ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2024

നവാഗതരെ സ്വീകരിച്ചുകൊണ്ട് 3/ 6 /2024 ന് മികച്ച രീതിയിൽ പ്രവേശനോത്സവം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ കുനിയിൽ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ വിശ്വനാഥൻ അധ്യക്ഷ പ്രസംഗം നടത്തി. വാർഡ് മെമ്പർ ശ്രീ വിജയൻ തോട്ടുങ്ങൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഗായിക നിഖില മോഹൻ മുഖ്യാതിഥിയായി പങ്കെടുത്തു. മനോഹരമായ ഗാനങ്ങളിലൂടെ നിഖില മോഹൻ കുട്ടികളിൽ ആവേശം ഉണർത്തി .സൗജന്യ പഠനോപകരണങ്ങൾ യോഗത്തിൽ വിതരണം ചെയ്തു. smc ചെയർമാൻ ശ്രീ കാസിം ,എം .പി .ടി .എ പ്രസിഡന്റ് ശ്രീമതി സൂന നവീൻ എന്നിവർ ആശംസകൾ അർപ്പിച്ചു .SRG കൺവീനർ ശ്രീ പി. കെ സത്യൻ നന്ദി പറഞ്ഞു

വിജയോത്സവം 2024

2023-24 അധ്യയന വർഷത്തെ SSLC /Plus2 A+ നേടിയവരേയും 100% ശതമാനം നേടി തരാൻ സഹായിച്ച എല്ലാ വിദ്യാർത്ഥികളേയും അനുമോദിക്കുന്ന വിജയോത്സവം 2024 (24-06-2024) ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ സംഷാദ് മരക്കാർ വിജയോത്സവം ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ബഷീർ.കെ അധ്യക്ഷനായിരുന്നു. പി.ടി.എ പ്രസിഡൻ്റ് ശ്രീ വിശ്വനാഥൻ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ജാഫർ സാർ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷകുനിയിൽ , വാർഡ് മെമ്പർ ശ്രീ വിജയൻ തോട്ടുങ്ങൽ,എം പി ടി എ പ്രസിഡൻറ് ശ്രീമതി സൂന നവീൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സുശീലാമ്മ എൻഡോവ്മെൻ്റ്,അറക്കപറമ്പിൽ തോമസ് എൻഡോവ്മെൻ്റ്, പി.എം മാത്യു എൻഡോവ്മെൻ്റ്, പോളക്കാട്ടിൽ ശ്രീമതിയമ്മ എൻഡോവ്മെൻ്റ് തുടങ്ങിയവ വിതരണം ചെയ്തു.തുടർന്ന് നാടൻ പാട്ട് കലാകാരൻ ശ്രീ മാത്യൂസ് വൈത്തിരിയുടെ നാടൻ പാട്ട് ശില്പശാല നടന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു ജോൺ നന്ദി അർപ്പിച്ചു.


സ്‍കൂൾ അസംബ്ലി

എല്ലാ ബുധനാഴ്ച്ചയും അസംബ്ലി നടത്തുന്നു. 5 മുതൽ 10 വരെ ക്ലാസ്സുകൾ ഓരോ ആഴ്ചയിലേയും അസംബ്ലിയുടെ ചുമതല ഏറ്റെടുക്കുന്നു. ഓരോ ആഴ്ച്ചയിലേയും പ്രത്യേക ദിനാചരണങ്ങളും അവയുടെ പ്രസക്തിയും ബോധ്യപ്പെടുത്തുന്ന രീതിയിലാണ് അസംബ്ലി ക്രമീകരിച്ചിരിക്കുന്നത്. പുസ്തകപരിചയം പത്രവായന, ചിന്താവിഷയങ്ങൾ ഒക്കെ ഉൾപ്പെടുത്തിയാണ് അസംബ്ലി മുന്നോട്ടു പോകുന്നത്. വളരെ മികച്ച അസംബ്ലിയാക്കി മാറ്റാൻ എല്ലാ ക്ലാസ്സുകാരും പരമാവധി ശ്രമിക്കാറുണ്ട്.

ഒളിംമ്പിക്സ് 2024

കറുത്തിരുണ്ട വാനം.. തുള്ളിക്കൊരു കുടമെന്ന തോതിൽ തിമർത്തു പെയ്യുന്ന മഴ.. എങ്കിലും ഒളിമ്പിക്സിൻ്റെ ആവേശം ഒട്ടും ചോർന്നുപോകരുത് എന്നു കരുതി പ്രതീകാത്മ്കമായി ഒളിമ്പിക് ദീപം തെളിയിച്ചിരുന്നു. പക്ഷേ മഹാദുരന്തത്തിൽ മരവിപ്പിൽ ഒളിമ്പിക്സിൻ്റെ ആവേശം ആളിക്കത്തിക്കാൻ കഴിഞ്ഞില്ല...

സ്കൂൾ കലോത്സവം

സ്കൂൾ കലോത്സവം ധ്വനി 2024 അധ്യാപകനും ചൂട്ട് നാടൻ കലാപഠന ഗവേഷണ കേന്ദ്രത്തിൻ്റെ ഡയറക്ടറുമായ ശ്രീ ലജീഷ് സാർ ഉദ്ഘാടനം ചെയ്തു.