എസ്. സി. വി. എൽ. പി. എസ്. പവിത്രേശ്വരം

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 4 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39239 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. സി. വി. എൽ. പി. എസ്. പവിത്രേശ്വരം
വിലാസം
പവിത്രേശ്വരം

പവിത്രേശ്വരം പി.ഒ.
,
കൊല്ലം - 691507
,
കൊല്ലം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽScvlpspavithreswaram2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്39239 (സമേതം)
യുഡൈസ് കോഡ്32130700413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ156
പെൺകുട്ടികൾ145
ആകെ വിദ്യാർത്ഥികൾ301
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSANDHYA C S
പി.ടി.എ. പ്രസിഡണ്ട്ANEESH KUMAR V
എം.പി.ടി.എ. പ്രസിഡണ്ട്SARITHA S
അവസാനം തിരുത്തിയത്
04-08-202539239


പ്രോജക്ടുകൾ



ചരിത്രം

കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലയിൽ പവിത്രേശ്വരം ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽ കേരളത്തിൻറെ സാമൂഹിക സാംസ്കാരിക നവോത്ഥാനത്തിനു നാന്ദി കുറിച്ച തിരുവിതാംകൂർ മഹാരാജാവിൻറെ നാമധേയത്തിൽ ആരംഭിച്ചതാണ് ശ്രീ ചിത്തിര വിലാസം ലോവർ പ്രൈമറി സ്കൂൾ (എസ്. സി. വി. എൽ. പി. എസ്). 1928-ൽ ശ്രീ.എൻ. നീലകണ്ഠൻ നായർ അവർകളാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ദക്ഷിണഭാരതത്തിലെ ഏക ശകുനി ദേവക്ഷേത്രമായ മായങ്കോട് മലനട ക്ഷേത്രത്തിൻറെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സരസ്വതിക്ഷേത്രം അനവധി ആളുകളെ ഉന്നതിയുടെ പടവുകളിലേക്ക് കൈപിടിച്ചുയർത്തിയിട്ടുണ്ട്. ശ്രീ. എൻ  കെ  മണി അവർകളാണ് ഇപ്പോഴത്തെ മാനേജർ. ശ്രീ ജെ.കെ.നന്ദകുമാർ ആണ് സ്കൂളിലെ പ്രഥമ അധ്യാപകൻ  . 4 ഡിവിഷനിൽ തുടങ്ങിയ ഈ വിദ്യാലയം ഇപ്പോൾ 15 ഡിവിഷനിൽ എത്തി നിൽക്കുന്നു. ഇപ്പോൾ ഈ സ്കൂളിൽ 443 വിദ്യാർത്ഥികളും 16 അധ്യാപകരും ഉണ്ട്. സ്കൂൾ ബസ് സൗകര്യവും ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
  • പരിസ്ഥിതി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • ഹരിത ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ദിനാചരണങ്ങൾ
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ആരോഗ്യ ക്ലബ്ബ്
  • ആർട്സ് ക്ലബ്ബ്
  • നേർക്കാഴ്ച

ഭൗതികസൗകര്യങ്ങൾ

    ഈ സ്കൂളിന് വിശാലമായ കളിസ്ഥലം ഉണ്ട്. സുസജ്ജമായ ഒരു കംപ്യൂട്ടർ ലാബും ബ്രോഡ്ബാൻഡ് കണക്ഷനും ഉണ്ട്. മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്. പ്രീപ്രൈമറി പ്രത്യേക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു. സ്കൂൾ വാഹന സൗകര്യം ലഭ്യമാണ്.

മുൻ സാരഥികൾ

മുൻ മാനേജർമാർ 1. എൻ. നീലകണ്ഠൻ നായർ 2. എൻ. രാഘവൻ നായർ 3.എൻ .ജനാർദ്ദനൻ നായർ .

സ്കൂളിലെ മുൻ പ്രഥമ അധ്യാപകർ :

1. പൊയ്കയിൽ നാരായണൻ 2. ആർ. ബാലകൃഷ്ണപിള്ള 3. സി. പാപ്പൻ 4. സി.കെ. മീനാക്ഷിയമ്മ 5. പി. ഗോപിനാഥൻപിള്ള 6. കെ. രാമചന്ദ്രൻ ഉണ്ണിത്താൻ 7. കെ. ശിവരാമൻ നായർ 8. ജി. രത്നമ്മ 9.ബി. എസ്. ഗീത

നേട്ടങ്ങൾ

LSS ന് കൊട്ടാരക്കര ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചു ഉയർന്ന വിജയശതമാനം നേടിക്കൊണ്ടിരിക്കുന്നു .വിവിധ ക്വിസ്‌മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചുയർന്ന വിജയംകൈവരിക്കുന്നു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർമാർ, എഞ്ചിനിയർമാർ, വിവിധ സർവ്വീസ് മേഖലയിൽ സേവനം അനുഷ്ടിക്കുന്നവർ

വഴികാട്ടി

  • ചീരൻകാവ് - പുത്തൂർ റോഡിൽ പവിത്രശ്വരം ബസ് സ്റ്റോപ്പിൽനിന്നും 1 കി.മി അകലം.

മലനട മായംകോട് ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്നു.

Map