത്തകരായ ജൂനിയർ പംബ്ലിക് ഹെൽത്ത് നേഴ്സ് രാജശീ രാജ്, ഭാവന കെ, നീന കുര്യൻ, ഇന്ദിര പി , എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. റീന ഇ ടി , ഋതുപർണ്ണ പി ആർ എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതവും സ്കൂൾ ഹെൽത്ത് അംബാസിഡർ സംഗീത വി വി നന്ദിയും പറഞ്ഞു.