ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/പ്രവർത്തനങ്ങൾ/2024-25
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| Home | 2026-27 |
ഓറിയന്റേഷൻ ക്ലാസ് - June 01, 2024
ഈ വർഷം പത്താം ക്ലാസ്സിലേക്ക് പ്രൊമോഷൻ ലഭിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി സ്‌കൂളിൽ വച്ച് ഓറിയന്റേഷൻ ക്ലാസ് നടത്തി. കേരള പോലീസ് ജനമൈത്രി ട്രെയ്നറും EKSAT മാസ്റ്റർ ട്രെയ്‌നറുമായ ശ്രീ അജേഷ് കെ പി ക്ലാസ് എടുത്തു.
ബാസ്‌കറ്റ്‌ബോൾ മത്സരം - June 01, 2024
ഹോളി ഫാമിലി ഹൈസ്കൂളിൽ ബാസ്ക്കറ്റ്ബോൾ മത്സരം സംഘടിപ്പിച്ചു. ഒരു മാസക്കാലം നീണ്ടുനിന്ന "Summer Flame" അവധിക്കാല കോച്ചിംഗ് ക്യാമ്പിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് ബാസ്ക്കറ്റ്ബോൾ മത്സരം സംഘടിപ്പിച്ചത്. അങ്കമാലി എം. എൽ. എ ശ്രീ. റോജി എം. ജോൺ മത്സരം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് റവ. സി ഷേബി കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻസിപ്പൽ ചെയർമാൻ ശ്രീ. മാത്യു തോമസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റോസലി തോമസ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലക്സി ജോയ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കായിക അധ്യാപികയായ നിഷി പോൾ, റവ സി. മെറിൻ ജോർജ്, അധ്യാപകരായ ജസ്റ്റിൻ സ്റ്റീഫൻ, ജിൻസൺ പോൾ, സജോ ജോസഫ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
പ്രവേശനോത്സവം 2024-25 - June 03, 2024
03/06/2024-ൽ പുത്തൻ പ്രതീക്ഷയോടെ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പ്രവേശനോത്സവത്തിന് പ്രധാന അദ്ധ്യാപിക സിസ്റ്റർ ഷേബി കുര്യൻ ഏവർക്കും സ്വാഗതമേകി. എം. എൽ. എ ശ്രീ. റോജി എം. ജോൺ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ പി ബി സൈബിൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ശ്രീ മാത്യു തോമസ്, എഡ്യൂക്കേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റോസിലി തോമസ് എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവർ, എൻ.എം.എം.എസ് അവാർഡ് ജേതാക്കൾ, മോറൽ സയൻസ് റാങ്ക് ജേതാക്കൾ എന്നിവരെ ആദരിച്ചു. സീനിയർ അസിസ്റ്റൻറ് സിസ്റ്റർമെറിൻ ജോർജ് യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.
ഉച്ചഭക്ഷണ പദ്ധതി ഉദ്ഘാടനം- June 03, 2024
2024-25 അധ്യയന വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയുടെ ഉദ്ഘാടന കർമ്മവും ഇന്നേ ദിനം നിർവഹിക്കപ്പെട്ടു. വാർഡ് കൗൺസിലറും, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ശ്രീമതി ലക്സി ജോയ് കുട്ടികൾക്ക് ഭക്ഷണം വിളമ്പി പദ്ധതിക്ക് തുടക്കം കുറിച്ചു.
പരിസ്ഥിതിദിനം- June 06, 2024
ജൂൺ 5 ന് സ്‌കൂൾ സോഷ്യൽ സയൻസ് ക്ലബും സ്കൗട്ട് ആൻഡ് ഗൈഡും സംയുക്തമായി പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്‌ട്രിസ് റവ.സി. ഷേബി കുര്യൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. PTA പ്രസിഡന്റ് ശ്രീ സൈബിൻപരിസ്ഥിതി ദിന സന്ദേശം നൽകി. മരങ്ങൾ വെച്ച് പിടിപ്പിക്കേണ്ടതിന്റെ ആവിശ്യകതയെ പറ്റി Beat Forest Officer ശ്രീ മനു എംവി സംസാരിച്ചു . കുമാരി അലോന റോസ് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .പരിസ്ഥിതിദിന ഗാനം, കവിതാപാരായണം, പോസ്റ്റർ നിർമ്മാണം എന്നിങ്ങനെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രധാന അദ്ധ്യാപിക സ്കൂൾ മുറ്റത്ത് ഓറഞ്ച് മരം നടുകയും ചെയ്‌തു.. പ്ലക്കാർഡുകളേന്തി കുട്ടികൾ നടത്തിയ സൈക്കിൾ റാലി ശ്രദ്ധേയമായി. റവ.സി. പ്രിൻസി മരിയ കൃതജ്ഞത അർപ്പിച്ചു
ബർത്ത്ഡേ ചലഞ്ജ് പദ്ധതി ഉദ്ഘാടനം- June 09, 2024
സ്‌കൂളിലെ കുട്ടികൾ അവരുടെ ജന്മദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് സ്വീറ്റ്‌സ് നല്കുന്നതിനുപകരം സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സ്വന്തം വീട്ടിൽ നട്ടുവളർത്തിയ പച്ചക്കറി നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
ക്ലാസ് പി.ടി.എ - June 10, 2024
ഈ വർഷത്തെ ക്ലാസ് പി.ടി.എ ജൂൺ 10 ന് വൈകീട്ട് നടന്നു. രക്ഷിതാക്കൾക്കുണ്ടായിരുന്ന ആശങ്കകളും സംശയങ്ങളും പങ്കുവെക്കുകയും കുട്ടികളുടെ പഠനനിലവാരത്തെ സംബന്ധിച്ച് അധ്യാപകർ രക്ഷിതാക്കളോട് സംസാരിക്കുകയും ചെയ്തു. ഈ വർഷത്തെ സ്‌കൂൾ അക്കാദമിക പ്രവർത്തനങ്ങളെപ്പറ്റി ഹെഡ്മിസ്ട്രെസ്സ് പൊതുവായി സംസാരിച്ചു. ഓരോ ക്ലാസ്സിൽ നിന്നും രക്ഷിതാക്കളുടെ പ്രതിനിധികളെയും തിരഞ്ഞെടുത്തു.
വായനദിനാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും- June 19, 2024
ഹോളി ഫാമിലി ഹൈസ്കൂളിൽ 19/06/24 ന് വായനവാരാചരണത്തിന് തുടക്കം കുറിച്ചു. വായനദിനാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും സംയുക്തമായി ആചരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് റവ. സി. ഷേബി കുര്യൻ ന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ സൗത്ത് ഇന്ത്യൻബാങ്ക് സീനിയർ ജനറൽ മാനേജർ ശ്രീ ജോൺ തോമസ് പാറക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു സന്ദേശം നൽകി. ചുട്ടെഴുത്, മൊഴി തെളിമ ,പുസ്തകമുറ്റം, ത്രിഭാഷാപരിപാടികൾ, പുസ്തകപരിചയം, ഇ-റീഡിങ്, അക്ഷരവൃക്ഷം, അക്ഷരറാലി, വിവിധ രചനാമത്സരങ്ങൾ എന്നിവയാണ് ഈ വായനാവാരത്തിൽ കുട്ടികൾക്കായി ഒരുക്കിയിരുന്നത്. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി ജോസ്‌മി കെ ജെ കൃതജ്ഞത പ്രകാശിപ്പിച്ചു. വിവിധ ക്ലബ്ബുകളുടെ നേത്രത്വത്തിൽ ഒരാഴ്ച്ച നീണ്ടുനിന്ന പരിപാടികൾ സംഘടിപ്പിച്ചു .
അന്താരാഷ്ട്ര യോഗ ദിനാചരണം- June 21, 2024
ജൂൺ 21 അന്തർദേശിയ യോഗ ദിനം സ്കൂളിൽ ആചരിച്ചു. ആരോഗ്യമെന്നത് രോഗങ്ങളില്ലാത്ത അവസ്ഥ മാത്രമല്ല, മനസും വികാരങ്ങളും സന്തുലിതമാക്കപ്പെട്ട ഒരു നിലയാണ്, യോഗ സ്ഥിരമായി ചെയ്യുന്നത് വഴി എല്ലാത്തരത്തിലുമുള്ള ആരോഗ്യം നേടുകയും, രോഗങ്ങളെ അകറ്റി നിർത്തി ഊർജ്ജസ്വലമായും, സന്തോഷമായും കഴിയാനാവും. യോഗയുടെ ആരോഗ്യാവശങ്ങളെ കുറിച്ച ഹെഡ്മിസ്ട്രസ് സി. ഷേബി കുര്യൻ സംസാരിച്ചു. യോഗയും ആരോഗ്യവും എന്ന വിഷയത്തെ കുറിച്ച വിദ്യാർത്ഥി പ്രസംഗിച്ചു. വിദ്യാർത്ഥികൾ യോഗ അവതരണം നടത്തി. നിഷി ടീച്ചറിന്റെ നേത്രത്വത്തിൽ അന്നേദിനം സ്‌കൂളിലെ എല്ലാ കുട്ടികളും യോഗ പരിശീലിച്ചു.
ലോക ലഹരി വിരുദ്ധ ദിനം - June 26, 2024
ഹോളി ഫാമിലി സ്കൂളിലെ ലഹരിവിരുദ്ധ ദിനാചാരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്‌തു . പി ടി എ പ്രസിഡന്റ് പി ബി . സൈബിൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സി .ഷേബി കുര്യൻ, സ്കൂൾ ജെ ആർ സി കേഡറ് മിഥുന രാജു ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗര സഭ സ്ഥിര സമിതി അധ്യക്ഷ ലെക്സി ജോയ് ,അദ്ധ്യാപകൻ ജിൻസൺ പോൾ എന്നിവർ പ്രസംഗിച്ചു.. അങ്കമാലി കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപം ലഹരിവിരുദ്ധ സന്ദേശം നൽകുന്ന തെരുവ് നാടകം അവതരിപ്പിച്ചു.
പി ടി എ ജനറൽ ബോഡി - July 05, 2024
ഹോളി ഫാമിലി ഹൈസ്കൂളിൽ 96-ാമത് അധ്യാപക രക്ഷാകർത്തൃ യോഗം സമ്മേളിച്ചു. ഹെഡ്മിസ്ട്രസ് ബഹു. സിസ്റ്റർ ഷേബി കുര്യൻ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ. സെബിൻ പി ബി യോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സിസ്റ്റർ മെറിൻ ജോർജ്ജ് റിപ്പോർട്ട് അവതരിപ്പിച്ചു. "പ്രേരണയും പിന്തുണയും: ജീവിതവിജയത്തിന് മാതാപിതാക്കളുടെ പങ്ക്" എന്ന വിഷയത്തിൽ റിട്ടയേർഡ് സബ് ഇൻസ്പെക്ടറും മോട്ടിവേഷണൽ സ്പീക്കറുമായ ശ്രീ. അബ്ദുൾ ജമാൽ ക്ലാസ് നയിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അവാർഡ് നൽകി ആദരിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ശ്രീ. സ്റ്റീഫൻ എം ജോസഫ് പിടിഎ പ്രസിഡൻറ്, ശ്രീ. ജയൻ കെ ഡി വൈസ് പ്രസിഡന്റ് ,ശ്രീമതി. ശ്യാമ ടോണി മാതൃസംഘം ചെയർപേഴ്സൺ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു. സീനിയർ അസിസ്റ്റൻറ് സിസ്റ്റർ മെറിൻ ജോർജ്ജ് യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.