സി.വി.എം. എൽ.പി.എസ് താന്നി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
കൊല്ലം കോർപ്പറേഷൻ ഇരവിപുരം ഡിവിഷനിൽ 32-ാം വാർഡിൽ സ്ഥിതിചെയ്യുന്നതാണ് സി.വി.എം.എൽ.പി സ്‍കൂൾ. 1948-ൽ സ്ഥാപിതമായ ഈ സ്‍കൂൾ പരവൂർ കായലിനും അറബിക്കടലിനും മധ്യേ സ്ഥിതി ചെയ്യുന്നു.യശഃശരീരനായ സി.വി.കുഞ്ഞുരാമന്റെ ഓർമ്മയ്‍ക്കായി സ്ഥാപിച്ചതാണ് സി.വി.മെമ്മോറിയൽ എൽ.പി.സ്‍കൂൾ. സ്വാതന്ത‍്ര്യലബ്‍ദിയ്‍ക്കു ശേഷം വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി തീരദേശ ഗ്രാമമായ താന്നിയിൽ അക്ഷരത്തിന്റെ വെളിച്ചം പകരുവാൻ വേണ്ടി മുൻ മുഖ്യമന്ത്രി ശ്രീ.സി.കേശവൻ ആണ് ഈ സ്‍കൂൾ സ്ഥാപിക്കുന്നതിനുവേണ്ടി എല്ലാ സഹായവും ചെയ്‍തുതന്നത്.
സി.വി.എം. എൽ.പി.എസ് താന്നി | |
---|---|
വിലാസം | |
താന്നി താന്നി , മയ്യനാട് പി.ഒ. , 691303 , കൊല്ലം ജില്ല | |
സ്ഥാപിതം | 06 - 08 - 1948 |
വിവരങ്ങൾ | |
ഇമെയിൽ | 41446klm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41446 (സമേതം) |
യുഡൈസ് കോഡ് | 32130600514 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ഇരവിപുരം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 38 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 81 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീജാറാണി |
പി.ടി.എ. പ്രസിഡണ്ട് | അനിഷ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | കാർത്തിക |
അവസാനം തിരുത്തിയത് | |
04-10-2024 | 41446 |
ഭൗതികസൗകര്യങ്ങൾ
ആദ്യകാലങ്ങളിൽ ഈ സ്‍കൂളിൽ 1 മുതൽ 4 വരെ 2 ഡിവിഷനുകളും 5-ൽ 1 ഡിവിഷനും ഉൾപ്പെടെ 9 ഡിവിഷനുകളിലായി 265 കുട്ടികളും 9 അധ്യാപകരും ഉണ്ടായിരുന്നു.ഇപ്പോൾ 8 ക്ലാസ്സ് മുറികളും,കമ്പ്യൂട്ടർറൂമും,ലൈബ്രറി,പാചകപ്പുര,ടോയ്‍ലറ്റുകൾ,കുടിവെള്ള സൗകര്യവും നിലവിലുണ്ട്.സ്‍കൂളിന്റെ ഭൗതികസാഹചര്യംമെച്ചപ്പെടുത്താനുള്ള നടപടികൾ നടന്നുവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ് പ്രവർത്തനങ്ങൾ
- ബോധവൽക്കരണ ക്ലാസ്സുകൾ
- പ്രവർത്തി പരിചയ ക്ലാസ്സുകൾ
- ഓൺലൈൻ ക്ലാസ്സുകൾ
- ചിത്രരചന മത്സരങ്ങൾ
- പച്ചക്കറി കൃഷി
- പൂന്തോട്ട കൃഷി
- വാഴകൃഷി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ:
1. പത്മനാഭൻ
2. കുഞ്ഞുകൃഷ്‍ണപിള്ള
3. സുഭദ്ര
4. ലക്ഷ്‍മിക്കുട്ടി
5. പ്രഭാവതി
6. അംബികാഭായി
7. സുപ്രി.എ
8. റീത്ത.കെ
9. ഷൈലജ.വി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 9.7 കി.മി അകലം.
- താന്നി സ്ഥിതിചെയ്യുന്നു.