ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2025-26/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സ്കൂൾ പ്രവേശനോത്സവം2025 ജ‍ൂൺ 2

അറിവിന്റെ ലോകത്തേക്ക് പുതിയ തുടക്കവുമായി പ്രവേശനോത്സവം 2025 വർണ്ണാഭമായി ആഘോഷിച്ചു. വിദ്യാർത്ഥികളായ പാർവണയും പ്രണവ്യയും ഒരുക്കിയ സ്കൂൾ പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്കരണത്തിലൂടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി.

തരിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷക്കുനിയിൽ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻ്റ് ശ്രീ ബെന്നി മാത്യു അധ്യക്ഷത വഹിച്ചു .തരിയോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വി.ജി ഷിബു പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ആന്റണി മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീ വിജയൻ തോട്ടുങ്കൽ യുഎസ്എസ് വിജയികളെ അനുമോദിച്ചു .എം .പി .ടി .എ പ്രസിഡന്റും വാർഡ് മെമ്പറുമായ ശ്രീമതി സൂന നവീൻ എൽ എസ് എസ് വിജയികളെ ആദരിച്ചു. തരിയോട് ഗവ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രാധിക ടീച്ചർ ,എസ് .എം .സി ചെയർമാൻ ശ്രീ കാസിം പി എം , എസ്. ആർ .ജി കൺവീനർമാരായ പി കെ സത്യൻ ,എൽസി എം .വി ,കെ വി രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു ജോൺ പരിപാടിക്ക് നന്ദി അർപ്പിച്ചു

മുഴുവൻ കുട്ടികൾക്കും മധുരപലഹാര വിതരണം നടത്തി നയന മനോഹരമായ കലാപരിപാടികളുടെ നവാഗതരെ സ്വീകരിക്കുകയും ചെയ്തു .എസ് പി സി യുടെ ഭാഗമായി ലഹരി വിരുദ്ധക്യാമ്പയിൻ സിഗ്നേച്ചർ നടത്തി

പരിസ്ഥിതി ദിനം ആഘോഷിച്ചു

പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പൊരുതുക എന്ന സന്ദേശം നൽകി കൊണ്ട് 2025 June 5 പരിസ്ഥിതി ദിനം ആഘോഷിച്ചു.തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ഷമീം പാറക്കണ്ടി തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് പരിസ്ഥിതിദിനസന്ദേശം നൽകി. ക്വിസ് മത്സരം , പ്രതിജ്ഞ, പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തി

സ്‍കൂൾ അസംബ്ലി

എല്ലാ ബുധനാഴ്ച്ചയും അസംബ്ലി നടത്തുന്നു. 5 മുതൽ 10 വരെ ക്ലാസ്സുകൾ ഓരോ ആഴ്ചയിലേയും അസംബ്ലിയുടെ ചുമതല ഏറ്റെടുക്കുന്നു. ഓരോ ആഴ്ച്ചയിലേയും പ്രത്യേക ദിനാചരണങ്ങളും അവയുടെ പ്രസക്തിയും ബോധ്യപ്പെടുത്തുന്ന രീതിയിലാണ് അസംബ്ലി ക്രമീകരിച്ചിരിക്കുന്നത്. പുസ്തകപരിചയം പത്രവായന, ചിന്താവിഷയങ്ങൾ ഒക്കെ ഉൾപ്പെടുത്തിയാണ് അസംബ്ലി മുന്നോട്ടു പോകുന്നത് .വളരെ മികച്ച അസംബ്ലിയാക്കി മാറ്റാൻ എല്ലാ ക്ലാസ്സുകാരും പരമാവധി ശ്രമിക്കാറുണ്ട്.

ക്ലാസ് പി.ടി.എ മീറ്റിങ്ങുകൾ സംഘടിപ്പിച്ചു

2025-26 വർഷത്തെ അക്കാദമിക മികവുകൾ നേടുന്നതിനും സമഗ്ര ഗുണന്മേൻമാ പദ്ധതി വിശദിക്കരിക്കുന്നതിനും സ്കൂളിലേയും ക്ലാസിലേയും പ്രവർത്തനങ്ങളെ പറ്റി വിശദീകരിക്കുന്നതിനുമായി 5 മുതൽ 10 വരെയുള്ള ക്ലാസ് പി.ടി.എ മീറ്റിങ്ങുകൾ 11/6/25 ,12/6/25, 13/6/25 തീയ്യതികളിൽ വൈകുന്നേരം 3 മണി മുതൽ നടത്തി. ഇനി മുതൽdust bin free class റൂം ആയിരിക്കുമെന്നും ഒരു പേപ്പർ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്ലാസ്റൂമിൽ ഉണ്ടാവാതെ ശ്രദ്ധിക്കാനും ഉള്ള നിർദ്ദേശങ്ങൾ രക്ഷിതാക്കൾക്കും നൽകി

ജന്മദിനാഘോഷം-പ്ലാസ്റ്റിക് രഹിതം

Dust bin free Classroom ,പ്ലാസ്റ്റിക് രഹിത കാമ്പസ് പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കുട്ടികളുടെ ജന്മദിനങ്ങളിൽ മിഠായി കൊണ്ടുവരുന്ന ശീലം ഒഴിവാക്കുന്നതിനും പകരം സ്കൂൾ പൂന്തോട്ടത്തിലേക്ക് ചെടി, ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ, ഉച്ചഭക്ഷണത്തിന് പിറന്നാൾ രുചിയുമായി ഒരു വിഭവമോ പ്രോത്സാഹിപ്പിക്കുന്നതിന് കുട്ടികൾക്ക് നിർദ്ദേശം നൽകി. അതിന്റെ ഭാഗമായി 7 ലെ വിദ്യാർത്ഥിയായ ഇസയുടെ ജന്മദിനത്തിന് സ്കൂളിലേക്ക് നൽകിയ ചെടി സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ ഏറ്റുവാങ്ങി. ലൈബ്രറി പുസ്തകം ശ്രീ NT രാജീവൻ സാർ ഏറ്റുവാങ്ങി. ഇസക്ക് എല്ലാ വിധ ജന്മദിനാംശസകളും നേർന്നു.

വായന പക്ഷാചരണം

വായന പക്ഷാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പിടിഎ പ്രസിഡൻറ് ശ്രീ ബെന്നി മാത്യുവിന്റെ അധ്യക്ഷതയിൽ സാഹിത്യകാരനും എഴുത്തുകാരനുമായ ശ്രീ സുബൈർ പിണങ്ങോട് ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയും എഴുത്തുകാരനുമായ ശ്രീ സുബൈർ തന്റെ വായനാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. കൂടാതെ അദ്ദേഹം എഴുതിയ മഷിക്കറ എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു. ചടങ്ങിൽ ശ്രീ രാജേന്ദ്രൻ സാർ സ്വാഗതവും എസ്എംസി ചെയർമാൻ ശ്രീ കാസിം പഞ്ചായത്ത് മെമ്പറും എം പി ടി എ പ്രസിഡന്റുമായ ശ്രീമതി സൂന നവീൻ സ്റ്റാഫ് സെക്രട്ടറി ഷാജു ജോൺ എന്നിവർ സംസാരിച്ചു. ലൈബ്രറി പുസ്തകം ലൈബ്രറി ചാർജ് വഹിക്കുന്ന ശ്രീ എൻ.ടി രാജീവൻ ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ ശ്രീ സുബൈർനെ പൊന്നാട അണിയിച്ച് ആദരിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഒരു മാസക്കാലം വിവിധ മത്സരങ്ങൾ നടക്കും. വായനാ ക്വിസ്,എഴുത്തുകാരെ പരിചയപ്പെടൽ, പതിപ്പ് നിർമ്മാണം ,പുസ്തകം കൈമാറി വായന, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ വിവിധ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്.

.

വിജയോത്സവം2025

തരിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ വിജയോത്സവം 2025 വിവിധ പരിപാടികളോടെ ജൂൺ 18ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ സ്കൂളിലേക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച ആർച്ചറി യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ നിർവഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഷമീം പാറക്കണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വിവിധ സ്കോളർഷിപ്പുകൾ ആയ അറക്കപറമ്പിൽ തോമസ് എജുക്കേഷൻ സ്കോളർഷിപ്പ് ,സുശീലാമ്മ എൻഡോവ്മെൻറ് ,ശ്രീ പി എം മാത്യു എജുക്കേഷൻ സ്കോളർഷിപ്പ് ,ശ്രീമതിയമ്മ മെമ്മോറിയൽ സ്കോളർഷിപ്പ് എന്നിവ വിതരണം ചെയ്തു. 2025 എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മൊമൻ്റോകളും പ്രസ്തുത ചടങ്ങിൽ വിശിഷ്ട വ്യക്തികൾ വിതരണം ചെയ്തു .ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ലിറ്റിൽ കൈറ്റിൻ്റേയും എസ്പിസിയുടെയും ഉപഹാരങ്ങൾ വിതരണം ചെയ്തു .പ്രസ്തുത ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് ശ്രീ ബെന്നി മാത്യു 1 എസ്എംസി ചെയർമാൻ ശ്രീ കാസിം , എംപിടിഎ പ്രസിഡൻ്റ് ശ്രീമതി സുന നവീൻ പ്രിൻസിപ്പൾ ശ്രീമതി രാധിക ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു ജോൺ നന്ദി പ്രകാശിപ്പിച്ചു.

ആർച്ചറി യൂണിറ്റിന്റെ ഉദ്ഘാടനം

തരിയോട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലേക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച ആർച്ചറി യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ നിർവഹിച്ചു.

ജൂൺ 21 അന്തരാഷ്ട്ര യോഗാദിനം

ജൂൺ 21 അന്തരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യോഗാപരിശീലനം നടത്തി. യോഗാട്രെയ്നർ ശ്രീമതി ഡാലി ലൗവ് ലിൻ കുട്ടികൾക്ക് പരിശീലനം നൽകി.യോഗാ ക്വിസ് മത്സരം, സൂര്യനമസ്ക്കാരമത്സരം , സെമിനാർ മത്സരം തുടങ്ങിയവ നടത്തി.

സമഗ്ര ഗുണമേന്മ പദ്ധതി 2025

സമഗ്ര ഗുണമേന്മ പദ്ധതി 2025 ൻ്റെ ഭാഗമായി ജൂൺ 3മുതൽ 12 വരെ നടത്തിയ ക്ലാസുകളുടെ ഉല്പന്നങ്ങൾ പതിപ്പ് രൂപത്തിൽ തയ്യാറാക്കി മത്സരം നടത്തി. എല്ലാ ക്ലാസുകാരും വളരെ മികച്ച പതിപ്പുകൾ തയ്യാറാക്കി. സീനിയർ അസിസ്റ്റൻ്റ് ശ്രീമതി മറിയം മെഹമ്മൂദ് പതിപ്പുകളുടെ പ്രകാശനം സ്കൂൾ അസംബ്ലിയിൽ നടത്തി


സ്മാർട്ട് ഗ്രൂപ്പ് 2025

തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ 5 മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികൾക്ക് വ്യത്യസ്ത പരിശീലന ക്ലാസുകൾ, ക്യാമ്പുകൾ, ശില്പശാലകൾ, ഫീൽഡ് ട്രിപ്പുകൾ, നൈപുണി പരിശീലനം, ഗണിതശാസ്ത്ര സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം തുടങ്ങിയവ ലക്ഷ്യം വച്ചു കൊണ്ട് നടപ്പാക്കുന്ന സ്മാർട്ട് ഗ്രൂപ്പ് 2025 ൻ്റെ പ്രവർത്തന ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ഷമീം പാറക്കണ്ടി നിർവ്വഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പ്രതിമാസം രണ്ട് ദിവസം വ്യക്തിത്വ വികസന പാഠ്യ പാഠ്യേതര പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് SMART .PTA പ്രസിഡൻ്റ് ശ്രീ ബെന്നി മാത്യു അദ്ധ്യക്ഷത വഹിച്ചു. ശ്രീ ജോസഫ് സാർ ക്ലാസ് നയിച്ചു.

SPC Day ആഘോഷിച്ചു.

തരിയോട് ഗവഹയർ സെക്കൻഡറി സ്കൂളിൽ ആഗസ്റ്റ് 2 SPC യുടെ 15-ാം വാർഷിക ആഘോഷം നടത്തി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.SPC കുട്ടികൾ തയ്യാറാക്കിയ കയ്യെ ഴുത്തുമാസികയായ സ്ഫുരണത്തിൻ്റെ പ്രകാശനം പടിഞ്ഞാറത്ത പോലീസ് സ്റ്റേഷനിലെSI മുഹമ്മദലി സർ നടത്തി. SPC ടാലൻ്റ് ഹണ്ടിൽ ൻ്റെ ആദ്യ ഘട്ടത്തിൽ 1, 2, 3 സ്ഥാനങ്ങൾ കിട്ടിയ വിദ്യാർത്ഥികൾക്ക് വാർഡ് മെമ്പർ ശ്രീവിജയൻ തോട്ടുങ്ങൽ വിതരണം ചെയ്തു.PTA വൈസ് പ്രസിഡൻ്റ് ശ്രീ ബാബു തൊട്ടിയിൽ, പ്രൻസിപ്പാൾ ശ്രീമതി രാധികടീച്ചർ, എം.പി ടി.എ വൈസ്പ്രസിഡൻ്റ് ശ്രീമതി ജെസി ബാബു, SRG കൺവീനൽ ശ്രീ സത്യൻ പി.കെ, സീനിയർ അസിസ്റ്റൻഡ് ശ്രീമതി മറിയം മഹമ്മൂദ് സി.പി എന്നിവർ ആശംസകൾ അറിയിച്ചു. Spc ചാർജ് വഹിക്കുന്ന രാജേന്ദ്രൻസർ, ബിന്ദു ടീച്ചർ എന്നിവർ നേതൃത്വം നൽകി. SPC വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്താവിഷ്ക്കാരം ചടങ്ങിന് മാറ്റു കൂട്ടി.

ഓണാഘോഷം 2025

2025ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൂക്കള മത്സരം , മാവേലി വേഷം, കസേരകളി തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടത്തി. വിഭവസമൃദ്ധമായസദ്യ ഒരുക്കി

പി ടി.എ ജനറൽ ബോഡിയോഗം2025

2025.26 അധ്യയന വർഷത്തെ പി ടി.എ ജനറൽ ബോഡിയോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പി ടി.എ പ്രസിഡൻ്റായി ശ്രീ ബെന്നി മാത്യുവിനേയും വൈസ് പ്രസിഡൻ്റായി ശ്രീ K ബഷീറിനേയും തിരഞ്ഞെടുത്തു. എം പി ടി എ പ്രസിഡൻ്റായി ശ്രീമതി സൂനാ നവീൻ എന്നിവരേയും തിരഞ്ഞെടുത്തു

കമ്പള നാട്ടി

SSSSക്ലബിൻ്റെ ആഭിമുഖ്യത്തിൽ കമ്പള നാട്ടി സംഘടിപ്പിച്ചു കമ്പള നാട്ടി നമ്മുടെ പരമ്പരാഗത കൃഷിരീതികളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇന്നത്തെ കാലത്ത് യന്ത്രങ്ങൾ വന്നതോടെ കമ്പള നാട്ടി വളരെ കുറവായി. എങ്കിലും, ഗ്രാമങ്ങളിൽ ഇപ്പോഴും ചില കർഷകർ പരമ്പരാഗത രീതിയായ കമ്പള നാട്ടി തുടരുന്നു. ഇത് പ്രകൃതിയോട് ചേർന്നുനിൽക്കുന്ന, പരിസ്ഥിതി സൗഹൃദമായ ഒരു രീതിയാണ്.

കുട്ടികൾക്ക് സ്വന്തം കൈകളാൽ നെൽകൃഷിയിലെ ആദ്യപടി ചെയ്യാനുള്ള അവസരം ലഭിച്ചു. എല്ലാവരും വയലിൽ ഇറങ്ങി, വെള്ളത്തിൽ കാൽ മുക്കി, അധ്യാപകരുടെയും കർഷകരുടെയും സഹായത്തോടെ ഞാറ് നടുകയും ചെയ്തു. അവരുടെ മുഖങ്ങളിൽ അതിശയവും സന്തോഷവും നിറഞ്ഞു. മണ്ണിന്റെ മണം, വെള്ളത്തിന്റെ തണുപ്പ്, കൂട്ടുകാരോടൊപ്പം കൈകളിൽ ഞാറ് പിടിച്ച് നടിയ്ക്കുന്ന സന്തോഷം — ഇവയെല്ലാം കുട്ടികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി.

ഈ സന്ദർശനം വഴി കുട്ടികൾക്ക് നമ്മുടെ രാജ്യത്തിന്റെ പ്രധാനപ്പെട്ട തൊഴിൽ മേഖലയും കർഷകരുടെ പ്രയത്‌നവും നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞു. പ്രകൃതിയോടുള്ള സ്‌നേഹവും കൃഷിയോടുള്ള ആദരവും വളർത്താൻ സഹായകമായ ഒരു ദിനമായിരുന്നു ഇത്.

റവന്യൂ ജില്ല കായികമേള 13, 14, 15 തീയതികളിൽ, സംഘാടക സമിതി രൂപീകരിച്ചു.

വയനാട് റവന്യൂ ജില്ലാ സ്കൂൾ കായികമേള ഒക്ടോബർ 13, 14, 15 തീയതികളിൽ കൽപ്പറ്റ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കും. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.ജി. ഷിബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി. എ. ശശീന്ദ്ര വ്യാസ് മേള വിശദീകരിച്ചു. ഡപ്യൂട്ടി കലക്ടർ ഗീത മുഖ്യാതിഥിയായി. ഈ വർഷത്തെ മേളക്ക് ആതിഥേയത്വം വഹിക്കുന്നത് തരിയോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളാണ്. ഗ്രാമപഞ്ചായത്തംഗങ്ങളായ വിജയൻ തോട്ടുങ്കൽ,സൂന നവീൻ, ബീന റോബിൻസൻ, വത്സല നളിനാക്ഷൻ, എ.ഇ.ഒ. ടി.ബാബു, പ്രിൻസിപ്പൽ എം. രാധിക, ഹെഡ്മിസ്ട്രസ് ഉഷകുനിയിൽ, ഡയറ്റ് ലക്ചറർ ഡോ.മനോജ്, സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ.എ. ജിജിൻ, പ്രിൻസിപ്പൽ ഫോറം സെക്രട്ടറി തോമസ് മാസ്റ്റർ, അരുൺ ടി. ജോസ്, ജെറിൽ സെബാസ്റ്റ്യൻ, വി.മുസ്തഫ, മറിയം മഹ്മൂദ്, കെ.വി.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മേളയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികൾ : ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ (ചെയർമാൻ), ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി (വർക്കിംഗ് ചെയർമാൻ), വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് (ജനറൽ കൺവീനർ), സി.വി. മൻമോഹൻ ഡി.ഇ. ഒ ( ട്രഷറർ)

സ്കൂൾ കായികമേള 2025

2025-26 അധ്യയന വർഷത്തെ സ്കൂൾ തല കായികമേള സപ്തംബർ 23, 24 തീയ്യതികളിൽ സ്കൂൾ ഗ്രൗണ്ടിൽ നടന്നു.തരിയോട് ഗ്രമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ വി.ജി ഷിബു ഉദ്ഘാടനം ചെയ്തു.MPTA പ്രസിഡൻ്റ് ശ്രീമതി സൂന നവീൻ അദ്ധ്യക്ഷത വഹിച്ചു. SmC ചെയർമാൻ ശ്രീ മുസ്തഫ വാർഡ് മെമ്പർ ശ്രീ വിജയൻ തോട്ടുങ്ങൾ SRG കൺവീനർ ശ്രീ P.K സത്യൻ എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷകുനിയിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു ജോൺ നന്ദിയും പറഞ്ഞു.

സ്കൂൾ കലാമേള 2025

ഒക്ടോബർ 3,4 ദിവസങ്ങളിലായി നടത്തുന്ന സ്കൂൾ കലോത്സവം മഞ്ജീരം ഒക്ടോബർ 3 ന് പി.ടി.എ പ്രസിഡൻ്റ് ശ്രീ ബെന്നി മാത്യു ഉദ്ഘാടനം ചെയ്തു. എം.പി ടി.എ പ്രസിഡൻ്റ് ശ്രീമതി സൂന നവീൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷകുനിയിൽ സ്വാഗതം ആശംസിച്ചു.SRG കൺവീനർ സത്യൻ പി.കെ സീനിയർ അസിസ്റ്റൻഡ് ശ്രീമതി മറിയം മഹമ്മൂദ്, കലാമേള കൺവീനർ NT രാജീവ്, സ്റ്റാഫ് സെക്രട്ടറി ഷാജു ജോൺ എന്നിവർ ആശംസകളർപ്പിച്ചു. ലേഖ ടീച്ചർ നന്ദി അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു.

ജൈവ പച്ചക്കറിത്തോട്ടം2025

വിഷരഹിതമായ പച്ചക്കറികൾ കൃഷി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ജൈവ പച്ചക്കറിത്തോട്ടം തയ്യാറാക്കി. കാബേജ്, പയർ, മുളക്, ചീര, വഴുതിന തുടങ്ങിയവ കൃഷി ചെയ്യുന്നു എല്ലാ ദിവസവും വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പരിപാലനം നടത്തിവരുന്നു.

നാടക പരിശീലനം

സ്മാർട്ട് ഗ്രൂപ്പിലെ കുട്ടികൾക്ക് നാടക പരിശീലനം നടത്തി. മിമിക്രി, ഡ്രാമ,സിനി ആർട്ടിസിറ്റ് ആക്ടിങ്ങ് വർക്ക് ഷോപ്പ്ട്രെയ്നറുമായ മിഥുൻ മുണ്ടക്കൽ ൻ്റെ നേതൃത്വത്തിൽ നടത്തി.സ്വയംപ്രകടനം വികസിപ്പിക്കുക സംസാരശേഷിയും ആത്മവിശ്വാസവും വർധിപ്പിക്കുക,സഹകരണവും സംഘബോധവും വളർത്തുക,സൃഷ്ടിപരതയും ചിന്താശേഷിയും ഉണർത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി നടത്തിയ ക്യാമ്പ് കുട്ടികൾക്കേറെ പ്രയോജനകരമായി. ചെറിയ സ്കിറ്റുകളും അഭിനയ മുഹൂർത്തങ്ങളും കൊണ്ട് ക്യാമ്പ് വളരെ മികച്ച രീതിയിലായി മാറി.

റീ ക്രിയേഷൻ ഹാൾ ഉദ്ഘാടനം ചെയ്തു.