ഉള്ളടക്കത്തിലേക്ക് പോവുക

ജൂൺ മാസത്തെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2025-26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം

2025-26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം
2025-26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം

2025-26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 2 ന് ബഹുമാനപ്പെട്ട പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.പി .ശ്രീമതി ഉദ്‌ഘാടനം ചെയ്തു.പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കുട്ടികൾക്ക് പ്രദർശിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.കുട്ടികൾക്ക് പായസവിതരണം നടത്തി. വിവിധ സന്നദ്ധ സംഘടനകൾ പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ജൂൺ 5 പരിസ്ഥിതി ദിനം

പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്കൂളിൻറെ പരിസരത്ത് വൃക്ഷത്തൈ വച്ചുപിടിപ്പിച്ച് ഉദ്‌ഘാടനം ചെയ്യുന്നു.

പരിസ്ഥിതി നമ്മുടെ ജീവനാണ്.പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ജൂൺ 5 വ്യക്തി ശുചിത്വം പരിസര ശുചിത്വം പരിസ്ഥിതി സംരക്ഷണം എന്ന ആശയത്തെ മുൻനിർത്തി സ്കൂളിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി.പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പി ശ്രീമതി സ്കൂളിലെ പരിസ്ഥിതി ദിന ഉദ്ഘാടനം നിർവഹിച്ചു.പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മറ്റ് പഞ്ചായത്ത് അംഗങ്ങളും സ്കൂളിലെ പ്രധാന അധ്യാപകൻ അധ്യാപകർ അനധ്യാപകർ വിദ്യാർഥികൾ ചേർന്ന് സ്കൂളിൻറെ പരിസരത്ത് വൃക്ഷത്തൈ വച്ചുപിടിപ്പിക്കുകയും ജലം ഒഴിക്കുകയും ചെയ്തു

പരിസ്ഥിതി വിഷയമാകുന്ന ക്വിസ് മത്സരം വിദ്യാർത്ഥികൾക്കായി നടത്തുകയുണ്ടായി ഇതിൽ ഒന്നാം സ്ഥാനം പത്താം ക്ലാസിൽ പഠിക്കുന്ന നവനീതും രണ്ടാം സ്ഥാനം പത്താംക്ലാസിൽ പഠിക്കുന്ന തീർത്ഥയും മൂന്നാം സ്ഥാനം പത്താം ക്ലാസിലെ ആദിത്ത് എട്ടാം ക്ലാസിലെ സംവൃത എന്നിവർ നേടി.

13077 environmental day 2025
13077 environmental day 2025

പരിസ്ഥിതിയിലെ ജീവജാലങ്ങളെ കുറിച്ചും പ്രധാനമായും പാമ്പുകളെ കുറിച്ചും MARC സംഘടനയിലെ റിയാസ് മാങ്ങാട്ട് സംസാരിച്ചു.നമ്മുടെ നാട്ടിൽ കണ്ടുവരുന്ന വിവിധയിനം പാമ്പുകളെ കുറിച്ചും പാമ്പുകടി ഏൽക്കാതിരിക്കാൻ എന്തെല്ലാം ചെയ്യണം അതേപോലെ പാമ്പുകടിയേറ്റാൽ എന്തെല്ലാം കാര്യങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത് എന്ന് റിയാസ് മാങ്ങാട് വളരെ വ്യക്തമായി തന്നെ സ്ലൈഡുകളുടെയും വീഡിയോകളുടെയും സഹായത്തോടെ വിദ്യാർഥികൾക്കു മുമ്പിൽ അവതരിപ്പിച്ചു.വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടിയും അതേപോലെതന്നെ പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ MARC സംഘടനയിലേക്ക് താല്പര്യം ഉള്ളവരെ ക്ഷണിക്കുകയും ചെയ്തു.

വിദ്യാർത്ഥികൾ കൊണ്ടുവന്നിട്ടുള്ള ഇലകളെ ഉപയോഗപ്പെടുത്തി ധാരാളം രൂപങ്ങൾ വിദ്യാർത്ഥികൾ നിർമിച്ചു.പഴയ കാലത്ത് ആളുകൾ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതും അലങ്കാരങ്ങൾക്കായി നിർമ്മിച്ചതുമായ ധാരാളം രൂപങ്ങളെ ഈ ശില്പശാലയിലൂടെ നിർമിക്കാനായി കുട്ടികൾക്ക് സാധിച്ചു.തൊപ്പി സ്പൂൺ മാല കമ്മൽ വാച്ച് കണ്ണട തുടങ്ങി ധാരാളം ഉൽപ്പന്നങ്ങളാണ് വിദ്യാർത്ഥികൾ നിർമ്മിച്ചത്.

സ്നേഹിത' ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ പോസ്റ്റർ പ്രചരണം

ജൂൺ 6 ന് കുടുബശ്രീ ജില്ലാ മിഷൻ്റെ കീഴിലുള്ള 'സ്നേഹിത' ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ പോസ്റ്റർ പ്രചരണം പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു . പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബംശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത,കുടുംബശ്രീ ജില്ലാ മിഷൻ കമ്യൂണിറ്റി കൗൺസിലർ വി.ശ്രീജ ,ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ്സ് എന്നിവർ നേതൃത്വം നൽകി.

13077 snehitha helpdesk
13077 snehitha helpdesk

നല്ല പാഠം - സാൻമാർഗ്ഗിക ബോധവത്ക്കരണ പരിപാടികൾ

സ്കൂൾ തുറന്ന്, June 3-13 ദിവസങ്ങളിൽ, പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം നടന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ.

വിദ്യാർത്ഥികളുടെ നല്ല ശീലങ്ങളെയും കഴിവുകളെയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പരിപാടിയാണ് നല്ല പാഠം വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ടതും ജീവിതത്തിൽ മുന്നോട്ടു സഹായിക്കുന്നതുമായ ധാരാളം പ്രവർത്തനങ്ങൾ നല്ല പാഠം പദ്ധതിയുടെ ഭാഗമായി നടത്തുകയുണ്ടായി

മൂന്നാം തീയതി മുതൽ പതിമൂന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ നാടക രംഗത്തും സാമൂഹിക സേവനരംഗത്തും കലാകായിക രംഗത്തുനിന്നും ഉള്ള ധാരാളം മഹത് വ്യക്തികൾ ആണ് പങ്കെടുത്തത് ഇതിലൂടെ കുട്ടികളിൽ ഉറങ്ങിക്കിടന്ന കഴിവുകളെ ഉണർത്തിയെടുക്കാനും അവ പരിപോഷിപ്പിക്കുന്നതിനും ക്ലാസുകളിലൂടെ ചെയ്യാൻ സാധിച്ചു

നവ വിദ്യാർത്ഥികൾ കൗതുകത്തോടെയും ആവേശത്തോടെയും പരിപാടിയിൽപങ്കെടുത്തു.

  • ജൂൺ 3

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം.

KPAC പ്രവർത്തകനായ ശ്രീ ഇ പി ജയരാജ് ഏകപാത്ര നാടകം

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി KPAC പ്രവർത്തകനായ ശ്രീ ഇ പി ജയരാജ് ഏകപാത്ര നാടകം അവതരിപ്പിക്കുകയുണ്ടായി.

ലഹരി ഉപയോഗം മനുഷ്യരെ എങ്ങനെയെല്ലാം ബാധിക്കും എന്നും എത്രത്തോളം അപകടം നിറഞ്ഞതാണെന്നും അദ്ദേഹം ഏകപാത്ര നാടകത്തിലൂടെ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.ഓരോ നിമിഷവും അദ്ദേഹത്തിൻറെ മുഖത്ത് ഭാവങ്ങൾ മാറിമറിയുന്നുണ്ടായിരുന്നു അവ കുട്ടികൾ ഇമ ചിമ്മാതെ നോക്കി കണ്ടു.സമൂഹത്തിൽ നടന്നതും നടക്കാൻ സാധ്യത ഉള്ളതുമായ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു ഏകപാത്രനാടകം അവതരിപ്പിച്ചത്.ശേഷം സ്കൂളിലെ വിദ്യാർഥികൾ ചേർന്ന് ലഹരി ഉപയോഗത്തിനെതിരായി നൃത്ത ശില്പശാല (ഫ്ലാഷ് മോബ് ) നടത്തി.

  • ജൂൺ 4

ആധുനിക യുഗത്തിൽ യാത്ര അനിവാര്യമാണ് നമ്മളെല്ലാവരും യാത്ര ചെയ്യുന്നവരുമാണ്.റോഡിലൂടെ യാത്ര ചെയ്യുമ്പോൾ അശ്രദ്ധ മൂലം ഉണ്ടാകുന്ന ധാരാളം അപകടങ്ങൾ ഇന്ന് വാർത്തയായി നാം വായിക്കുന്നതാണ്.റോഡിലൂടെ നടക്കുമ്പോൾ ഉണ്ടാകുന്ന അശ്രദ്ധയും റോഡ് നിയമങ്ങളെ കുറിച്ചും അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പ്രേമരാജൻ സാർ രമേശൻ സാർ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ പാലിക്കേണ്ട റോഡ് നിയമങ്ങളെ കുറിച്ചും വിദ്യാർത്ഥികളുടെ വാഹന ഉപയോഗങ്ങളെക്കുറിച്ചും അദ്ദേഹം ക്ലാസിൽ പറയുകയുണ്ടായി.റോഡിൻറെ വശം ചേർന്ന് നടക്കുകയും റോഡ് ക്രോസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ ഉണ്ടാകുന്ന അപകടകരമായ അവസ്ഥയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. സ്കൂളിലെ വിദ്യാർഥികൾ അണിയിച്ചൊരുക്കിയ സ്കിറ്റ് സ്കൂൾ അങ്കണത്തിൽ അവതരിപ്പിക്കുകയുണ്ടായി.എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ എല്ലാവരും ഓരോ തരത്തിലുള്ള ആശയങ്ങളെ സംവേദിച്ചുള്ള ചെറു അവതരണങ്ങൾ നടത്തി.

  • ജൂൺ 9

ആധുനിക ജീവിതത്തിൽ മാറുന്ന ഭക്ഷണശീലങ്ങളെ കുറിച്ചും ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും വിദ്യാർത്ഥികളെ അധ്യാപകർ ബോധവാന്മാരാക്കി. തുടർന്ന് വ്യായാമം ശരിയായ രീതിയിൽ എങ്ങനെ ചെയ്യാം എന്ന് കുട്ടികളെ പരിശീലിപ്പിച്ചു.വ്യായാമത്തിന്റെ ഗുണങ്ങൾ നമ്മുടെ ശാരീരിക മാനസിക തലത്തിൽ എത്രത്തോളം പ്രധാനമാണെന്നും വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുത്തു.അതിനുശേഷം മ്യൂസിക്കിന്റെ സഹായത്തോടെ സൂംബാ ഡാൻസ് പരിശീലിപ്പിച്ചു.മ്യൂസിക്കിന്റെ താളത്തിനൊത്ത് അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഓരോ സ്റ്റെപ്പുകൾ വീതം പരിശീലിച്ചു.

  • ജൂൺ 10
മൊബൈൽ അഡിക്ഷൻ ഉള്ള വിദ്യാർത്ഥികളെ അതിൽ നിന്നും എങ്ങനെ മുക്തരാക്കാം - ബോധവൽക്കരണ ക്ലാസ്സ്‌.

ആധുനിക യുഗത്തിൽ വിദ്യാർത്ഥികളുടെ കൈകളിലേക്കും മൊബൈൽ ഫോൺ എത്തിയിട്ടുണ്ട് അതിൻറെ ശരിയായ രീതിയിലല്ല കുട്ടികൾ ഉപയോഗിക്കുന്നത്.കുട്ടികളുടെ മാനസികമായും സാമൂഹികവുമായ വളർച്ചയെ മൊബൈൽ ഫോണിൻറെ ഉപയോഗം പ്രതികൂലമായി ബാധിക്കുന്നുണ്ട് .മൊബൈൽ ഫോൺ പഠന ആവശ്യങ്ങൾക്കായി എങ്ങനെ ഉപയോഗിക്കാം.മൊബൈൽ അഡിക്ഷൻ ഉള്ള വിദ്യാർത്ഥികളെ അതിൽ നിന്നും എങ്ങനെ മുക്തരാക്കാം എന്ന വിഷയത്തെക്കുറിച്ചും മൊബൈൽ ഫോണിലൂടെ ഉണ്ടാകുന്ന തട്ടിപ്പുകളെ കുറിച്ചും അധ്യാപികയായ റിഷാന എ സ്ലൈഡുകളുടെ സഹായത്തോടെ ക്ലാസ് എടുത്തു.തുടർന്ന് മൊബൈൽ ഫോൺ അഡിക്ഷൻനുമായി ബന്ധപ്പെട്ട കാർട്ടൂൺ നിർമ്മിച്ചു.

  • ജൂൺ 11
കേരളത്തിലെ വർദ്ധിച്ചുവരുന്ന പ്രകൃതി ദുരന്തങ്ങളെ എങ്ങനെ നേരിടണം സ്കിറ്റ്
കേരളത്തിലെ വർദ്ധിച്ചുവരുന്ന പ്രകൃതി ദുരന്തങ്ങളെ എങ്ങനെ നേരിടണം സ്കിറ്റ്

കേരളത്തിലെ വർദ്ധിച്ചുവരുന്ന പ്രകൃതി ദുരന്തങ്ങളെ എങ്ങനെ നേരിടണം എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാനായി വിദ്യാർത്ഥികൾ തന്നെ നിർമ്മിച്ചെടുത്ത സ്കിറ്റിലൂടെ സാധിച്ചു.

ഭൂമികുലുക്കവും പ്രളയവും തീപിടുത്തവും പാമ്പ് കടിയും കൊടുങ്കാറ്റും റോഡ് ആക്സിഡന്റുകളും വരുന്ന സമയത്ത് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് ഏതെല്ലാം രീതിയിൽ അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ കഴിയും എന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾ തന്നെ മനോഹരമായ സ്കിറ്റ് രൂപകൽപ്പന ചെയ്ത് അവതരിപ്പിച്ചു.


  • ജൂൺ 12

പരസ്പര സഹകരണത്തിലൂടെ സന്തോഷകരമായ ജീവിതം എന്ന ലക്ഷ്യത്തെ മുൻനിർത്തി പ്രകൃതിയിലെ ജീവജാലങ്ങൾ ഏതെല്ലാം രീതിയിൽ സഹകരിച്ചുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകണം എന്ന കാഴ്ചപ്പാട് കുട്ടികളിൽ സൃഷ്ടിച്ചെടുക്കാനായി വിദ്യാർത്ഥികൾ തന്നെ മ്യൂസിക് ഡ്രാമ ഒരുക്കുകയുണ്ടായി

നവാഗതരായി എത്തുന്ന വിദ്യാർത്ഥികൾ തങ്ങളുടെ സഹോദരി സഹോദരന്മാരാണ് എന്ന ബോധ്യം ഉണ്ടാവേണം അവരെ തങ്ങളുടെ കരുത്തുംസംഘബോധവും കാണിക്കാനായി ആക്രമിക്കുകയല്ല അവരെ ചേർത്തു പിടിക്കുകയാണ് വേണ്ടത് എന്ന് ആശയത്തെ മുൻനിർത്തി കോളേജുകളിലും ക്യാമ്പസുകളിലും കണ്ടുവരുന്ന റാഗിംഗ് എന്ന പ്രവർത്തി മറ്റുള്ളവരുടെ ജീവിതത്തെ ഇല്ലാതാക്കും എന്ന് സന്ദേശം വിദ്യാർത്ഥികൾക്കായി മ്യൂസിക് ഡ്രാമയിലൂടെ പകർന്നു നൽകി.

  • ജൂൺ 13

ജൂൺ മൂന്ന് മുതൽ പതിമൂന്നാം തീയതി ഇതുവരെ നടന്ന എല്ലാ പ്രവർത്തനങ്ങളെയും ക്രോഡീകരിച്ചുകൊണ്ട് പിടിഎ നടക്കുന്ന സമയത്ത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മുൻപിൽ വീഡിയോ പ്രദർശിപ്പിച്ചു .സ്വന്തം കുട്ടികളുടെ കഴിവുകളും ഗുണങ്ങളും രക്ഷിതാക്കൾക്ക് തിരിച്ചറിയാൻ ഇതൊരു അവസരമാവുകയും. അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ഉയർന്ന നിലയിൽ എത്തിക്കുമെന്നും രക്ഷകർത്താക്കൾ സന്തോഷത്തോടെ പങ്കുവെച്ചു.

ലഹരി വിരുദ്ധ ബോധവത്ക്കരണം

ജൂൺ 11 ന് പട്ടുവം ഗവ. ഹൈസ്കൂളിൽ സൈക്കോ സോഷ്യൽ സർവ്വീസിൻ്റെ ഭാഗമായി ലഹരി വിരുദ്ധ പ്രചരണവും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി പരിപാടികൾ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് എം അജയൻ അധ്യക്ഷത വഹിച്ചു. സിവിൽ എക്സ് സൈസ് ഓഫീസറായ എം കലേഷ് മുഖ്യാതിഥി ആയിരുന്നു. കൗൺസിലർ സി.ടി അയിഷ രഹ്ന ക്ലാസ്സുകൾ നയിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് ഹരിദാസൻ നടുവിലത്ത്, സീനിയർ അസിസ്റ്റന്റ് റീന ഇ ടി , ജാഗ്രതാ സമിതി അംഗം ചന്ദ്രൻ പി പി എന്നിവർ ആശംസകൾ നേർന്നു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അനീഷ് വി നന്ദി പറഞ്ഞു.

ബാലവേല വിരുദ്ധ ദിനം

ജൂൺ 12 ബാലവേല വിരുദ്ധ ദിനത്തിൽ സ്വപ്ന മരം സ്ഥാപിച്ച് പട്ടുവം GHSS ലെ വിദ്യാർത്ഥികൾ .
ജൂൺ 12 ബാലവേല വിരുദ്ധ ദിനത്തിൽ സ്വപ്ന മരം സ്ഥാപിച്ച് പട്ടുവം GHSS ലെ വിദ്യാർത്ഥികൾ .

ജൂൺ 12 ബാലവേല വിരുദ്ധ ദിനത്തിൽ സ്വപ്ന മരം സ്ഥാപിച്ച് പട്ടുവം GHSS ലെ വിദ്യാർത്ഥികൾ .

കുട്ടികൾക്ക് ജീവിതത്തിൽ ഒരു ലക്ഷ്യബോധം ഉണ്ടാകുവാനും അത് നേടിയെടുക്കുവാൻ കഠിനാധ്വാനവും പ്രചോദനവും ആവശ്യമാണെന്നുമുള്ള ബോധ്യം ഉണ്ടാകുന്നതിനു വേണ്ടിയാണ് സ്വപ്ന മരം സൃഷ്ടിച്ചത്. കുട്ടികൾ അവരുടെ ജീവിത ലക്ഷ്യങ്ങൾ എഴുതി നിറച്ചാണ് സ്വപ്ന മരം സ്ഥാപിച്ചത്. റാഗിങ്ങിനും ബാല വേലയ്ക്കുമെതിരെയുള്ള സന്ദേശങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള ലഘു നാടകവും ബാലവേല വിരുദ്ധ പ്രതിജ്ഞയും ഉണ്ടായിരുന്നു.

മുഹമ്മദ് സാബിത്ത് കെ എം , ആയിഷ രഹ്ന സി ടി, സ്റ്റാലിൻ സാലസ് , സിയോണ സജിത്ത് എന്നിവർ നേതൃത്വം നൽകി.

ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം & വായനാദിനം

ജൂൺ 19 ' ദേശീയ വായനാദിനാചരണവും വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനവും'

പട്ടുവം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ വായന ദിനാചരണവും സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനവും നടന്നു.ദേശീയ വായനദിനാചരണത്തിൻ്റെ ഉദ്ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ ജിഷ സി ചാലിൽ നിർവഹിച്ചു.സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം സാമൂഹിക പ്രവർത്തകനും അധ്യാപകനുമായ പി കെ രാജേന്ദ്രൻ നിർവഹിച്ചു.വായനാദിന സന്ദേശം, ശാസ്ത്ര പരീക്ഷണങ്ങൾ, കവിതാലാപനം, പുസ്തക ആസ്വാദനം എന്നിവയും നടന്നു.പി ടി എ പ്രസിഡൻറ് എം അജയൻ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതവും മുഹമ്മദ് സാബിത് കെ എം നന്ദിയും പ്രകാശിപ്പിച്ചു.പ്രിൻസിപ്പൽ ഇൻ ചാർജ് ഹരിദാസൻ നടുവിലത്ത്,സ്റ്റാഫ് സെക്രട്ടറി അനീഷ് വി , സിയോണ സജിത്ത്, സംവൃത പിപി എന്നിവർ പ്രസംഗിച്ചു.

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്

സൈക്കോ സോഷ്യൽ സർവ്വീസിൻ്റെ ഭാഗമായി നടത്തിയ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പത്രവാർത്ത

ജൂൺ 20 ന് പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പും എക്സൈസ് വകുപ്പും വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തിവരുന്ന ലഹരി വിരുദ്ധ മാസാചരണത്തിൻ്റെ ഭാഗമായി ക്ലാസ്സ് സംഘടിപ്പിച്ചത്. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറായ എം കലേഷ് ക്ലാസ്സ് നയിച്ചു. ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ്, സ്കൂളിലെ സൈക്കോ സോഷ്യൽ കൗൺസിലർ ആയിഷ രഹ്‌ന, ജോഷ്മ കെ ജെ, സിയോണ സജിത്ത് എന്നിവർ പ്രസംഗിച്ചു.

അന്താരാഷ്ട്ര യോഗാ ദിനം

പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. യോഗാ പരിശീലകൻ പ്രസാദ് മുള്ളൂൽ യോഗയെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സും യോഗാ പരിശീലനവും നൽകി. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ്, സീനിയർ അസിസ്റ്റന്റ് റീന ഇ ടി, സ്റ്റാഫ് സെക്രട്ടറി അനീഷ് വി, ജോഷ്മ കെ ജെ, ആദിശേഷ് എം ബി എന്നിവർ നേതൃത്യം നൽകി.

13077 yoga day2
13077 yoga day2
13077 yoga day 2025
13077 yoga day 2025








അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

സിഗ്നേച്ചർ ക്യാമ്പയിൻ
സിഗ്നേച്ചർ ക്യാമ്പയിൻ

പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കുട്ടികളിൽ ശാരീരികവും മാനസികവുമായ കരുത്ത് ആർജിക്കുന്നതിനായി പരിശീലനം നേടി വന്ന സുംബ ഡാൻസിൻ്റെ പ്രദർശനം നടത്തിയതിനു ശേഷം മുഖ്യ മന്ത്രിയുടെ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. കുട്ടികളുടെ പാർലമെൻ്റ് കൂടി വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ചർച്ച നടത്തി പ്രമേയം പാസാക്കി. തുടർന്ന് സിഗ്നേച്ചർ ക്യാമ്പയിൻ, വിദ്യാർത്ഥി ചങ്ങല, ഫ്ലാഷ് മോബ് പെനാൽട്ടി ഷൂട്ട് ഔട്ട് മത്സരം എന്നിവയും നടത്തപ്പെട്ടു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ്, ഇ ടി റീന,വി അനീഷ്,കെ എം മുഹമ്മദ് സാബിത്,അനില പ്രഭ എം വി, സംഗീത വി വി, ആയിഷ രഹ്‌ന സി ടി , സിയോണ സജിത്ത്, സംവൃത പി പി, പ്രിയദർശിനി എസ് എന്നിവർ നേതൃത്വം നൽകി.

13077 laharivirudha changala
13077 laharivirudha changala
13077 signature campaign 2025
13077 signature campaign 2025









Anti Rabbies Day- June 30

പട്ടുവം ജി.എച്ച്.എസ്.എസിൽ പേവിഷബാധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

പേവിഷബാധയേറ്റ് ജീവിതം അപകടത്തിലാകുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പേവിഷബാധ പ്രതിരോധം എങ്ങനെ ചെയ്യാം എന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിനായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പും, ആരോഗ്യവകുപ്പും സംയുക്തമായി നടത്തുന്ന പേവിഷബാധ പ്രതിരോധ ബോധവത്കരണ ക്ലാസ്സ് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. പട്ടുവം PHC യിലെ ആരോഗ്യ പ്രവർത്തകരായ ജൂനിയർ പംബ്ലിക് ഹെൽത്ത് നേഴ്സ് രാജശീ രാജ്, ഭാവന കെ, നീന കുര്യൻ, ഇന്ദിര പി , എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. റീന ഇ ടി , ഋതുപർണ്ണ പി ആർ എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതവും സ്കൂൾ ഹെൽത്ത് അംബാസിഡർ സംഗീത വി വി നന്ദിയും പറഞ്ഞു.