എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സയൻസ് ക്ലബ്ബ്/2024-25

20:50, 21 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ) (ബഹിരാകാശം - ഒരു അത്ഭുതലോകം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


ബഹിരാകാശം - ഒരു അത്ഭുതലോകം

 
 

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ഓഗസ്റ്റ് 19 തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ബഹിരാകാശ ദിനാചരണം നടന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ ഉദ്ഘാടനം നിർവഹിച്ചു. ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയുടെ ഭാരവാഹികൾ ഈ പരിപാടിക്ക് നേതൃത്വം നൽകി. പ്രൊഫസർ പി.കെ. തങ്കച്ചൻ (കേരള സ്റ്റേറ്റ് ചാപ്റ്റർ, ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയുടെ സെക്രട്ടറി) ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്ക് സൂര്യകളങ്കങ്ങളുടെ ദൃശ്യങ്ങൾ നിരീക്ഷിക്കാൻ അവസരം ലഭിച്ചു. പ്രധാന അധ്യാപിക അനില സാമുവൽ, ജെബി തോമസ്, ബിനു ബേബി, ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. ഈ പ്രവർത്തനത്തിലൂടെ ബഹിരാകാശത്തെ കുറിച്ചുള്ള അവരുടെ അറിവ് വർദ്ധിപ്പിക്കുവാനും, ശാസ്ത്രീയ ചിന്ത, നിരീക്ഷണശേഷി തുടങ്ങിയവ മെച്ചപ്പെടുത്തുവാനും സാധിച്ചു.

അത്ഭുതങ്ങളുടെ ലോകം - ബഹിരാകാശം

 

ഒക്ടോബർ 4 മുതൽ 10 വരെ ലോകമെങ്ങും ബഹിരാകാശ വാരാചരണം ആചരിക്കുകയാണ്. ബഹിരാകാശ ഗവേഷണം കൂടുതൽ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ നാം ആർജ്ജിച്ച നേട്ടങ്ങളെ ലോകത്തിൽ പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ വാരാചരണം സ്കൂളിൽ നടത്തിയത്. മനുഷ്യാവസ്ഥ മെച്ചപ്പെടുത്തുന്നതിന് ബഹിരാകാശ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സംഭാവനകളെ ആഘോഷിക്കുന്നതിനായി ജനറൽ അസംബ്ലി ലോക ബഹിരാകാശ വാരമായി പ്രഖ്യാപിച്ചു. യു എൻ ഓഫീസ് ഓഫ് ഔട്ടർ സ്പേസ് അഫയേഴ്സുമായി അടുത്ത ഏകോപനത്തോടെ  വേൾഡ് സ്പേസ് വീക്ക് അസോസിയേഷൻ ഡയറക്ടർ ബോർഡ് ഓരോ വർഷവും ഒരു തീം തിരഞ്ഞെടുക്കുന്നു.

 

2024ലെ ലോക ബഹിരാകാശ വാരത്തിൽ, തിരഞ്ഞെടുത്ത തീം സ്‌പേസും കാലാവസ്ഥാ വ്യതിയാനവും എന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നമ്മുടെ പോരാട്ടത്തിൽ ബഹിരാകാശ സാങ്കേതികവിദ്യയുടെ പരിവർത്തനപരമായ സ്വാധീനത്തെ ഈ തീം ആഘോഷിക്കുന്നു, ഭൂമിയുടെ കാലാവസ്ഥയെക്കുറിച്ചുള്ള നമ്മുടെ ധാരണ വർദ്ധിപ്പിക്കുന്നതിൽ ബഹിരാകാശ പര്യവേക്ഷണം വഹിക്കുന്ന സജീവമായ പങ്ക് ഊന്നിപ്പറയുന്നു. ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ 2024 ഒക്ടോബർ പത്തിന് സയൻസ് ക്ലബ്ബിന്റെയും, ലിറ്റിൽ കൈറ്റ്സിന്റെയും നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.

വിക്ടേഴ്സ് ചാനലിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ

 
വിക്ടേഴ്സ് ചാനലിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ

ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി ഐഎസ്ആർഒ അസോസിയേറ്റ് ഡയറക്ടർ ടി.ആർ. ഹരിദാസിനെ അഭിമുഖം ചെയ്ത വീഡിയോ വിക്ടേഴ്സ് ചാനലിലൂടെ മറ്റു വിദ്യാർഥികൾക്ക് പ്രദർശിപ്പിച്ച്  ആശയങ്ങൾ പങ്കുവെച്ചു.

ഐഎസ്ആർഒയും വേൾഡ് സ്പേസ് വീക്കും

 
ഐഎസ്ആർഒയും വേൾഡ് സ്പേസ് വീക്കും

ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി, വിദ്യാർത്ഥികൾ വേൾഡ് സ്പേസ് വീക്ക് അസോസിയേഷൻ വെബ്സൈറ്റും, ഐഎസ്ആർഒയുടെ വെബ്സൈറ്റും സന്ദർശിച്ച് ബഹിരാകാശത്തെക്കുറിച്ച് കൂടുതൽ അറിവുകൾ നേടി.

ചിത്രരചന

 

ഗ്രന്ഥശാലയുമായി സഹകരിച്ച് സ്കൂൾ ബഹിരാകാശ വാരം ആഘോഷിച്ചുകൊണ്ട്, ബഹിരാകാശത്തെ പ്രതിപാദിക്കുന്ന ചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള ഒരു മത്സരം സംഘടിപ്പിച്ചു.

ചെറിയ കണ്ണാടി, വലിയ സ്വപ്നങ്ങൾ

 

ബൈനോക്കുലർ ഉപയോഗിച്ചുള്ള അത്ഭുതകരമായ ആകാശക്കാഴ്ച വിദ്യാർത്ഥികളിൽ കൗതുകം ജനിപ്പിച്ചു. ആകാശ നിരീക്ഷണത്തിനുള്ള താൽപര്യവും വിദ്യാർത്ഥികളിൽ ഉണ്ടായി.