ആശ്രാമം മൈതാനം

Schoolwiki സംരംഭത്തിൽ നിന്ന്

കൊല്ലം നഗരഹൃദയത്തിലായി സ്ഥിതി ചെയ്യുന്ന ഒരു മൈതാനമാണു ആശ്രാമം മൈതാനം. 72 ഏക്കർ വലിപ്പമുള്ള ഇത് കേരളത്തിലെ ഒരു കോർപ്പറേഷൻ പരിധിയിലുള്ള ഏറ്റവും വലിയ തുറസ്സായ പ്രദേശമാണ്. ആശ്രാമം അഡ്വഞ്ചർ പാർക്ക്, കുട്ടികളുടെ പാർക്ക്, പിൿനിക്ക് വില്ലേജ്, ബ്രിട്ടീഷ് റസിഡൻസി എന്നിവയെല്ലാം ഇതിനു തൊട്ടടുത്തായാണു സ്ഥിതിചെയ്യുന്നത്. കൊല്ലം വിമാനത്താവളം ഇതിനുള്ളിലാണു പ്രവർത്തിച്ചുവന്നത്. കൊല്ലം ഫെസ്റ്റ്, കൊല്ലം പൂരം എന്നിവയ്ക്ക് വേദിയാകുന്നതും ആശ്രാമം മൈതാനമാണ്. ചെറിയ ക്രിക്കറ്റ് മൈതാനവും ഒപ്പം ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനുള്ള സ്ഥലവും ഇവിടുണ്ട്. നാഷണൽ ഹോക്കി സ്റ്റേഡിയവും മൈതാനത്തിന്റെ സമീപത്തുണ്ട്.

"https://schoolwiki.in/index.php?title=ആശ്രാമം_മൈതാനം&oldid=2034867" എന്ന താളിൽനിന്ന് ശേഖരിച്ചത്