ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 2023-24 - June 01, 2023

01/06/2023-ൽ പുത്തൻ പ്രതീക്ഷയോടെ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പ്രവേശനോത്സവത്തിന് പ്രധാന അദ്ധ്യാപിക സിസ്റ്റർ ഷേബി കുര്യൻ ഏവർക്കും സ്വാഗതമേകി. എം. എൽ. എ ശ്രീ. റോജി എം. ജോൺ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ ശ്രീ. മാത്യു തോമസ് അധ്യക്ഷനായ യോഗത്തിൽ വാർഡ് കൗൺസിലർ ശ്രീമതി. ലക്സി ജോയ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ബാസ്റ്റിൻ ഡി പാറയ്ക്കൽ, പി. ടി. എ പ്രസിഡൻറ് ശ്രീ. ബൈജു ദേവസ്സി, നവാഗതയായ കുമാരി. റെജീന ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു. പി. ടി. എ വൈസ് പ്രസിഡൻറ് ശ്രീ ഷൈജു തോമസ് പഠനോപകരണ വിതരണം നടത്തി. കുമാരി. സയനോര വേണു കവിതപാരായണം നടത്തി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവർ, എൻ.എം.എം.എസ് അവാർഡ് ജേതാക്കൾ, മോറൽ സയൻസ് റാങ്ക് ജേതാക്കൾ എന്നിവരെ ആദരിച്ചു. സീനിയർ അസിസ്റ്റൻറ് സിസ്റ്റർ മരിയ ഫ്രാൻസിസ് യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

ഉച്ചഭക്ഷണ പദ്ധതി ഉദ്ഘാടനം- June 01, 2023

2023-24 അധ്യയന വർഷത്തെ ഉച്ചഭക്ഷണ പദ്ധതി ജൂൺ 1 നു തന്നെ നടത്തപ്പെട്ടു. വാർഡ് കൗൺസിലർ ശ്രീമതി ലക്സി ജോയ് കുട്ടികൾക്ക് ഭക്ഷണം വിളമ്പി പദ്ധതിക്ക് തുടക്കം കുറിച്ചു. അങ്കമാലി സബ് ജില്ലാ നൂൺ മീൽ ഓഫീസർ ശ്രീ സുരേഷ് കെ പി സന്നിഹിതനായിരുന്നു.

പരിസ്ഥിതിദിനം- June 06, 2023

05.06.2023ൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്‌ട്രസ് റവ. സി. ഷേബി കുര്യൻ യോഗത്തിൽ സ്വാഗതം ആശംസിച്ചു. പി. ടി. എ പ്രസിഡന്റ് ശ്രീ. ബൈജു ദേവസ്സി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പൂർവ്വവിദ്യാർത്ഥിയും റിട്ടയേർഡ് അഗ്രിക്കൾച്ചർ അഡീഷണൽ ഡയറക്ടർ ആയിരുന്ന ശ്രീമതി .ഷേർലി എ. എഫ്. ഉദ്ഘാടന കർമ്മം നിർവഹിച്ച് പരിസ്ഥിതിദിന സന്ദേശം നൽകി. വിദ്യാർത്ഥി പ്രതിനിധി കുമാരി. ജുനെെറ്റ് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. പരിസ്ഥിതി ദിനഗാനം, കവിതാപാരായണം, പോസ്റ്റർ നിർമ്മാണം, മോണോ ആക്ട് എന്നിങ്ങനെ വിവിധ പരിപാടികൾ നടന്നു. പ്രധാന അദ്ധ്യാപിക റവ. സി. ഷേബി കുര്യൻ, അധ്യാപകരായ സി. ശോഭ തെരേസ്, സി. വിമൽ റോസ്, സി. റോസ് ജോർജ്, ശ്രീമതി. ടെസ്സി പി. ജോസഫ് എന്നിവർ ഒരുമിച്ച് വൃക്ഷത്തൈ നടീൽ കർമ്മം നിർവഹിച്ചു. കെ. പി. സി. സി. വിചാർ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികർഷകരായി തിരഞ്ഞെടുക്കപ്പെട്ട കുമാരി. ആഷ്മി ജയപ്രകാശ്, മാസ്റ്റർ. ബേസിൽ എൽദോ എന്നിവരെ ആദരിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി. പിൻസി ജോസ് യോഗത്തിൽ കൃതജ്ഞത അർപ്പിച്ചു.

വായനദിനാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും- June 19, 2023

ഹോളി ഫാമിലി ഹൈസ്കൂളിൽ വായനവാര ആചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും സമുചിതമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ. ഷേബി കുര്യൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ സിസ്റ്റർ.മരിയ ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. വായനാദിന സന്ദേശവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ദീപിക ബ്യൂറോ ചീഫും, എഴുത്തുകാരനും, പ്രഭാഷകനുമായ ശ്രീ. സിജോ പൈനാടത്ത് നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ശ്രീ. ബൈജു ദേവസി ആശംസകൾ അർപ്പിച്ചു. കുമാരി. റെജീന ജോൺ വായന അനുഭവം പങ്കുവെച്ചു. സ്കൂൾ പത്ര മത്സരം, പുസ്തക ആസ്വാദനം, വാർത്ത വായന എന്നീ മത്സരങ്ങളും നാടൻ പാട്ട് അവതരണവും സാഹിത്യക്വിസ്സ് എന്നിവ ഈ ദിനത്തെ ആകർഷകമാക്കി. കുമാരി. എയ്ഞ്ചൽ ഷിബു വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുമാരി ശ്രേയ ആർ യോഗത്തിന് നന്ദി അർപ്പിച്ചു.

അന്താരാഷ്ട്ര യോഗ ദിനാചരണം- June 21, 2023

ജൂൺ 21 അന്തർദേശിയ യോഗ ദിനം സ്കൂളിൽ ആചരിച്ചു. ആരോഗ്യമെന്നത് രോഗങ്ങളില്ലാത്ത അവസ്ഥ മാത്രമല്ല, മനസും വികാരങ്ങളും സന്തുലിതമാക്കപ്പെട്ട ഒരു നിലയാണ്, യോഗ സ്ഥിരമായി ചെയ്യുന്നത് വഴി എല്ലാത്തരത്തിലുമുള്ള ആരോഗ്യം നേടുകയും, രോഗങ്ങളെ അകറ്റി നിർത്തി ഊർജ്ജസ്വലമായും, സന്തോഷമായും കഴിയാനാവും. യോഗയുടെ ആരോഗ്യാവശങ്ങളെ കുറിച്ച സി. ഷേബി കുര്യൻ സംസാരിച്ചു. യോഗയും ആരോഗ്യവും എന്ന വിഷയത്തെ കുറിച്ച വിദ്യാർത്ഥി പ്രസംഗിച്ചു. U.P വിദ്യാർത്ഥികൾ യോഗ അവതരണം നടത്തി. നിഷി ടീച്ചറിന്റെ നേത്രത്വത്തിൽ അന്നേദിനം സ്‌കൂളിലെ എല്ലാ കുട്ടികളും യോഗ പരിശീലിച്ചു.

ലോക ലഹരി വിരുദ്ധ ദിനം - June 26, 2023

ലോക ലഹരി വിരുദ്ധ ദിനം. ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണെ ബോധ്യത്തിൽ നിന്നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. മയക്ക്‌ മരുന്നുകളെ കുറിച്ചുള്ള വസ്തുതകൾ പങ്കിടുക, ജീവൻ രക്ഷിക്കുക (Share drug facts, Save lives) എന്നതാണ് ലഹരി വിരുദ്ധ ദിനം പ്രധനമായും പങ്കുവയ്ക്കുന്നത് ഇതിനെപറ്റി പ്രധാന അധ്യാപിക സിസ്റ്റർ ഷേബി കുര്യൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ശ്രീമതി. ലക്സി ജോയ് ഉദ്ഘാടനം നടത്തി. ലഹരി സൃഷ്ടിക്കുന്ന വിപത്തുകളെ കുറിച്ചുള്ള ധാരണ സമൂഹത്തിൽ വളർത്തിയെടുക്കുന്നതിനെ കുറിച്ച കുമാരി ശക്‌തി മുത്തു സംസാരിച്ചു. കുമാരി ഡെല്ലാ ടോമി പ്രതിജ്ഞ ചെല്ലി കൊടുത്തു. പി ടി എ പ്രസിഡന്റ് ശ്രീ.ബൈജു ദേവസ്സി ലഹരി വിരുദ്ധ ദിനത്തെകുറിച്ച് സംസാരിച്ചു. കുട്ടികൾ ഒരുക്കിയ എക്സിബിഷൻ ഈ ദിനത്തെ കൂടുതൽ മികവുറ്റതാക്കി. JRC കേഡറ്റ്സിന്റെ നേതൃത്വത്തിൽ വളരെ മനോഹരം ആയി ദിനാചരണം നടത്തി.

പി ടി എ ജനറൽ ബോഡി - July 05, 2023

ഹോളി ഫാമിലി ഹൈസ്കൂളിൽ 95-ാമത് അധ്യാപക രക്ഷാകർത്തൃ യോഗം സമ്മേളിച്ചു. ഹെഡ്മിസ്ട്രസ് ബഹു. സിസ്റ്റർ ഷേബി കുര്യൻ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ. ബൈജു ദേവസ്സി യോഗത്തിനെ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സിസ്റ്റർ ബിന്ദു തെരേസ് റിപ്പോർട്ട് അവതരിപ്പിച്ചു. "കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ മാതാപിതാക്കളുടെ സ്വാധീനം" എന്ന വിഷയത്തിൽ ഫിലോക്കാലിയ ഫൗണ്ടേഷൻ ഡയറക്ടറും പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറുമായ ബ്രദർ മാരിയോ ജോസഫ് ക്ലാസ് നയിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അവാർഡ് നൽകി ആദരിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ശ്രീ. സൈബിൻ പി ബി പിടിഎ പ്രസിഡൻറ്, ശ്രീ. സ്റ്റീഫൻ എം ജോസഫ് വൈസ് പ്രസിഡന്റ്, ശ്രീമതി. വന്ദന ലക്ഷ്മി മാതൃസംഘം ചെയർപേഴ്സൺ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു. സീനിയർ അസിസ്റ്റൻറ് സിസ്റ്റർ മരിയ ഫ്രാൻസിസ് യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.

വി. അൽഫോൻസാ ഗാർഡൻ ഉദ്ഘാടനം - July 06, 2023

ഹോളി ഫാമിലി സ്കൂളിൽ അൽഫോൻസാ ഗാർഡൻ ന്റെ ഉദ്‌ഘാടനം ജൂലൈ 6 നു വിശുദ്ധ കുർബ്ബാനയോടെ നടത്തുകയുണ്ടായി. അങ്കമാലി ബസിലിക്ക റെക്ടർ ബഹുമാനപ്പെട്ട ലൂക്കോസ് കുന്നത്തൂർ അച്ഛനാണ് വിശുദ്ധ കുർബാനക്ക് നേതൃത്വം കൊടുത്തത്. കുർബാനക്ക് ശേഷം മീറ്റിങ്ങിൽ ലോക്കൽ മാനേജർ സി. ലിൻസി മരിയ അധ്യക്ഷത വഹിച്ചു. അൽഫോൻസാ ഗാർഡൻ ആനിമേറ്റർ സി .വിജോ മരിയ ഏവർക്കും സ്വാഗതം പറഞ്ഞു. സിസ്റ്റർ ഷേബി കുര്യൻ അൽഫോൻസാ സന്ദേശം നൽകി.

ബഷീർ അനുസ്മരണം - July 07, 2023

ജൂലൈ 5 - നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്രസമര സേനാനിയുമായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമദിവസം, കനത്ത മഴയെ തുടർന്നു അന്നേ ദിനം അവധിയായതിനാൽ ജൂലൈ 7 വിവിധ പരിപാടികളോടെ ആചരിച്ചു. മലയാളാദ്ധ്യാപരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ അനുസ്മരണ പ്രഭാഷണ മത്സരം, ബഷീർ ദിന ക്വിസ്, സന്ദേശം, ബഷീർ കഥാപാത്ര ചിത്രീകരണം, ഒരു മനുഷ്യൻ കഥാ ദൃശ്യവിഷ്കാരം, ബഷീർ കഥകൾ ശബ്ദരേഖ തുടങ്ങി പ്രവർത്തനങ്ങൾ ഈ ദിവസത്തെ ആകർഷകമാക്കി.

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം - July 11, 2023

ഹോളി ഫാമിലി ഹൈസ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് റവ.സിസ്റ്റർ ഷേബി കുര്യൻ എല്ലാവരെയും സ്വാഗതം ചെയ്തു. എഫ്. സി .സി കോൺഗ്രിഗേഷൻ അസിസ്റ്റൻറ് ജനറലും, മണിപ്പാൽ യൂണിവേഴ്സിറ്റി റിസർച്ച് ഗൈഡും, എച്ച് .ഒ.ഡി യുമായി ദീർഘനാൾ സേവനമനുഷ്ഠിച്ച റവ. സി. റോസ് അനിത ഉദ്ഘാടന കർമ്മം നിർവഹിച്ചു. വിവിധ ക്ലബ് സെക്രട്ടറിമാർ ആസിഡ്, ആൽക്കലി ഫിനോൾഫ്തല്ലിൻ എന്നിവ ഉപയോഗിച്ച് വർണ്ണശബളമായ രീതിയിൽ ദീപം തെളിയിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ. സൈബിൻ പി. ബി യോഗത്തിൽ അധ്യക്ഷനായിരുന്നു. എം പി ടി എ ചെയർപേഴ്സൺ ശ്രീമതി വന്ദന ലക്ഷ്മി ആശംസകൾ നേർന്നു സംസാരിച്ചു. സയൻസ് ക്ലബ് ഒരുക്കിയ സ്കിറ്റും, രസതന്ത്ര നാടൻപാട്ടും ഗണിത ക്ലബ് ഒരുക്കിയ തിരുവാതിരയും, ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തലും സോഷ്യൽ സയൻസ് ക്ലബ് ഒരുക്കിയ മൈമും, നൃത്താവിഷ്കാരവും ഈ ദിനത്തെ മനോഹരവും വ്യത്യസ്തവുമാക്കി. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു. റവ.സിസ്റ്റർ ബിന്ദു തെരേസ് യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

സൈക്കിൾ വിതരണവും ഞാറ്റുവേല പച്ചക്കറികൃഷിയുടെ നടീൽ ഉദ്ഘാടനവും - July 15, 2023

ഹോളി ഫാമിലി ഹൈസ്കൂളിൽ അങ്കമാലി നഗരസഭ ഇരുപത്തി നാലാം വാർഡിലെ ഒരു അഭ്യുദയകാംക്ഷി സംഭാവനചെയ്ത സൈക്കിളുകളുടെ വിതരണ ഉദ്ഘാടനം ഞാറ്റുവേല പച്ചക്കറികൃഷിയുടെ നടീൽ ഉദ്ഘാടനവും നടന്നു. വാർഡ് കൗൺസിലർ ശ്രീമതി. ലക്സി ജോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് റവ. സി. ഷേബി കുര്യൻ സ്വാഗതമാശംസിച്ചു. മുൻ നഗരസഭ ചെയർമാനും കേരള ടൂറിസം ഡെവലപ്മെൻറ് കോർപറേഷൻ ഡയറക്ടർ ബോർഡ് മെമ്പറുമായ ശ്രീ. ബെന്നി മൂഞ്ഞേലി ഉദ്ഘാടനകർമ്മം നിർവഹിച്ചു. കുട്ടികൾക്ക് ജൈവ കൃഷിയിൽ പ്രചോദനം നൽകുന്നതിന് ഞാറ്റുവേല പച്ചക്കറി കൃഷിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി തൈകൾ നട്ടു. അധ്യാപകരായ സിസ്റ്റർ മെറിൻ ജോർജ്, സിസ്റ്റർ ദയ ഫ്രാൻസിസ് എന്നിവർ ആശംസകൾ നേർന്നു. സീനിയർ അസിസ്റ്റൻറ് റവ. സി. മരിയ ഫ്രാൻസ് കൃതജ്ഞത അർപ്പിച്ചു.

ചാന്ദ്രദിനം - July 21, 2023

ഈ വർഷത്തെ ചാന്ദ്രദിനം വിവിധ പരിപാടികളോടെ സ്‌കൂളിൽ സംഘടിപ്പിക്കപ്പെട്ടു. ചന്ദ്രദിനത്തോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ് സന്ദേശം നൽകി. കുട്ടികൾക്കായി വിവിധ മത്സരങ്ങളും സെമിനാറുകളും സംഘടിപ്പിച്ചു. വിജയികൾക്ക് ഹെഡ്മിസ്ട്രസ് സമ്മാനദാനം നിർവഹിച്ചു.

പ്രവൃത്തിപരിചയമേള - July 27, 2023

സ്‌കൂൾ തല പ്രവൃത്തിപരിചയമേള ജൂലൈ 27നു സ്‌കൂളിൽ വച്ച് നടത്തപ്പെട്ടു. ഹൈസ്ക്കൂൾ, യു.പി. വിഭാഗങ്ങളിലായി ആകെ 21 ഇന മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങൾക്ക് വർക്ക് എഡ്യൂക്കേഷൻ അദ്ധ്യാപിക റവ. സി. മരിയ പോൾ നേതൃത്വം നൽകി. ഫ്ളവർ മേക്കിങ് മത്സരത്തിന് മാത്രമായി 150 ഓളം വിദ്യാർഥികൾ പങ്കെടുത്തു. മറ്റു മത്സരങ്ങൾക്കും കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. രാവിലെ നടന്ന അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് മത്സരാർത്ഥികൾക്ക് വിജയാശംസകൾ നേർന്നു. അധ്യാപകരെല്ലാവരും വിവിധ മത്സരങ്ങളുടെ വിധികർത്താക്കളായി.

വി. അൽഫോൻസാ ദിനം - July 28, 2023

വി. അൽഫോൻസയുടെ ഫീസ്റ്റ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. അൽഫോൻസദിന ക്വിസ്, ചിത്രരചന, സ്കിറ്റ്, നിശ്ചലദൃശ്യവിഷ്കാരം എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ നടത്തപ്പെട്ടു. ഹെഡ്മിസ്ട്രസ് റവ. സി. ഷേബി കുര്യൻ സന്ദേശം നൽകി. വിവിധ പരിപാടികൾക്ക് അൽഫോൻസാ ഗാർഡൻ ക്ലബ് നേതൃത്വം നൽകി.

സ്‌കൂൾ കലോത്സവം - ധ്വനി - July 29, 2023

അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിൽ ഈ വർഷത്തെ സ്കൂൾ തല കലോത്സവം സംഘടിപ്പിച്ചു. ഗുരുശ്രേഷ്ഠൻ വാദ്യകലാരത്നം തിരുനായത്തോട് സൈബിൻ കലോത്സവത്തിൻ്റെ ഉദ്ഘാടനം നടത്തി. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് കൂടിയാണ് ഉദ്ഘാടകൻ. രാവിലെ 9.30ന് ആരംഭിച്ച പൊതുസമ്മേളനത്തിൽ സി. ദീപ ജോസ് ഏവർക്കും സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് റവ.സി. ഷേബി കുര്യൻ യോഗത്തിൻ്റെ അദ്ധ്യക്ഷ ആയിരുന്നു. കലോത്സവം കൺവീനറായ സിസ്റ്റർ വിമൽ റോസ് ആശംസകളർപ്പിച്ച് സംസാരിച്ചു. സിസ്റ്റർ മെറിൻ ജോർജ് യോഗത്തിന് കൃതജ്ഞത അർപ്പിച്ചു. പല വേദികളിലായി പ്രസംഗം, തിരുവാതിര, നാടോടി നൃത്തം, മോഹിനിയാട്ടം, നാടകം, ദേശഭക്തിഗാനം, നാടൻ പാട്ട് മോണോ ആക്ട്, ലളിതഗാനം, രചന മത്സരങ്ങൾ എന്നിങ്ങനെ പല മത്സരങ്ങളിലായി 700ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.

മാലിന്യ മുക്ത കേരളം - August 08, 2023

മാലിന്യ മുക്ത കേരളം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടത്തുന്നതിനെക്കുറിച്ച് അവബോധം നൽകി. വിവിധതരം മാലിന്യങ്ങളെയും അവയുടെ ഉറവിടങ്ങളെയും കുറിച്ചുള്ള ധാരണ, മാലിന്യം തരംതിരിച്ച് ശേഖരിക്കേണ്ടതിന്റെ ആവശ്യകത, മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി സ്കൂളിൽ അസംബ്ലിയിൽ സന്ദേശം നൽകി. മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം സംബന്ധിച്ച് ലോഗോ നിർമ്മിച്ച കുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. ശാസ്ത്രാധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ വീട്ടിലെ മാലിന്യ സംസ്കരണത്തെ കുറിച്ച് അവലോകനം ചെയ്തു. ജൈവമാലിന്യത്തെ സ്കൂളിൽ തന്നെ സംസ്കരിക്കുന്നതിനും അജൈവമാലിന്യത്തെ തരംതിരിച്ച് ശേഖരിക്കുന്നതും സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി. മലിന സംസ്കരണത്തിന് ക്ലാസ് തല പദ്ധതി ,വ്യക്തിഗത പദ്ധതി എന്നിവ രൂപീകരിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ് തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂൾ മാലിന്യ സംസ്കരണത്തിനുള്ള ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികളെ കൊണ്ട് മാലിന്യ നിർമാർജജനം സംബന്ധിച്ച് പ്രതിജ്ഞ ചൊല്ലി.

ഫ്രീഡം ഫെസ്റ്റ് 2023 - August 11, 2023

വിജ്ഞാനത്തിന്റെയും നൂതനമായ നിർമിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും ലക്ഷ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ " ഫ്രീഡം ഫെസ്റ്റ് 2023" സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഹോളി ഫാമിലി ഹൈസ്കൂളിൽ ഓഗസ്റ്റ് 11 വെള്ളിയാഴ്ച ഫ്രീഡം ഫെസ്റ്റ് 2023 സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സ് ആയ റവ. സി. ദീപയുടെയും സജോ സാറിന്റെയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ഹെഡ്മിസ്ട്രസ് റവ. സി. ഷേബി കുര്യൻ ഉദ്ഘാടനം ചെയ്തു. കുമാരി ദേവിക സ്വാഗതം ആശംസിച്ചു. കുമാരി ഹെല്ന, കുമാരി ഫിമ എന്നിവർ ഫ്രീഡം ഫെസ്റ്റിന്റെ ആമുഖപ്രഭാഷണം നടത്തി. മുഹമ്മദ് നസീഫ്, ഗൗതം എ ബാബു എന്നിവർ നൂതന സാങ്കേതിക വിജ്ഞാനത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. കുമാരി മീനാക്ഷി, കുമാരി അഭിഗേൽ എന്നിവർ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ പറ്റിയും സംസാരിച്ചു. ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി റോബോട്ടിക്സ്, ഗെയിംസ്, ഐ.ടി ക്വിസ്, നോളജ് ഹബ്ബ്, പോസ്റ്റർ എക്സിബിഷൻ എന്നിവ നടത്തി. ആയിരത്തിലധികം വിദ്യാർത്ഥികൾ എക്സിബിഷൻ സന്ദർശിച്ച് വിവരസാങ്കേതിക വിദ്യയെ കുറിച്ച് അറിവുകൾ നേടി.

സ്വാതന്ത്ര്യദിനം - August 15, 2023

സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് ആഗസ്റ്റ് 15 ന് രാവിലെ 8.30 ന് ഹെഡ്മിസ്ട്രസ് പതാക ഉയർത്തി. സ്കൗട്ട് & ഗൈഡ്‌സ്, റെഡ് ക്രോസ്സ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും സ്‌കൂൾ വിദ്യാർത്ഥികളും അണിനിരന്ന പരിപാടിയിൽ സ്‌കൂൾ ബാൻഡിന്റെ അകമ്പടിയുമുണ്ടായിരുന്നു. പതാക ഉയർത്തലിന് ശേഷം അങ്കമാലി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി പട്ടണം ചുറ്റിയുള്ള സ്വാതന്ത്ര്യദിന റാലിയിൽ സ്‌കൂളിലെ വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. ഓരോ ക്ലാസിലെയും കുട്ടികൾ വിവിധ സംസ്ഥാനങ്ങളുടെ വേഷവിധാനങ്ങൾ അണിഞ്ഞുകൊണ്ടാണ് റാലിയിൽ പങ്കെടുത്തത്. ഇതിനു പുറമെ സ്കൗട്ട് & ഗൈഡ്‌സ്, റെഡ് ക്രോസ്സ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും സ്‌കൂൾ സ്പോർട്സ് ക്ലബ്ബിലെ വിദ്യാർത്ഥികളും സ്‌കൂൾ ബാൻഡിന്റെ അകമ്പടിയോടെ റാലിയിൽ പകെടുത്തു. മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാലയങ്ങൾ മുഴുവൻ അണിനിരന്ന റാലിയിൽ തുടർച്ചയായി വീണ്ടും ഹോളി ഫാമിലി സ്‌കൂൾ റാലിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർന്ന് സ്‌കൂളിലെത്തിയ വിദ്യാർത്ഥികൾക്ക ലഘുഭക്ഷണവും ഒരുക്കിയിരുന്നു.

ഓണാഘോഷം- ഓണപ്പുലരി 2K23- August 25, 2023

ഹോളി ഫാമിലി ഹൈസ്കൂളിൽ ഓണപ്പുലരി 2K23 വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികളുടെ രംഗപൂജയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ ഷേബി കുര്യൻ സ്വാഗതം ആശംസിച്ചു. അങ്കമാലി മുനിസിപ്പാലിറ്റി എജുക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റോസിലി തോമസ് അധ്യക്ഷയായ യോഗത്തിൽ ഇന്ത്യൻ കോമൺ വെൽത്ത് ട്രേഡ് കൗൺസിൽ ട്രേയ്ഡ് കമ്മീഷണർ ഡോ. വർഗീസ് മൂലൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഐ എസ് ആർ ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഡോ. വർഗീസ് മൂലനും ജെയ്നി വർഗീസും നിർമ്മിച്ച "റോക്കട്രി ദ നമ്പി എഫക്ട്" സിനിമയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിന് പ്രധാനധ്യാപിക സി. ഷേബി കുര്യൻ മെമന്റോ നൽകി ആദരിച്ചു. ലോക്കൽ മാനേജർ റവ.സി. ലിൻസി മരിയ, പി.ടി.എ പ്രസിഡൻറ് ശ്രീ. സൈബിൻ പി.ബി, എം പി ടി എ ചെയർപേഴ്സൺ ശ്രീമതി വന്ദന ലക്ഷ്മി എന്നിവർ ആശംസകൾ നേർന്നു. ഓണപ്പാട്ട്, ഓണക്കളികൾ, ഫ്ലോറൽ ഡിസൈൻ, ചെണ്ടമേളം, കുട്ടികളും അധ്യാപകരും മാതാപിതാക്കളും ചേർന്ന് മുന്നൂറോളം പേർ അണിനിരന്ന മെഗാതിരുവാതിര, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഈ വർഷത്തെ ഓണാഘോഷത്തെ നിറപ്പകിട്ടുളളതാക്കി. അധ്യാപകരിൽ നിന്ന് ശ്രീമതി. ഷാൻറി ഇ എ, മാതാപിതാക്കളിൽ നിന്ന് ശ്രീമതി. വന്ദന ലക്ഷ്മി, കുട്ടികളിൽ നിന്ന് മാസ്റ്റർ എ എസ് ശിവപ്രസാദ്, കുമാരി. അനന്യ സുനിൽകുമാർ എന്നിവർ ലക്കി സ്റ്റാറായി തിരഞ്ഞെടുക്കപ്പെട്ടു. അധ്യാപകരുടെയും, പി.ടി.എ യുടെയും ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങൾ ഈ ദിവസത്തെ മികവുള്ളതാക്കി.

ടീച്ചേഴ്‌സ് ഡേ- September 05, 2023

ഹോളി ഫാമിലി ഹൈസ്കൂളിൽ അധ്യാപക ദിനാചരണം സാഘോഷം നടന്നു. അധ്യാപക ദിനാചരണ പരിപാടികൾ എംഎൽഎ ശ്രീ റോജി എം ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ ശ്രീ മാത്യു തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ സൈബിൻ പി ബി സ്വാഗതം ആശംസിച്ചു. ലോക്കൽ മാനേജർ റവ.സി. ലിൻസി മരിയ അനുഗ്രഹ പ്രഭാഷണം നടത്തി. പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ. സ്റ്റീഫൻ എം ജോസഫ്.എം പി ടി എ ചെയർപേഴ്സൺ ശ്രീമതി വന്ദന ലക്ഷ്മി, കുമാരി ജുവന്ന ഗ്രേസ് എന്നിവർ ആശംസകൾ അർപ്പിച്ചു. പിടിഎ പ്രസിഡന്റിന്റെയും എക്സിക്യൂട്ടീവ് അംഗങ്ങളുടെയും നേതൃത്വത്തിൽ എല്ലാ അധ്യാപകരെയും മെമെന്റോ നൽകി ആദരിച്ചു. ഇന്നത്തെ പരിപാടികൾക്ക് സ്കൗട്ട് ആൻഡ് ഗൈഡ്സ് നേതൃത്വം നൽകി. അങ്കമാലി കെപിസിസി വിചാർ വിഭാഗ് സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ക്യാപ്ഷൻ മത്സരം - അക്ഷര പുണ്യം പരിപാടിയിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. ഗുരുവന്ദനം, മൈം, ആശംസ ഗാനം, നൃത്തശില്പം, പിടിഎ ഒരുക്കിയ സോപാനസംഗീതം എന്നിവ ഈ ദിനത്തെ ആകർഷകമാക്കി. ഹെഡ്മിസ്ട്രസ് റവ. സി.ഷേബി കുര്യൻ യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.

സ്കൗട്ട് ആൻഡ് ഗൈഡ് ത്രിദിന ക്യാമ്പ് - September 10, 11, 12, 2023

ഹോളി ഫാമിലി ഹൈസ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾക്കായി ത്രിദിന ക്യാമ്പ് നടത്തി. 150 ഓളം കുട്ടികൾ പങ്കെടുത്ത ക്യാമ്പ് ഹെഡ്മിസ്ട്രസ്സ് റവ. സി. ഷേബി കുര്യൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ. സൈബിൻ, ലോക്കൽ മനേജർ റവ. സി. ലിൻസി മരിയ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കിയുള്ള ഈ ക്യാമ്പിൽ അംഗങ്ങളായ എല്ലാ കുട്ടികളും വിവിധ ഇനം പഠനപ്രവർത്തനങ്ങൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, ഗെയിമുകൾ എന്നിവയിൽ പങ്കാളികളായി. അവസാന ദിവസം ക്യാമ്പ് അഗങ്ങൾക്കായി ക്യാമ്പ് ഫയർ സംഘടിപ്പിച്ചു. ആലുവ കൈരളി ഓപ്പൺ ഗ്രൂപ്പ് ലീഡർ ശ്രീ വിജയകുമാർ സർ, റോവർ ശ്രീ. അനീഷ് അശോകൻ എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മികച്ച രീതിയിൽ നടത്തപ്പെട്ട ക്യാമ്പിന് സ്കൂൾ തല സ്കൗട്ട് മാസ്റ്റർ റവ. സി. ദയ ഫ്രാൻസിസ്, ഗൈഡ് ക്യാപ്റ്റൻ റവ. സി. പ്രിൻസി മരിയ എന്നിവർ നന്ദി പ്രകാശിപ്പിച്ചു.

പച്ചക്കറി കൃഷി വിളവെടുപ്പ് - September 11, 2023

ഹോളി ഫാമിലി ഹൈസ്കൂളിൽ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. സിനി ആർട്ടിസ്റ്റ് ശ്രീ.സിനോജ് വർഗീസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷേബി കുര്യൻ, ഉച്ച ഭക്ഷണ പദ്ധതി ഇൻചാർജ് സിസ്റ്റർ ദയ ഫ്രാൻസിസ് എന്നിവർ ആശംസകൾ നേർന്നു. നേച്ചർ ക്ലബ്ബിൻറെ നേതൃത്വത്തിലാണ് പച്ചക്കറി കൃഷി സംരക്ഷിച്ചു പോരുന്നത്. വെണ്ട, വഴുതന, മുളക്, തക്കാളി എന്നിവയാണ് കൃഷി ചെയ്യുന്നത്. വിളവെടുത്ത പച്ചക്കറികൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കൈമാറി.

മാലിന്യ മുക്ത കേരളം - September 18, 2023

മാലിന്യ മുക്ത കേരളം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടത്തുന്നതിനെക്കുറിച്ച് അവബോധം നൽകി. വിവിധതരം മാലിന്യങ്ങളെയും അവയുടെ ഉറവിടങ്ങളെയും കുറിച്ചുള്ള ധാരണ, മാലിന്യം തരംതിരിച്ച് ശേഖരിക്കേണ്ടതിന്റെ ആവശ്യകത, മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി സ്കൂളിൽ അസംബ്ലിയിൽ സന്ദേശം നൽകി. സമീപപ്രദേശങ്ങളിലെ മാലിന്യ നിർമാർജനം സംബന്ധിച്ച പ്രശ്നങ്ങളെ സംബന്ധിച്ച് ചർച്ചകൾ സംഘടിപ്പിച്ചു. ജൈവമാലിന്യം സ്കൂളിൽ തന്നെ സംസ്കരിച്ച് അടുക്കള പച്ചക്കറി തോട്ടത്തിൽ വളമായി ഉപയോഗിച്ചു. വീട്ടിൽ മാലിന്യം സംസ്കരിക്കേണ്ടതിനെ കുറിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറേണ്ടതിനെക്കുറിച്ചും സന്ദേശം നൽകി.

കേരളപ്പിറവി ദിനാഘോഷം- November 01, 2023

കുട്ടികളുടെ രംഗപൂജയോടെ ആരംഭിച്ച കേരളപ്പിറവിദിന ആചരണത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷേബി കുര്യൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി ലക്സി ജോയ് മുഖ്യ സന്ദേശം നൽകി. കേരളത്തിൻറെ പ്രാധാന്യം വിളിച്ചോതുന്ന കാവ്യ ആലാപനവും സന്ദേശവും എല്ലാ കുട്ടികൾക്കും ഉണർവ് പകർന്നു. കേരളത്തനിമ പ്രഘോഷിക്കുന്ന നൃത്ത അവതരണവും ഗിത്താർ അവതരണവും എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. ലീഡർ എല്ലാവർക്കും നന്ദി പറഞ്ഞു സംസാരിച്ചു. 9 Aക്ലാസ്സിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് അഭിനന്ദനം അറിയിച്ചു.

മലയാള ഭാഷവാരാഘോഷം- November 01-07, 2023

കേരളത്തിലെ ഭരണഭാഷ പൂർണ്ണമായും മലയാളമാക്കുക എന്ന പ്രഖാപിത ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി സർക്കാർ വിവിധ പരിപാടികൾക്ക് തുടക്കം കുറിക്കുകയുണ്ടായി. നവംബർ 1 കേരളപ്പിറവി ദിനത്തിന്റെ ആഘോഷത്തോടെപ്പം മലയാള ഭാഷവാരാഘോഷത്തിനും സ്‌കൂളിൽ തുടക്കം കുറിച്ചു. അതിന്റെ ഭാഗമായി അന്നേ ദിവസം അസംബ്ലിയിൽ മലയാളം മാതൃഭാഷയായിട്ടുള്ള അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രതിജ്ഞ ഏറ്റുചൊല്ലി. മാതൃഭാഷയുടെ മഹത്വത്തെകുറിച്ച് ഹെഡ്മിസ്ട്രസ്സ് സി. ഷേബി കുര്യൻ സംസാരിക്കുകയും മലയാള ഭാഷ വാരാഘോഷ പരിപാടികൾ ഉദഘാടനം ചെയ്യുകയും ചെയ്‌തു. ഭരണത്തിന്റെ എല്ലാ തലങ്ങളിലും മലയാളം ഔദ്യോഗിക ഭാഷയായിരിക്കണമെന്നതാണ് സർക്കാരിന്റെ പ്രഖ്യാപിതനയം എന്നതിന്റെ അടിസ്ഥാനത്തിൽ പല ദിവസങ്ങളിലായി വ്യത്യസ്‌തമായ പരിപാടികൾ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. ഭരണരംഗത്ത് ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങളും സമാന മലയാള പദങ്ങളും നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. നവംബർ ഒന്ന് മുതൽ ഏഴുവരെ അതിന് പല ക്ലാസ്സുകളും നേതൃത്വം വഹിച്ചു. ഓരോ ദിവസത്തെ അസംബ്ലിയിലും വ്യത്യസ്‌തമായ പരിപാടികൾ അവതരിപ്പിച്ച മലയാള വാരഘോഷേം മികവാർന്നതാകി.

ലോക എയ്ഡ്സ് ദിനം- December 01, 2023

ലോക എയ്ഡ്സ് ദിനം സ്‌കൂൾ റെഡ് ക്രോസ്സ് കോർഡിനേറ്റർസ് ഈ ദിനാചരണത്തിനു നേതൃത്വം നൽകി. കുമാരി മിഥുന മുരളി എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ചുള്ള സന്ദേശം നൽകി. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് സി. ഷേബി കുര്യൻയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിച്ചു.കുമാരി ദേവപ്രഭയുടെയും കുമാരി അനന്യയുടെയും നേത്രത്വത്തിൽ 8 ലേയും 9 ലേയും റെഡ് ക്രോസ്സ് അംഗങ്ങൾ എയ്ഡ്സ് പ്രതിരോധസന്ദേശം പകരുന്ന മൈമം അവതരിപ്പിച്ചു. ജെ.ആർ.സി പ്രതിനിധി കുമാരി എം ജെ അഫീഹ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ ആകർഷകമായ പോസ്റ്ററുകളും പ്ലെകാർഡുകളും പ്രദർശിപ്പിച്ചു. റെഡ് ക്രോസ്സ് ആനിമേറ്റർമാരായ സി. പ്രസ്സന്ന, സി. നിർമ്മൽ എന്നിവരുടെ നേതൃത്വത്തിൽ ഈ ദിനാചരണം ക്രമീകരിച്ചു.

ഭിന്നശേഷി ദിനാചരണം- December 01, 2023

ലോക ഭിന്നശേഷി ദിനം (ഡിസംബർ 3) വിവിധ പരിപാടികളോടെ ആചരിച്ചു. വിദ്യാർത്ഥി പ്രതിനിധി എല്ലാവർക്കും സ്വാഗതം അർപ്പിച്ച് സംസാരിച്ചു. അന്നേ ദിവസം വിദ്യാലയത്തിൽ സ്‌പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി. പ്രധാന അദ്ധ്യാപിക സി. ഷേബി കുര്യൻ, ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തു നിർത്തുക എന്ന സന്ദേശം നൽകി. CWSN വിഭാഗത്തിൽപെട്ട കുട്ടികളുടെ വിവിധ പരിപാടികൾ ദിനാച രണത്തെ കൂടുതൽ മനോഹരമാക്കി. സംസ്‌ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നപരിശീലന പദ്ധതിയിൽ സബ് ജില്ലാ തലത്തിൽ നടത്തിയ അഭിരുചി പരീക്ഷയിൽ വത്യസ്‍ത കഴിവുള്ളവർ വിഭാഗത്തിൽ ഒന്നാം സ്‌ഥാനം കരസ്ഥമാക്കിയ നമ്മുടെ സ്‌കൂളിലെ ആറാം ക്ലാസ്സിലെ വിദ്യാർത്ഥിയായ നവനീത് .സ് നെ അന്നേ ദിവസം ആദരിച്ചു. വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ ഉണ്ടാകുകയും അത് പ്രദർശിപ്പിക്കുകയും ചെയ്‌തു. അധ്യാപക ശ്രീമതി മെറിൻ ടീച്ചർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

ലോക മനുഷ്യാവകാശ ദിനം- December 10, 2023

9Bക്ലാസിന്റെ നേതൃത്വത്തിൽ ലോക മനുഷ്യാവകാശ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പോസ്റ്റർ പ്രദർശനം ഉണ്ടായിരുന്നു. മനുഷ്യാവകാശത്തിന്റെ പ്രാധാന്യത്തെ പറ്റി ഇന്നത്തെ കാലത്തെ പ്രസക്തിയും വിശദമാക്കുന്ന പരിപാടികൾ സംഘടിപ്പിച്ചു. മനുഷ്യൻറെ അവകാശങ്ങളെ കുറിച്ച് കുട്ടികൾക്ക് മനസ്സിലാകുന്ന വിധത്തിൽ ഹെഡ്മിസ്ട്രസ് സംസാരിച്ചു. മനുഷ്യ അവകാശ ദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.