ആഗസ്ത് മാസത്തെ പ്രവർത്തനങ്ങൾ
ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ്സ്
ആഗസ്ത് 5 നു പി ടി എ മീറ്റിംഗിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി രക്ഷിതാക്കൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. സ്കൂളിലെ സൈക്കോ സോഷ്യൽ കൗൺസിലർ ആയിഷ രഹ്ന സി ടി ക്ലാസ്സ് നയിച്ചു.
ഹിരോഷിമ ദിനം
ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 7 നു വിദ്യാർഥികളിൽ അക്രമവും ഹിംസയും തടയുക എന്ന ഉദ്ദേശ്യത്തോടെ മാനവികതയും മനുഷ്യത്യവു വളർത്ത വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയും യുദ്ധവിരുദ്ധ ബോധവത്ക്കരണ ക്ലാസ്, പോസ്റ്റർ രചന മത്സരം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി .
ചങ്ങാതിക്കൊരു തൈ
ആഗസ്ത് 7 നു ഹരിത കേരള മിഷൻ്റെയും പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെയും അഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വൃക്ഷ തൈ നടീൽ ക്യാമ്പയിൻ ആയ "ചങ്ങാതിക്കൊരു തൈ" പദ്ധതി പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തി. വിദ്യാർത്ഥികൾ കൊണ്ടുവന്ന തൈകൾ പരസ്പരം കൈമാറി കൊണ്ടാണ് ഇതിന് തുടക്കം കുറിച്ചത്. പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ ഉദ്ഘടാനം ചെയ്തു. പട്ടുവം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ഇ ടി റീന നന്ദിയും പറഞ്ഞു.
പത്രവിസ്മയം ജൂലൈ മാസ മത്സരം
ആഗസ്ത് 8 നു ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായ് ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കിയുള്ള പ്രതിമാസ ക്വിസ് മത്സരപരമ്പരയായ പത്ര വിസ്മയത്തിൻ്റെ ജൂലൈ മാസത്തിലെ മത്സരം ആഗസ്റ്റ് 08ന് നടന്നു. സംസ്കൃതം അധ്യാപികയായ സംഗീത വി വി ആയിരുന്നു ക്വിസ് മാസ്റ്റർ. തീർത്ഥ പി കെ , ആദിത് കെ എനിവർ ഒന്നാം സ്ഥാനം പങ്കിട്ടു. നവനീത് വി വി രണ്ടാം സ്ഥാനം നേടി.
വിശ്വസംസ്കൃത ദിനം
ആഗസ്ത് 12 നു വിശ്വസംസ്കൃത ദിനത്തോടനുബന്ധിച്ച് സംസ്കൃതത്തിൽ അസംബ്ലി നടത്തി.ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്‌സരം നടത്തി. അസംബ്ലിയിൽ വ്യത്യസ്തമായ പ്രവർത്തനങ്ങൾ കാഴ്ച വച്ചു.
സ്വാതന്ത്ര്യദിനം
ആഗസ്റ്റ് 15- സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ് പതാക ഉയർത്തി. തുടർന്ന് ദേശഭക്തി ഗാനങ്ങൾ, ശുചിത്വ പ്രതിജ്ഞ, ശുചിത്വ സന്ദേശ യാത്ര, പോസ്റ്റർ രചന, മാസ് ക്ലീനിംഗ് എന്നിവ നടന്നു. പി ടി എ പ്രസിഡണ്ട് എം അജയകുമാർ, ഇ ടി .റീന , എം കെ സൗമ്യ, വി അനീഷ് , പി പി സംവൃത, എം ബി ആദിശേഷ്, കൃതിക ഷാജു എന്നിവർ പ്രസംഗിച്ചു.
സ്കാർഫിങ് സെറിമണി
ആഗസ്റ്റ് 15 നു പുതുതായി ജൂനിയർ റെഡ് ക്രോസിൽ ചേർന്നവർക്കുള്ള സ്കാർഫിങ് സെറിമണി നടത്തി. ഹെഡ്മാസ്റ്റർ ജിജി കുര്യക്കോസിൻ്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് എം അജയകുമാർ ഉദ്ഘാടനം ചെയ്തു. ജെ ആർ സി കൗൺസിലർ കെ എം മുഹമ്മദ് സാബിത് സ്വാഗതം ചെയ്തു. ഈ ടി റീന, വി അനീഷ് എന്നിവ നേതൃത്വം നൽകി.
ഓണാഘോഷം
ഓഗസ്റ്റ് 29 നു ഈ വർഷത്തെ ഓണാഘോഷം " കാഹളം " വിപുലമായി നടത്തി. രാവിലെ 9 മണിക്ക് ക്ലാസ് അടിസ്ഥാനത്തിൽ പൂക്കളം ഒരുക്കിക്കൊണ്ട് ഓണപരിപാടികൾ ആരംഭിച്ചു . തുടർന്ന് വിവിധ ഓണക്കളികളും കലാപരിപാടികളും നടത്തി . ഉച്ചയ്ക്ക് പത്തോളം വിഭവങ്ങൾ ഒരുക്കിക്കൊണ്ട് ഗംഭീര ഓണസദ്യ കുട്ടികൾക്ക് നൽകി .