ജി യു പി എസ് വെള്ളംകുളങ്ങര/സാമൂഹ്യശാസ്ത്ര ക്ലബ്ബ്/2025-26
| Home | 2026-27 |
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് - 2025
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. ജൂലൈ 18-ാം തീയതിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. തെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങളെല്ലാം തന്നെ യഥാവിധി പാലിച്ചു നടത്തിയ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് കുട്ടികളിൽ സന്തോഷവും, ആവേശവും, കൗതുകവും, ഉണർത്തിക്കൊണ്ട് വേറിട്ട ഒരു അനുഭവമായി മാറി.പ്രിസൈഡിങ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട എഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റിള, പോളിംഗ് ഓഫീസർമാരായി തെരഞ്ഞെടുക്കപ്പെട്ട ഏഴാം ക്ലാസിലെ ശ്രേയ ശ്രീലാൽ, പൂജ സി. സാവന്ത് എസ്. എന്നിവർ മികച്ച രീതിയിൽ സേവനം കാഴ്ചവച്ചു. തിരഞ്ഞെടുപ്പ് നിരീക്ഷകരായെത്തിയത് ആറാം ക്ലാസിലെ ദേവനന്ദ ജയദേവൻ, ആർ.നവനീത് എന്നിവരായിരുന്നു.ആവേശം നിറഞ്ഞു നിന്ന തിരഞ്ഞെടുപ്പിനൊടുവിൽ ഏഴാം ക്ലാസിലെ എം. മണികണ്ഠൻ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. ഏഴാം ക്ലാസ്സിലെ ദേവിപ്രിയ എം.ആർ. സെക്കന്റ് ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു.