ഉപയോക്താവ്:Vijayanrajapuram/കലോൽസവം

Schoolwiki സംരംഭത്തിൽ നിന്ന്
20:20, 16 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('{{SSKTitle-24|5}} {{SSKBoxtop}} {| class="wikitable" ! style="width: 140px;" |വേദിയുടെ പേരും സ്ഥലവും!! style="width: 450px;" |വിവരണം !ഫോട്ടോ |- | style="text-align:center;" |'''വേദി 1'''<br> '''[https://ml.wikipedia.org/wiki/%E0%B4%92.%E0%B4%8E%E0%B5%BB.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേദിയുടെ പേരും സ്ഥലവും വിവരണം ഫോട്ടോ
വേദി 1
ഒ.എൻ.വി. സ്മൃതി
--
ആശ്രാമം മൈതാനം
(പ്രധാന വേദി)

കൊല്ലം നഗരഹൃദയത്തിലായി സ്ഥിതി ചെയ്യുന്ന ഒരു മൈതാനമാണ് ആശ്രാമം മൈതാനം. 72 ഏക്കർ വലിപ്പമുള്ള ഇത് കേരളത്തിലെ ഒരു കോർപ്പറേഷൻ പരിധിയിലുള്ള ഏറ്റവും വലിയ തുറസ്സായ പ്രദേശമാണ്. ആശ്രാമം അഡ്വഞ്ചർ പാർക്ക്, കുട്ടികളുടെ പാർക്ക്, പിൿനിക്ക് വില്ലേജ്, ബ്രിട്ടീഷ് റസിഡൻസി എന്നിവയെല്ലാം ഇതിനു തൊട്ടടുത്തായാണു സ്ഥിതിചെയ്യുന്നത്. കൂടുതൽ വായിക്കാം
ഒ.എൻ.വി സ്മൃതി - ആശ്രാമം മൈതാനം
ആശ്രാമം മൈതാനം - ഭൂപടം
{{#multimaps:8.89523,76.59037|zoom=18}}
വേദി 2
ഒ. മാധവൻ സ്മൃതി
--
സോപാനം ഓഡിറ്റോറിയം
മലയാള നാടക സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനുമായിരുന്നു ഒ. മാധവൻ (ജനുവരി 27, 1922-ഓഗസ്റ്റ് 19, 2005). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യ കാല പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. മലയാള നാടക വേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗൽഭരായ വ്യക്തികളിൽ ഒരാളായി കരുതപ്പെടുന്നു. കൂടുതൽ വായിക്കാം
സോപാനം ഓഡിറ്റോറിയം - ഭൂപടം
{{#multimaps:8.88257,76.59340|zoom=18}}
വേദി 3
ഭരത് മുരളി സ്മൃതി
--
സി. എസ്. ഐ. കൺവെൻഷൻ സെന്റർ
ഭാവാഭിനയം, ശരീരഭാഷ, ശബ്ദവിന്യാസം എന്നിവ കൊണ്ട് അഭിനയത്തിന് പുത്തൻ സമവാക്യം രചിച്ച സർക്കാർ ഉദ്യോഗസ്ഥനായിരുന്ന മലയാള ചലച്ചിത്ര അഭിനേതാവായിരുന്നു മുരളീധരൻ പിള്ള എന്നറിയപ്പെടുന്ന മുരളി.(1954-2009) ഞാറ്റടി എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സജീവമായ മുരളി നെയ്ത്തുകാരൻ എന്ന സിനിമയിലെ അഭിനയത്തിന് 2001-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി.

കൂടുതൽ വായിക്കാം

സി. എസ്. ഐ. കൺവെൻഷൻ സെന്റർ - ഭൂപടം
{{#multimaps:8.88784,76.59424|zoom=18}}
വേദി 4
ജയൻ സ്മൃതി
--
സി. കേശവൻ മെമ്മാറിയൽ ടൗൺ ഹാൾ
ജയൻ എന്ന പേരിൽ അറിയപ്പെടുന്ന കൃഷ്ണൻ നായർ (ജീവിതകാലം: ജൂലൈ 25, 1939 - നവംബർ 16, 1980) ഒരു പ്രമുഖനായ മലയാള ചലച്ചിത്ര നടനും നാവികസേനാ ഓഫീസറും സ്റ്റണ്ട് നടനും 1970-കളിലെ കേരളത്തിൻറെ സാംസ്കാരികചിഹ്നവും ആയിരുന്നു. ഏകദേശം 120-ലധികം മലയാള ചലച്ചിത്രങ്ങളിൽ അദ്ദേഹം അതുല്യ വേഷങ്ങൾ അവതരിപ്പിച്ചു. കൂടുതൽ വായിക്കാം
സി. കേശവൻ മെമ്മാറിയൽ ടൗൺ ഹാൾ - ഭൂപടം
{{#multimaps:8.88187,76.59846|zoom=18}}
വേദി 5
ലളിതാംബിക അന്തർജ്ജനം സ്മൃതി
--
എസ് ആർ. ഓഡിറ്റോറിയം
കേരളത്തിലെ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായ ലളിതാംബിക അന്തർജനം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കോട്ടവട്ടം എന്ന സ്ഥലത്ത് 1909 മാർച്ച്‌ 30ന് ജനിച്ചു. ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി" എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിലെ ചിരപ്രതിക്ഷ്ഠയായി മാറി . മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. കൂടുതൽ വായിക്കാം
എസ് ആർ. ഓഡിറ്റോറിയം - ഭൂപടം
{{#multimaps:8.89121,76.62331 |zoom=18}}
വേദി 6
തിരുനെല്ലൂർ കരുണാകരൻ സ്മൃതി
--
വിമലഹൃദയ ഗേൾസ് എച്ച്. എസ്. എസ്, പട്ടത്താനം, കൊല്ലം
മലയാളത്തിലെ കവിയും സാഹിത്യകാരനുംഭാഷാ പണ്ഡിതനും വിവർത്തകനും അദ്ധ്യാപകനുമായിരുന്നു തിരുനല്ലൂർ കരുണാകരൻ. മലയാള കവിതയിലെ അരുണ ദശകത്തിലെ കവികളിൽ പ്രമുഖനായിരുന്ന അദ്ദേഹംപലപ്പോഴായി രചിച്ച ലളിതഗാനങ്ങൾ, കുട്ടിക്കവിതകൾ, നാടകഗാനങ്ങൾ , മാര്ച്ചിംഗ് ഗാനങ്ങൾ, കഥപ്രസംഗങ്ങൾ ,സംസ്കൃത കവിതകൾ തുടങ്ങി നിരവധി രചനകൾ പുസ്തക രൂപത്തിൽ ആക്കിയിട്ടില്ല. കൂടുതൽ വായിക്കാം
വിമലഹൃദയ ഗേൾസ് എച്ച്. എസ്. എസ്, പട്ടത്താനം, കൊല്ലം - ഭൂപടം
{{#multimaps:8.88600,76.60773|zoom=18}}
വേദി 7
കൊട്ടാരക്കര ശ്രീധരൻ നായർ സ്മൃതി
--
ക്രിസ്തുരാജ് എച്ച്.എസ്സ്. ഓഡിറ്റോറിയം
മലയാള സിനിമയിലെ ഒരു നടനായിരുന്നു കൊട്ടാരക്കര ശ്രീധരൻ നായർ (11 സെപ്റ്റംബർ 1922– 19 ഒക്ടോബർ 1986). അദ്ദേഹം ചലച്ചിത്രലോകത്ത് കൊട്ടാരക്കര എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ,കൊല്ലം ജില്ലയിലായിരുന്നു അദ്ദേഹം ജനിച്ചത്. ശശിധരൻ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തു പ്രവേശിച്ചു. 300-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രാമു കാര്യാട്ട് സം‌വിധാനം ചെയ്ത ചെമ്മീൻ എന്ന ചിത്രത്തിലെ ചെമ്പൻ കുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് കൊട്ടാരക്കരയാണ്. കൂടുതൽ വായിക്കാം
ക്രിസ്തുരാജ് എച്ച്.എസ്സ്. ഓഡിറ്റോറിയം - ഭൂപടം
{{#multimaps:8.88435,76.60425|zoom=18}}
വേദി 8
വി. സാംബശിവൻ സ്മൃതി
--
ക്രിസ്തുരാജ് എച്ച്.എസ്സ്.എസ്സ്. ഓഡിറ്റോറിയം
കേരളത്തിലെ ഒരു പ്രസിദ്ധ കഥാപ്രസംഗകനായിരുന്നു വി.സാംബശിവൻ (1929 ജൂലൈ 4 - 1996 ഏപ്രിൽ 23). കഥാപ്രസംഗകലയെ ഉയരങ്ങളിലെത്തിയ്ക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കൂടുതൽ വായിക്കാം
ക്രിസ്തുരാജ് എച്ച്.എസ്സ്.എസ്സ്. ഓഡിറ്റോറിയം - ഭൂപടം
{{#multimaps:8.88435,76.60425|zoom=18}}
വേദി 9
ചവറ പാറുക്കുട്ടി സ്മൃതി
--
ഗവ. ഗേൾസ് എച്ച് എസ്, കൊല്ലം
കേരളത്തിലെ വിഖ്യാതയായ ഒരു കഥകളി കലാകാരിയാണ് ചവറ പാറുക്കുട്ടി(ജനനം മാർച്ച് 21, 1944- മരണം ഫെബ്രുവരി 7, 2019 ). പൊതുവേ പുരുഷാധിപത്യം ശീലമായിരുന്ന കഥകളി രംഗത്തെ ആദ്യത്തെ മൂന്ന് സ്ത്രീസാന്നിധ്യങ്ങളിൽ ഒരാളാണ് അവർ (കറ്റ്ശ്ശേരി സരോജിനിയമ്മ, സദനം പത്മാവതിയമ്മ എന്നിവരാണ് മറ്റുള്ളവർ) അൻപതുവർഷത്തിലധികം കാലമായി അവർ കപ്ലിങ്ങാടൻ സമ്പ്രദായത്തിലുള്ള കഥകളിയരങ്ങുകളിലെ സജീവതാരമാണു്. കൂടുതൽ വായിക്കാം
ഗവ. ഗേൾസ് എച്ച് എസ്, കൊല്ലം - ഭൂപടം
{{#multimaps:8.89359,76.57817 | zoom=18}}
വേദി 10
തേവർതോട്ടം സുകുമാരൻ സ്മൃതി
--
കടപ്പാക്കട സ്പോർട്സ് ക്ലബ്ബ്
കേരളത്തിലെ ഒരു കഥാപ്രാസംഗികനാണ് തേവർതോട്ടം സുകുമാരൻ. കേരള സംഗീതനാടക അക്കാദമി 1994-ൽ കഥാപ്രസംഗത്തിനുള്ള പുരസ്കാരവും 2000 -ൽ ഫെലോഷിപ്പും നൽകിയിട്ടുണ്ട്. കൂടുതൽ വായിക്കാം
കടപ്പാക്കട സ്പോർട്സ് ക്ലബ്ബ് - ഭൂപടം
{{#multimaps:8.89266,76.60245 |zoom=18}}
വേദി 11
പി. ബാലചന്ദ്രൻ സ്മൃതി
--കെ.വി.എസ്.എൻ.ഡി.പി. യു.പി. സ്കൂൾ, ഉളിയക്കോവിൽ
പ്രമുഖനായ മലയാള നാടകകൃത്തും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായിരുന്നു പി. ബാലചന്ദ്രൻ. കൂടുതൽ വായിക്കാം
കെ.വി.എസ്.എൻ.ഡി.പി. യു.പി. സ്കൂൾ, ഉളിയക്കോവിൽ - ഭൂപടം
{{#multimaps:8.89528,76.60292|zoom=18}}
വേദി 12
അഴകത്ത് പത്മനാഭക്കുറുപ്പ് സ്മൃതി
--
ജവഹർ ബാലഭവൻ, കടപ്പാക്കട
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ രചയിതാവാണ് അഴകത്ത് പത്മനാഭക്കുറുപ്പ്. കൂടുതൽ വായിക്കാം
ജവഹർ ബാലഭവൻ, കടപ്പാക്കട - ഭൂപടം
{{#multimaps:8.88903,76.60008|zoom=18}}
വേദി 13
അച്ചാണി രവി സ്മൃതി
--
ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആശ്രാമം

മലയാളസിനിമയെ ദേശാന്തരീയ പ്രശസ്തിയിലേക്കുയർത്തിയ നിരവധി സമാന്തരസിനിമകളുടെ നിർമ്മാതാവാണ് അച്ചാണി രവി എന്നറിയപ്പെടുന്ന കെ.രവീന്ദ്രനാഥൻ നായർ. കൂടുതൽ വായിക്കാം

ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആശ്രാമം - ഭൂപടം
{{#multimaps:8.90012292040974, 76.58554165097394|zoom=18}}
വേദി 14
ജി. ദേവരാജൻ സ്മൃതി
--
സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനായിരുന്നു പരവൂർ ഗോവിന്ദൻ ദേവരാജൻ എന്ന ജി. ദേവരാജൻ അഥവാ ദേവരാജൻ മാസ്റ്റർ. മുന്നൂറിലേറെ മലയാളചലച്ചിത്രങ്ങൾക്ക് ദേവരാജൻ മാസ്റ്റർ ഈണം പകർന്നിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചതും ഏറ്റവും കൂടുതൽ ചലച്ചിത്രഗാനങ്ങൾ സൃഷ്ടിച്ചതും അദ്ദേഹമാണ്. ഇതിനു പുറമേ പല നാടകങ്ങൾക്കും 20 തമിഴ് ചലച്ചിത്രങ്ങൾക്കും 4 കന്നഡ ചലച്ചിത്രങ്ങൾക്കും അദ്ദേഹം സംഗീതസംവിധാനം ചെയ്തു. കൂടുതൽ വായിക്കാം
സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം - ഭൂപടം
{{#multimaps:8.8861160936507, 76.57708480283047 |zoom=18}}
വേദി 15
രവീന്ദ്രൻ മാസ്റ്റർ സ്മൃതി
--
സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം
മലയാളത്തിലെ പ്രശസ്തനായ സംഗീത സംവിധായകൻ ആയിരുന്നു രവീന്ദ്രൻ. 150-ലധികം ചലച്ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. മലയാള സിനിമ കണ്ട മികച്ച സംഗീത സംവിധായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം രവീന്ദ്രൻ മാസ്റ്റർ എന്നാണ് അറിയപ്പെട്ടിരുന്നത്. അമരം, സുഖമോ ദേവി, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികളിൽ ചിലതാണ്. കൂടുതൽ വായിക്കാം
സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം - ഭൂപടം
{{#multimaps: 8.8861160936507, 76.57708480283047 |zoom=18}}
വേദി 16
കാക്കനാടൻ സ്മൃതി
--
കർമ്മലറാണി ട്രെയിനിംഗ് കോളേജ്

ഒരു മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് കാക്കനാടൻ (ഏപ്രിൽ 23 1935 - ഒക്ടോബർ 19 2011). പൂർണ്ണനാമം ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ. കാക്കനാടന്റെ ഉഷ്ണമേഖല, വസൂരി എന്നീ നോവലുകൾ മലയാളത്തിലെ അസ്‌തിത്വവാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളായി കരുതപ്പെടുന്നു. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കൂടുതൽ വായിക്കാം

കർമ്മലറാണി ട്രെയിനിംഗ് കോളേജ് - ഭൂപടം
{{#multimaps:8.88665,76.57795|zoom=18}}
വേദി 17
ഗീഥാ സലാം സ്മൃതി
--
സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ് എച്ച്. എസ്. എസ് കൊല്ലം

പ്രമുഖ സിനിമാ-സീരിയൽ നടനായിരുന്നു ഗീഥാ സലാം(മരണം 19 ഡിസംബർ 2018). നാടകനടനായി അഭിനയ ജീവിതം തുടങ്ങിയ അദ്ദേഹം നിരവധി സിനിമകളിലും അഭിനയിച്ചു. കൂടുതൽ വായിക്കാം

സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ് എച്ച്. എസ്. എസ് കൊല്ലം - ഭൂപടം
{{#multimaps: 8.887455394022032, 76.58745489184116| zoom=18}}
വേദി 18
ഡി. വിനയചന്ദ്രൻ സ്മൃതി
--
സെന്റ് ജോസഫ് കോൺവന്റ് ഗേൾസ് എച്ച്.എസ് കൊല്ലം

കേരളത്തിലെ ഒരു ആധുനിക കവിയായിരുന്നു ഡി. വിനയചന്ദ്രൻ (1946 മേയ് 16 – 2013 ഫെബ്രുവരി 11). കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 1992-ൽ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു. 2006-ലെ ആശാൻ സ്മാരക കവിതാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ചൊൽക്കവിതകൾക്ക് മലയാളത്തിൽ ജീവൻ നൽകിയ കവി കൂടിയായിരുന്നു വിനയചന്ദ്രൻ. കൂടുതൽ വായിക്കാം

സെന്റ് ജോസഫ് കോൺവന്റ് ഗേൾസ് എച്ച്.എസ് കൊല്ലം - ഭൂപടം
{{#multimaps: 8.887455394022032, 76.58745489184116| zoom=18}}
വേദി 19
ഡോ. വയലാ വാസുദേവൻ പിള്ള സ്മൃതി
--
ബാലികാമറിയം എൽ.പി.എസ്, കൊല്ലം.

കേരളത്തിലെ പ്രമുഖ നാടകകാരനായിരുന്നു വയലാ വാസുദേവൻ പിള്ള തൃശ്ശൂർ സ്ക്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറും കേരള സർവ്വകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ പെർഫോമിങ് ആന്റ് വിഷ്വൽ ആർട്‌സ് ഡയറക്ടറുമായിരുന്നു. പാശ്ചാത്യ നാടക സങ്കൽപ്പങ്ങളെ മലയാളിക്കു പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം നല്ല പങ്കുവഹിച്ചു. കൂടുതൽ വായിക്കാം
ബാലികാമറിയം എൽ.പി.എസ്, കൊല്ലം - ഭൂപടം
{{#multimaps:8.88349,76.60386 |zoom=18}}
വേദി 20
കൊല്ലം ശരത് സ്മൃതി
--
കർബല ഗ്രൗണ്ട്

ഗായകനായിരുന്നു കൊല്ലം ശരത്ത് (എ.ആർ.ശരത്ചന്ദ്രൻ നായർ-52) ഗാനമേള വേദികളിൽ സ്ത്രീശബ്ദം അനുകരിച്ച് പാടി ശ്രദ്ധേയനായ പ്രതിഭയാണ് ശരത്.
കർബല ഗ്രൗണ്ട് - ഭൂപടം
{{#multimaps:8.8860092, 76.6010556|zoom=18}}
വേദി 21
കുണ്ടറ ജോണി സ്മൃതി
--
ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട

1980-കളിലെ മലയാള സിനിമകളിൽ വില്ലൻ വേഷങ്ങളിൽ പ്രശസ്തനായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവായിരുന്നു കുണ്ടറ ജോണി. 44 വർഷം നീണ്ട അഭിനയജീവിതത്തിൽ കൂടുതലായി ചെയ്ത വില്ലൻ വേഷം കൂടാതെ തന്നെ സ്വഭാവനടനായും കോമേഡിയനായും മറ്റ് റോളുകളിലും അഭിനയമികവ് പ്രകടമാക്കി. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി ഇതുവരെ 500 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടുതൽ വായിക്കാം

ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട - ഭൂപടം
{{#multimaps:8.89514,76.60215|zoom=18}}
വേദി 22
കെ.പി. അപ്പൻ സ്മൃതി
--
ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട

മലയാളസാഹിത്യത്തിൽ എഴുപതുകളിലുണ്ടായ ആധുനികതാപ്രസ്ഥാനത്തിന് ദിശാബോധം നൽകുകയും ഭാവുകത്വ പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകുകയും ചെയ്ത നിരൂപകനാണ് കെ.പി. അപ്പൻ (ഓഗസ്റ്റ് 25, 1936 - ഡിസംബർ 15, 2008). വ്യത്യസ്‌തമായ ശൈലിയിലൂടെ ഇദ്ദേഹം മലയാള സാഹിത്യനിരൂപണത്തിൽ ശ്രദ്ധേയനായി. കൂടുതൽ വായിക്കാം
ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട - ഭൂപടം
{{#multimaps:8.89514,76.60215|zoom=18}}
വേദി 23
പന്മന രാമചന്ദ്രൻ നായർ സ്മൃതി
--
ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട

കേരളത്തിലെ അറിയപ്പെടുന്ന ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായിരുന്നു പന്മന രാമചന്ദ്രൻ നായർ. ഭാഷാ സംബന്ധിയായും സാഹിത്യ സംബന്ധിയായുമുള്ള പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. മലയാള ഭാഷയുടെ ഉപയോഗത്തിൽ സർവ്വസാധാരണമായി സംഭവിച്ചുകൊണ്ടിരിക്കുന്ന അക്ഷരപ്പിശകുകളും, വ്യാകരണ പിശകുകളും ചൂണ്ടിക്കാണിച്ച് കൊണ്ട് ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകർക്കുവേണ്ടി നിരവധി ഭാഷാശുദ്ധി ക്ലാസ്സുകൾ എടുത്തിട്ടുണ്ട്. കൂടുതൽ വായിക്കാം
ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട - ഭൂപടം
{{#multimaps:8.89514,76.60215|zoom=18}}
വേദി 24
ശൂരനാട് കുഞ്ഞൻപിള്ള സ്മൃതി
--
ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട

നിഘണ്ടുകാരൻ, ഭാഷാചരിത്രഗവേഷകൻ, കവി, സാഹിത്യ വിമർശകൻ, വാഗ്മി, വിദ്യാഭ്യാസ പ്രചാരകൻ, മലയാള ഭാഷാപണ്ഡിതൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധനായിരുന്നു ശൂരനാട് കുഞ്ഞൻപിള്ള (1911-1995). മലയാള സാഹിത്യത്തിനും വിദ്യാഭ്യാസരംഗത്തും അദ്ദേഹം നൽകിയ സംഭാവനകളെ പരിഗണിച്ച് 1984 ൽ ഭാരത സർക്കാർ അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിക്കുകയുണ്ടായി. കൂടുതൽ വായിക്കാം

ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട - ഭൂപടം
{{#multimaps:8.89514,76.60215|zoom=18}}
സംഘാടകസമിതി ഓഫീസ്
--
ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം

കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ഗവ. മോ‍ഡൽ. ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. കൊല്ലം നഗരത്തിലുള്ള തേവള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

കൂടുതൽ വായിക്കാം
ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം - ഭൂപടം
{{#multimaps: 8.89483,76.57795 | zoom=18}}
രജിസ്ട്രേഷൻ ഓഫീസ്
--
ഗവൺമെന്റ് ഠൗൺ യു. പി. എസ് കൊല്ലം

കൊല്ലം ജില്ലയിലെ കൊല്ലം പട്ടണത്തിലുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് ഠൗൺ യു. പി. എസ് കൊല്ലം. കൂടുതൽ വായിക്കാം

ഗവൺമെന്റ് ഠൗൺ യു. പി. എസ് കൊല്ലം - ഭൂപടം
{{#multimaps:8.89360,76.57501|zoom=18}}
രുചിയിടം
(ഭക്ഷണശാല)
ക്രേവൻ‍ എൽ‍‍‍‍.എം.എസ്.എച്ച്.എസ്. കൊല്ലം

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ല ചിന്നക്കട എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രേവൻ എൽ.എം.എസ്സ് ഹൈസ്കൂൾ . കൂടുതൽ വായിക്കാം

ക്രേവൻ‍ എൽ‍‍‍‍.എം.എസ്.എച്ച്.എസ്. കൊല്ലം- ഭൂപടം
{{#multimaps:8.88757,76.59297|zoom=18}}