ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2025-26/2025-26
| Home | 2025-26 |
സ്കൂൾ പ്രവേശനോത്സവം2025 ജൂൺ 2
അറിവിന്റെ ലോകത്തേക്ക് പുതിയ തുടക്കവുമായി പ്രവേശനോത്സവം 2025 വർണ്ണാഭമായി ആഘോഷിച്ചു. വിദ്യാർത്ഥികളായ പാർവണയും പ്രണവ്യയും ഒരുക്കിയ സ്കൂൾ പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്കരണത്തിലൂടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി.
തരിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷക്കുനിയിൽ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻ്റ് ശ്രീ ബെന്നി മാത്യു അധ്യക്ഷത വഹിച്ചു .തരിയോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വി.ജി ഷിബു പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ആന്റണി മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീ വിജയൻ തോട്ടുങ്കൽ യുഎസ്എസ് വിജയികളെ അനുമോദിച്ചു .എം .പി .ടി .എ പ്രസിഡന്റും വാർഡ് മെമ്പറുമായ ശ്രീമതി സൂന നവീൻ എൽ എസ് എസ് വിജയികളെ ആദരിച്ചു. തരിയോട് ഗവ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രാധിക ടീച്ചർ ,എസ് .എം .സി ചെയർമാൻ ശ്രീ കാസിം പി എം , എസ്. ആർ .ജി കൺവീനർമാരായ പി കെ സത്യൻ ,എൽസി എം .വി ,കെ വി രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു ജോൺ പരിപാടിക്ക് നന്ദി അർപ്പിച്ചു
മുഴുവൻ കുട്ടികൾക്കും മധുരപലഹാര വിതരണം നടത്തി നയന മനോഹരമായ കലാപരിപാടികളുടെ നവാഗതരെ സ്വീകരിക്കുകയും ചെയ്തു .എസ് പി സി യുടെ ഭാഗമായി ലഹരി വിരുദ്ധക്യാമ്പയിൻ സിഗ്നേച്ചർ നടത്തി
പരിസ്ഥിതി ദിനം ആഘോഷിച്ചു
പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പൊരുതുക എന്ന സന്ദേശം നൽകി കൊണ്ട് 2025 June 5 പരിസ്ഥിതി ദിനം ആഘോഷിച്ചു.തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ഷമീം പാറക്കണ്ടി തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് പരിസ്ഥിതിദിനസന്ദേശം നൽകി. ക്വിസ് മത്സരം , പ്രതിജ്ഞ, പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തി
സ്‍കൂൾ അസംബ്ലി
എല്ലാ ബുധനാഴ്ച്ചയും അസംബ്ലി നടത്തുന്നു. 5 മുതൽ 10 വരെ ക്ലാസ്സുകൾ ഓരോ ആഴ്ചയിലേയും അസംബ്ലിയുടെ ചുമതല ഏറ്റെടുക്കുന്നു. ഓരോ ആഴ്ച്ചയിലേയും പ്രത്യേക ദിനാചരണങ്ങളും അവയുടെ പ്രസക്തിയും ബോധ്യപ്പെടുത്തുന്ന രീതിയിലാണ് അസംബ്ലി ക്രമീകരിച്ചിരിക്കുന്നത്. പുസ്തകപരിചയം പത്രവായന, ചിന്താവിഷയങ്ങൾ ഒക്കെ ഉൾപ്പെടുത്തിയാണ് അസംബ്ലി മുന്നോട്ടു പോകുന്നത് .വളരെ മികച്ച അസംബ്ലിയാക്കി മാറ്റാൻ എല്ലാ ക്ലാസ്സുകാരും പരമാവധി ശ്രമിക്കാറുണ്ട്.
ക്ലാസ് പി.ടി.എ മീറ്റിങ്ങുകൾ സംഘടിപ്പിച്ചു
2025-26 വർഷത്തെ അക്കാദമിക മികവുകൾ നേടുന്നതിനും സമഗ്ര ഗുണന്മേൻമാ പദ്ധതി വിശദിക്കരിക്കുന്നതിനും സ്കൂളിലേയും ക്ലാസിലേയും പ്രവർത്തനങ്ങളെ പറ്റി വിശദീകരിക്കുന്നതിനുമായി 5 മുതൽ 10 വരെയുള്ള ക്ലാസ് പി.ടി.എ മീറ്റിങ്ങുകൾ 11/6/25 ,12/6/25, 13/6/25 തീയ്യതികളിൽ വൈകുന്നേരം 3 മണി മുതൽ നടത്തി. ഇനി മുതൽdust bin free class റൂം ആയിരിക്കുമെന്നും ഒരു പേപ്പർ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്ലാസ്റൂമിൽ ഉണ്ടാവാതെ ശ്രദ്ധിക്കാനും ഉള്ള നിർദ്ദേശങ്ങൾ രക്ഷിതാക്കൾക്കും നൽകി
ജന്മദിനാഘോഷം-പ്ലാസ്റ്റിക് രഹിതം
Dust bin free Classroom ,പ്ലാസ്റ്റിക് രഹിത കാമ്പസ് പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കുട്ടികളുടെ ജന്മദിനങ്ങളിൽ മിഠായി കൊണ്ടുവരുന്ന ശീലം ഒഴിവാക്കുന്നതിനും പകരം സ്കൂൾ പൂന്തോട്ടത്തിലേക്ക് ചെടി, ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ, ഉച്ചഭക്ഷണത്തിന് പിറന്നാൾ രുചിയുമായി ഒരു വിഭവമോ പ്രോത്സാഹിപ്പിക്കുന്നതിന് കുട്ടികൾക്ക് നിർദ്ദേശം നൽകി. അതിന്റെ ഭാഗമായി 7 ലെ വിദ്യാർത്ഥിയായ ഇസയുടെ ജന്മദിനത്തിന് സ്കൂളിലേക്ക് നൽകിയ ചെടി സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ ഏറ്റുവാങ്ങി. ലൈബ്രറി പുസ്തകം ശ്രീ NT രാജീവൻ സാർ ഏറ്റുവാങ്ങി. ഇസക്ക് എല്ലാ വിധ ജന്മദിനാംശസകളും നേർന്നു.
വായന പക്ഷാചരണം
വായന പക്ഷാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പിടിഎ പ്രസിഡൻറ് ശ്രീ ബെന്നി മാത്യുവിന്റെ അധ്യക്ഷതയിൽ സാഹിത്യകാരനും എഴുത്തുകാരനുമായ ശ്രീ സുബൈർ പിണങ്ങോട് ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയും എഴുത്തുകാരനുമായ ശ്രീ സുബൈർ തന്റെ വായനാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. കൂടാതെ അദ്ദേഹം എഴുതിയ മഷിക്കറ എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു. ചടങ്ങിൽ ശ്രീ രാജേന്ദ്രൻ സാർ സ്വാഗതവും എസ്എംസി ചെയർമാൻ ശ്രീ കാസിം പഞ്ചായത്ത് മെമ്പറും എം പി ടി എ പ്രസിഡന്റുമായ ശ്രീമതി സൂന നവീൻ സ്റ്റാഫ് സെക്രട്ടറി ഷാജു ജോൺ എന്നിവർ സംസാരിച്ചു. ലൈബ്രറി പുസ്തകം ലൈബ്രറി ചാർജ് വഹിക്കുന്ന ശ്രീ എൻ.ടി രാജീവൻ ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ ശ്രീ സുബൈർനെ പൊന്നാട അണിയിച്ച് ആദരിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഒരു മാസക്കാലം വിവിധ മത്സരങ്ങൾ നടക്കും. വായനാ ക്വിസ്,എഴുത്തുകാരെ പരിചയപ്പെടൽ, പതിപ്പ് നിർമ്മാണം ,പുസ്തകം കൈമാറി വായന, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ വിവിധ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്.
.
വിജയോത്സവം2025
തരിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ വിജയോത്സവം 2025 വിവിധ പരിപാടികളോടെ ജൂൺ 18ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ സ്കൂളിലേക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച ആർച്ചറി യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ നിർവഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഷമീം പാറക്കണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വിവിധ സ്കോളർഷിപ്പുകൾ ആയ അറക്കപറമ്പിൽ തോമസ് എജുക്കേഷൻ സ്കോളർഷിപ്പ് ,സുശീലാമ്മ എൻഡോവ്മെൻറ് ,ശ്രീ പി എം മാത്യു എജുക്കേഷൻ സ്കോളർഷിപ്പ് ,ശ്രീമതിയമ്മ മെമ്മോറിയൽ സ്കോളർഷിപ്പ് എന്നിവ വിതരണം ചെയ്തു. 2025 എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മൊമൻ്റോകളും പ്രസ്തുത ചടങ്ങിൽ വിശിഷ്ട വ്യക്തികൾ വിതരണം ചെയ്തു .ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ലിറ്റിൽ കൈറ്റിൻ്റേയും എസ്പിസിയുടെയും ഉപഹാരങ്ങൾ വിതരണം ചെയ്തു .പ്രസ്തുത ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് ശ്രീ ബെന്നി മാത്യു 1 എസ്എംസി ചെയർമാൻ ശ്രീ കാസിം , എംപിടിഎ പ്രസിഡൻ്റ് ശ്രീമതി സുന നവീൻ പ്രിൻസിപ്പൾ ശ്രീമതി രാധിക ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു ജോൺ നന്ദി പ്രകാശിപ്പിച്ചു.
ജൂൺ 21 അന്തരാഷ്ട്ര യോഗാദിനം
ജൂൺ 21 അന്തരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യോഗാപരിശീലനം നടത്തി. യോഗാട്രെയ്നർ ശ്രീമതി ഡാലി ലൗവ് ലിൻ കുട്ടികൾക്ക് പരിശീലനം നൽകി.യോഗാ ക്വിസ് മത്സരം, സൂര്യനമസ്ക്കാരമത്സരം , സെമിനാർ മത്സരം തുടങ്ങിയവ നടത്തി.
സമഗ്ര ഗുണമേന്മ പദ്ധതി 2025
സമഗ്ര ഗുണമേന്മ പദ്ധതി 2025 ൻ്റെ ഭാഗമായി ജൂൺ 3മുതൽ 12 വരെ നടത്തിയ ക്ലാസുകളുടെ ഉല്പന്നങ്ങൾ പതിപ്പ് രൂപത്തിൽ തയ്യാറാക്കി മത്സരം നടത്തി. എല്ലാ ക്ലാസുകാരും വളരെ മികച്ച പതിപ്പുകൾ തയ്യാറാക്കി. സീനിയർ അസിസ്റ്റൻ്റ് ശ്രീമതി മറിയം മെഹമ്മൂദ് പതിപ്പുകളുടെ പ്രകാശനം സ്കൂൾ അസംബ്ലിയിൽ നടത്തി