എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം/2025-26
| Home | 2025-26 |
വാഗ്മയം 2025 - വിദ്യാർത്ഥികളുടെ സാഹിത്യപ്രതിഭയ്ക്ക് തെളിച്ചം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വാഗ്മയം പ്രതിഭാ പരീക്ഷ ജൂലൈ 17, 2025-ന് (വ്യാഴാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളിൽ വിജയകരമായി സംഘടിപ്പിച്ചു. പരീക്ഷ 3.30 ന് സമാപിച്ചു. വിവിധ ക്ലാസുകളിലായി എല്ലാ കുട്ടികളും ഉത്സാഹപൂർവം പരീക്ഷയിൽ പങ്കെടുത്തു.
ക്ലാസ് അധ്യാപകർ പരീക്ഷയ്ക്ക് നേതൃത്വം നൽകി. ഉത്തരക്കടലസുകളുടെ മൂല്യനിർണയം അധ്യാപകരുതന്നെ നിർവഹിച്ചു. ഉപജില്ലാതല മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ വിവരങ്ങൾ ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറി.
| സ്കൂൾതല വിജയികളായ വിദ്യാർത്ഥികൾ | |
|---|---|
| ഹൈസ്കൂൾ വിഭാഗം | |
| പേര് | ക്ലാസ്സ് |
| അഖിൽ പി സന്തോഷ് | 10 |
| അലീഷ സുനിൽ | 10 |
| യുപി വിഭാഗം | |
| ഉപന്യകൃഷ്ണ ആർ | 7 |
| അനിക എ | 6 |
സർഗപ്രതിഭയുടെ ഉത്സവം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സ്കൂൾതല സർഗോത്സവം ജൂലൈ 21, 2025 (തിങ്കളാഴ്ച) സ്കൂൾ ലൈബ്രറിയിൽ സംഘടിപ്പിച്ചു. അഭിനയവും, നാടൻപാട്ടും യുപി, ഹൈസ്കൂൾതലങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. കുട്ടികൾക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ തെളിയിക്കാനുള്ള മികച്ച അവസരമായിരുന്നു സർഗോത്സവം. കുട്ടികൾ പ്രകടിപ്പിച്ച ഉത്സാഹവും തിളക്കമുള്ള അവതരണങ്ങളും സദസ്സിനെ ആകർഷിച്ചു.
വിദ്യാരംഗം വേദി ഒരുക്കുന്ന ഇത്തരം പരിപാടികൾ കുട്ടികളിൽ സാംസ്‌കാരിക ബോധം വളർത്തുകയും കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ വഴിതെളിയിക്കുകയും ചെയ്യുന്നു. ഹൈസ്കൂൾ, യുപി തലങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. കുട്ടികൾക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ തെളിയിക്കാനുള്ള മികച്ച അവസരമായിരുന്നു സർഗോത്സവം.
| സ്കൂൾതല വിജയികളായി തെരഞ്ഞെടുക്കപ്പെട്ടവർ | |
|---|---|
| അഭിനയം | |
| ഹൈസ്കൂൾ വിഭാഗം | |
| തര്യൻ തോമസ് ജെബി | 9 |
| യുപി വിഭാഗം | |
| ഷൈന ഫാത്തിമ | 5 |
| ഗൗരിനന്ദ അനീഷ് | 5 |
| നാടൻപാട്ട് | |
| ഹൈസ്കൂൾ വിഭാഗം | |
| ഹരിനാരായണൻ | 10 |
| പാർത്ഥൻ ബിജു | 9 |
| യുപി വിഭാഗം | |
| ഗനശ്യം വിജയ് | 5 |
| വൈശാഖി എസ് | 5 |