ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രീ പ്രൈമറി
വിദ്യാർത്ഥികൾക്ക് ശിശു സൗഹൃദാന്തരീക്ഷത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദ്യേശ്യത്തിലാണ് ടി എസ് എ എം യു പി സ്കൂളിനോടുബന്ധിച്ച് എൽ കെ ജി, യു കെ ജി ക്ലാസുകൾ ഉൾക്കൊള്ളുന്ന പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചത്.
പ്രൈമറി
ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ 21 ഡിവിഷനുകളിലായി 000 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 29 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനമാണ് വിദ്യാലയം നടത്തിക്കൊണ്ടിരിക്കുന്നത്. .
ഐ സി ടി ലാബ്
വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സ്കൂളിൽ ഐ സി ടി ലാബുകൾ ഉണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 16 ലാപ്ടോപ്പുകളും 20 കംപ്യൂട്ടറുകളും പുറമെ 3 പ്രോജക്ടറുകൾ, 16 മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്.