ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്.എസ്. ആതവനാട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ്  ഏകദിന അവധിക്കാല ക്യാമ്പ്











ആതവനാട് GHSS  2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല ഏകദിന ക്യാമ്പ് 31/05/2025 ശനിയാഴ്ച നടന്നു. ബഹുമാനപ്പെട്ട HM പ്രീത കുമാരി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ആതവനാട് പരിതി  സ്കൂളിലെ കൈറ്റ് മിസ്ട്രസ് സ്മിത ടീച്ചർ സ്കൂളിലെ കൈറ്റ് മാസ്റ്റർ രഞ്ജു എന്നിവർ ചേർന്ന്  ക്യാമ്പ് നയിച്ചു. റീൽ നിർമ്മാണം ,പ്രമോ വീഡിയോ നിർമ്മാണം,ഡി എസ് എൽ ആർ ക്യാമറ കൈകാര്യം ചെയ്യുന്ന വിധം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ ആയിരുന്നു പരിശീലനം നൽകിയത്. വിജ്ഞാനവും വിനോദവും പകർന്നു നൽകിയ ക്യാമ്പിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.   ക്യാമ്പിൻ്റെ ഭാഗമായി  ആസ്വാദ്യകരവും നിലവാരം പുലർത്തുന്നതുമായ വീഡിയോ/ റീലുകൾ ക്യാമ്പംഗങ്ങൾ നിർമ്മിച്ചു. രാവിലെ 9:45 am തുടങ്ങി 4:15 pm വരെയായിരുന്നു ക്യാമ്പ്.

IT ക്വിസ്

ലിറ്റൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ കുട്ടികൾക്ക് IT ക്വിസ് (3O/8/2024) നടത്തി. റെനീഷ് മാഷ് , രഞ്ജു മാഷ് , ജാബർ മാഷ് എന്നിവർ നേതൃത്വം നൽകി.

പ്രിലിമിനറി ക്യാമ്പ് - 2024-2027

ലിറ്റിൽ കൈറ്റ്സിൻ്റെ  എട്ടാം ക്ലാസിലെ 2024 - 27 ബാച്ചിലെ പ്രിലിമിനറി ക്യാമ്പ് 13/08/2024, ചൊവ്വാഴ്ച നടന്നു. പ്രധാന അധ്യാപിക പ്രീത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സീനിയർ ടീച്ചറായ ബിജു മാഷ് ആശംസകൾ അർപ്പിച്ചു. കൈറ്റ്‌സിൻ്റെ മാസ്റ്റർ ട്രെയിനർ ലാൽ മാഷ് ക്ലാസ് നയിച്ചു.

ഇൻസ്റ്റലേഷൻ ഫെസ്റ്റ്

ജി. എച്ച്. എസ്. എസ് ആതവനാട് ആതവനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഉബുണ്ടു 22.04 ഇൻസ്റ്റലേഷൻ ക്യാമ്പ് നടത്തി. ഇരുപതോളം കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാളേഷൻ നടത്തി. പ്രധാന അധ്യാപിക പി പ്രീതകുമാരി ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ ലാബിലെ ലാപ്ടോപുകളിൽ സ്വതന്ത്ര സോഫ്ട്‌വെയർ ഉബുണ്ടു 22.04 സ്കൂളിലെ ലിറ്റിൽ കൈറ്റ് പ്രവർത്തകർ ഇൻസ്റ്റാൾ ചെയ്തു. അധ്യാപകരായ രഞ്ജു വി ബി(കൈറ്റ് മാസ്റ്റർ), റനീഷ് R ( SITC) എന്നിവർ നേതൃത്വം നൽകി.

ഇൻസ്റ്റലേഷൻ ഫെസ്റ്റ്