ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ
ആർദ്രദീപം

ജൂലൈ 4 ന് ആർദ്രദീപം പരിപാടിയുടെ ഭാഗമായി പട്ടുവം ഹയർ സെക്കണ്ടറി സ്കൂളിലിൽ പട്ടുവത്തെ മുതിർന്ന പൗരനായ മീത്തൽ കരുണാകരനെ ആദരിച്ചു. അദ്ദേഹം കുട്ടികളുമായി സംവദിക്കുകയും കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുകയും ചെയ്തു. പി ടി എ പ്രസിഡന്റ് എം അജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ് , ഇ ടി റീന , എം വി അനിലപ്രഭ, ജോഷ്മ കെ ജെ, ആദിശേഷ് എം ബി , തീർത്ഥ പി കെ എന്നിവർ നേതൃത്വം നൽകി.
പത്രവിസ്മയം ജൂൺ മാസ മത്സരം

ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായ് ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കിയുള്ള പ്രതിമാസ ക്വിസ് മത്സരപരമ്പരയായ പത്ര വിസ്മയത്തിൻ്റെ ജൂൺ മാസത്തിലെ മത്സരം ജൂലൈ 07 ന് നടന്നു. മലയാളം അധ്യാപകനായ മുഹമ്മദ് സാബിത്ത് കെ എം ആയിരുന്നു ക്വിസ് മാസ്റ്റർ. തീർത്ഥ പി കെ ഒന്നാം സ്ഥാനവും ആദിത്ത് കെ രണ്ടാം സ്ഥാനവും നേടി. നവനീത് വി വി യും ദേവജിത്ത് ടി വി യും മൂന്നാം സ്ഥാനം പങ്കിട്ടു.
ബഷീർ ദിനം

ബഷീർ ദിനംവൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം: ഓർമ്മകളിൽ നിറഞ്ഞ 'ബേപ്പൂർ സുൽത്താൻ'
മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭയായിരുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് ജിഎച്ച്എസ്എസ് പട്ടുവം സ്കൂളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. ബഷീറിൻ്റെ ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടികളിൽ പ്രധാന അധ്യാപകൻ, അധ്യാപകർ, സാംസ്കാരിക പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
ബഷീറിൻ്റെ ജീവിതവും സാഹിത്യവും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന അനുസ്മരണ സമ്മേളനത്തിൽ, അദ്ദേഹത്തിൻ്റെ കൃതികളിലെ നർമ്മബോധവും സാമൂഹിക വിമർശനവും ചർച്ചയായി. "പാത്തുമ്മായുടെ ആട്", "ബാല്യകാലസഖി", "മതിലുകൾ", "ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു" തുടങ്ങിയ കൃതികളിലെ കഥാപാത്രങ്ങളുടെ വൈവിധ്യത്തെക്കുറിച്ചും പ്രധാന അധ്യാപകനായ ജിജി കുര്യാക്കോസ് സംസാരിച്ചു.
ബഷീറിൻ്റെ എഴുത്ത് ശൈലിയുടെ പ്രത്യേകതകളായ ലാളിത്യം, സാധാരണക്കാരുടെ ഭാഷയിലുള്ള ആവിഷ്കാരം, ആത്മകഥാംശമുള്ള രചനകൾ എന്നിവയെ കുറിച്ച് അനുസ്മരണ പ്രഭാഷണത്തിൽ മലയാളം അധ്യാപകനായ മുഹമ്മദ് സാബിത് കെ എം സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി ബഷീർ കൃതികളെ ആസ്പദമാക്കിയുള്ള കഥാപാത്ര രംഗാവിഷ്കാരം, ബഷീർ കൃതികളുടെ പ്രദർശനം തുടങ്ങിയവയും അരങ്ങേറി. വൈക്കം മുഹമ്മദ് ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് അദ്ദേഹത്തിൻ്റെ ജീവിതത്തെയും സാഹിത്യത്തെയും അനുസ്മരിച്ച് പരിപാടികൾ സമാപിച്ചു.
ബഷീർ ദിനം സമുചിതമായി ആഘോഷിച്ചു. ബഷീർ അനുസ്മരണം, ബഷീർ കഥാപാത്രങ്ങളുടെ അവതരണം, ബഷീർ കൃതികളെ ആസ്പദമാക്കി ക്വിസ് മത്സരം , വിവിധ രചനാ മത്സരങ്ങൾ,എന്നിവ സംഘടിപ്പിച്ചു.




ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്രദിനം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. ക്വിസ് മത്സരം , അമ്പിളിക്കല എന്ന പേരിട്ട പ്രദർശനം, ചന്ദ്രനോടൊപ്പം സെൽഫി , ചന്ദ്രദിന ക്ലാസ്സ് - 'ഗാഗാറിൻ മുതൽ ശുഭാംശു വരെ’, തുടങ്ങിയ പരിപാടികൾ നടന്നു.



POCSO Act video പ്രദർശനവും ബോധവത്ക്കരണവും

ജൂലൈ 21 ന് പോക്സോ നിയമത്തെ കുറിച്ച് കൂടുതൽ ബോധവത്ക്കരണം കുട്ടികൾക്ക് നൽകുന്നതിനായി വീഡിയോ പ്രദർശനം നടത്തി.
ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്

ജൂലൈ 23 ന് സ്കൂളിലെ സൈക്കോ സോഷ്യൽ കൗൺസിലർ സി ടി ആയിഷ രഹ്ന ടീച്ചറിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
വിജയോത്സവം

ജൂലൈ 25 ന് 2024 വർഷം SSLC, Plus 2 പരീക്ഷകളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വിജയോത്സവം നടത്തപ്പെട്ടു. കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷത വഹിച്ചു. തളിയൻമാർ വീട്ടിൽ ജാനകിയമ്മ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ ഒരു ലക്ഷത്തിലധികം രൂപയുടെ സ്കോളർഷിപ്പും മറ്റ് എൻഡോവ്മെൻ്റുകളും ആണ് വിതരണം ചെയ്തത്. പ്രസ്തുത ട്രസ്റ്റ് സ്കൂളിൽ സ്ഥാപിച്ച സി സി ടി വി സംവിധാനത്തിൻ്റെ സമർപ്പണം ടി ബാലൻ നമ്പ്യാർ നിർവ്വഹിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനക്കീൽ ചന്ദ്രൻ, പട്ടുവം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സീനത്ത് മഠത്തിൽ, പി ടി എ പ്രസിഡണ്ട് എം അജയകുമാർ, സ്കൂൾ സംരക്ഷണ സമിതി ചെയർമാർ പി കെ രാജേന്ദ്രൻ മാസ്റ്റർ, മുൻ ഹെഡ് മിസ്ട്രസ് ടി പി പ്രസന്നകുമാരി എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതവും പ്രിൻസിപ്പൽ ഇൻ ചാർജ് ഹരിദാസൻ നടുവലത്ത് നന്ദിയും പറഞ്ഞു. റീന ഇ ടി , സുരേശൻ പി പി, വി അനീഷ് എന്നിവർ നേതൃത്വം നൽകി.



വിവിധ ക്വിസ് മത്സരങ്ങൾ
കേരള സംസ്ഥാന യുവജന ബോർഡിൻ്റെ ശാസ്ത്ര ക്വിസ് , വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വാങ്മയം ഭാഷാ പ്രതിഭ മത്സരം , സ്വദേശ് മെഗാ ക്വിസ് - 2025 എന്നിവയുടെ സ്കൂൾ തല മത്സരങ്ങൾ വിവിധ സമയങ്ങളിലായി നടത്തപ്പെട്ടു.

