സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഉപജില്ലാ കലാമേള

ഉപജില്ലാ കായികമേള

സെപ്റ്റംബർ 24ന് കൺവീനർ അജിത്ത് മാഷിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ തുടങ്ങിയ കായിക മാമാങ്കത്തിൽ 38 കുട്ടികൾ ആണ് വിവിധ ഇനങ്ങളിൽ ഉപജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ചിട്ടയായ പരിശീലനത്തിലൂടെയും പരിചയസമ്പന്നരായ പരിശീലകരുടെ മേൽനോട്ടവും കൊണ്ട് കുട്ടികൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ചു നടന്ന കുന്നമംഗലം ഉപജില്ല കായിക മേളയിൽ മിന്നും പ്രകടങ്ങങ്ങൾ കാഴ്ച്ച വെക്കാൻ കുട്ടികൾക്ക് സാധിച്ചു. LP kiddies വിഭാഗത്തിൽ മഹ്ബ ഫാത്തിമ long ജമ്പിൽ രണ്ടാം സ്ഥാനവും, 100 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനവും, 50 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനവും നേടി, കൂടാതെ ധ്യാൻ കൃഷ്ണ 50 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനവും 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും, മുഹമ്മദ്‌ ആസിഫ് long ജമ്പിൽ മൂന്നാം സ്ഥാനവും നേടിയതോടെ LP kiddies വിഭാഗത്തിൽ 2ആം സ്ഥാനം ഉപജില്ലയിൽ നേടാൻ നമ്മുടെ സ്കൂളിനു സാധിച്ചു. Up kiddies വിഭാഗത്തിൽ ദിവിൻദാസ് 100 മീറ്റർ ഓട്ടത്തിൽ 3ആം സ്ഥാനവും long ജമ്പിൽ 3ആം സ്ഥാനവും റിൻഷാ ഫാത്തിമ 100 മീറ്റർ ഓട്ടത്തിൽ 2ആം സ്ഥാനവും നേടികൊണ്ട് up kiddies വിഭാഗത്തിൽ ഓവറോൾആറാം സ്ഥാനക്കാരായി ഉപജില്ലാ കായിക മേളയുടെ പട്ടികയിൽ ഇടം പിടിച്ചു. Subjunior വിഭാഗത്തിൽ മർവ 200 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനത്തു എത്തിയതോടെ കോഴിക്കോട് ജില്ലാ തലത്തിലേക്ക് മത്സരിക്കാനുള്ള അവസരവും subjunior വിഭാഗത്തിൽ 9ആം സ്ഥാനത്തേക്ക് എത്തിപ്പിടിക്കാനും നമ്മുടെ സ്കൂളിന് കഴിയുകയുണ്ടായി തിളക്കമാർന്ന പ്രകടനം കൊണ്ട് ഓരോ കുട്ടിയും തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ 2024 -25 ലെ കായിക മേളക്ക് സാധിച്ചു എന്നതു തന്നെയാണ് ഈ വർഷത്തെ കായിക പ്രതിഭകളുടെ വേറിട്ട്‌ നിർത്തിയതും കൂടുതൽ ആകർഷണീയമാക്കിയതും.