ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/പ്രവർത്തനങ്ങൾ/2025-26
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| Home | 2025-26 |
പ്രവേശനോത്സവം 2025-26
ആവേശമായി ഹോളി ഫാമിലി ഹൈസ്കൂളിലെ പ്രവേശനോത്സവം
വർണ്ണാഭമായ ചടങ്ങുകളോടെ അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിൽ പ്രവേശനോത്സവം നടത്തി. MLA, ശ്രീ. റോജി എം. ജോൺ ഉദ്ഘാടന കർമ്മം നിർവഹിച്ച യോഗത്തിൽ അങ്കമാലി മുൻസിപ്പൽ ചെയർമാൻ അഡ്വ. ഷിയോ പോൾ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക റവ. സി. ഷേബി കുര്യൻ സ്വാഗതം ആശംസിച്ചു. എഡ്യൂക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജിത ഷിജോയ്,വാർഡ് കൗൺസിലറും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശ്രീമതി ലക്സി ജോയി, ലോക്കൽ മാനേജർ റവ. സി. ലിന്റ റോസ്,പി.ടി.എ. പ്രസിഡന്റ് ശ്രീ.സ്റ്റീഫൻ എം ജോസഫ്, എം,പി,ടി.എ. ചെയർപേഴ്സൺ ശ്രീമതി ശ്യാമ, കുമാരി ജെന്നിഫർ പോൾസൺ, സി. മെറിൻ ജോർജ് എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി ഫുൾ എ പ്ലസ്, എൻ. എം. എം. എസ്., യു. എസ്. എസ്., എൽ. എസ്. എസ്, മോറൽ സയൻസ് അവാർഡ് ജേതാക്കളെ ആദരിച്ചു.അർഹരായ രണ്ടു കുട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്തു.
പരിസ്ഥിതിദിനം 2025-26
ഹോളിഫാമിലി ഹൈസ്കൂളിൽ പരിസ്ഥിതിദിനാഘോഷം നടത്തി
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹോളി ഫാമിലി ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷ പരിപാടി നടത്തി. വിദ്യാർത്ഥി പ്രതിനിധി കുമാരി ശിവാനി പരിപാടിക്ക് സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് റവ.സി. ഷേബി കുര്യൻ വൃക്ഷത്തൈകൾ കുട്ടികൾക്ക് നൽകിക്കൊണ്ട് ആശംസ അർപ്പിച്ചു. എഡ്യൂക്കേഷൻ കൗൺസിലർ ശ്രീമതി. ജിത ഷിജോയ് അധ്യക്ഷത വഹിച്ചു. മാതൃകാ കർഷകൻ ശ്രീ.പയസ് കുട്ടികൾക്ക് വിത്തുകൾ നൽകികൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ നടത്തി. വൃക്ഷത്തൈകൾ നട്ടു. സ്കൗട്ട് ആൻഡ് ഗൈഡ് സിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടത്തിയ റാലി, സമൂഹഗാനം, സംഘനൃത്തം, പ്രസംഗം, സ്കിറ്റ് എന്നിവ ഈ ദിവസത്തെ കൂടുതൽ ഹരിതാഭമാക്കി. പിടിഎ പ്രസിഡന്റ് വാർഡ് കൗൺസിലറും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശ്രീമതി ലെക്സി ജോയ്, ബി ആർ സി റിസോഴ്സ് പേഴ്സൺ ബീന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി കുമാരി ദിയ ഷാജി ചടങ്ങിന് നന്ദി പറഞ്ഞു.
വായന ദിനചാരണവും വിദ്യാരംഗം പ്രവർത്തനവർഷ ഉദ്ഘാടനവും 2025-26
ഹോളിഫാമിലി ഹൈസ്കൂളിൽ വായന ദിനചാരണവും വിദ്യാരംഗം പ്രവർത്തനവർഷ ഉദ്ഘാടനവും നടത്തി
വായനദിനത്തോടനുബന്ധിച്ച് ഹോളി ഫാമിലി ഹൈസ്കൂളിൽ വായനദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഭാഷാധ്യാപിക സി. നിർമ്മൽ ജോർജ്ജ് സ്വാഗതം ആശംസിച്ചു. പി. ടി. എ. പ്രസിഡന്റ് ശ്രീ. സ്റ്റീഫൻ എം. ജോസഫ്, സ്കൂൾ ഹെഡ്മിസ്ട്രസ് സി. ഷേബി കുര്യൻ എന്നിവർ ആശംസകൾ നേർന്നു. നേര്യമംഗലം ഗവണ്മെന്റ് ഹൈസ്‌കൂളിലെ റിട്ട. ഹെഡ്മിസ്ട്രസ് ശ്രീമതി കെ. ആർ. ഷൈനി ഉദ്ഘാടന കർമ്മം നിർവഹിച്ചു. വായനദിന പ്രതിജ്ഞ നടത്തി. വായനപ്പാട്ട്, പുസ്തകാസ്വാദനം, വായനമൂല, അടിക്കുറിപ്പ് മത്സരം, കാവ്യാലാപനം, ചണ്ഡലഭിക്ഷുകി- കാവ്യനൃത്താവിഷ്കാരം, എന്നിവ ഈ ദിവസത്തെ കൂടുതൽ മികവുറ്റതാക്കി. വിദ്യാരംഗം കലാസാഹിത്യ വേദി വിദ്യാർത്ഥി പ്രതിനിധി കുമാരി. ഷാനിയ ഷാജു ചടങ്ങിന് നന്ദി പറഞ്ഞു.