എ യു പി എസ് പിലാശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ യു പി എസ് പിലാശ്ശേരി
എ യു പി എസ് പിലാശ്ശേരി | |
---|---|
വിലാസം | |
പിലാശ്ശേരി പിലാശ്ശേരി പി.ഒ. , 673571 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 0495 2994421 |
ഇമെയിൽ | aupspilassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47238 (സമേതം) |
യുഡൈസ് കോഡ് | 32040601006 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്ദമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുന്ദമംഗലം |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്ദമംഗലം പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 120 |
പെൺകുട്ടികൾ | 138 |
ആകെ വിദ്യാർത്ഥികൾ | 258 |
അദ്ധ്യാപകർ | . 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് അബ്ദുറഹിമാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സബിത |
അവസാനം തിരുത്തിയത് | |
08-12-2024 | Meghamp |
കുന്നമംഗലം പഞ്ചായത്തിലെ ഹരിതഭമായ അതിസുന്ദരമായ പിലാശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന്റെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന എഎൽപി & എയുപി സ്കൂൾ പിലാശ്ശേരി
1923 ൽ സ്ഥാപിതമായി. 2024 25 വർഷത്തിൽ 345 വിദ്യാർഥികളാണ് പ്രീ പ്രൈമറി മുതൽ ഏഴ് വരെ ഇവിടെ പഠനം നടത്തുന്നത്. പിന്നിട്ട വഴികൾ തിരിഞ്ഞു നോക്കുമ്പോൾ ആയിരക്കണക്കിന് വ്യക്തിത്വങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് സാക്ഷ്യം വഹിച്ചതാണ് ഈ "സരസ്വതി ക്ഷേത്രം". അക്ഷരങ്ങളെ ആയുധമാക്കി പ്രതീക്ഷകളും സ്വപ്നങ്ങളുമായി സമൂഹമാധ്യമത്തിൽ ഇന്നും ജ്വലിച്ചു നിൽക്കുന്ന ഈ സ്ഥാപനത്തിന്റെ ഉയർച്ചയ്ക്ക് പിന്നിൽ മൺമറഞ്ഞതും ഇന്നുള്ളതുമായ ധാരാളം വ്യക്തിത്വങ്ങളുടെ ആത്മസമർപ്പണം കാലത്തിനൊരിക്കലും മായ്ക്കാൻ ആവുന്നതല്ല.
പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന എല്ലാ സൗകര്യങ്ങളും സമയബന്ധിതമായി നമ്മുടെ വിദ്യാലയത്തിലും എത്തിച്ചുകൊടുക്കാൻ കഴിയുന്നുണ്ട് ഇതിനായി എല്ലാ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് ഊർജസ്വലരായ പിടിഎ,എം പി ടി എ,പൂർവ വിദ്യാർത്ഥികൾ, സഹപ്രവർത്തകർ എന്നിവരുടെ നസീമമായ സഹകരണവും ലഭ്യമാണ്. എല്ലാത്തിലും ഉപരി വിദ്യാലയത്തിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങളെ ഏറ്റവും മികവുറ്റ രീതിയിൽ കുട്ടികൾക്ക് നൽകുന്നതിന് സദാ ജാഗരൂകരാണ് ബഹുമാന്യരായ മാനേജ്മെന്റ്.
പഠനത്തിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് പഠന പ്രവർത്തനത്തിൽ താല്പര്യമുണർത്തുന്ന വിധം ആഹ്ലാദവും ആസ്വാദകരവുമായ അനുഭവങ്ങൾ നൽകി മികവിലേക്ക് ഉണർത്തുന്ന രീതിയിൽ ചിട്ടപ്പെടുത്തിയുള്ള പ്രത്യേക പരിഹാരബോധന ക്ലാസുകൾ കുന്നമംഗലം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്നുണ്ട്. കുട്ടികളിൽ സഹകരണ മനോഭാവവും ഒപ്പം അച്ചടക്ക ശീലങ്ങളും വളർത്തിയെടുക്കുന്നതിനായി കർമ്മനിരതരായ ഒരു JRC ടീം സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. ഇന്ന് നാം നേരിടുന്ന വൻ ഭീഷണിയായ പ്ലാസ്റ്റിക്കിനെതിരെ പ്രവർത്തിക്കുന്നതിനായി "ഹരിത സഭയും,സീഡ് ക്ലബ്" പ്രവർത്തനങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. അക്കാദമിക മികവിനായി എൽഎസ്എസ്, യുഎസ്എസ് പരിശീലന ക്ലാസുകളും നടപ്പിലാക്കുന്നു. വ്യത്യസ്ത ഭാഷ (അറബി,ഉറുദു, മലയാളം, സംസ്കൃതം )ഏറ്റവും മികച്ച പ്രവർത്തനങ്ങളുമായി ഉന്നതിയിലേക്ക് കുതിക്കുകയാണ്. സബ്ജില്ലാ മേളകളിൽ ഉന്നത സ്ഥാനങ്ങൾ ലഭിച്ചത് ഇതിനൊരു ഉദാഹരണമാണ്.
പാഠ്യേതര വിഷയങ്ങളിൽ പ്രധാനമായ കായികമേളയിലും വിദ്യാർത്ഥികൾ സബ് ജില്ലയിൽ മുന്നിട്ടുനിൽക്കുന്നു. രക്ഷിതാക്കളുടെ പൂർണ പങ്കാളിത്തത്തോടെ കൂടി സബ്ജില്ലാ കലാമേളയിൽ വിവിധങ്ങളായ സ്റ്റേജിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് വിദ്യാർത്ഥികൾക്ക് കഴിയാറുണ്ട്. വിവരസാങ്കേതികവിദ്യയുടെ പഠനം കാര്യക്ഷമമാക്കുന്നതിന് മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും ഇടപെടലുകളിലൂടെ കമ്പ്യൂട്ടർലാബ് സജീവമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47238
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ