ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ പി എസ് പാറക്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് പാറക്കടവ്
വിലാസം
പാറക്കടവ്

പാറക്കടവ് പി.ഒ.
,
683579
,
എറണാകുളം ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഇമെയിൽlpsparakkadavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്25416 (സമേതം)
യുഡൈസ് കോഡ്32080200709
വിക്കിഡാറ്റQ99509670
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംപാറക്കടവ് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപാർവതി.ഇ.കെ.
പി.ടി.എ. പ്രസിഡണ്ട്പ്രവിഷ്.ടി.എ.
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
16-06-202525416


പ്രോജക്ടുകൾ




................................

1947 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യം വിദ്യാലയം പ്രവർത്തനമാരംഭിച്ചത് വാടകക്കെട്ടിടത്തിലാണ്. കുണ്ടോന്തറ സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് പാറക്കടവിലെ പ്രശസ്തമായ നമ്പൂതിരി ഇല്ലം വക സ്ഥലം വിദ്യാലയ പ്രവർത്തനത്തിന് വിട്ടുകൊടുത്തു. ശ്രീ. കാളത്തിമേക്കാട്ടു നാരായണൻ നമ്പൂതിരി അവർകളാണ് അന്ന് സ്ഥലം നൽകിയത്. ഈ സ്ഥലത്തെ കുറിച്ച് പറയുകയാണെങ്കിൽ സാധാരണയിൽ നിന്നും ഭൂമി അല്പം ഉയർന്ന തറയായിരുന്നു. അതിനാൽ പ്രായമായവർ പോത്തൻ തറ എന്നും വിളിക്കുമായിരുന്നു. സർക്കാരിലേക്ക് ഭൂമി വിട്ടു കൊടുത്തതിനു ശേഷം വിദ്യാലയം പ്രവർത്തനം ആരംഭിച്ചപ്പോൾ ജി എൽ പി എസ് പാറക്കടവ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ജീവിതത്തിലെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ ഒരുപാട് വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. വിദ്യാലയ പ്രവർത്തനത്തിന് ഭൂമി സംഭാവന ചെയ്ത കാളത്തിമേക്കാട്ടു ഇല്ലത്തെ ഇപ്പോഴത്തെ അവകാശിയായ ശ്രീ. കാളത്തിമേക്കാട്ട് പരമേശ്വരൻ നമ്പൂതിരി വിദ്യാലയത്തിലെ കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ ഇന്നും ചെയ്തു തരുന്നുണ്ട്. 2018ലെ മഹാപ്രളയത്തിൽ ഈ വിദ്യാലയം പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. അതിനുശേഷം പുതിയ കെട്ടിട നിർമ്മാണം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

നിലവിലെ ടീച്ചേഴ്‌സ്

ഉഷ. പി. എം HM,

നീത. കെ. ആർ LPSA

നിഷ . പി . സുന്ദരൻ LPSA

റെജി പാപ്പച്ചൻ LPSA

ജിഷ പ്രീ പ്രൈമറി ടീച്ചർ,

അശോകൻ PTC

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മുൻകാല അധ്യാപകരായ ഇട്ടീര മാഷ്, തോമസ് സാർ, മേരി ടീച്ചർ, കമലാക്ഷി ടീച്ചർ, ലോനപ്പൻ സാർ, പൗലോസ് സർ, രാധാകൃഷ്ണ മേനോൻ  സർ ഇവരെല്ലാം ഈ വിദ്യാലയത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച പ്രഗൽഭ അധ്യാപകരായിരുന്നു.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


Map

അങ്കമാലി - ചെങ്ങമനാട് - കുറുമശ്ശേരി - മൂഴിക്കുളം - എരവത്തുർ- സ്കൂൾ
"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_പാറക്കടവ്&oldid=2706850" എന്ന താളിൽനിന്ന് ശേഖരിച്ചത്