സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഓറിയന്റേഷൻ ക്ലാസ് - June 01, 2024

ഈ വർഷം പത്താം ക്ലാസ്സിലേക്ക് പ്രൊമോഷൻ ലഭിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി സ്‌കൂളിൽ വച്ച് ഓറിയന്റേഷൻ ക്ലാസ് നടത്തി. കേരള പോലീസ് ജനമൈത്രി ട്രെയ്നറും EKSAT മാസ്റ്റർ ട്രെയ്‌നറുമായ ശ്രീ അജേഷ് കെ പി ക്ലാസ് എടുത്തു.

ബാസ്‌കറ്റ്‌ബോൾ മത്സരം - June 01, 2024

ഹോളി ഫാമിലി ഹൈസ്കൂളിൽ ബാസ്ക്കറ്റ്ബോൾ മത്സരം സംഘടിപ്പിച്ചു. ഒരു മാസക്കാലം നീണ്ടുനിന്ന "Summer Flame" അവധിക്കാല കോച്ചിംഗ് ക്യാമ്പിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് ബാസ്ക്കറ്റ്ബോൾ മത്സരം സംഘടിപ്പിച്ചത്. അങ്കമാലി എം. എൽ. എ ശ്രീ. റോജി എം. ജോൺ മത്സരം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് റവ. സി ഷേബി കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻസിപ്പൽ ചെയർമാൻ ശ്രീ. മാത്യു തോമസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റോസലി തോമസ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലക്സി ജോയ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കായിക അധ്യാപികയായ നിഷി പോൾ, റവ സി. മെറിൻ ജോർജ്, അധ്യാപകരായ ജസ്റ്റിൻ സ്റ്റീഫൻ, ജിൻസൺ പോൾ, സജോ ജോസഫ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

പ്രവേശനോത്സവം 2024-25 - June 03, 2024

03/06/2024-ൽ പുത്തൻ പ്രതീക്ഷയോടെ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പ്രവേശനോത്സവത്തിന് പ്രധാന അദ്ധ്യാപിക സിസ്റ്റർ ഷേബി കുര്യൻ ഏവർക്കും സ്വാഗതമേകി. എം. എൽ. എ ശ്രീ. റോജി എം. ജോൺ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ പി ബി സൈബിൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ശ്രീ മാത്യു തോമസ്, എഡ്യൂക്കേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റോസിലി തോമസ് എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവർ, എൻ.എം.എം.എസ് അവാർഡ് ജേതാക്കൾ, മോറൽ സയൻസ് റാങ്ക് ജേതാക്കൾ എന്നിവരെ ആദരിച്ചു. സീനിയർ അസിസ്റ്റൻറ് സിസ്റ്റർമെറിൻ ജോർജ്‌ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

ഉച്ചഭക്ഷണ പദ്ധതി ഉദ്ഘാടനം- June 03, 2024

2024-25 അധ്യയന വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയുടെ ഉദ്ഘാടന കർമ്മവും ഇന്നേ ദിനം നിർവഹിക്കപ്പെട്ടു. വാർഡ് കൗൺസിലറും, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ശ്രീമതി ലക്സി ജോയ് കുട്ടികൾക്ക് ഭക്ഷണം വിളമ്പി പദ്ധതിക്ക് തുടക്കം കുറിച്ചു.

പരിസ്ഥിതിദിനം- June 06, 2024

ജൂൺ 5 ന് സ്‌കൂൾ സോഷ്യൽ സയൻസ് ക്ലബും സ്കൗട്ട് ആൻഡ് ഗൈഡും സംയുക്തമായി പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്‌ട്രിസ് റവ.സി. ഷേബി കുര്യൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. PTA പ്രസിഡന്റ് ശ്രീ സൈബിൻപരിസ്ഥിതി ദിന സന്ദേശം നൽകി. മരങ്ങൾ വെച്ച് പിടിപ്പിക്കേണ്ടതിന്റെ ആവിശ്യകതയെ പറ്റി Beat Forest Officer ശ്രീ മനു എംവി സംസാരിച്ചു . കുമാരി അലോന റോസ് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .പരിസ്ഥിതിദിന ഗാനം, കവിതാപാരായണം, പോസ്റ്റർ നിർമ്മാണം എന്നിങ്ങനെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രധാന അദ്ധ്യാപിക സ്കൂൾ മുറ്റത്ത്‌ ഓറഞ്ച് മരം നടുകയും ചെയ്‌തു.. പ്ലക്കാർഡുകളേന്തി കുട്ടികൾ നടത്തിയ സൈക്കിൾ റാലി ശ്രദ്ധേയമായി. റവ.സി. പ്രിൻസി മരിയ കൃതജ്ഞത അർപ്പിച്ചു

ബർത്ത്ഡേ ചലഞ്ജ് പദ്ധതി ഉദ്ഘാടനം- June 09, 2024

സ്‌കൂളിലെ കുട്ടികൾ അവരുടെ ജന്മദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് സ്വീറ്റ്‌സ് നല്കുന്നതിനുപകരം സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സ്വന്തം വീട്ടിൽ നട്ടുവളർത്തിയ പച്ചക്കറി നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

ക്ലാസ് പി.ടി.എ - June 10, 2024

ഈ വർഷത്തെ ക്ലാസ് പി.ടി.എ ജൂൺ 10 ന് വൈകീട്ട് നടന്നു. രക്ഷിതാക്കൾക്കുണ്ടായിരുന്ന ആശങ്കകളും സംശയങ്ങളും പങ്കുവെക്കുകയും കുട്ടികളുടെ പഠനനിലവാരത്തെ സംബന്ധിച്ച് അധ്യാപകർ രക്ഷിതാക്കളോട് സംസാരിക്കുകയും ചെയ്തു. ഈ വർഷത്തെ സ്‌കൂൾ അക്കാദമിക പ്രവർത്തനങ്ങളെപ്പറ്റി ഹെഡ്മിസ്ട്രെസ്സ് പൊതുവായി സംസാരിച്ചു. ഓരോ ക്ലാസ്സിൽ നിന്നും രക്ഷിതാക്കളുടെ പ്രതിനിധികളെയും തിരഞ്ഞെടുത്തു.

വായനദിനാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും- June 19, 2024

ഹോളി ഫാമിലി ഹൈസ്കൂളിൽ 19/06/24 ന് വായനവാരാചരണത്തിന് തുടക്കം കുറിച്ചു. വായനദിനാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും സംയുക്തമായി ആചരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് റവ. സി. ഷേബി കുര്യൻ ന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ സൗത്ത് ഇന്ത്യൻബാങ്ക് സീനിയർ ജനറൽ മാനേജർ ശ്രീ ജോൺ തോമസ് പാറക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു സന്ദേശം നൽകി. ചുട്ടെഴുത്, മൊഴി തെളിമ ,പുസ്തകമുറ്റം, ത്രിഭാഷാപരിപാടികൾ, പുസ്തകപരിചയം, ഇ-റീഡിങ്, അക്ഷരവൃക്ഷം, അക്ഷരറാലി, വിവിധ രചനാമത്സരങ്ങൾ എന്നിവയാണ് ഈ വായനാവാരത്തിൽ കുട്ടികൾക്കായി ഒരുക്കിയിരുന്നത്. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി ജോസ്‌മി കെ ജെ കൃതജ്ഞത പ്രകാശിപ്പിച്ചു. വിവിധ ക്ലബ്ബുകളുടെ നേത്രത്വത്തിൽ ഒരാഴ്ച്ച നീണ്ടുനിന്ന പരിപാടികൾ സംഘടിപ്പിച്ചു .

അന്താരാഷ്ട്ര യോഗ ദിനാചരണം- June 21, 2024

ജൂൺ 21 അന്തർദേശിയ യോഗ ദിനം സ്കൂളിൽ ആചരിച്ചു. ആരോഗ്യമെന്നത് രോഗങ്ങളില്ലാത്ത അവസ്ഥ മാത്രമല്ല, മനസും വികാരങ്ങളും സന്തുലിതമാക്കപ്പെട്ട ഒരു നിലയാണ്, യോഗ സ്ഥിരമായി ചെയ്യുന്നത് വഴി എല്ലാത്തരത്തിലുമുള്ള ആരോഗ്യം നേടുകയും, രോഗങ്ങളെ അകറ്റി നിർത്തി ഊർജ്ജസ്വലമായും, സന്തോഷമായും കഴിയാനാവും. യോഗയുടെ ആരോഗ്യാവശങ്ങളെ കുറിച്ച ഹെഡ്മിസ്ട്രസ് സി. ഷേബി കുര്യൻ സംസാരിച്ചു. യോഗയും ആരോഗ്യവും എന്ന വിഷയത്തെ കുറിച്ച വിദ്യാർത്ഥി പ്രസംഗിച്ചു. വിദ്യാർത്ഥികൾ യോഗ അവതരണം നടത്തി. നിഷി ടീച്ചറിന്റെ നേത്രത്വത്തിൽ അന്നേദിനം സ്‌കൂളിലെ എല്ലാ കുട്ടികളും യോഗ പരിശീലിച്ചു.

ലോക ലഹരി വിരുദ്ധ ദിനം - June 26, 2024

ഹോളി ഫാമിലി സ്കൂളിലെ ലഹരിവിരുദ്ധ ദിനാചാരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്‌തു . പി ടി എ പ്രസിഡന്റ് പി ബി . സൈബിൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സി .ഷേബി കുര്യൻ, സ്കൂൾ ജെ ആർ സി കേഡറ് മിഥുന രാജു ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗര സഭ സ്ഥിര സമിതി അധ്യക്ഷ ലെക്സി ജോയ് ,അദ്ധ്യാപകൻ ജിൻസൺ പോൾ എന്നിവർ പ്രസംഗിച്ചു.. അങ്കമാലി കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപം ലഹരിവിരുദ്ധ സന്ദേശം നൽകുന്ന തെരുവ് നാടകം അവതരിപ്പിച്ചു.

പി ടി എ ജനറൽ ബോഡി - July 05, 2024

ഹോളി ഫാമിലി ഹൈസ്കൂളിൽ 96-ാമത് അധ്യാപക രക്ഷാകർത്തൃ യോഗം സമ്മേളിച്ചു. ഹെഡ്മിസ്ട്രസ് ബഹു. സിസ്റ്റർ ഷേബി കുര്യൻ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ. സെബിൻ പി ബി യോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സിസ്റ്റർ മെറിൻ ജോർജ്ജ് റിപ്പോർട്ട് അവതരിപ്പിച്ചു. "പ്രേരണയും പിന്തുണയും: ജീവിതവിജയത്തിന് മാതാപിതാക്കളുടെ പങ്ക്" എന്ന വിഷയത്തിൽ റിട്ടയേർഡ് സബ് ഇൻസ്പെക്ടറും മോട്ടിവേഷണൽ സ്പീക്കറുമായ ശ്രീ. അബ്ദുൾ ജമാൽ ക്ലാസ് നയിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അവാർഡ് നൽകി ആദരിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ശ്രീ. സ്റ്റീഫൻ എം ജോസഫ് പിടിഎ പ്രസിഡൻറ്, ശ്രീ. ജയൻ കെ ഡി വൈസ് പ്രസിഡന്റ് ,ശ്രീമതി. ശ്യാമ ടോണി മാതൃസംഘം ചെയർപേഴ്സൺ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു. സീനിയർ അസിസ്റ്റൻറ് സിസ്റ്റർ മെറിൻ ജോർജ്ജ് യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം - July 04, 2024

ഹോളി ഫാമിലി ഹൈസ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ ഷേബി കുര്യൻ എല്ലാവരെയും സ്വാഗതം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ. സൈബിൻ പി.ബി യോഗത്തിൽ അധ്യക്ഷനായിരുന്നു. ശാസ്ത്രം , ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ITക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ മുകേഷ് വാര്യർ സർ നിർവഹിച്ചു. സയൻസ് ക്ലബ് ഒരുക്കിയ ഏതാനും ചില രാസപ്രവർത്തനങ്ങളും, ഗണിത ക്ലബ് ഒരുക്കിയ പ്രോഗ്രെഷനുമായി ബന്ധപ്പെട്ട ഓട്ടൻതുള്ളൽ പാട്ടും, സോഷ്യൽ സയൻസ് ക്ലബ് ഒരുക്കിയ സംസ്ഥാനങ്ങളുമായി ബദ്ധപ്പെട്ട ഗാനാലാപനവും നടത്തി. സീനിയർ ശാസ്ത്ര അദ്ധ്യാപിക റെവ. സി. മെറിൻ ജോർജ്ജ് നന്ദി പറഞ്ഞു.

ബഷീർ അനുസ്മരണം - July 05, 2024

ജൂലൈ 5 - നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്രസമര സേനാനിയുമായിരുന്ന ബേപ്പുർ സുൽത്താൻ അഥവാ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമദിവസം, മലയാള സാഹിത്യ മണ്ഡലത്തിൽ ഇതിഹാസ തുല്യമായ സ്ഥാനം അലങ്കരിക്കുന്ന കഥാകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. മലയാള സാഹിത്വത്തിൽ ഒരേയൊരു സുൽത്താനേയുള്ളൂ, ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേർത്തു നിർത്തിയ ബേപൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ. മലയാളാദ്ധ്യാപരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

വി. അൽഫോൻസാ ഗാർഡൻ ഉദ്ഘാടനം - July 06, 2024

ഹോളി ഫാമിലി സ്കൂളിൽ അൽഫോൻസാ ഗാർഡൻ ന്റെ ഉദ്‌ഘാടനം ജൂലൈ 6 നു വിശുദ്ധ കുർബ്ബാനയോടെ നടത്തുകയുണ്ടായി. അങ്കമാലി ബസിലിക്ക റെക്ടർ ബഹുമാനപ്പെട്ട ലൂക്കോസ് കുന്നത്തൂർ അച്ഛനാണ് വിശുദ്ധ കുർബാനക്ക് നേതൃത്വം കൊടുത്തത്. കുർബാനക്ക് ശേഷം മീറ്റിങ്ങിൽ ലോക്കൽ മാനേജർ സി. ലിൻസി മരിയ അധ്യക്ഷത വഹിച്ചു. അൽഫോൻസാ ഗാർഡൻ ആനിമേറ്റർ സി .വിജോ മരിയ ഏവർക്കും സ്വാഗതം പറഞ്ഞു. സിസ്റ്റർ ഷേബി കുര്യൻ അൽഫോൻസാ സന്ദേശം നൽകി.

പ്രവൃത്തിപരിചയമേള - July 06, 2024

സ്‌കൂൾ തല പ്രവൃത്തിപരിചയമേള ജൂലൈ 06നു സ്‌കൂളിൽ വച്ച് നടത്തപ്പെട്ടു. ഹൈസ്ക്കൂൾ, യു.പി. വിഭാഗങ്ങളിലായി ആകെ 21 ഇന മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങൾക്ക് വർക്ക് എഡ്യൂക്കേഷൻ അദ്ധ്യാപിക റവ. സി. മരിയ പോൾ നേതൃത്വം നൽകി. ഫ്ളവർ മേക്കിങ് മത്സരത്തിന് മാത്രമായി 150 ഓളം വിദ്യാർഥികൾ പങ്കെടുത്തു. മറ്റു മത്സരങ്ങൾക്കും കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. രാവിലെ നടന്ന അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് മത്സരാർത്ഥികൾക്ക് വിജയാശംസകൾ നേർന്നു. അധ്യാപകരെല്ലാവരും വിവിധ മത്സരങ്ങളുടെ വിധികർത്താക്കളായി.

സ്‌കൂൾ കലോത്സവം - ചിലമ്പ് - July 11 & 18, 2024

അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിൽ ഈ വർഷത്തെ സ്കൂൾ തല കലോത്സവം ചിലമ്പ് 2024 എന്ന പേരിൽ സംഘടിപ്പിച്ചു. ജൂലൈ 11 ന് രചനാ മത്സരങ്ങളും, ജൂലൈ 18 മറ്റിനങ്ങളിലുള്ള മത്സരങ്ങളും നടത്തി. PTA പ്രസിഡന്റ് സ്റ്റീഫൻ നും MPTA ചെയർപേഴ്സൺ ശ്യാമയും ചേർന്ന് കലോൽത്സവത്തിന്റെ ഉദ്ഘാടനം നടത്തി. സിസ്റ്റർ മെറിൻ ജോർജ് യോഗത്തിന് കൃതജ്ഞത അർപ്പിച്ചു. പല വേദികളിലായി പ്രസംഗം, തിരുവാതിര, നാടോടി നൃത്തം, മോഹിനിയാട്ടം, നാടകം, ദേശഭക്തിഗാനം, നാടൻ പാട്ട് മോണോ ആക്ട്, ലളിതഗാനം, രചന മത്സരങ്ങൾ എന്നിങ്ങനെ പല മത്സരങ്ങളിലായി ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു. കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ചു പോയിന്റ്കളും നൽകി.

ചാന്ദ്രദിനം - July 21, 2024

ഈ വർഷത്തെ ചാന്ദ്ര ദിനം വിവിധ പരിപാടികളോടെ സ്‌കൂളിൽ സംഘടിപ്പിക്കപ്പെട്ടു. ചന്ദ്രദിനത്തോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ് സന്ദേശം നൽകി. ഈ ദിവസത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് കുമാരി അലോന ഏലിയാസ് പ്രസംഗം അവതരിപ്പിച്ചു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും സെമിനാറുകളും സംഘടിപ്പിച്ചു. വിജയികൾക്ക് ഹെഡ്മിസ്ട്രസ് സമ്മാനദാനം നിർവഹിച്ചു.

വി. അൽഫോൻസാ ദിനം - July 28, 2024

വി. അൽഫോൻസയുടെ ഫീസ്റ്റ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. അൽഫോൻസദിന ക്വിസ്, ചിത്രരചന, സ്കിറ്റ്, നിശ്ചലദൃശ്യവിഷ്കാരം എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ നടത്തപ്പെട്ടു. ഹെഡ്മിസ്ട്രസ് റവ. സി. ഡെയ്‌സ് ജോൺ സന്ദേശം നൽകി. വിവിധ പരിപാടികൾക്ക് അൽഫോൻസാ ഗാർഡൻ ക്ലബ് നേതൃത്വം നൽകി.

ദീപിക കളർ ഇന്ത്യ മത്സരം - August 13, 2024

ഹോളി ഫാമിലി സ്കൂളിൽ ഈ വർഷത്തെ ദീപിക കളർ ഇന്ത്യ മത്സരം ഓഗസ്റ്റ് 13 ന് നടത്തി. HS വിഭാഗത്തിലും UP വിഭാഗത്തിലുമായി ഇരുനൂറ്റി മുപ്പതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

സ്വാതന്ത്ര്യദിനം - August 15, 2024

ഇന്ത്യയുടെ 78- ആം സ്വാതന്ത്ര്യദിനം വിദ്യാലയത്തിൽ ചെറിയ രീതിൽ ആഘോഷിച്ചു. വയനാടിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് കലാപരിപാടികൾ മാറ്റിവെച്ചു. ആഗസ്റ്റ് 15 ന് രാവിലെ 8.30 ന് ഹെഡ്മിസ്ട്രസ് റവ.സി. ഷേബി കുര്യൻ പതാക ഉയർത്തി. അങ്കമാലി റോട്ടറി ക്ലബ് പ്രസിഡന്റ് ശ്രീ ജോഷി ജോർജ്., PTA പ്രസിഡന്റ് ശ്രീ സ്റ്റീഫൻ എം ജോസഫ് എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു.

സബ് ജില്ലാ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ് - August 29, 2024

അങ്കമാലി സബ് ജില്ലാ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായി സബ് ജില്ലാ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ് ആഗസ്റ്റ് 29 നു ഹോളി ഫാമിലി ഹൈസ്കൂളിൽ വെച്ച നടത്തുകയുണ്ടായി. ലോക്കൽ മാനേജർ സിസ്റ്റർ ലിൻസി മരിയ ചാംപ്യൻഷിപ് ഉത്‌ഘാടനം ചെയ്‌തു. ഓഗസ്റ്റ് 29 ദേശീയ കായിക ദിനവും ഇതോടൊപ്പം ആഘോഷിച്ചു. 20 ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ജൂനിയർ ബോയ്സ്, സബ് ജൂനിയർ ബോയ്സ് ഒന്നാം സ്ഥാനവും, ജൂനിയർ ഗേൾസ്, സബ് ജൂനിയർ ഗേൾസ് രണ്ടാം സ്ഥാനവും ഹോളി ഫാമിലി സ്‌കൂൾ കരസ്ഥമാക്കി. 6 മണിയോടെ സമ്മാനദാനവും നടത്തി.

സ്റ്റുഡന്റ് സേവിങ് സ്കീം അവാർഡ് - August 20, 2024

ജില്ലയിൽ സ്റ്റുഡന്റസ് സേവിങ്സ് സ്കീംമിൽ ഏറ്റവും കൂടുതൽ നിക്ഷേപ സമാഹരണം നടത്തിയ ഹൈസ്കൂളിനുള്ള അവാർഡ് അങ്കമാലി ഹോളി ഫാമിലിക്ക് ലഭിച്ചു. കളക്ടർ എൻ. എസ്. കെ. ഉമേഷിൽ നിന്നും സ്കൂൾ പ്രധാനാധ്യപിക സിസ്റ്റർ ഷേബി കുര്യൻ അവാർഡ് ഏറ്റുവാങ്ങി. സ്റ്റുഡന്റസ് സേവിങ്സ് സ്കീം ഇൻചാർജ് സിസ്റ്റർ ലിസ്‌ബ ജോർജ്, PTA പ്രസിഡന്റ് സ്റ്റീഫൻ എം. ജോസഫ്, ഏറ്റവും കൂടുതൽ തുക നിക്ഷേപിച്ച വിദ്യാർത്ഥികളായ ദേവിനന്ദന സുഭാഷ്, ജോർജ് വട്ടോളി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

ടീച്ചേഴ്‌സ് ഡേ- September 05, 2024

PTA യുടെ നേതൃത്വത്തിൽ ടീച്ചേഴ്‌സ് ഡേ ആഘോഷിച്ചു. PTA പ്രസിഡന്റ് ശ്രീ സ്റ്റീഫൻ എം ജോസഫ് സ്വാഗതം ആശംസിച്ചു. PTA എക്സിക്യൂട്ടീവ് മെമ്പർ ഇന്ദു സുനിൽ സന്ദേശം നൽകി . റെഡ് ക്രോസ്സ് ന്റെയും പരെന്റ്സ് ന്റെയും നേതൃത്വത്തിൽ എല്ലാ അധ്യാപകരെയും പൂക്കളും സമ്മാനവും നൽകി ആദരിച്ചു. അധ്യാപകർക്കിടയിൽ നിന്നും ലക്കി സ്റ്റാർ നെ തിരഞ്ഞെടുക്കുകയും ചെയ്തു.

ഡിജിറ്റൽ ലേർണിംഗ് സെന്ററിന്റെ ഉദ്‌ഘാടനം - September 10, 2024

ആധുനിക സാങ്കേതിക വിദ്യയിൽ അറിവുള്ളവരാകേണ്ട ഈ കാലഘട്ടത്തിൽ നൂതനവും ആകർഷകവുമായ നവീകരിച്ച ഐ ടി ലാബ് സ്കൂളിൽ സജ്ജമാക്കി. നവീകരിച്ച ഡിജിറ്റൽ ലേർണിംഗ് സെന്ററിന്റെ ഉദ്‌ഘാടനം എറണാകുളം ജില്ലാ കളക്ടർ ശ്രീ എൻ. എസ്‌. കെ. ഉമേഷ് ഐ. എ. എസ്. നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സി. ഷേബി കുര്യൻ യോഗത്തിന് സ്വാഗതം ആശംസിച്ചു. കമ്പ്യൂട്ടർ ലാബിലേക്ക് ആവശ്യമായ ഫർണീച്ചർ സംഭാവന ചെയ്ത ഡോ. ബെന്നി ആന്റണി പാറേക്കാട്ടിൽ മുഖ്യ അതിഥി ആയിരുന്നു. PTA പ്രസിഡന്റ് ശ്രീ സ്റ്റീഫൻ എം ജോസഫ്, വാർഡ് കൗൺസിലറും പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സനുമായ ശ്രീമതി ലക്സി ജോയ്, സ്കൂൾ ലോക്കൽ മാനേജർ റെവ. സിസ്റ്റർ ലിൻസി മരിയ എന്നിവർ ആശംസകൾ നേർന്നു. സി മെറിൻ ജോർജ് നന്ദി പറഞ്ഞു.

ഓണാഘോഷം- September 13, 2024

PTA യുടെ അധ്യക്ഷതയിൽ ഇത്തവണ ഓണാഘോഷം സംഘടിപ്പിച്ചു . ഹെഡ്മിസ്ട്രസ് സി. ഷേബി കുര്യൻ സ്വാഗതം ആശംസിച്ചു. സ്കൂൾ ലോക്കൽ മാനേജർ റെവ. സിസ്റ്റർ ലിൻസി മരിയ ഓണസന്ദേശം നൽകി. ഓണത്തോടനുബന്ധിച്ച ഫ്ലോറൽ ഡിസൈനിംഗ്, ഓണപ്പാട്ട് മത്സരങ്ങളും നടത്തി. തുടർന്ന് പായസ വിതരണവും നടത്തി.

സ്കൗട്ട് ആൻഡ് ഗൈഡ് ത്രിദിന ക്യാമ്പ് - September 27, 28, 29, 2024

ഹോളി ഫാമിലി ഹൈസ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾക്കായി (27/9/24) ത്രിദിന ക്യാമ്പ് നടത്തി. 158 ഓളം കുട്ടികൾ പങ്കെടുത്ത ക്യാമ്പ് ഹെഡ്മിസ്ട്രസ്സ് റവ. സി. ഷേബി കുര്യൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കിയുള്ള ഈ ക്യാമ്പിൽ അംഗങ്ങളായ എല്ലാ കുട്ടികളും വിവിധ ഇനം പഠനപ്രവർത്തനങ്ങൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, ഗെയിമുകൾ എന്നിവയിൽ പങ്കാളികളായി. കുട്ടികളെ 10 ഗ്രൂപ്പുകളാക്കി തിരിച്ചു സ്വയമായുള്ള പാചകത്തിനായി രണ്ടു മണിക്കൂർ സമയം നൽകി. വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ കുട്ടികൾ പാകം ചെയ്‌തു കൊണ്ട് വന്നു. അവസാന ദിവസം ക്യാമ്പ് അഗങ്ങൾക്കായി ക്യാമ്പ് ഫയർ സംഘടിപ്പിച്ചു. ആലുവ കൈരളി ഓപ്പൺ ഗ്രൂപ്പിന്റെ ലീഡറും, 9 റോവേഴ്സ് ഉം ക്യാമ്പിന്റെ സഹായികൾ ആയി എത്തിയിരുന്നു. മികച്ച രീതിയിൽ നടത്തപ്പെട്ട ക്യാമ്പിന് സ്കൂൾ തല സ്കൗട്ട് മാസ്റ്റർ റവ. സി. ദയ ഫ്രാൻസിസ്, ഗൈഡ് ക്യാപ്റ്റൻ റവ. സി. പ്രിൻസി മരിയ എന്നിവർ നന്ദി പ്രകാശിപ്പിച്ചു. 29/9/24 രാവിലെ സർവമത പ്രാർത്ഥനയും സമാപനസമ്മേളനവും സമ്മാനദാനവും നടന്നു.

കേരളപ്പിറവി ദിനാഘോഷം- November 01, 2024

"ഭാരതം എന്ന പേര് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ"

1956 നവംബർ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. മലബാർ, കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങൾ ഒത്തുചേർന്നാണ് മലയാളികളുടെ സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളം രൂപം കൊള്ളുന്നത്. പലതരത്തിലുള്ള പ്രതിസന്ധി ഘട്ടത്തിലും പോരാടി വിജയിച്ച കേരളീയർക്ക് ഇന്ന് ഉയർത്തെഴുന്നേൽപ്പിന്റെയും പ്രതീക്ഷയുടെയും ജന്മവാർഷികം തന്നെയാണ്. കേരളത്തിന്റെ ജന്മദിനാഘോഷമാണ് കേരളപ്പിറവി. സാംസ്‌കാരിക കേരളത്തിന്റെ മഹത്വം വിളിച്ചോതിക്കൊണ്ട് വിവിധ പരിപാടികളോടെ അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു. മലയാള സിനിമ സംവിധായകൻ ശ്രീ വിനോദ് ലീല വിശിഷ്ട അതിഥി ആയിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷേബി കുര്യൻ സ്വാഗതം ആശംസിച്ചു. കേരളത്തിൻറെ പ്രാധാന്യം വിളിച്ചോതുന്ന കാവ്യ ആലാപനവും സന്ദേശവും എല്ലാ കുട്ടികൾക്കും ഉണർവ് പകർന്നു. വാർഡ് കൗൺസിലറും പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സനുമായ ശ്രീമതി ലക്‌സി ജോയ്, PTA വൈസ് പ്രസിഡന്റ് ശ്രീ കെ. ഡി. ജയൻ, വിദ്യാർത്ഥി പ്രതിനിധി അലോന എലിയാസ്, സിസ്റ്റെർ മെറിൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

ലോക എയ്ഡ്സ് ദിനം- December 01, 2024

ജൂനിയർ റെഡ് ക്രോസ് കേഡറ്റ്‌സ് ന്റെ നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനം സമുചിതമായി ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് ബഹുഃ സി.ഷേബി കുരിയൻ എയ്ഡ്സ് ദിന സന്ദേശം നൽകി. മിഥുന രാജു പ്രതിഞ്ജ ചൊല്ലിക്കൊടുത്തു . കേഡറ്റ്‌സ് ന്റെ നേതൃത്വത്തിൽ എയ്ഡ്സ് ദിന സന്ദേശം പകരുന്ന മൈം അവതരിപ്പിച്ചു. ഈ വർഷത്തെ തീം "ശരിയായ പാത സ്വീകരിക്കുക, എന്റെ ആരോഗ്യം, എന്റെ അവകാശം"

ഭിന്നശേഷി ദിനാചരണം- December 03, 2024

ലോക ഭിന്നശേഷി ദിനാചരണം സ്കൂളിൽ നടത്തപ്പെട്ടു. ഈ പരിപാടിക്ക് ഹെഡ്മിസ്ട്രസ് ഷേബി കുരിയൻ നേതൃത്വം നൽകി .ഭിന്നശേഷി വിഭാഗക്കാരായ വിദ്യാർത്ഥികളുടെ വ്യത്യസ്തങ്ങളായ കഴിവുകൾ ആഘോഷിക്കുന്ന വേദി കൂടി ആയിരുന്നു ഈ ദിനം . കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു .ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ ആദരിക്കുകയും ചെയ്‌തു. .ഈ കുട്ടികളുടെ കുറവുകൾ നാമോരോരുത്തരുടേയും സ്നേഹസഹകരണങ്ങളാൽ ഇല്ലാതാക്കാം എന്ന സന്ദേശം ഊട്ടിയുറപ്പിക്കാൻ ഈ ദിനാചരണത്തിനു കഴിഞ്ഞു.

ക്രിസ്തുമസ് ആഘോഷം- December 20, 2024

2024 ഡിസംബർ 20 നു ഹോളി ഫാമിലി ഹൈ സ്കൂളിൽ ക്രിസ്മസ് ആഘോഷം വളരെയധികം ഭംഗിയായി ആഘോഷിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ബഹുമാനപെട്ട സിസ്റ്റർ ഷേബി കുരിയൻ സ്വാഗതവും ആശംസകളും അറിയിച്ചു. തുടർന്ന് PTA പ്രസിഡന്റ് സ്റ്റീഫൻ ജോസഫ് ഉദഘാടനവും നിർവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ലെക്സി ജോയ് പരിപാടിയിൽ സന്നിഹിതയായിരുന്നു.തുടർന്ന് ടീച്ചേഴ്സും കുട്ടികളും കരോൾ ഗാനം നടത്തി. കുട്ടികളുടെ കലാപരിപാടികൾ നടത്തി. PTA അംഗങ്ങൾ കുട്ടികൾക്ക് സമ്മാനദാനവും നടത്തി.

പഠനോത്സവം- February 27, 2025

അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിൽ 2024 -25 വർഷത്തെ പഠനോത്സവം ഫെബ്രുവരി 27 വ്യാഴാഴ്ച ഉച്ചക്ക് 2 pm നു നടത്തപ്പെട്ടു. കുട്ടികളുടെ അറിവുകളുടയും കഴിവുകളുടെയും ഉത്സവം ആണ് പഠനോത്സവം . വിദ്യാലയത്തിൽ നിന്ന് ലഭിച്ച അറിവ് കുട്ടികൾക്ക് തനതായ രീതിയിൽ അവതരിപ്പിക്കുന്നതിനുള്ള അവസരമാണ് പഠനോത്സവം. ഈശ്വരപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. അദ്ധ്യാപക പ്രതിനിധി ശ്രീമതി ജാക്സിൽ മോൾ പി .ഡി സ്വാഗതം ആശംസിച്ചു .ഹെഡ്മിസ്ട്രസ് ഷേബി കുരിയൻ അധ്യക്ഷ പദം അലങ്കരിച്ചു. വാർഡ് കൗൺസിലർ ലക്സി ജോയ് ഉൽഘടനം ചെയ്‌തു. PTA വൈസ് പ്രസിഡന്റ് ശ്രീ ജയൻ കെ ഡി, BRC പ്രതിനിധി ശ്രീമതി ബീന പി എസ്, വിദ്യാർത്ഥി പ്രതിനിധി സാബോർ കെ സി എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. വിഷയ അടിസ്ഥാനത്തിൽ സ്കിറ്റ്' നാടകം,കവിത ,കഥപറയൽ,ചിത്രപ്രദർശനം നടത്തി മാതാപിതാക്കളുടെയും, സമീപവാസികളുടെയും സഹകരണം പഠനോത്സവത്തിന്റെ മാറ്റ് കൂട്ടി.